Friday, November 03, 2006

മകള്‍

പവിത്ര,
ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ്.
ഒക്റ്റോബര്‍ 29, ഞായറാഴ്ച വൈകുന്നേരം 5.31-നു,
ഫിലഡെല്ഫിയയിലുള്ള “പെന്‍സില്‍‌വാനിയ ഹോസ്പിറ്റലില്‍” ജനനം.സെ ചീസ് സ്വീറ്റി...
(ഡോക്ടര്‍ വെലെസിനോടൊപ്പം)എല്ലാം വിശദമായി പിന്നീടെപ്പോഴെങ്കിലും എഴുതാനാവുമെന്ന പ്രതീക്ഷയോടെ,
ഞാന്‍ തല്‍ക്കാലം ഇവളുടെ ലോകത്തിലേയ്ക്ക് ചുരുങ്ങട്ടെ!

38 comments:

Unknown 11:24 AM  

എല്ലാ ബൂലോഗരെയും ഒരു സന്തോഷ വാര്‍ത്ത അറിയിച്ചുകൊള്ളട്ടെ.
ഇവള്‍ പവിത്ര,
ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ്.
ഒക്റ്റോബര്‍ 29, ഞായറാഴ്ച വൈകുന്നേരം 5.31-നു, ഫിലഡെല്ഫിയയിലുള്ള “പെന്‍സില്‍‌വാനിയ ഹോസ്പിറ്റലില്‍” ജനിച്ചു.
അമ്മയും കുഞ്ഞും, സുഖമായിരിക്കുന്നു.

Kuttyedathi 11:36 AM  

ഹായ് ഹായ്.... പവിത്രക്കുട്ടി വന്നൂല്ലേ ? അവിടുന്നൊരു സന്തോഷവാര്‍ത്തയുടെ മണം പണ്ടെന്നോ (ദേവന്റെ പ്രസവ പോസ്റ്റിലായിരുന്നോ, ഓര്‍മ്മയില്ല ) കിട്ടിയിരുന്നു.

മിടുക്കിയായി വളരാന്‍ എല്ലാ പവിത്രമോള്‍ക്കെല്ലാ ആശംസകളും. ബ്ലോഗും തിരക്കുകളുമെല്ലാം മറന്ന്, പവിത്ര മോളുടെയൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കൂ.

ഹോ..ഇനിയങ്ങോട്ടൊരു ഫെബ്രുവരി വരെ ബ്ബ്ലോഗിലെന്തോരം കുഞ്ഞാവകളാ വരാന്‍ പോണത്. ഹായ്..ഹായ്..

Kaippally 11:44 AM  

It's truly a great experience to be parents for the first time. Nothing will prepare you for that moment when you see him/her for the first time.

Wishing you an entertaining and exciting fatherhood.

Cheers.

രാജ് 12:01 PM  

ഗുരുജീ ആശംസകള്‍. പവിത്രയുടെ അച്ഛനായതിന്റെ ആശംസകള്‍.

തണുപ്പന്‍ 1:36 PM  

ആശംസകള്‍...

nalan::നളന്‍ 2:05 PM  

ആശംസകള്‍..
ആ കമ്പ്യൂട്ടറ് പൂട്ടിക്കെട്ടി താക്കോലിങ്ങോട്ടയച്ചേക്ക്

വിശ്വപ്രഭ viswaprabha 2:33 PM  

കുട്ട്യേടത്തിയും കൈപ്പള്ളിയും ഒക്കെ പറഞ്ഞത് സത്യം, യാത്രാമൊഴീ!

അസുലഭസുന്ദരമായ ഈ നിമിഷങ്ങളുടെ മധുരം എന്തായിരുന്നു എന്നറിയാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും....

ഒരു തുള്ളിപോലും തുളുമ്പിപ്പോവാതെ പവിത്രമായ ഈ സുന്ദരദിനങ്ങള്‍ ഓരോ കുമ്പിളും ആസ്വദിക്കൂ...ഇനിയൊരു നാള്‍ ഈ നിമിഷങ്ങള്‍ ഓരോന്നുമായിരിക്കും യാത്രാമൊഴി പറഞ്ഞിട്ടും മനസ്സിന്റെ പടിയിറങ്ങിപ്പോവാതെ നിന്നെ നൊമ്പരപ്പെടുത്താന്‍ പോവുന്നത്.

അതു മാത്രമല്ല, നമ്മുടെ അച്ഛനും അമ്മയും നമുക്കുവേണ്ടി എത്ര കഷ്ടപ്പെട്ടിരിക്കണം എന്നറിയിക്കാന്‍കൂടിയാണ് മക്കള്‍ നമ്മുടെ ജീവിതത്തിലേക്കു വരുന്നത്.

അതുകൊണ്ട് ഉറങ്ങാന്‍ പറ്റാത്ത രാത്രികളിലേക്കും ഉറക്കം തൂങ്ങുന്ന പകലുകളിലേക്കും സ്വാഗതം.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിചയപ്പെടാന്‍ ബാക്കിവെച്ച ഇടനാഴികളിലേക്കും അലമാരികളിലേക്കും സ്വാഗതം!

നളന്‍ പറഞ്ഞപോലെ ഇനി ഈ കമ്പ്യൂട്ടറും ബ്ലോഗുമൊക്കെ ന്യായവിലക്കു വിറ്റുകളഞ്ഞോളിന്‍!

:-)


ഓട്ടോ: എന്താ പെരിങ്ങോടനിവിടെ കാര്യം? ;-)

ദേവന്‍ 2:40 PM  

ആഹാ ആളെത്തിയോ. മബ്രൂക്ക്‌. നേരേ വിട്ടോ.. ബ്ലോഗ്‌ എന്നു വേണേലും എഴുതാം. യാത്രാമൊഴിക്ക്‌ അഞ്ചെട്ടുമാസം ലീവു കൊടുക്കിന്‍ ബൂലോഗരേ.

Adithyan 3:16 PM  

പുന്നാരമോള്‍ക്ക് ഉമ്മ. :)

മിടുക്കിക്കുട്ടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇനി ബ്ലോഗില്‍ പോരട്ടെ.. :) നിര്‍ത്തുവൊന്നും വേണ്ട. കുറെ ഫോട്ടോസും പോരട്ടെ... (ഞാനെന്ത് ഓട്ടലില്‍ കയറി പുട്ടും കടലും ഓര്‍ഡര്‍ ചെയ്യുന്ന മാതിരി? ഞാനൊക്കെ എന്ന് നേരെയാവുമോ?)

അനംഗാരി 5:38 PM  

അച്ഛനായ യാത്രാമൊഴിക്ക് , ഇനിയും അച്ഛനാകാന്‍ വിധിച്ചിട്ടില്ലാത്ത ഒരു ഹതഭാഗ്യന്റെ ആശംസകള്‍.

reshma 7:07 PM  

പവിത്രയുടെ പുത്തന്‍ അച്ഛനമ്മമാറ്‌ക്ക് ആശംസകള്‍.
ഒരു കുഞ്ഞിനോടൊപ്പം അമ്മയും അച്ഛനും ജനിക്കുന്നെന്ന് എവിടെയോ വായിച്ചിരുന്നു.

(ഊണും ഉറക്കവും ഇല്ലാത്ത ഡയപ്പര്‍ മാറ്റല്‍ യന്ത്രമായി ഓടിനടക്കേണ്ട കാലത്തെ കുട്ട്യേടത്തിയും, വിശ്വപ്രഭയുമൊക്കെ റൊമാന്റിസൈസ് ചെയ്യുന്നതില്‍ ഒരു ഗൂഡാലോചനയുടെ മണം. ഡുബഡക്കഡും!)

Kuttyedathi 7:31 PM  

ഹി ഹി.. രേഷ്മക്കുട്ടി, ആ കമന്റെനിക്കങ്ങ് ക്ഷ പിടിച്ചു. :)

യെന്തരു വെക്കേഷനാപ്പായിത്? മെര്‍ച്ചന്റ് നേവിയിലാണോ പണി ചേട്ടന്‍സിന്‍ ? ഇത്രേം നീണ്ട വെക്കേഷന്‍ ? ( ഈ കുശുമ്പിനുള്ള മരുന്നെന്നാണോ കണ്ടുപിടിയ്ക്കുക ?:) പോയി വന്ന വിശേഷങ്ങളൊക്കെ എവ്ടെ ? പൊത്തകം മേടിക്കാനെന്നും പറഞ്ഞ് ഞങ്ങടെയൊക്കെ കയീന്ന് അത്രോം നീണ്ട ലിസ്റ്റും മേടിച്ചു പോയിട്ട് എത്രയെണ്ണം വായിച്ചു, ഏതൊക്കെ മേടിച്ചു, എന്നിട്ടിഷ്ടായോ, അതോ.. അയ്യേ ഇതൊക്കെയാ ഈ ഭൂലോകരു വായിക്കണത്..ബോറന്മാര്‍.. എന്നു തോന്നിയോ.., ഇതൊക്കെ ഞങ്ങളെ അറിയിക്കാനുള്ള ഒരു മിനിമം ബാധ്യതയില്ലേ ?

അനിയത്തിയുടെ കൂടെ മഴ നനഞ്ഞും കുടയിലു വെള്ളം തെറിപ്പിച്ചുമൊക്കെ കൊതി തീരെ കളിച്ചോ ? ഒക്കെ എഴുതൂട്ടോ..

ശരിയാ രേഷ്മക്കുട്ടി, യന്ത്രം പോലെ പണിയെടുക്കണം. ആദ്യത്തെ കുറേ ദിവസം ദിവസത്തില്‍ പതിനഞ്ചും ഇരുപതും പൂപ്പി ഡയപ്പര്‍. ഉറക്കമില്ലാത്ത രാത്രികള്‍. ഓഫീസിലിരിക്കുമ്പോള്‍ പാലു നെറഞ്ഞിട്ടു വേദനകൊണ്ടു മരിച്ചു പോകുമെന്നു തോന്നുന്ന ദിവസങ്ങള്‍. ചിലപ്പോഴൊക്കെ നിയന്ത്രണം വിട്ടു കരഞ്ഞു പോയിട്ടുണ്ട്. സകല പ്രജ്ഞയും ന്‍ഷ്ടപ്പെട്ട് ദേഷ്യപ്പെട്ടു പോയിട്ടുണ്ട്, ഒന്നുമറിയാത്ത കുഞിനോട്. (എന്നിട്ടാരും കാണാതെ എനിക്കെന്തേ ഒരു നല്ല അമ്മയാകാന്‍ പറ്റുന്നില്ല..എന്നോര്‍ത്തു രാത്രി മുഴുവനും കരഞ്ഞിട്ടുണ്ട് ).

പക്ഷേ, ഹാനമോളൊന്നു കെട്ടിപിടിച്ച്..’ഇഷ്ടാ... ഐ ലവ്യൂ മമ്മാ..’ എന്നു പറയുമ്പോള്‍.... ആ ഒരു സന്തോഷത്തിനു പകരം വയ്ക്കാന്‍, ഈ ലോകത്തു വേറെ ഒന്നും... ഒന്നുമൊന്നും തികയില്ല രേഷ്മക്കുട്ടി... കൂടുതലെഴുതാനെനിക്കു കണ്ണു നിറഞ്ഞിട്ടു പറ്റുന്നില്ല. :)

റീനി 7:38 PM  

യാത്രാമൊഴി, പവിത്രമോളുടെ അഛനും അമ്മക്കും ആശംസകള്‍!!

ഈ ദിനങ്ങള്‍ ഓര്‍മ്മയില്‍ എന്നും ഒരു തിരിനാളമായ്‌ വിളങ്ങട്ടെ!

സന്തോഷിനെ ഇന്ന്‌ കണ്ടിരുന്നു. അങ്ങനെ വിവരങ്ങള്‍ അറിഞ്ഞു.

വല്യമ്മായി 7:51 PM  

ആശംസകള്‍

Santhosh 7:54 PM  

യാത്രാമൊഴീ, ആശംസകള്‍. പവിത്രയും അമ്മയും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.

"It can only get better!"

Visala Manaskan 7:55 PM  

വളരെ വളരെ സന്തോഷം. ആശംസകള്‍.

‘അച്ഛന്റെ പൊന്നുമോള്‍ക്ക്..
അമ്മേടെ കുഞ്ഞുമോള്‍ക്ക്..
ഇവിടെ ജെബല്‍ അലീന്നൊരു രാരോ രാരാ രോ!‘

ഒരുപാട് സ്‌നേഹത്തോടെ.

ദിവാസ്വപ്നം 8:15 PM  

xവിശ്വപ്രഭ viswaprabha said...
"അതുകൊണ്ട് ഉറങ്ങാന്‍ പറ്റാത്ത രാത്രികളിലേക്കും ഉറക്കം തൂങ്ങുന്ന പകലുകളിലേക്കും സ്വാഗതം"

ഹ ഹ, യാത്രാമൊഴിചേട്ടായീ,

ചേട്ടായിയെ പേടിപ്പിക്കേണ്ടാന്ന് കരുതി വിശ്വേട്ടന്‍ പറയാതെ വിട്ടത്, ഞാന്‍ പറയാം...

അധികം താമസിയാതെ, വീട്ടിലെ സകലമാന അലമാരകളിലും ഇരിക്കുന്നതൊക്കെ നിലത്ത് ചിതറിക്കിടക്കും. റിമോട്ടും താക്കോല്‍ക്കൂട്ടവുമൊക്കെ ഗാര്‍ബേജ് ക്യാനില്‍ നിന്ന് കണ്ടുകിട്ടാന്‍ തുടങ്ങും, വെറുതെയിരുന്നാലും കുഞ്ഞിന്റെ പേരു പറഞ്ഞ് ശ്രീമതിയില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ടി വരും, ലാപ്ടോപ്പിന്റെ കീപാഡില്‍ ചില്ലറ കീകള്‍ മാത്രം അവശേഷിക്കും, ബാക്കിയുള്ളതൊക്കെ പെറുക്കിക്കെട്ടി തട്ടിന്‍പുറത്തിടേണ്ടിവരും.

നല്ലൊരു പോസ്റ്റെഴുതാനുള്ള മൂഡില്‍ ഇരിക്കുമ്പോള്‍ .........
ഡയപ്പറ് മാറുന്നതായി അവനവന്‍ കാണപ്പെടും. പിന്മൊഴി വായിച്ചു രസം പിടിച്ചുവരുമ്പോള്‍ ലാപ്ടോപ്പിന്റെ മൂടി, കുഞ്ഞ് വന്ന് അടച്ചുവയ്ക്കും; പലതവണ.

ഇനിയുമുണ്ട്... പക്ഷേ, യാത്രാമൊഴിച്ചേട്ടായിക്ക് ഇപ്പോള്‍ തന്നെ എന്നോട് ചെറുതായി മുഷിഞ്ഞുകാണാന്‍ സാധ്യതയുണ്ട്. അല്ലെങ്കിലും പറയുമ്പം പറയും പറയുവാന്ന് :-))

--
jokes apart,

ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന്; അഭിനന്ദങ്ങള്‍. അഛനാകുന്ന ദിവസത്തിന്റെ/ആഴ്ചയുടെ പ്രത്യേകത എത്ര വിവരിച്ചാലും മതിയാവില്ല. ഓഫീസില്‍ പോകാന്‍ പോലും മടി തോന്നിപ്പിക്കുന്ന ദിവസങ്ങള്‍. ചുറ്റുമുള്ള ലോകത്തിന്റെ ഇമേജ് തന്നെ നമുക്ക് മാറിപ്പോകുന്നതുപോലെ. ജീവിതത്തിലെ മൊത്തം പ്രയോറിറ്റികളില്‍ മാറ്റം വരുന്നതുപോലെ, കുഞ്ഞൊഴികെ മറ്റാരും ഒരു പ്രാധാന്യവുമര്‍ഹിക്കാത്തവരായി ചുരുങ്ങിപ്പോകുന്നതുപോലെ, സ്വന്തം വ്യക്തിത്വത്തിന്റെ പ്രസക്തി ഇരട്ടിച്ചതുപോലെ, ഏതുവലിയ വെല്ലുവിളി നേരിടേണ്ടി വന്നാലും കൂടെ നില്‍ക്കാന്‍ ഇനി സ്വന്തം ചോരയുണ്ടെന്ന തിരിച്ചറിവ്.......... ഉള്ളിലുള്ളത് വെളിയിലെത്തിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല യാത്രാമൊഴീ

സൊലീറ്റയുണ്ടാ‍യതൊരു വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ച മുതല്‍ ഞാന്‍ അവധിയിലായിരുന്നു. ആ ഞായര്‍ ജോലിക്ക് വരാമോയെന്ന് എന്നെ വിളിച്ച് ചോദിച്ച സൂപ്പര്‍വൈസറോട് ഞാന്‍ ചൂടായി. ഇത്രയും വര്‍ഷങ്ങളിലെ ഓഫീസ് ജീവിതത്തില്‍ ഒരിയ്ക്കല്‍ പോലും ‘സിക്ക് കോള്‍‘ ചെയ്തിട്ടില്ലാത്ത ഞാന്‍‘ ഒരു തവണ പോലും ലേറ്റ് സിറ്റിംഗിനോ വീക്കെന്‍ഡ് വര്‍ക്കിനോ ‘നോ’ പറഞ്ഞിട്ടില്ലാത്ത ഞാന്‍; അന്ന് എന്നെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍ സൂ‍പ്പര്‍വൈസറോട് ദേഷ്യപ്പെട്ടു (വേറേ നിവൃത്തിയില്ലാഞ്ഞിട്ട് അദ്ദേഹം വിളിച്ചതാണ്, എന്നാലും)

ആ ഒരാഴ്ച, തികച്ചും പരിചയമില്ലാത്ത ഒരു ലോകത്തെത്തിപ്പെട്ട ഫീലിംഗായിരുന്നു. നടക്കുമ്പോഴും എടുക്കുമ്പോഴുമൊക്കെ ഒരു പുതുമ. മറ്റാരും വേണ്ടെന്നു പോലും തോന്നിയ നിമിഷങ്ങളുണ്ട്...

പവിതമോള്‍ക്ക് എല്ലാ ആശംസകളും


സസ്നേഹം

ദിവാ, സൊലീറ്റ, മമ്മി.

സുല്‍ |Sul 8:40 PM  

പവിത്രക്ക് ഈ ലോകത്തിലേക്ക് (ബൂലോകം അല്ല) സ്വാഗതം.

താങ്കള്‍ക്കിനി പെട്ടെന്നൊന്നും യാത്രാമൊഴി അനുവദനീയമല്ല. പേരുമാറ്റുക. ചുമ്മ.

-സുല്‍

Abdu 8:59 PM  

ആശംസകള്‍...

(ഓ ടൊ
‘കുഞ്ഞില്ലാത്തവന് കുഞ്ഞിനൊരു പേരും
വീടില്ലാത്തവന് വീടിനൊരു പേരും ചൊദിച്ചപ്പൊള്‍
രണ്ടുമില്ലാത്തവന്റെ നെഞ്ചിലെ തീ നീ കണ്ടുവൊ?‘

അയ്യപ്പന്‍.

അനംഗാരിയുടെ കമന്റ് കണ്ടപ്പൊള്‍ തൊന്നിയതാണ്
)

അഭയാര്‍ത്ഥി 10:08 PM  

പ്രിയ യാത്രാമൊഴി-
ദാമ്പത്യ വല്ലരിയില്‍ ആദ്യ പുഷ്പത്തിന്റെ സൗരഭം ഇങ്ങുമെത്തി.
ഫിലാഡാല്‍ഫിയയിലാണങ്ങെങ്കിലും മനസ്സങ്ങ്‌ അങ്ങയോടൊപ്പം ആഹ്ലാദിക്കുന്നു. ഒാഫീസ്‌ ബ്ലോഗിംഗ്‌ നിര്‍ത്തിയെങ്കിലും ഈ പ്രലോഭനം തടുക്കാനാവുന്നില്ല.
ഭാവുകം.

rareeram 10:28 PM  

അഭിനന്ദനങ്ങള്‍

evuraan 11:57 PM  

അഭിനന്ദനങ്ങള്‍ യാത്രാമൊഴീ..!

മകള്‍ക്കും, നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും എല്ലാ ആശംസകളും നേരുന്നു.

Unknown 2:00 AM  

കുഞ്ഞുമോള്‍ പവിത്രയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍!

(ഓടോ: ബാച്ചിലര്‍മാരുടെ ശ്രദ്ധയ്ക്ക്! ഇവിടത്തെ പോസ്റ്റും കമന്റുമൊക്കെ വായിച്ച് ഏതാണ്ടൊക്കെയോ ഫീലിങ്ങാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.)

ഡാലി 2:15 AM  

പവിത്ര കുട്ടിയ്ക്കു ഉമ്മ. വലിയൊരു കറുത്ത പൊട്ടുവച്ചോള്ളൂ യാത്രാമൊഴി, മോളൂസിന്. ബൂലോഗത്തെ എല്ലാകണ്ണും അവിടെ പറ്റിയ്ട്ടുണ്ട്. കരിവാരിതേച്ച്, അമ്മിഞ്ഞ മണമുള്ള പാറുമാരിലും പാറന്മരിലും ആണ് അവരുടെ കൂടെ ജനിക്കുന്ന അച്ഛനമ്മനാരുടെ ഹൃദയങ്ങള്‍ അത്തിമരത്തില്‍ എന്നപോലെ തൂങ്ങികിടക്കുന്നത്. പവി വാരി വലിച്ചിട്ട വീട്, അവളുടെ കിളി കൊഞ്ചലുകള്‍ അതൊക്കെ സ്വപ്നം കാണ്ട് തുടങ്ങാം ഇനി. ആശംസകള്‍.

പട്ടേരി l Patteri 2:33 AM  

ഓമന തിങ്കള്ക്കിടാവോ...
നല്ല കോമളത്താമര പൂവോ,,,,
(ബാക്കി അച്ഛനും അമ്മയും പാടിത്തരും )
കൊച്ചു മോള്ക്ക് ഈ അങ്കിള്‍ എല്ലാ നന്മകളും നേരുന്നു.... വേഗം പിച്ച വെച്ച് ഇങ്ങോട്ടൊക്കെ വരണം ട്ടൊ
ഒരു ബിമാനം നിറയെ സ്നേഹത്തോടെ
അക്കരെ നിന്നൊരു കൊച്ചു മാമന്‍

കൃഷ്ണ 3:17 AM  

ഒരു വല്യ ചേട്ടന്റെ മധുരമാം ആശംസകള്‍....

sreeni sreedharan 3:52 AM  

ഹായ് നല്ല വാര്‍ത്ത,
ഈശ്വരാനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ അച്ഛനും, അമ്മയ്ക്കും, പവിത്രമോള്‍ക്കും..

Unknown 7:42 PM  

കുഞ്ഞിനും അമ്മക്കും അച്ഛനും ആശംസകള്‍!!
കൊഞ്ചലും കുറുമ്പും കരച്ചിലും നിറഞ്ഞ നല്ല നാളുകള്‍ക്ക് സ്വാഗതം!

ബിന്ദു 1:16 PM  

ഹായ് ചുന്ദരിക്കുട്ടീ...പകലുറങ്ങി രാത്രി ഉണര്‍ന്നിരിക്കണം ട്ടൊ.
ആശംസകള്‍ യാത്രാമൊഴിക്കും നല്ലപാതിയ്ക്കും...
മറ്റൊരു പവിത്രയുടെ അമ്മ.:)

കുറുമാന്‍ 1:27 PM  

പെങ്ങള്‍ ബിന്ദുവിന്റെ കമന്റു കണ്ടാണിവിടെ വന്നത്. എന്റെ തെറ്റ്. ഇത്രയും നാള്‍ ഇവിടെ വരാതിരുന്നതിന്ന്.

യാത്രാമൊഴി അനുമോദനങ്ങളുടെ പൂചെണ്ടുകള്‍

പവിത്ര, നല്ല പേര്
പവിത്രക്കെത്ര ചേച്ചിമാര്‍, ഹന്ന, ആച്ചി, റിഷിക, അവന്തിക, അങ്ങനെ ലിസ്റ്റ് നീളുന്നു.

മധുരം എന്നാണാവോ കിട്ടുക?

Vempally|വെമ്പള്ളി 9:00 AM  

യാത്രാമൊഴീ,
ഇപ്പൊഴാണ് കണ്ടത്. അപ്പനും അമ്മക്കും അനുമോദനങ്ങള്‍. പവിത്രമോള്‍ മിടുക്കിയായി വളരട്ടെ.
ആളു കുറച്ചു ദിവസത്തെ ഉറക്കം കളയുമെങ്കിലും അതിനൊരു സുഖമുണ്ട്.
എല്ലാ വിധ ആശംസകളും

ഗിരീഷ്‌ എ എസ്‌ 4:27 AM  

gud
ormakaludeyum maunangaludeyum
appurath santhoshikkunna aa manasinu GUDWISHES
draupathi..........

Unknown 3:36 PM  

ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുകയും, ആശംസകള്‍ അറിയിക്കുകയും ചെയ്ത എല്ലാ നല്ലവരായ ബൂലോഗര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...

എല്ലാവര്‍ക്കും പ്രത്യേകം മറുപടി എഴുതണമെന്നു തന്നെയാണു കരുതിയത്. പക്ഷെ, സമയം ഒന്നിനും തികയുന്നില്ല.

ദിവാസ്വപ്നം എഴുതിയതു വായിച്ചപ്പോള്‍, ഈ ബോസുമാരെല്ലാം ഒരേപോലെയാണല്ലോ എന്നോര്‍ത്തു പോയി. ഞായറാഴ്ച കുഞ്ഞുണ്ടായ വിവരം അറിയിക്കാന്‍ തിങ്കളാഴ്ച ഞാന്‍ ബോസിനെ വിളിച്ചപ്പോള്‍ അങ്ങേരു എന്നോടും പറഞ്ഞു അന്ന് ലാബില്‍ ചെല്ലാന്‍. പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞു. രണ്ടാഴ്ച ലീവ് എടുത്തു വീട്ടില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്ക് സമയം കണ്ടെത്തി അത്യാവശ്യം ജോലികളൊക്കെ ചെയ്യാന്‍ ലാബില്‍ പോകണമെന്നു തന്നെ കരുതിയിരുന്നതാണു ഞാന്‍, പക്ഷെ ബോസിന്റെ പ്രതികരണം കണ്ടപ്പോള്‍ ആ പ്ലാന്‍ ഞാനങ്ങുപേക്ഷിച്ചു. രണ്ട് വര്‍ഷം കൂടിയാണു രണ്ടാഴ്ച ലീവ് എടുക്കുന്നത്. ഞങ്ങള്‍ക്കാണെങ്കില്‍ വീക്കെന്‍ഡുകളും വീക്ഡെയ്സും എല്ലാം ഒരേപോലെയാണു. എല്ലാം കൂടി ഓര്‍ത്തപ്പോള്‍ ശരിക്കും കലി വന്നു. ഇപ്പോള്‍ വീണ്ടും ജോലിക്കു പോയിത്തുടങ്ങി. എന്നാലും മനസ്സ് വീട്ടില്‍ തന്നെ...

ജീവിതം പാടെ മാറിക്കഴിഞ്ഞു. പക്ഷെ ഈ മാറ്റത്തിന്റെ സുഖം ഒന്നു വേറെ തന്നെ.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!

യാത്രാമൊഴി.

keralafarmer 4:00 PM  

യാത്രാമൊഴി: ഞാന്‍ എത്താന്‍ വൈകിപ്പോയി. കൂടുതല്‍ തെരക്കുകാരണം ബ്ലോഗുകള്‍ വായിക്കുവാന്‍ കഴിയുന്നില്ല. “ആശംസകള്‍”.

സ്നേഹിതന്‍ 4:28 PM  

എത്താന്‍ വൈകി.
പവിത്ര മോള്‍ക്കും മാതാപിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍!

Unknown 10:40 PM  

യാത്രാമൊഴി,
email address എന്തുവാ?
saptavaranangal at gmail.com ലേക്ക് ഒരു മെയില്‍ വിടൂ :)

Siju | സിജു 3:20 AM  

അച്ഛനും അമ്മക്കും കുഞ്ഞിനും എല്ലാ ആശംസകളും നേരുന്നു
മോള്‍ ശരിക്കും സ്വീറ്റ്
qw_er_ty

myexperimentsandme 5:16 AM  

ഉമേഷ്‌ജിയുടെ കുമാരസംഭവം മൊത്തം വായിച്ചിട്ടും ആദ്യവരിയിലുള്ള പവിത്രലിങ്കില്‍ ക്ലിക്കിയില്ല.

ഈ അസുലഭ മുഹൂര്‍ത്ത സമയത്ത് ഞാന്‍ നാട്ടിലായിരുന്നതിനാല്‍ ഈ പോസ്റ്റും കണ്ടില്ല.

എല്ലാം മിസ്സായി. എന്നാലും ഇറ്റീസ് ബെറ്റര്‍ ലേറ്റ് ദാന്‍ ലേയ്റ്റസ്റ്റ് എന്നോ മറ്റോ അല്ലേ.

അതുകൊണ്ട് പവിത്രക്കുട്ടിക്കും മൊഴിയണ്ണനും മൊഴിയണ്ണിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍, ഈ അമ്പതാം ദിവസത്തില്‍. പവിത്രക്കുട്ടി സുന്ദരിക്കുട്ടിയായി മിടുക്കിയായി അച്ഛനെയും അമ്മയെയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും...

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP