നിത്യജാഗരം.. മാതൃത്വം!
തണുത്ത ജലാശയത്തില്‍ കളിച്ച് തളര്‍ന്ന് കരയ്ക്കിരുന്നു വിശ്രമിക്കുമ്പോള്‍ ഈ അമ്മ കുഞ്ഞുങ്ങള്‍ക്കായി തന്റെ കഥകളുടെ ചെപ്പ് തുറക്കും. ഓരോ അപായസൂചനകളിലും കുഞ്ഞുങ്ങളെ തന്റെ ചിറകിന്‍കീഴിലൊതുക്കി വെച്ച് ജാഗരൂകയാകും അമ്മ. അതിജീവനത്തിന്റെ ബാലപാഠങ്ങള്‍ ഓരോന്നായി ശ്രദ്ധയോടെ കേട്ടു പഠിച്ച് കുഞ്ഞുങ്ങള്‍ വളര്‍ന്നു വരും. അപ്പോഴും വെറും ജന്മഹേതു മാത്രമായി അഛന്‍, ജലാശയത്തില്‍ വീണു കിടക്കുന്ന മരക്കൊമ്പില്‍ വെയിലു കായാന്‍ കിടക്കുന്ന ആമയുമായി ജാതിരാഷ്ട്രീയത്തെക്കുറിച്ചും, സംവരണത്തെക്കുറിച്ചും, നീണ്ട വാഗ്വാദങ്ങളിലേര്‍പ്പെടുകയായിരിക്കും. ഉറക്കച്ചടവോടെ, വല്ലപ്പോഴും മരച്ചില്ലകള്‍ക്കിടയിലൂടെ തെന്നിയിറങ്ങുന്ന വെയിലിനെ ഒന്നു തൊടാന്‍ മെല്ലെ തലനീട്ടി സംവാദങ്ങള്‍ കേട്ടെന്ന് വരുത്താന്‍ ആമ ശ്രമിക്കും. ഒരിക്കല്‍ സ്വര്‍ണ്ണനിറമുള്ള ഒരു വലിയ മത്സ്യം ഒരു കുഞ്ഞിനെ കടിച്ചു മുറിവേല്പിച്ചപ്പോഴും ഓടിയെത്താന്‍ അമ്മ മാത്രം. ജലാശയത്തിന്ന് തൊട്ടടുത്തുള്ള വലിയ മരത്തില്‍ ഒരു കഴുകന്‍ ഇപ്പോള്‍ പതിവായി വരാറുള്ളത് അമ്മ അറിയുന്നു. അവന്‍ തന്റെ കുരുന്നുകളെ നോട്ടമിട്ടിരിക്കാം. അവന്റെ കണ്ണുകളും കൂര്‍ത്ത ചുണ്ടുകളും ഉള്ളില്‍ ഭയം നിറയ്ക്കുന്നു..എത്രയും വേഗം ഇവരൊന്നു വളര്‍ന്നിരുന്നെങ്കില്‍...
മതി കളിച്ചത്, ഇനി കരയ്ക്ക് കേറാം..
ശ്..ശ്..ശ്..
പൊന്തയ്ക്കുള്ളിലെന്തോ അനങ്ങുന്നു..
വേഗം ഒളിച്ചോ!
ഇനി കഥ തുടരാം..
പണ്ടൊരിക്കല്‍...
അടങ്ങിയിരിക്കൂ മക്കളേ..
ആരാണു പിന്നില്‍???
ശത്രുവായിരിക്കും..തീര്‍ച്ച!
മക്കളേ കുറുകി കുറുകി അടുത്തുകൂടുന്ന
ഈ പ്രാവിനെപ്പോലും വിശ്വസിച്ചു കൂടാ...
ഓരോ പ്രാവിലും ഒരു കഴുകനെ കാണാം
അതാണിന്നത്തെ കാലം!
19 comments:
നിത്യജാഗരം... മാതൃത്വം!
ജാഗരൂകം ഈ മാതൃത്വം !! എങ്ങനെ അല്ലാതിരിക്കും??
:)
"മക്കളേ കുറുകി കുറുകി അടുത്തുകൂടുന്ന
ഈ പ്രാവിനെപ്പോലും വിശ്വസിച്ചു കൂടാ...
ഓരോ പ്രാവിലും ഒരു കഴുകനെ കാണാം
അതാണിന്നത്തെ കാലം!"
പാവം കഴുകന്‍!
കണ്ണുവേണം ഇരുപുറത്തെപ്പൊഴും കണ്ണുവേണം മുകളിലും താഴെയും..
ലവളുമാര്‍ അടയിരിക്കും ഭാഗ്യം. വളര്‍ത്തു താറാവുകള്‍ സ്ത്രീ പുരുഷ സമത്വമെന്നൊക്കെ പറഞ്ഞ് അടയിരിക്കല്‍ ഒക്കെ നിറുത്തി (താറാവിനെ ഇങ്ക്യുബേറ്ററിലോ കോഴിയെ അടയിരുത്തിയോ ആണേ വിരിയിക്കുക. ഈ ഫെമിനിസ്റ്റ് വിപ്ലവത്തെപറ്റി മഹാകവി വീ ഡീ രാജപ്പന്‍ പാടിയിട്ടുണ്ട്)
അതിസുന്ദരമായ പടങ്ങളും പെര്‍ഫെക്ട് അടിക്കുറിപ്പുകളും. മാര്‍വലസ് പോസ്റ്റ്.
മനോഹരങ്ങളായ ചിത്രങ്ങളും അനുയോജ്യമായ വിവരണവും !
ഇതുപ്പോലെയുള്ള ഒരു അമ്മയേയും കുഞ്ഞുങ്ങളേയും ഇവിടെയടുത്തുള്ളൊരു തടാകത്തില്‍ കണ്ടതോര്‍ത്തു.
സകല കലാ വല്ലഭന്‍ മാഷേ.....(ഈ കുത്തുകള്‍ ഇടുന്നത് എന്റെ ഒരു ദൌരഭല്ല്യമാ)...
എന്താ പടം, എന്താ വിവരണം......അടിപൊളി.....
ഈ ചിത്രങള്‍ ഞാന്‍ പൊക്കും. അദ്വന്‍കെ അനുവാദവും നന്ദിയും!-സു-
ചിത്രങ്ങള്‍ നന്ന്.. വിവരണം അതിലും നന്ന്.. വാക്കുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും കഥ പറയുവനുള്ള യാത്രാമൊഴിയുടെ കഴുവ് അഭിനന്ദനീയം !
പോസ്റ്റ് മനോഹരമായിരിക്കുന്നു :-)
മൊഴിയേ, വെലസിയ പടങ്ങള്‍!!!
എത്ര സമയം ചിലവാക്കി അമ്മേം കുട്ട്യോളേം ഫ്രെയിമിലാക്കാന്‍?
യാത്രാമൊഴിയേ,
തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നെന്നു പറഞ്ഞപോലെ എന്റെ കഴിഞ്ഞ കമന്റില്‍ ഫോട്ടം അസ്സലായെന്നു പറയാന്‍ വിട്ടു!!
ബിന്ദു, നന്ദി..അതന്നെ.. എങ്ങനെ അല്ലാതിരിക്കും..?
സു, താങ്ക്സ് , “പാവം കഴുകന്‍” അതൊരു ടി.ജി രവി പടത്തിന്റെ പേരു പോലെയുണ്ടല്ലോ?
ദേവാ, താങ്ക്യൂ.. മഹാകവി വീ ഡീ രാജപ്പന്റെ ആ കാവ്യം ഞാന്‍ കേട്ടിട്ടില്ല.
വിശാലാ, സ്നേഹിതാ, കുറുമാ, എല്ലാവര്‍ക്കും നന്ദി..
സുനില്‍, ധൈര്യമായി എടുത്തോളു.. നോ പ്രോബ്ലമു!
സപ്തവര്‍ണങ്ങള്‍, ആദിത്യന്‍, കണ്ണുസ് എല്ലാവര്‍ക്കും നന്ദി..
കണ്ണുസേ, ഞങ്ങളുടെ കാമ്പസിലുള്ള ഒരു കൃത്രിമ ജലാശയമാണിത്. ഇടയ്ക്ക് സമയം കണ്ടെത്തി അവിടെ പോകും. ഒത്തു കിട്ടിയാല്‍ പടങ്ങളെടുക്കും. രണ്ട് ദിവസങ്ങളിലായി എടുത്തതാണു ഈ പടങ്ങള്‍.
മൊഴി മാഷേ, അടിപൊളി.. മാഷുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു..
കുഞ്ഞുങ്ങളേ പോറ്റാനൊരമ്മ പെടുന്ന പാട്..
ചിത്രങ്ങള്‍ ആണോ അടിക്കുറുപ്പുകളാണോ
കൂടുതല്‍ വാചാലമായതു്. ഒരു
കവിതപോലെ മനോഹരമായിരിക്കുന്നു.
കണ്ണൂസെ, ദേവാ, നളന്‍സേ, സിദ്ധു, ജ്യോ ഇതു കണ്ടോ അടിപൊളീസ് പിന്മൊഴി വരെയെത്തി. ഇനിയേതു നിമിഷവും ഒരു ബ്ലോഗുണ്ടാക്കിയേക്കും. സ്വാഗതം അനിലേട്ടാ :)
യാത്രാമൊഴിക്കു നന്ദി, ഒപ്പം എം.വിക്കാര്‍ക്കുള്ളൊരു ഓഫ് ടോപ്പിക്: മാവേലി ഫ്ലോറിഡയില്‍ വള്ളംകളിയില്‍ അങ്കംവെട്ടിയതും തുഴഞ്ഞു തോറ്റതും ഏതോ നാടകത്തില്‍ പരമശിവനായി അഭിനയിച്ചതും ഘട്ടം ഘട്ടമായി ബ്ലോഗിലിടുന്നുണ്ടെന്നു കേട്ടു.
ചിത്രങ്ങള്‍ കഥപറയുന്നു.
ശനിയാ,
താങ്ക്യു...
വേണു,
സ്വാഗതം!
നല്ല വാക്കുകള്‍ക്ക് നന്ദി..
ഡേയ് അടിപൊളീസേ,
പെരിങ്ങോടന്‍ പറഞ്ഞതുപോലെ പിന്‍മൊഴിവരെയെത്തിയല്ലേ..ഒട്ടും വൈകാതെ ബൂലോഗത്തില്‍ അഞ്ചുസെന്റ് ഭൂമി വാങ്ങി കൃഷി തുടങ്ങ് വേഗം..(സിദ്ധുന്റെ പടമെവിടെടേയ്?)
പാറ, ആവി, മുതല, പാറ... ഒന്നും മറന്നിട്ടില്ല. എല്ലാം വീക്കന്‍സ് തന്നെയപ്പി..
പെരിങ്ങോടാ,
മാവേലി ഈ വക കടുംകൈകളൊക്കെ ചെയ്യുന്നു എന്ന് കേട്ടിരുന്നു. ഫലമെന്തെന്ന് മാത്രം അറിഞ്ഞില്ല. മൂപ്പരെയും താമസിയാതെ ബൂലോഗത്ത് കാണാനുള്ള ഭാഗ്യമുണ്ടാകുമല്ലേ.. നല്ല കാര്യം തന്നെ.
തുളസി,
എന്നും ചിത്രങ്ങളിലൂടെ കഥകള്‍ പറയുന്ന തുളസിയുടെ ഈ നല്ല വാക്കുകള്‍ക്ക് നന്ദി..
ശ്ശോ, ഇത് കണ്ടിട്ട് ഒന്നും പറയാതെ പോയല്ലോ എന്റീശ്വരാ....... സുന്ദരന്‍ പടവും കാവ്യഭാവനയൊഴുകുന്ന (ഓവറായോ) വിവരണവും. അടിപൊളി.
Post a Comment