വിജയമെന്ന പഴങ്കഥ!
അനന്തമായ
ഉറക്കത്തിലേക്ക്
നിത്യവും
ഇഴഞ്ഞുപോകുന്ന
ആമകളുടെ ആത്മഗതം...
കാലം,
മരച്ചുവട്ടില്‍ ഉറങ്ങിയ
മുയലായിരുന്നെങ്കില്‍...
ജീവിതം,
നമുക്കും
ഓടി ജയിക്കാമായിരുന്നു!
അബ്സ്ട്രാക്റ്റ് പടങ്ങള്‍ക്ക് ബ്ലോഗില്‍ എത്ര പ്രസക്തിയുണ്ടെന്നറിയില്ല. എങ്കിലും പതിവു കാഴ്ചകളില്‍ നിന്നും വല്ലപ്പോഴും വഴുതിമാറാതെ വയ്യ. വീണ്ടും പ്രകൃതി, ജീവജാലക്കാഴ്ചകളിലേക്ക് മടങ്ങുന്നതിനു മുന്‍പ് വെറുതെ ഒരു അബ്സ്ട്രാക്റ്റ് ചിന്ത!
ആമ-മുയല്‍ പഴങ്കഥ മറന്നവര്‍ക്ക് ഇവിടെ
പുതുക്കിയെടുക്കാം!
6 comments:
അബ്സ്ട്രാക്റ്റ് പടങ്ങള്‍ക്ക് ബ്ലോഗില്‍ എത്ര പ്രസക്തിയുണ്ടെന്നറിയില്ല. എങ്കിലും പതിവു കാഴ്ചകളില്‍ നിന്നും വല്ലപ്പോഴും വഴുതിമാറാതെ വയ്യ. വീണ്ടും പ്രകൃതി, ജീവജാലക്കാഴ്ചകളിലേക്ക് മടങ്ങുന്നതിനു മുന്‍പ് വെറുതെ ഒരു അബ്സ്ട്രാക്റ്റ് ചിന്ത!
അതു നന്നായി. പുതിയ രീതികള്‍ പരീക്ഷിക്കപ്പെടട്ടേ ബൂലോഗത്തില്‍. ഇവിടെ എന്തിനാണ് പ്രസക്തിയില്ലാത്തത് മൊഴി മച്ചാനേ?
ആമയും മുയലും കഥ മറന്നവര്‍ക്ക് ഇവിടേയും അതു വായിക്കാം. ഫോണ്ട് തൂലിക.
വഴിമാറി ചിന്തിക്കുന്നുവെന്നതു തന്നെ അഭിനന്ദനിയം.
സ്നേഹത്തോടെ
രാജു
സ്വപ്നങ്ങള്‍, പുളിക്കാത്ത മുന്തിരിങ്ങ ആയിരുന്നെങ്കില്‍ നമുക്ക് ജീവിതം സ്വാദിഷ്ടമായേനെ. :)
good poem
കണ്ണുസ് മച്ചാന്‍,
ഈ മാറ്റം ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. ഇനിയും ഇതുപോലെ പരീക്ഷണങ്ങള്‍ ഇടാന്‍ ഒരു പ്രചോദനമായി. എം.വിയിലെ ചങ്ങാതിയുടെ കഥ ഓര്‍ത്തുവെച്ചതും ലിങ്കിയതും വളരെ നന്നായി. താങ്ക്യൂ...
ഇരിങ്ങല്‍,
താങ്കള്‍ വീണ്ടും ഇതുവഴി വന്നതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി.
സു,
:)
നന്ദി!
ജി.മനു
താങ്ക്യു!
Post a Comment