Sunday, February 25, 2007

ബ്ലോഗ്‌ പൂട്ട്‌ !




ഇത്‌ ബ്ലോഗില്‍ അനിശ്ചിതാവസ്ഥയുടെ കാലം. അജ്ഞാതമായ ചില "അധികാരകേന്ദ്രങ്ങളുടെ" ഇടപെടലുകള്‍കൊണ്ട്‌ ജോലി, ബ്ലോഗിംഗ്‌ എന്നിങ്ങനെ ഇന്റര്‍നെറ്റ്‌ മലയാളിക്ക്‌ ഒഴിച്ചുകൂടാനാവാത്ത സംഗതികള്‍ക്ക്‌ കടുത്ത ഭീഷണി ഉയര്‍ന്നിരിക്കുന്ന കാലം.

ഒരു ബ്ലോഗ്‌രക്തസാക്ഷി ഇപ്പോള്‍ തന്നെയുണ്ടായിക്കഴിഞ്ഞു. ഇതെല്ലാം ‍കണ്ട്‌ ഞെട്ടിയ പല സീനിയര്‍ ബ്ലോഗേഴ്സും ബ്ലോഗ്‌ അടച്ചുപൂട്ടാനുള്ള ആലോചനയിലാണു.

വീട്ടിലിരുന്നാണു എന്റെ ബ്ലോഗെഴുത്ത്‌. ബ്ലോഗുവഴിയോ ഇന്റര്‍നെറ്റ്‌ വഴിയോ ഇതുവരെ ആരെയും ചീത്തവിളിച്ചിട്ടോ ഉപദ്രവിച്ചിട്ടോ ഇല്ല (കവിതയെന്ന പേരില്‍ ചില്ലറ ഉപദ്രവങ്ങളൊക്കെ പൊതുജനത്തിനു ചെയ്തതൊഴിച്ചാല്‍). ഇങ്ങനെയൊക്കെയാണെങ്കിലും എപ്പോഴാണു ആര്യനാടു ശിവശങ്കരന്റെ സൈസിലുള്ള എഫ്‌.ബി.ഐ ഗുണ്ടകള്‍ വീടുകയറി നിരങ്ങുന്നത്‌ എന്ന് പറയാനൊക്കില്ലല്ലോ!

കാര്യങ്ങളുടെ കിടപ്പുവശം അത്ര പന്തിയല്ലെന്നു മനസ്സിലാക്കി ഞാനും ഒരു പൂട്ട്‌ എടുത്തു വെച്ചു. ഇതാ ബ്ലോഗ്‌ പൂട്ട്‌ അഥവാ ബൂലോകചിത്രത്താഴ്‌! എപ്പോഴാ ആവശ്യം വരിക എന്നറിയില്ലല്ലോ!

24 comments:

Unknown 5:37 PM  

ഇത്‌ ബ്ലോഗില്‍ അനിശ്ചിതാവസ്ഥയുടെ കാലം. അജ്ഞാതമായ ചില "അധികാരകേന്ദ്രങ്ങളുടെ" ഇടപെടലുകള്‍കൊണ്ട്‌ ജോലി, ബ്ലോഗിംഗ്‌ എന്നിങ്ങനെ ഇന്റര്‍നെറ്റ്‌ മലയാളിക്ക്‌ ഒഴിച്ചുകൂടാനാവാത്ത സംഗതികള്‍ക്ക്‌ കടുത്ത ഭീഷണി ഉയര്‍ന്നിരിക്കുന്ന കാലം.

പല സീനിയര്‍ ബ്ലോഗേഴ്സും ബ്ലോഗ്‌ അടച്ചുപൂട്ടാനുള്ള ആലോചനയിലാണു.

കാര്യങ്ങളുടെ കിടപ്പുവശം അത്ര പന്തിയല്ലെന്നു മനസ്സിലാക്കി ഞാനും ഒരു പൂട്ട്‌ എടുത്തു വെച്ചു. ഇതാ ബ്ലോഗ്‌ പൂട്ട്‌ അഥവാ ബൂലോകചിത്രത്താഴ്‌! എപ്പോഴാ ആവശ്യം വരിക എന്നറിയില്ലല്ലോ!

Rasheed Chalil 7:44 PM  

യത്രാമൊഴീ കൊള്ളാം ഈ ബൂലോഗ മണിചിത്രത്താഴ്...

സുല്‍ |Sul 8:35 PM  

:) കൊള്ളാം.

വേണു venu 9:53 PM  

പൂട്ടി വയ്ക്കേണ്ടി വരുന്ന ദുഃര്‍വിധിയെ ശപിക്കുന്നു. എന്നാല്‍ തന്നെയും ഇതുപോലൊരു പൂട്ടു് കരുതി വയ്ക്കണമെന്നു തന്നെ കരുതുന്നു. :)

സു | Su 9:58 PM  

നല്ല പൂട്ട്.

മുസ്തഫ|musthapha 10:40 PM  

യാത്രമൊഴി അതിന്‍റെ ഒരു അംഗീകൃത കോപ്പി എനിക്കും അയച്ചു തരണം... ഒരു കരുതലെപ്പോഴും നല്ലതല്ലേ :)

Peelikkutty!!!!! 11:06 PM  

താഴ് തൊറക്കണം‌ന്നു ശോഭനയ്ക്കു തോന്ന്വൊ.. :-)

K M F 2:39 AM  

കൊള്ളാം.

ദേവന്‍ 3:39 AM  

ഓഹ്‌ ഈ പൂട്ടായിരുന്നോ? ഭയന്നു പോയി.
"ബ്ലോഗ്‌ പൂട്ട്‌" എന്ന് ഉത്തരവിറക്കിയതാണെന്നല്ലേ തലക്കെട്ട്‌ ബ്ലോഗ്‌ സേര്‍ച്ചില്‍ കണ്ടപ്പോ വിചാരിച്ചത്‌. ഈ നാമം ക്രിയയായി തെറ്റിദ്ധരിക്കുന്നതിനെ ആണോ "നാഥനാമക്രിയ" എന്നു പറയുന്നത്‌ ഗുരുക്കന്മാരേ/ ടീച്ചര്‍മാരേ (അതും പോട്ട്‌, ഗുരു എന്നതിന്റെ സ്ത്രീലിംഗം എന്താണാവോ?)

ഇപ്പോത്തന്നെ ഈ പൂട്ട്‌ കൊണ്ട്‌ പ്രയോജനമുണ്ടെന്നേ, പണിശാലയിലോട്ട്‌ പോകുമ്പോ ബ്ലോഗ്‌ പൂട്ട്‌, തിരിച്ചു വീട്ടില്‍ വന്നിട്ട്‌ "ഓപ്പണ്‍ സിസേം" (മലയാളത്തില്‍ "എള്ള്‌ തുറക്കെടേ")

അനംഗാരി 4:34 AM  

യാത്രാമൊഴി.മണിചിത്രത്താഴല്ലെങ്കിലും, സായിപ്പിന്റെ ഈ സാധനം കൊള്ളാം.യാ‍ത്രാമൊഴിക്ക് ഇതു വേണ്ടി വരുമെന്ന് തോന്നുന്നില്ല.അനോണീയായി വേണ്ടിടത്തും, വേണ്ടാത്തിടത്തും, തിണ്ണ നിരങ്ങുന്നവര്‍ക്ക് ഇതു ചിലപ്പോള്‍ വേണ്ടി വരും.ഒരു താഴ് കച്ചവടം തുടങ്ങിക്കോ.നല്ല കാശുണ്ടാക്കാം.:)

ജ്യോതിര്‍മയി /ज्योतिर्मयी 5:19 AM  

യാത്രാമൊഴി,

ഓ.ടോ: ഫിലാഡെല്ഫിയായില്‍ ഗവേഷണം ചെയ്യുകയാണോ? ജോര്‍ജ്ജ് കാര്‍ഡോണ യെ അറിയുമോ? (ഭാഷാശാസ്ത്രവിശാരദന്‍/linguist)
നന്ദി
ജ്യോതിര്‍മയി

ജ്യോതിര്‍മയി /ज्योतिर्मयी 5:52 AM  

“അതും പോട്ട്‌, ഗുരു എന്നതിന്റെ സ്ത്രീലിംഗം എന്താണാവോ?)“ (ദേവരാഗം ചോദിയ്ക്കുന്നു.)

ദേവരാഗം ജി, ഗുരു എന്നു തന്നെ “ആചാര്യ” യെ വിളിയ്ക്കാം. “ദയാലു” എന്ന പദം പോലെ, പുല്ലിംഗത്തിലും സ്ത്രീലിങ്ഗത്തിലും ഒരേ രൂപമാണ് ഈ പദങ്ങള്‍ക്ക്.
പക്ഷേ, ഭാരമുള്ളത്‌ എന്ന അര്‍ഥത്തിലാണെങ്കില്‍, ഗുരു എന്നു പുല്ലിങ്ഗം, ‘ഗുര്‍വീ’ എന്നു സ്ത്രീലിങ്ഗം. (ഇത്‌ എന്റെ പരിമിതമായ അറിവ്. ഒന്നുകൂടി പഠിച്ച്‌, പിന്നീടെഴുതാം).
അതിനു മുന്‍പ്, ‘ഗുരു’ തന്നെ ചിലപ്പോള്‍ സംശയം തീര്‍ത്തുതരുമായിരിയ്ക്കും.

ജ്യോതിര്‍മയി

ജ്യോതിര്‍മയി /ज्योतिर्मयी 6:46 AM  

യാത്രാമൊഴീ, ക്ഷമിയ്ക്കണം, ഒരോഫുകൂടി.

ദേവരാഗം ജി,

പൊതുവേ “ഉ“കാരാന്തത്തിലുള്ള പദങ്ങള്‍ക്ക് (ഗുണവാചിയല്ലെങ്കില്‍) പുല്ലിങ്ഗത്തിലും സ്ത്രീലിങ്ഗത്തിലും ഒരേ രൂ‍പമാണ്.


‘ഗുരു’ എന്നു തന്നെ പുല്ലിങ്ഗത്തിലും സ്ത്രീലിങ്ഗത്തിലും പദം.


ഗുണവാചിയാണെങ്കില്‍, നേരത്തേ പറ്ഞ്ഞപോലെ സ്ത്രീലിങ്ഗത്തില്‍ ഗുര്‍വീ, (ഗുര്‍വീ വേദനാ= താങ്ങാനാവാത്ത വേദനാ) മൃദ്വീ ലതാ (മൃദുവായ വള്ളി) എന്നിങ്ങനെ രൂപം വ്യത്യാസപ്പെടും.

‘ഋഷി‘ എന്ന പദവും ‘കവി’ എന്ന പദവും പുല്ലിങ്ഗത്തിലും സ്ത്രീലിങ്ഗത്തിലും ഒരേ രൂപമാണ്, എന്നതും സന്ദര്‍ഭവശാല്‍ ഇവിടെ പറയട്ടേ.

sandoz 6:57 AM  

യാത്രാമൊഴിയേയ്‌....പൂട്ടിക്കോ....പൂട്ടിക്കോ...വണ്ടി വേറെ വഴിക്ക്‌ പോണൂ.......
ഒരു പുല്ലിംഗ പൂട്ടിട്ട്‌ പൂട്ടി...... എസ്കേപ്‌......

ജ്യോതിര്‍മയി /ज्योतिर्मयी 7:29 AM  

സാന്‍ഡോസ് മാഷേ!
വേണ്ട, വേണ്ടാ...:-)

ഒന്നൂല്ല്യേലും ചോദിച്ചത്‌ ദേവഗുരുവല്ലേ... ഒരു “വാക്കിനെ”പ്പറ്റിയല്ലേ... ‘വാഗ്‌ജ്യോതീ‘യല്ലേ... പാവം, പറഞ്ഞോട്ടെന്നേ.

വേണമെങ്കില്‍ ഒരു കാര്യം ചെയ്യാം, യാത്രാമൊഴിയോട്‌ ഒരു മാപ്പ് ചോദിയ്ക്കാം. ജീ...മാപ്പ്‌:-)


ഓട്ടോ പൂട്ടി. ഇനി ദേവ്ജിയോ മറ്റോ ചോദിച്ചാലേ തുറക്കൂ, പോരേ ഓട്ടോ?

പിന്നെ, പൂട്ട്, ഞാനൊരു പൂട്ട് ഫാനല്ല, അതാ അതിനെപ്പറ്റി ഒന്നും പറയാഞ്ഞേ:-)

Umesh::ഉമേഷ് 8:14 AM  

ബ്ലോഗ്‌പൂട്ടും ബ്ലോഗ്‌കടലയും കഴിക്കാമെന്നു കരുതി വന്നതാണു്. ഈ പൂട്ടായിരുന്നോ?

ജ്യോതീ, കവി എന്നതു പുല്ലിംഗവും സ്ത്രീലിംഗവുമാണെങ്കില്‍ “കവയിത്രി” എന്നു പറയേണ്ട കാര്യമില്ല, അല്ലേ?

പൂട്ടുകള്‍ എല്ലായിടത്തും ആവശ്യമാണു്. നമ്മുടെ സാധനങ്ങള്‍ മറ്റുള്ളവര്‍ എടുക്കാതിരിക്കാനല്ല. കള്ളന്‍ കൊണ്ടുപോയാല്‍ നമ്മുടെ പ്രിയപ്പെട്ടവരെ സംശയിക്കാതിരിക്കാന്‍.

അതിനാല്‍, എല്ലാം പൂട്ടിവെയ്ക്കുക. താക്കോല്‍ ആര്‍ക്കും കൊടുക്കാതിരിക്കുക. പ്രിയപ്പെട്ടവര്‍ക്കു പോലും.

അതുപോലെ. മറ്റുള്ളവര്‍ താക്കോല്‍ തന്നാല്‍ “നിന്റെ താക്കോല്‍ എനിക്കു വേണ്ടാ” എന്നു പറഞ്ഞു നിരസിക്കുക.അടുത്ത തവണ കള്ളന്‍ കയറുമ്പോള്‍ അവര്‍ നിങ്ങളെ സംശയിക്കില്ല.

വിശ്വം, ഏവൂരാന്‍ തുടങ്ങിയവര്‍ ഒടുവില്‍ പറഞ്ഞതു പ്രത്യേകം ശ്രദ്ധിക്കുക.

ജ്യോതിര്‍മയി /ज्योतिर्मयी 8:41 AM  

ഉമേഷ്ജി,

‘കവി’ എന്നു മതി. പോരേ?
‘കവയിതാ’ എന്ന പദത്തിന്റെ സ്ത്രീലിങ്ഗപദമല്ലേ ‘കവയിത്രി’?

പിന്നെ ഒരു സംശയം. വിശ്വംജിയും ഏവൂരാനും ഒടുവില്‍ എന്താണു പറഞ്ഞത്? അതോ കുത്തിന്റേയും കോമയുടേയും പ്രശ്നമോ?

കുറുമാന്‍ 8:54 AM  

ഞാനും വാങ്ങി ഒരു പൂട്ട്, അതുകൊണ്ട് ഓഫീസ് ബ്ലോഗിങ്ങ് പൂട്ടാന്നുവച്ചിട്ടാ വാങ്ങിയത്. പൂട്ടുകൊണ്ട് പൂട്ടാന്ന് ചെന്നപ്പോള്‍, കമ്പനിയിലെ തലമൂത്ത കാരണോര്‍ ആദ്യം തന്നെ ഒരു പൂട്ടോണ്ട് എന്റെ പൂട്ട് പൂട്ടി :)

ദേവന്‍ 10:59 AM  

നന്ദി ജ്യോതിറ്റീച്ചറേ എന്ന് സംസ്കൃതത്തില്‍ എങ്ങനെ പറയുമെന്ന് 10 മിനിട്ടായിട്ട്‌ ആലോചിക്കുവാ, ഒടുക്കം ജഗതി ഏതോ സിനിമയില്‍ പാട്ടയുമായി തെണ്ടാനിറങ്ങി പോലീസ്‌ പിടിക്കുമ്പോള്‍ " കോണ്‍സ്റ്റിറ്റ്യൂഷന്‍ കമ്പ്ലീറ്റ്‌ലി പ്രൊട്ടക്‌റ്റിംഗ്‌ ടിന്‍ കളക്ഷന്‍ റൈറ്റ്‌ ഇന്‍ ഇന്‍ഡ്യ.." എന്നൊക്കെ ഇംഗ്ലീഷ്‌ പറഞ്ഞ്‌ പോലീസുകാരനെ വിരട്ടുമ്പോലെ ഒരു പരിപാടി നോക്കാം (ഋതം വച്‌മി സത്യം വച്‌മി)

"ത്വം വാങ്ങ്‌മയിസ്ത്വം ചിന്മയിസ്വ്തം ജ്യോതിര്‍മയി
ത്വമേവ പ്രത്യക്ഷം ഡിക്ഷണറി
ത്വം ഞ്ജാനമയീ വിഞ്ജാനമയി"
സംസ്കൃതമറിയാത്തവര്‍ക്ക്‌ പണ്ഡിറ്റ്‌ ദേവന്റെ പരിഭാഷ:-
വാക്ക്‌ കയ്യിലുണ്ട്‌, പറഞ്ഞു തരാന്‍ മനസ്സും ഉണ്ട്‌ അതാണ്‌ ജ്യോതിര്‍മയി
ഇവരു തന്നെ ഓണ്‍ലൈന്‍ ഡിക്ഷണറി, വിവരമുണ്ട്‌, അറിവും ഉണ്ട്‌

എന്നെ ആരാണ്ടും സംസ്കൃതത്തേല്‍ കൂടോത്രം ചെയ്തു. ലതിന്റെ ബാക്കി യാത്രാമൊഴിയുടെ പൂട്ടിനോട്‌ ഒരു പ്രാര്‍ത്ഥന:

"അവ- ത്വം മാം അവ വക്താതാരം
അവ ദാതാാരം അവ ധാതാരം
അനുവാചാ ശിഷ്യാം
അവ പശ്ചാത്താ അവ പുരസ്താത്‌
അവോത്തരാതാ അവ ദക്ഷിണാതാത്‌
അവ ഊര്‍ദ്ധ്വാതാ
സര്‍വതോമാം പാഹി പാഹി ..."
(ഹേ ബ്ലോഗ്ഗുപൂട്ടേ, നീ യാത്രാമൊഴിയെ രക്ഷിക്കൂ
അടിയനേം ലച്ചിക്കൂ, പിന്നെ
ബ്ലോഗ്‌ എഴുതുന്നവന്മാരെ രക്ഷിക്കൂ
വായിക്കുന്നവരെ രക്ഷിക്കൂ:-
ഗുരുക്കളെ രക്ഷിക്കൂ
പുള്ളങ്ങളേം രക്ഷിക്കൂ
അമേരിക്കന്‍ കനേഡിയന്‍ ബ്ലോഗന്മാരെ
രക്ഷിക്കൂ
ഗള്‍ഫന്മാരേം ഫാര്‍ ഈസ്റ്റന്മാരേം രക്ഷിക്കൂ
ഇന്ത്യന്‍ ആഫ്രിക്കന്‍ ആസ്റ്റ്രേലിയന്‍ ബൂലോഗത്തേ രക്ഷിക്കോ
യൂറോപ്പ്‌- റഷ്യന്‍ ഇസ്രായേലി ബ്ലോഗരേം രക്ഷിക്കട്ടെ
എല്ലാരേം ആപ്പീസു മുതലാളിയില്‍ നിന്നും രക്ഷിക്കൂ
അങ്ങനെ സര്‍വ്വ തോമാമരെയും കാത്തോണേ പൂട്ടേ, എന്റെ കൂട്ടേ.

( നാട്ടീന്നൂ വരുന്ന വഴി ഡ്യൂട്ടീഫ്രീയിന്നു ഒരു കുല ബഡ്‌വൈസര്‍ ഞാന്‍ വാങ്ങി എന്നു പറഞ്ഞാല്‍ പിന്നെ ഓട്ടോ മാപ്പ്‌ പ്രത്യേകം വേണോ സാന്‍ഡോസേ :)

Anonymous 7:27 AM  

കൊള്ളാം മാഷേ .. നല്ല idea :-)

Unknown 7:25 PM  

ഇത്തിരിവെട്ടം,

നന്ദി.

സുല്‍,

നന്ദി.

വേണു,
നന്ദി. ഒരെണ്ണം
കരുതിവെയ്ക്കുന്നത്‌ നല്ലതു തന്നെ.

സു,
നന്ദി.
അഗ്രജന്‍,
ഹഹ, അംഗീകൃതകോപ്പി അയച്ചു തരാം!

പീലിക്കുട്ടി,
ഹഹ, തോന്നിയാല്‍ എന്റെ ഭാഗ്യം!

കെ.എം.എഫ്‌,
നന്ദി.

ദേവാ,
പൂട്ട്‌ എന്ന് എഴുതുമ്പോള്‍ അങ്ങനെ ഒരു പൂട്ടിനെക്കുറിച്ച്‌ ഓര്‍ത്തില്ല!

ഉത്തരവിറക്കാന്‍ ഞാന്‍ യാരു?

അനംഗാരി,
നന്ദി.
ബ്ലോഗിനിടയ്ക്ക്‌ പൂട്ട്‌ കച്ചോടത്തിനുള്ള സ്കോപ്പുണ്ടല്ലേ? :)

ജ്യോതിര്‍മയി ടീച്ചര്‍,

അതെ, ഗവേഷണമാണു തൊഴില്‍. വിഷയം ഭാഷാശാസ്ത്രമല്ലാത്തതു കൊണ്ട്‌
ജോര്‍ജ്ജ്‌ കാര്‍ഡോണയെക്കുറിച്ച്‌ ഇതുവരെ കേട്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ കേട്ടു. ഗൂഗ്ലി എറിഞ്ഞു നോക്കിയപ്പോള്‍ ചെന്ന് കൊണ്ടത്‌ എന്റെ തട്ടകത്തിനകത്തു തന്നെ. പക്ഷെ വകുപ്പു വേറെയായതുകൊണ്ട്‌ അറിയില്ല. ഇന്‍ഡോ-യൂറോപ്യന്‍ ലിംഗ്വിസ്റ്റിക്സ്‌,
ഇന്‍ഡ്യന്‍ ഗ്രമ്മറ്റിക്കല്‍ തിയറി എന്നിവ മൂപ്പരുടെ താത്പര്യത്തില്‍പ്പെടുന്നു എന്നു മാത്രം മനസ്സിലാക്കി.

ഇനി ഞാനും ഓ.ടോ-യില്‍ പിടിക്കട്ടെ, സ്ത്രീലിംഗത്തിലും പുല്ലിംഗത്തിലും ഗുരു എന്ന ഒറ്റ വാക്കു മാത്രം (അതുപോലെ "ഋഷി" എന്ന വാക്കും). പക്ഷെ പ്രയോഗത്തിലും ഈ വാക്കുകള്‍ എപ്പോഴും പുരുഷപക്ഷത്തോട്ട്‌ ചരിഞ്ഞു കിടക്കുന്നതെന്തേ? ഒരു സ്ത്രീയെ ഗുരു, ഋഷി എന്ന് ആരും വിശേഷിപ്പിക്കാത്തതെന്തേ? (ഇവിടെ ഗുരു എന്നതിനു ഭാരമുള്ളത്‌ എന്ന അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്‌).

ഇതേ പോലെ തന്നെ "ദൈവം" എന്ന വാക്കും (ഇതിനു പുല്ലിംഗമെന്താണു? ആണ്‍ദൈവം, പെണ്‍ദൈവം എന്നൊന്നും ആരും പറയില്ലെന്ന് കരുതുന്നു) എപ്പോഴും പുരുഷപക്ഷത്തേക്ക്‌ ചരിഞ്ഞു കിടക്കുന്നതായിട്ടാണു എനിക്ക്‌ തോന്നിയിട്ടുള്ളത്‌.

ഭാഷയ്ക്ക്‌ ലിംഗഭേദം ചമയ്ക്കുന്നതിലും, നിരന്തരമായ പ്രയോഗത്തിലൂടെ അതിനെ അരക്കിട്ടുറപ്പിക്കുന്നതിലും വ്യക്തമായ പുരുഷപക്ഷ ചിന്താഗതി സ്വാധീനം ചെലുത്തിയിട്ടുണ്ട്‌ എന്ന് പറഞ്ഞാല്‍ അത്‌ ശരിയാകുമോ?

സാന്‍ഡോസ്‌,
വണ്ടി ഉദ്ദേശിച്ച വഴിക്ക്‌ പോയില്ലെങ്കില്‍ പോകുന്ന വഴിക്ക്‌ ഉദ്ദേശിക്കാമെന്നേ!

ഉമേഷ്ജി,

പൂട്ടും കടലയും കഴിക്കാന്‍ വന്ന് നിരാശനായതില്‍ ഖേദിക്കുന്നു!

കുറുമാന്‍,
ഹഹ, അതു കലക്കി!

ദേവാ,

ഈ ശ്ലോകം വായിച്ചതിന്റെ കേടു തീര്‍ക്കാന്‍ ഞാന്‍ കലാഭവന്‍ മണീടെ നാടന്‍ പാട്ട്‌ രണ്ടു പ്രാവശ്യം കേട്ടു!

ബഡ്‌ ഓരോന്നു മതി കേട്ടാ!

ഫ്രീബേഡ്‌,
നന്ദി.

ഉമേഷ്::Umesh 7:44 PM  

പണ്ടൊരു കമന്റിട്ടിട്ടു് ഈ വഴി പിന്നെ വരാഞ്ഞതുകൊണ്ടു് പിന്നെയുള്ള വഹകള്‍ കണ്ടില്ല. ഇപ്പോള്‍ മൊഴിയുടെ നന്ദിപ്രകടനം ഹേതുവായി ആയിക്കൊണ്ടു ചതുര്‍ത്ഥീ ച ഇവിടെയെത്തി...

അപ്പോള്‍ ജ്യോതീ, കവയിതായുടെ സ്ത്രീയാണു കവയിത്രി അല്ലേ, അപ്പോള്‍ സ്കൂളിലൊക്കെ കവിയുടെ എന്നു പറയുന്നതു ശരിയല്ല, അല്ലേ?

പണ്ടു് (എന്നു വെച്ചാല്‍ സംസ്കൃതം പ്രചാരത്തിലുള്ള സമയത്തു്) സ്ത്രീകള്‍ കവികളും ഋഷികളും ആയിരുന്നിരിക്കില്ല അല്ലേ? അതല്ലെങ്കില്‍ ആ വിശേഷണം കൂടുതല്‍ വഹിക്കുന്നവരുടെ രൂപം നാം തന്നെ ഉണ്ടാക്കുന്നതായിരിക്കും. നേഴ്സ് എന്നു പറഞ്ഞാല്‍ ഒരു പെണ്ണിന്റെ രൂപമല്ലേ മനസ്സില്‍ വരുന്നതു്? ആണിനെയും നേഴ്സ് എന്നു തന്നെയല്ലേ പറയുന്നതു്?

അപ്പോള്‍ ഒരു സംശയം-രാഷ്ട്രപതി ഒരു സ്ത്രീയായാല്‍ എന്തു വിളിക്കും? രാഷ്ട്രപത്നിയെന്നോ? കണ്‍‌ഫ്യൂഷനായല്ലോ. ജ്യോതി തന്നെ ശരണം. ഒരു പക്ഷേ രാഷ്ട്രത്തെ പെണ്ണായി കരുതുന്നതുകൊണ്ടാവാം ഇതു്. “രാഷ്ട്രത്തിന്റെ ചേച്ചി” എന്നോ മറ്റോ വിളിക്കേണ്ടി വരും.

പിന്നെ, ദൈവം എന്നു പറയുന്ന വാക്കു സ്ത്രീയും പുരുഷനുമല്ല സംസ്കൃതത്തില്‍. “ദേവന്റെ ഹിതം” അഥവാ “വിധി” എന്നാണു് അതിന്റെ അര്‍ത്ഥം. ദേവനു ദേവി എന്ന സ്ത്രീലിംഗമുണ്ടല്ലോ.

ഗുണ്ടര്‍ട്ടും മറ്റും ബൈബിള്‍ തര്‍ജ്ജമ ചെയ്തു നസ്രാണി മലയാളം പ്രചാരത്തിലാക്കിയപ്പോഴാണു മലയാളത്തില്‍ “ദൈവം” എന്ന പദത്തിനു് അര്‍ത്ഥഭേദം (ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍) ഉണ്ടായതെന്നു് ഒരു വാദം കേട്ടിട്ടുണ്ടു്. എത്രത്തോളം ശരിയാണെന്നറിയില്ല.

ദേവന്‍ എന്നു പറഞ്ഞപ്പോഴാണോര്‍ത്തതു്. ഡാ ദേവാ, ഞാന്‍ അന്നേ പറഞ്ഞതല്ലേ ബഡ്‌വൈസര്‍ കുടിച്ചു കിറുങ്ങിയിരിക്കുമ്പോള്‍ യേശുദാസിന്റെ “വാതാപി ഗണപതിം...” എന്ന കീര്‍ത്തനത്തിന്റെ സിഡി കേള്‍ക്കരുതെന്നു്?

:)

ജ്യോതിര്‍മയി /ज्योतिर्मयी 9:42 PM  

ശ്ശെടാ, ഞാനിപ്പോഴേ ഈ കമന്റുകളൊക്കെ കണ്ടുള്ളൂ. യാത്രാമൊഴിയോ ചിത്രജാലകമോ ഒന്നും ബ്ലോഗ് ലിസ്റ്റില്‍ തപ്പിത്തപ്പിനോക്കിയിട്ടും കണ്ടില്ല. ഈ ബ്ലോഗിലേക്കുള്ള വഴികണ്ടുപിടിക്കുക... പ്രയാസമായിരുന്നു.

ജ്യോതിയെന്നോ ടീച്ചറെന്നോ ജ്യോതിട്ടീച്ചറെന്നോ ഒക്കെ ആരെങ്കിലും വിളിക്കുന്നതും കേട്ടില്ല. പേരിനെ അരിച്ചെടുക്കാനുള്ള സൂത്രമൊന്നും അറിയില്ല. അതിനി പഠിക്കേണ്ടിയിരിക്കുന്നു. ദേവന്‍‌ജിയോ വിശ്വം ജിയോ മറ്റോ പഴേ ഒരു പോസ്റ്റില്‍ എനിയ്ക്കു പാര പണിഞ്ഞതും ഒക്കെ ഈയിടെയാണു കണ്ടത്:-(
ആര്‍ക്കെങ്കിലും പറ്റുമോ അരിപ്പ ഫിറ്റ് ചെയാന്‍ പഠിപ്പിക്കാന്‍? :-)

ചോദ്യത്തിനു മറുപടി പറയാം ഇപ്പോള്‍ ഒട്ടും സമയമില്ല. പണി കഴിഞ്ഞുവരാം.
:-)

ജ്യോതിര്‍മയി /ज्योतिर्मयी 10:32 AM  

“സ്ത്രീലിംഗത്തിലും പുല്ലിംഗത്തിലും ഗുരു എന്ന ഒറ്റ വാക്കു മാത്രം (അതുപോലെ "ഋഷി" എന്ന വാക്കും). പക്ഷെ പ്രയോഗത്തിലും ഈ വാക്കുകള്‍ എപ്പോഴും പുരുഷപക്ഷത്തോട്ട്‌ ചരിഞ്ഞു കിടക്കുന്നതെന്തേ? ഒരു സ്ത്രീയെ ഗുരു, ഋഷി എന്ന് ആരും വിശേഷിപ്പിക്കാത്തതെന്തേ?“
(യാത്രാമൊഴി പറയുന്നു)


ഉമേഷ് ജിയും പറയുന്നു--

“പണ്ടു് (എന്നു വെച്ചാല്‍ സംസ്കൃതം പ്രചാരത്തിലുള്ള സമയത്തു്) സ്ത്രീകള്‍ കവികളും ഋഷികളും ആയിരുന്നിരിക്കില്ല അല്ലേ? അതല്ലെങ്കില്‍ ആ വിശേഷണം കൂടുതല്‍ വഹിക്കുന്നവരുടെ രൂപം നാം തന്നെ ഉണ്ടാക്കുന്നതായിരിക്കും. നേഴ്സ് എന്നു പറഞ്ഞാല്‍ ഒരു പെണ്ണിന്റെ രൂപമല്ലേ മനസ്സില്‍ വരുന്നതു്? ആണിനെയും നേഴ്സ് എന്നു തന്നെയല്ലേ പറയുന്നതു്?“

വേദങ്ങളില്‍ സ്ത്രീകളായ ഋഷിമാരെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. വാങ്‌ഋഷി ഒരു ഉദാഹരണം. വേറേയുമുണ്ട് വനിതര്‍ഷിമാര്‍. (ഡോക്റ്ററായ ഒരു സ്ത്രീയെ ഡോക്റ്റര്‍ എന്നു പറഞ്ഞാല്‍ മതി. എന്നാലും ലേഡി ഡോക്റ്റര്‍ എന്നു പലപ്പോഴും പറയുന്നതുപോലെ ‘വനിതര്‍ഷി‘ എന്നുമുണ്ട്).

ഋഷി അഥവാ കവി എന്ന വാക്ക് പുരുഷനേയും സ്ത്രീയേയും സൂചിപ്പിക്കാനുപയോഗിക്കാം. വാസ്തവത്തില്‍, ആണ്‍-പെണ്‍ വ്യത്യാസത്തിന് അവിടെ ഒരു പ്രത്യേകതയും കൊടുക്കുന്നില്ല, person ആണ് പരാമര്‍ശിക്കപ്പെടുന്നത്.
[പുരുഷഃ എന്നതിന് person എന്ന തലത്തിലും അര്‍ഥമുണ്ട്. ആണ് എന്ന തലത്തില്‍ മാത്രമല്ല]

അപ്പോള്‍ ഒരു സ്ത്രീയേയും ആ വ്യക്തി ഗുരുവോ ഋഷിയോ ആണെങ്കില്‍ അങ്ങനെ വിശേഷിപ്പിക്കാം. വിശേഷിപ്പിക്കാറുണ്ട്.

കവി എന്നാല്‍ പുരുഷനോ സ്ത്രീയോ ആവാം. കവയിത്രി എന്നാല്‍ സ്ത്രീ മാത്രമേ ആവൂ. ആ നിലയ്ക്ക് വ്യക്തത കൂടിക്കോട്ടെ എന്നു കരുതിയാവാം നമ്മള്‍ കവി -കവയിത്രി എന്നു പറഞ്ഞുതുടങ്ങിയത്. (അഭിനേതാവ്‌-അഭിനേത്രി; കവയിതാവ്‌-കവയിത്രി എന്നതും കൂട്ടി വായിച്ചോളൂ)

“അപ്പോള്‍ ഒരു സംശയം-രാഷ്ട്രപതി ഒരു സ്ത്രീയായാല്‍ എന്തു വിളിക്കും? രാഷ്ട്രപത്നിയെന്നോ? കണ്‍‌ഫ്യൂഷനായല്ലോ. ജ്യോതി തന്നെ ശരണം. ഒരു പക്ഷേ രാഷ്ട്രത്തെ പെണ്ണായി കരുതുന്നതുകൊണ്ടാവാം ഇതു്. “രാഷ്ട്രത്തിന്റെ ചേച്ചി” എന്നോ മറ്റോ വിളിക്കേണ്ടി വരും.“
ഉമേഷ്ജി .


1.രാഷ്ട്രം എന്ന പദം സംസ്കൃതത്തില്‍ പുല്ലിങ്ഗമാണ്. “രാഷ്ട്രഃ” എന്ന്‌.

2.പതിഃ എന്നാല്‍ സംരക്ഷിക്കുന്നവന്‍, നാഥന്‍, നേതാവ്‌ എന്നൊക്കെ അര്‍ഥം. ഗണപതി എന്നതിലെ പതി, (ഭൂത)ഗണങ്ങളുടെ നാഥന്‍ എന്ന അര്‍ഥത്തിലാണല്ലോ.


രാഷ്ട്രഭൂമി എന്ന വാക്ക്‌ സ്ത്രീലിങ്ഗമാണ്. ഭൂമിയല്ലേ.

ഒരു സ്ത്രീ രാഷ്ട്രപതിയായാല്‍, അവരെ ‘രാഷ്ട്രപതി’ എന്നു തന്നെ പറയാം എന്നാണെന്റെ അഭിപ്രായം.
അവിടെ ‘person‘ അല്ലേ പ്രധാനം.


[ ചിന്തിക്കാനവസരം തന്നതിനു നന്ദി. ഉത്തരം പൂര്‍ണ്ണമല്ലെന്നു തോന്നുന്നു.]

നന്ദി
ജ്യോതി

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP