Tuesday, February 13, 2007

സൌന്ദര്യലഹരി!

നനുത്ത
മഴമുത്തുകളാല്‍
അലങ്കരിക്കപ്പെട്ട
തലപ്പാവിനുള്ളില്‍,
പുലരിയുടെ
വിരല്‍സ്പര്‍ശമേറ്റ്‌
വീര്‍പ്പുമുട്ടുന്ന
ഇതള്‍ച്ചുരുളുകള്‍ക്കുള്ളില്‍
നുരഞ്ഞു പതയുന്നുണ്ടൊരു,
ലഹരിതന്‍ നിറചഷകം!




ഓപ്പിയം പോപ്പി (Papaver Somniferum)
എന്ന ഈ സുന്ദരിയില്‍ നിന്നാണു ലഹരിമരുന്നായ ഓപ്പിയം ലഭിക്കുന്നത്. പാചകലഹരിക്കാരായ നമ്മുടെ നാട്ടുകാര്‍ ഇവളെ “കസ്കസ്” എന്ന ഓമനപ്പേരില്‍ വിളിക്കുന്നു.

ചുവന്ന പോപ്പി പൂവുകള്‍ പ്രശസ്തമായ ഒരു യുദ്ധകാല കവിതയ്ക്കും പ്രചോദനമായിട്ടുണ്ട്‌. കനേഡിയന്‍ ഭിഷഗ്വരനായിരുന്ന ജോണ്‍ മക്‍ക്രേ എഴുതിയതും, ഒന്നാം ലോകമഹായുദ്ധകാല കവിതകളില്‍ വെച്ച്‌ പ്രശസ്തിയാര്‍ജ്ജിച്ചതുമായ “ഇന്‍ ഫ്ലാന്‍ഡേഴ്സ് ഫീല്‍ഡ്സ്” എന്ന ഈ കവിത ഇവിടെ വായിക്കാം‍. ഈയിടെ ബ്ലോഗിലെത്തിയ നിര്‍മ്മല എന്ന എഴുത്തുകാരി മൂന്നാമിടത്തിലെ തന്റെ ഒരു ലേഖനത്തിലും ഇത്‌ പരാമര്‍ശിച്ചിട്ടുണ്ട്‌. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഗൂഗിള്‍ .

16 comments:

Unknown 6:24 PM  

സൌന്ദര്യലഹരി!
ലഹരിയുടെ നിറചഷകവുമായി വീണ്ടും...

ദിവാസ്വപ്നം 6:44 PM  

വൌ !

മനോഹരമായ വരികളും
സുന്ദരിയായ ഓപ്പിയവും.


ഓടോ :
ഇത്രയധികം
നല്ല ചിത്രങ്ങള്‍
ബ്ലോഗില്‍
വരുന്നതുകൊണ്ടുള്ള ഒരു
കുഴപ്പം ;

ആഴ്ചയില്‍
രണ്ടുമൂന്നുതവണ
ഡെസ്ക്-ടോപ്പ്
ബാക്ഗ്രൌണ്ട്
മാറ്റേണ്ടിവരു-
ന്നു എന്നതാണ്


:-)

nalan::നളന്‍ 6:59 PM  

തകര്‍പ്പന്‍ പടം, പോസ്റ്റ്.
പണ്ട് പറഞ്ഞ പോലെ, ഇവിടെ എന്തു മൊഴിഞ്ഞുകേട്ടാലും അതില്‍ കവിത തുളുമ്പും!

Unknown 7:52 PM  

ദിവാ,

താങ്ക്യൂ!
ഹഹ, അതൊരു വല്ലാത്ത കുഴപ്പം തന്നെ!

നളാ,

നന്ദി!
തിരക്കൊഴിഞ്ഞ്‌ തിരിച്ച്‌ മടയിലെത്തിയോ?

Anonymous 8:51 PM  

നമോവകം

സ്നേഹിതന്‍ 10:04 PM  

'ഓപ്പിയം' മനോഹരം ആ വരികളും.

Unknown 10:34 PM  

സൌന്ദര്യം ലഹരി നിറഞ്ഞ മധുചഷകമാണെന്നത് കാവ്യഭാവനയ്ക്കപ്പുറം പ്രകൃതിയുടെ ആവിഷ്ക്കാരം തന്നെയാണല്ലേ?

Unknown 11:20 PM  

തുളസി,

നന്ദി!

സ്നേഹിതന്‍,

നന്ദി!

പൊതുവാളാ,

സ്വാഗതം!
താങ്കളുടെ നിരീക്ഷണം ശരിയാണു. പ്രകൃതിയെ വെല്ലുന്ന കവി ആരുണ്ട്‌?

chithrakaran ചിത്രകാരന്‍ 11:40 PM  

ആദ്യം ആത്മീയമെന്നുകരുതി,
ഇവിടെ വന്നപ്പൊള്‍ ഒരു സുന്ദരി പൂവും മനോഹരമായ വിവരണവും... നന്ദി.. യാത്രാമൊഴി !!

krish | കൃഷ് 12:13 AM  

ചിത്രം കലക്കന്‍.. പൂവ്‌ കാണാന്‍ നല്ല ചന്തം.
പക്ഷേ ഇതില്‍നിന്നും കിട്ടുന്നവ കഴിച്ചാല്‍ സര്‍വ്വലോകവും കാണാം അവസാനം പരലോകവും കാണാം.

കൃഷ്‌ | krish

ബഹുവ്രീഹി 6:52 PM  

ഓപ്പിയസുന്ദരി!.

enthaa oru bhamgi!

Opiyaaa aajaa re mEre piyaa..

Unknown 5:03 AM  

ചിത്രകാരന്‍,
സ്വാഗതം!
ലഹരിയില്‍ ആത്മീയതയും, ആത്മീയതയില്‍ ലഹരിയും കണ്ടെത്തുന്നവരുടെ എണ്ണം കൂടിവരുന്ന കാലമായതു കൊണ്ട്‌ താങ്കള്‍ തെറ്റിദ്ധരിച്ചത്‌ സ്വാഭാവികം. ഏതായാലും തെറ്റിദ്ധാരണ മാറിയെന്നറിഞ്ഞതില്‍ സന്തോഷം.

കൃഷ്‌,
നന്ദി. പറഞ്ഞത്‌ വളരെ ശരി!

ബഹുമച്ചാന്‍,

താങ്ക്യൂ...
:)

അനംഗാരി 5:46 AM  

ഇവള്‍ ഞരമ്പുകളില്‍ ലഹരി പിടിപ്പില്ലെങ്കിലേ അല്‍ഭുതമുള്ളൂ.എന്താ അവളുടെ ഒരു സൌന്ദര്യം.?
അഭിനന്ദനങ്ങള്‍.

Unknown 7:09 PM  

അനംഗാരി,
നന്ദി!

Anonymous 7:31 AM  

പോപ്പി ഇത്ര സുന്ദരിയണെന്നറിയില്ലായിരുന്നു !

വരികളും നന്നായിട്ടുണ്ട്.

നിര്‍മ്മല 6:50 AM  

യാത്രാമൊഴി, ഇപ്പോഴാണു കേട്ടൊ ഈ പോസ്റ്റുകണ്ടത്. മനോഹരമായ ചിത്രം. പിന്നെ ഫ്രീ advertisement-നു പ്രത്യേക നന്ദി ;)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP