Showing posts with label ഇലകള്‍. Show all posts
Showing posts with label ഇലകള്‍. Show all posts

Monday, November 10, 2008

മഞ്ഞപ്പടം!




ശനിയാഴ്ച.
രാവിലെ ഉണര്‍ന്ന് പുറത്തേക്ക് നോക്കി
ഒരു ചാറ്റല്‍ മഴ പെയ്ത് തോര്‍ന്നതേയുള്ളൂ.
തണുത്ത ഇലനിറങ്ങള്‍ക്ക് വല്ലാത്ത തെളിച്ചം.
പതിവായി ജോലിക്ക് പോയിവരുന്ന വഴിയരികില്‍ ഒരു നല്ല ഫ്രെയിം‍ കണ്ടു വെച്ചിരുന്നത് ഓര്‍ത്തു.
ഇതു തന്നെ പറ്റിയ സന്ദര്‍ഭം.
കട്ടന്‍ കാപ്പി കുടിക്കാനൊന്നും നില്‍ക്കാതെ
ക്യാമറയുമായി പുറപ്പെട്ടു.
ഏകദേശം ഒന്നര മൈല്‍ ഡ്രൈവ്.
ചുറ്റും വലിയ കെട്ടിടങ്ങളൊന്നുമില്ല.
ശാന്തം.
സുന്ദരം.

വണ്ടി വഴിയരികില്‍ ഒതുക്കിയിട്ട്,
കുറച്ച് പടങ്ങളെടുത്ത് തിരിഞ്ഞു നോക്കുമ്പോള്‍
എന്റെ കാറിനു മുന്നിലും പിന്നിലും തിളങ്ങുന്ന പോലീസ് വെളിച്ചം!
മുന്നിലെ കാറില്‍ നിന്നും ഒരു പോലീസ്‌കാരന്‍ പതുക്കെയിറങ്ങി.

പോലീസ്: സാര്‍, ദയവായി താങ്കളുടെ ഡ്രൈവിംഗ് ലൈസന്‍സ് ത‍രുമോ?
ഞാന്‍: അതിനെന്താ, ദാ ഇപ്പോ തരാമല്ലോ.
പോ: താങ്കള്‍ ഫോട്ടോഗ്രാഫര്‍ ആണോ?
ഞാ: ഹോബിയാണു
പോ: നല്ല ക്യാമറ ആണല്ലോ.
ഞാ: നന്ദി!
പോ: താങ്കള്‍ ഇവിടെ ഫോട്ടോയെടുക്കുന്നത് കണ്ട് ആരോ ഞങ്ങളെ അറിയിച്ചു.
ഒന്നു ചെക്ക് ചെയ്യാന്‍ വന്നതാണു. ഇപ്പോള്‍ സമയം മോശമാണെന്ന് അറിയാമല്ലോ.
ഞാ: അതെ അതെ സമയം വളരെ മോശം.
പോ: എന്തിന്റെ ഫോട്ടോ ആണു എടുക്കുന്നത്
ഞാ: മരം, ഇല, നിറം.

അപ്പോഴേക്കും പോലീസുകാരന്റെ വയര്‍ലെസ്സില്‍ മെസേജ് വന്നു.
എന്റെ പേരില്‍ കേസൊന്നുമില്ല.
ഇല കൊഴിക്കാന്‍ നില്‍ക്കുന്ന മരത്തിനു ബോംബ് വെക്കാന്‍ സാധ്യതയില്ല.
ഞാന്‍ ക്ലീന്‍.

ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ പോലീസ് കാരന്‍ ക്ഷമ ചോദിച്ചു.
അവരെ മിനക്കെടുത്തിയതില്‍ ഞാനും.

തിരിച്ച് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോള്‍
മനസ്സിലോര്‍ത്തു.

അമേരിക്കയുടെ ഉള്ളില്‍ ഭീതിയാണു.
വിട്ടുപോകാത്ത ഭീതി.
ബുഷ്-ലാദന്‍ കൂട്ടുകെട്ട് സമ്മാനിച്ച ഭീതി.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP