Friday, July 21, 2006

മഴക്കൂടുകള്‍....

വേനല്‍ കത്തിപ്പടരുന്നൂ..
പകല്‍ച്ചൂടിലകം പുറം,
വെന്തു ഞാനിരിക്കെ..
ഓര്‍മ്മയില്‍ നിറയുന്നു
പെരുമഴപെയ്തൊഴിഞ്ഞ മാത്രകള്‍.‍
മഴക്കൂടു തേടിയലഞ്ഞൊരാ
സന്ധ്യകള്‍..

പുലരിത്തണുപ്പില്‍
ചേര്‍ന്നിരിക്കും
ചെറുമൊട്ടുകളില്‍..
പുല്‍ക്കൊടിത്തുമ്പുകളില്‍..
കൂര്‍ത്ത നാരകമുള്ളുകളില്‍..
വിറപൂണ്ട് നില്‍ക്കും
മുളനാമ്പുകളില്‍..
മരച്ചില്ലകളില്‍,
ഇലകളില്‍..
എങ്ങും മഴക്കൂടുകള്‍
വിടര്‍ന്നതും..
സ്വയം
മണ്ണില്‍ വീണലിഞ്ഞുപോയതും..

ഓര്‍മ്മകള്‍ പെയ്യുമ്പോളകം തണുക്കുന്നു,
ഓര്‍മ്മകള്‍ വറ്റുമ്പോളാകെ പൊള്ളുന്നു!











18 comments:

Unknown 6:00 PM  

വേനല്‍ച്ചൂടില്‍ വെന്തുപോകുന്നവരേ...
വരിക.. മഴക്കൂടുകളില്‍ ചേക്കേറുക!!

Adithyan 6:16 PM  

സ്റ്റെബറ മൊഴീ സ്റ്റെബ.

ഇവിടെയും 100+ ഒക്കെ പോയി ആകെ ഉരുകി ഇരുന്നിട്ട് ഇന്ന് മഴപെയ്ത് ഒന്നു തണുത്തു. മനോഹരമായിരിയ്ക്കുന്നു മഴച്ചിത്രങ്ങള്‍. ഒന്നാമത്തെ ചിത്രം ഒരു രക്ഷയുമില്ല :)

ബിന്ദു 6:44 PM  

നല്ല ചിത്രങ്ങള്‍! ഈ ചൂടു വരുമ്പോള്‍ തോന്നും വിന്റര്‍ ആണു ഭേദം എന്ന്‌ നേരെ തിരിച്ചും. :)

രാജ് 12:07 AM  

ഓര്‍മ്മകള്‍ പെയ്യുമ്പോളകം തണുക്കുന്നു,
ഓര്‍മ്മകള്‍ വറ്റുമ്പോളാകെ പൊള്ളുന്നു!

മുസാഫിര്‍ 3:35 AM  

നല്ല കവിത പോലെ നല്ല ചിത്രങള്‍ക്കും മനസ്സിനെ കുളിര്‍പ്പിക്കാന്‍ കഴിയുമെന്നു മനസ്സിലായി.

evuraan 2:50 PM  

ഇഷ്ടപ്പെട്ടു. നല്ല കവിത.

nalan::നളന്‍ 1:32 PM  

ഓര്‍മ്മകള്‍ നനച്ചു കോണ്ട്..
ഓര്‍മ്മകളിലേക്കിറ്റുവീണ വരികള്‍!
കുളിരുകോരുന്ന പടങ്ങള്‍.

mydailypassiveincome 1:13 AM  

എന്തു നല്ല ചിത്രങ്ങള്‍. എനിക്ക് ഈ മഴചിത്രങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.

മാത്യു,

Unknown 3:04 AM  

മഴക്കൂടുകളിലെ കാഴ്ചകള്‍ ഹൃദയത്തെ കുളിര്‍പ്പിക്കുന്നവ തന്നെ!
"rich colours!"
മനോഹരം!!

അഭയാര്‍ത്ഥി 3:20 AM  

വിടപറയുന്ന രാത്രിയില്‍ നഷ്ടപ്പെട്ടതോര്‍ത്തു ബാഷ്പകണങ്ങള്‍ ഉതിര്‍ന്നു നിന്‍ കവിള്‍ത്തടത്തില്‍ ..
കരയേണ്ട കാതരയാം ഭൂമി കന്ന്യേ
സൂര്യാംശു ചുടുചുമ്പനത്താല്‍ ഒപ്പിയെടുക്കാം ഞാനീ
വിണ്ണിലെ വിഴുപ്പൊന്നലക്കി വെളുപ്പിച്ചു കഴിഞ്ഞോട്ടെ.

Unknown 6:42 PM  

ആദീ,

താങ്ക്യൂ താങ്ക്യൂ..

ബിന്ദു,
അപ്പറഞ്ഞത് നേര്. ദാ വിന്റര്‍ ഇങ്ങെത്തും ഇപ്പോ..

തുളസി,
നന്ദി..

പെരിങ്ങോടാ,
സന്ദര്‍ശനത്തിനും കമന്റിനും നന്ദി..

മുസാഫിര്‍,
നന്ദി..

ഏവൂ‍രാനേ,
നന്ദി..

നളന്‍,
നന്ദി..
നമ്മ ബെങ്കലൂരു ചൂടെപ്പടി?
ആകെ പൊഹയാണൊ?

മാത്യൂ,
നന്ദി.

സപ്തന്‍,
താങ്ക്യു..

ഗന്ധര്‍വ്വന്‍,
നന്ദി..
അങ്ങയുടെ വിരല്‍തുമ്പില്‍‍ കവിതയിറ്റുന്നു..
അതിനിയും ഞങ്ങള്‍ക്കായി പകര്‍ന്നാലും..

Kala 2:10 AM  

ആദ്യ ചിത്രം അതി മനോഹരം. അതു് എന്തു ചെടിയാണു് മാഷേ....

Unknown 6:28 AM  

കല,
നന്ദി. ഒരു യാത്രയില്‍ വഴിയരികിലുള്ള വിശ്രമകേന്ദ്രത്തില്‍ നിന്നുമെടുത്തതാണു ആദ്യത്തെ ചിത്രം. ചെടിയുടെ പേരെനിക്കറിയില്ല. അതിലെ പൂവിന്റെ പടവും എടുത്തിരുന്നു. ഒരു ഭീമന്‍ ടുലിപ് പുഷ്പം പോലെയിരിക്കും. ടുലിപ് ഇനത്തിലുള്ള ചെടിയാണെന്ന് തോന്നുന്നു.

വളയം 7:44 AM  

ചിത്രങ്ങളില്‍ നിന്നിറ്റിവീഴും
ജലകണങ്ങള്‍ മഴയായ്
മഴയുടെ ചെറുമര്‍മ്മരങ്ങളായ്‍
മനസ്സിലേക്കല്ലോ പെയ്‌തിറങ്ങുന്നു

Unknown 10:03 AM  

വളയം,
വളരെ നന്ദി.

paarppidam 3:47 AM  

very nice
onasamsakal

K M F 5:11 AM  

നന്നയിരിക്കുന്നു.താങ്കസ്

Unknown 8:16 PM  

പാര്‍പ്പിടം, കെ.എം.എഫ്
നന്ദി!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP