Tuesday, June 12, 2007

ഇണചേരല്‍ (അശ്ലീലം) എന്ന കല!

ഇരുട്ടില്‍
തപ്പിത്തടഞ്ഞ്
ഇരുട്ടില്‍
ചുംബിച്ച്
ഇരുട്ടില്‍ മാത്രം
ഇണചേര്‍ന്ന്
വെട്ടത്ത്
ലജ്ജിക്കുന്നത്
ശ്ലീലമാക്കിയവരുടെ
അശ്ലീലം!

തുടക്കത്തില്‍
അശ്ലീലം
കാണുന്ന
ഞരമ്പുരോഗി
ഞാന്‍ മാത്രമായിരുന്നു.
പക്ഷെ,
പുല്ലിന്റെ മറവില്‍
നിന്നും ഒളിച്ചും
പതുങ്ങിയും
എനിക്കു കൂട്ടിനു
അവനുമെത്തി!

ഈച്ചകള്‍ ബ്ലോഗും
പിന്മൊഴിയും
തുടങ്ങുന്ന കാലത്ത്
ഇതിന്റെ പേരില്‍
ഒരു പക്ഷെ
ഞാന്‍
വിചാരണ
ചെയ്യപ്പെട്ടേക്കാം!


56 comments:

Unknown 9:19 PM  

ഇരുട്ടില്‍
തപ്പിത്തടഞ്ഞ്
ഇരുട്ടില്‍
ചുംബിച്ച്
ഇരുട്ടില്‍ മാത്രം
ഇണചേര്‍ന്ന്
വെട്ടത്ത്
ലജ്ജിക്കുന്നത്
ശ്ലീലമാക്കിയവരുടെ
അശ്ലീലം!

Manjithkaini 9:30 PM  

ഹാ ഹാ അതു കലക്കി.

ഉണ്ണിക്കുട്ടന്‍ 9:40 PM  

ഹ ഹ കലക്കി. സൂപ്പര്‍ !

സൂക്ഷിച്ചോ..കമറയും തല്ലിപ്പൊട്ടിച്ചു ഓടിച്ചിട്ട് ഇടിക്കാന്‍ 'അശ്ലീല വിരുദ്ധ കമറ്റി' ചേച്ചിമാര്‍ ഇപ്പൊ വരും . 'നീയൊക്കെ തുമ്പികളേയും വെറുതെ വിടില്ലേടാ' എന്ന ചോദ്യവും പ്രതീക്ഷിക്കാം . ഫോട്ടോ പിടത്തം നിര്‍ത്തലാക്കല്‍ , ഫോട്ടോഗ്രാഫര്‍മാരെ പുറത്താക്കല്‍ നിയമങ്ങളും വരും .

Kalesh Kumar 10:10 PM  

കലക്കി!
എങ്ങനെ കിട്ടി ഈ പടങ്ങള്‍?
ഗംഭീരം!

Cibu C J (സിബു) 10:15 PM  

സൂപ്പര്‍! ആദ്യത്തേതിലെ ലൈറ്റും ബാക്ഗ്രൌണ്ടും അടിപൊളി, പിന്നെയുള്ള രണ്ടെണ്ണത്തിലെ ഹാര്‍ട്ട് ഷേപ്പും.

ആഷ | Asha 10:23 PM  

എന്താ രസം ഈ ചിത്രങ്ങള്‍ കാണാന്‍ ലൈറ്റിംഗും ആ തുമ്പികളുടെ നിറവും പറയാന്‍ തുടങ്ങിയാല്‍ എല്ലാം കൊണ്ടും ഈ ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. കൂടാതെ അടിക്കുറിപ്പും.

ഞാനും ഇങ്ങനെ ഒളിഞ്ഞു നോക്കി ചിത്രശലഭങ്ങളുടെ ഫോട്ടോ പിടിച്ചിട്ടുണ്ട് പക്ഷേ ഇത്രയും ഭംഗിയില്ല :)

Praju and Stella Kattuveettil 10:35 PM  

പടങ്ങള്‍ ഉഗ്രനായിട്ടൊണ്ട്‌...അടിക്കുറുപ്പും നന്നായി. :)

സാജന്‍| SAJAN 10:39 PM  

ഹൌ! സൂപ്പര്‍!!!
അപ്പൊ ഇങ്ങനെയാ ഹാ‍ര്‍ട്ട് ലവില്‍ വന്നത് അല്ലേ ..:)
qw_er_ty

അപ്പൂസ് 10:47 PM  

എന്തൊരു ഭംഗി!

Siju | സിജു 10:50 PM  

good one

വിചാരം 10:59 PM  

നല്ല തെളിവാര്‍ന്ന ചിത്രങ്ങള്‍ ..ഗുഡ് വര്‍ക്ക്

അയഥാര്‍ത്ഥമായ സദാചാര സങ്കല്പങ്ങളെ പരിഹസിക്കുന്ന, നല്ല കവിതയും.

keralafarmer 11:02 PM  

ഈ അശ്ലീലം എനികിഷ്ടപ്പെട്ടു. തുമ്പികള്‍ ഇണചേരട്ടെ, പെറ്റുപെരുകട്ടെ, കൊതുകിനെ തുരത്താന്‍ ഇവനെപ്പോലെ മറ്റാര്‍ക്ക്‌ കഴിയും. കൊതുകിന്റെ ശത്രു മഴയെക്കുറിച്ച്‌ നമുക്കുനല്‍കാന്‍ ഇവനൊരുത്തന്‍ കെങ്കേമനാണേ. യാത്രാമൊഴി യാത്രയിയിലായിരുന്നോ?

keralafarmer 11:05 PM  

മഴയെക്കുറിച്ച്‌ ‘സൂചന’ വിട്ടുപോയി

Kumar Neelakantan © (Kumar NM) 11:06 PM  

യാത്രാമൊഴി.. പാപ്പരാസീ..

തുമ്പികള്‍ക്ക് വേണ്ടി ഞാന്‍ ഉടനെ ഒരു ബ്ലോഗു തുടന്നുണ്ട്. യാത്രാമൊഴിയെ വിചാരണ ചെയ്യാന്‍

കുട്ടിച്ചാത്തന്‍ 11:09 PM  

ചാത്തനേറ്:

ഒരു പടത്തില്‍ യാത്രാമൊഴിയണ്ണനെക്കൂടാതെ വേറൊരു കട്ടുറുമ്പും!!!!കേമായീ..

ഓടോ: ഈ ബാക്ക്ഗ്രൌണ്ട് എങ്ങനാ ഇങ്ങനെ സ്റ്റൈലാക്കുന്നത്!!!

സുല്‍ |Sul 11:14 PM  

സൂപ്പര്‍ പടങ്ങള്‍ ട്ടാ.
നിങ്ങളുടെ കണ്ണിനു ഞാന്‍ കണ്ണൂവച്ചു, കൂടെ കാമറക്കും.

-സുല്‍

Vanaja 11:26 PM  

നല്ല തെളിവാര്‍ന്ന പടങ്ങള്‍. അപൂര്‍വവും. അഭിനന്ദനങ്ങള്‍.

ശിശു 11:32 PM  

കിടിലം, യാത്രാമൊഴി, കിടിലം, ഫോട്ടൊയും അടിക്കുറിപ്പും...
എല്ലാ പൊള്ളത്തരങ്ങള്‍ക്കെതിരെയും നിറയൊഴിക്കുന്ന വരികള്‍
ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്നു
ഒരു ഹസ്തദാനത്തിനായി
പ്ലീസ്....

chithrakaran ചിത്രകാരന്‍ 11:37 PM  

പരംബര്യങ്ങളിലൂടെ അന്യന്റെ ആത്മാഭിമാനമ്പോലും സ്വന്തമാക്കി ഒറ്റക്കനുഭവിച്ചു ശീലിച്ചവര്‍ക്ക്‌ കാണുന്നതെല്ലാം അശ്ലീലമാണ്‌. സ്വാര്‍ഥതയുടെ കുഷ്ടം പിടിച്ച അവരുടെ മനസ്സിലേക്ക്‌ അവരറിയാതെ ചേക്കേറുന്ന സാമൂഹ്യ കീഴ്വഴക്കങ്ങളാണ്‌ മനസ്സില്‍ അശ്ലീലത്തിന്റെ പായല്‍ സൃഷ്ടിക്കുന്നത്‌.

യാത്രാമൊഴി നന്നായിരിക്കുന്നു ... ചിത്രവും, അശ്ലീലത്തെക്കുറിച്ചുള്ള പുരോഗമന ചിന്തകളും.

chithrakaran ചിത്രകാരന്‍ 11:42 PM  

"ഇരുട്ടില്‍
തപ്പിത്തടഞ്ഞ്
ഇരുട്ടില്‍
ചുംബിച്ച്
ഇരുട്ടില്‍ മാത്രം
ഇണചേര്‍ന്ന്
വെട്ടത്ത്
ലജ്ജിക്കുന്നത്
ശ്ലീലമാക്കിയവരുടെ
അശ്ലീലം! "

manOharamaaya oru kavithapOle njaanithu vaayicchirikkunnu.
ithaaNu saamoohya vimarSanam !!

തറവാടി 11:44 PM  

good photos :)

Dear , can you please remove this word vrification? :)

ettukannan | എട്ടുകണ്ണന്‍ 11:51 PM  

നന്നായിട്ടുണ്ട്... അടിക്കുറിപ്പുകള്‍ അവസരോചിതം... വളഞ വാലിന്നിടയില്‍ അതാ, ഒരു ഹൃദയത്തിന്റെ രൂപം... പ്രകൃതിയില്‍ എല്ലാം ഉണ്ട്... സ്നേഹത്തിന്റെ രൂപവും ഭാഷയും നോക്കിക്കാണണമെങ്കില്‍, സന്മനസ്സു വേണം... ഫോട്ടോഗ്രാഫര്‍ക്ക്‌ അതുണ്ടെന്ന് ഈ ശക്തമായ ചിത്രങള്‍ തെളിയിക്കുന്നു... അഭിനന്ദനങള്‍!

മുസാഫിര്‍ 11:57 PM  

ചിത്രങ്ങള്‍ അപൂര്‍വ സുന്ദരം.ഇവര്‍ക്കു ഇങ്ങനെ ക്യാമറക്കു മുന്നില്‍ പോസ് ചെയ്യാന്‍ ഒരു മടിയുമില്ല അല്ലെ ?

അപ്പു ആദ്യാക്ഷരി 12:01 AM  

ആഹാ...കൊള്ളാമല്ലോ

qw_er_ty

കുടുംബംകലക്കി 12:17 AM  

ലീവ് എടുപ്പിച്ചേ അടങ്ങോ?
:)

ദേവന്‍ 12:22 AM  

ലവന്റേം ലവളുടേം കളര്‍ എനിക്ക് പിടിച്ച്! പിന്നെ അവര്‍ വരച്ച ഹൃദയവും. അശ്ലീലമുണ്ടോ? അതു തുമ്പികളോട് ചോദിക്കണം
അവന്‍ ബലാത്സംഗം ചെയ്യുകയല്ല
അവള്‍ ചെറുതായതുപോലെ തോന്നുന്നില്ല
അവന്‍ ഈ ക്രിയയാല്‍ അവളെ ആക്ഷേപിക്കാനുദ്ദേശിച്ചിട്ടില്ല
അവന്‍ അവളില്‍ മറ്റൊന്നും സങ്കല്പ്പിക്കുന്നില്ല
വ്യാജവാഗ്ദാനങ്ങള്‍ കൊടുക്കുന്നില്ല
ആര്‍ക്കും ഒന്നും കാട്ടിക്കൊടുക്കുന്നില്ല
ആരറിഞ്ഞാലും മോശമായെന്നു വിചാരിക്കുന്നില്ല
ഇതൊക്കെയാണെങ്കില്‍,
തുമ്പി സമൂഹത്തിന്റെ സദാചാരവും അങ്ങനെ ഒക്കെ ആണെങ്കില്‍
അശ്ലീലമില്ല. എനിക്കു തുമ്പി ഭാഷ അറിയില്ലല്ലോ.
ഒന്നു മനസ്സിലായി. പട്ടി കടിച്ചതു പ്രശ്നമല്ല, വെളുത്തേടം കാണാതിരുന്നാല്‍ മതി എന്ന രീതി തുമ്പിക്കില്ലന്ന്‍.

Pramod.KM 12:57 AM  

നന്നായിരിക്കുന്നു,പടവും,വരികളും,പിന്നെ അവസാനത്തെ വരികളിലെ ആ സാദ്ധ്യതയും:)

മുസ്തഫ|musthapha 1:04 AM  

യാത്രമൊഴി...
മനോഹരം... അതി മനോഹരം...
കുറിച്ചു വെച്ച വരികളും പകര്‍ത്തി വെച്ച ചിത്രങ്ങളും!

പരസ്പരം 1:07 AM  

പതിവുപോലെ അതിമനോഹര ചിത്രങ്ങള്‍, പ്രത്യേകിച്ച് ഇപ്രാവശ്യം അത് തികച്ചും അവസരോചിതമായ സമയത്ത്. ഒടുവിലത്തെ ഈച്ചയും പിന്‍‌മൊഴിയുമെല്ലാം .....അശ്ലീലത്തിന്റെ ചിത്രകാരന്‍ വിശകലനം വസ്തുനിഷ്ടം. ദിവസ്സങ്ങളായി ബൂലോഗത്തില്‍ ചൂടുപിടിച്ച് വിശകലനം ചെയ്യപ്പെടുന്ന പിന്മൊഴി പ്രശ്നത്തിന് ഈ പോസ്റ്റും ഈ വരികളും ഒരുപാട് മാനങ്ങള്‍ നല്‍കുന്നു. കാതുള്ളവന്‍ കേള്‍ക്കട്ടെ, കണ്ണുള്ളവന്‍ കാണട്ടെ!

Kaithamullu 1:19 AM  

ഇഷ്ടായി,
ഫോട്ടൊകള്‍ മാത്രമല്ല, ആ കവി ഹൃദയവും!

...പാപ്പരാസി... 1:24 AM  

ഈ മനോഹര ചിത്രങ്ങളില്‍ അശ്ലീലം കാണുന്നവന്റെ മനസ്സിലാണ്‌ അശ്ലീലം.ഇത്‌ പ്രകൃതി നിയമമല്ലേ?എന്തൊക്കെയായാലും നല്ല ചിത്രങ്ങള്‍,ലൈറ്റിംങ്ങ്‌ സൂപ്പര്‍.ഫിലാഡല്‍ഫിയേലും ഇങ്ങനത്തെ തുമ്പികളുണ്ടോ യാത്രാമൊഴി?
ഒ:ടേ.. കുമാറേട്ടന്‍ എന്താ പറഞ്ഞേ?

വിനയന്‍ 3:24 AM  

സത്യം പറയല്ലോ
തലക്കെട്ട് കണ്ട് ചാടി വീണതാ, ഞാന്‍ ഉദ്ദേശിച്ചതല്ലെങ്കിലും സംഭവം സൂപ്പര്‍.
അടിപൊളിയായി.

ഗുപ്തന്‍ 3:31 AM  

അസാധ്യപോസ്റ്റ് മാഷേ...

ഫോക്കസിംഗ് എന്നുവച്ചാല്‍ ഇതാണ്..
കാമറ മാത്രമല്ല.. പേനയും...

ഒരുപാട് നന്ദി....പറയാനിരുന്ന ഒരുപാട് കാര്യങ്ങള്‍
അയത്നസുന്ദരമായിങ്ങനെ പറഞ്ഞുവച്ചതിന്

ജിസോ ജോസ്‌ 4:04 AM  

മാഷേ,

അടിപ്പൊളി ചിത്രങ്ങള്‍ ! എങ്ങനയാ ഇപ്പടി ഫോട്ടോസ് എടുക്കുന്നേ ? ഒന്നു പടിപ്പിച്ചു തരുവോ ?

:))

Sanal Kumar Sasidharan 4:21 AM  

:)

പൊടിക്കുപ്പി 6:21 AM  

വളരെ മനോഹരമായിരിക്കുന്നു..

Unknown 8:59 AM  

തുമ്പികളാണ് ഈ സമൂഹത്തിന്റെ ശാപം. മൈ ഗോഡ്... :-)

Physel 9:08 AM  

ഗംഭീരം യാത്രാമൊഴീ, ഗംഭീരം!

nalan::നളന്‍ 10:42 AM  

ആ ബാക്ക്‍ലൈറ്റിങ്ങ് നല്‍കുന്ന സ്വര്‍ണ്ണച്ചുവ !!
ഗംഭീരം..

വസ്ത്രം കണ്ടുപിടിച്ചവനെ തല്ലണം..
ദൈവത്തിനും ഇട്ടുകൊടുത്തു ഒരെണ്ണം, പുള്ളീക്കാരനും ഇപ്പോ ഇതില്ലാതെ വയ്യെന്നായി, ഇണചേരുവാന്‍ പോലും!
അശ്ലീലം!!

ഇതിനിടയിലെവിടെയോ ഞരമ്പു മുറിഞ്ഞോ?

അശോക് 11:16 AM  

Beautiful pictures. The way you handled the background enhance the picture. Super.

റീനി 6:30 PM  

സുന്ദരന്‍ പടങ്ങള്‍ യാത്രാമൊഴി!
ഫോട്ടോഗ്രാഫറും തുമ്പികളും വളരെ കലാപരമായിത്തന്നെ....ഹൃദയത്തിന്റെ ആക്രുതിയില്‍....ഈയിടെ ആഫ്രിക്കന്‍ സഫാരി കാണാന്‍പോയൊരാള്‍ ആനയുടെ പടങ്ങള്‍ കാണിച്ചു. ഞെട്ടിപ്പോയി.

. 9:59 PM  

കടല്‍ത്തീരത്ത്, കാടിനുള്ളില്‍, മരത്തണലില്‍,
വയല്‍ക്കരയില്‍...
വന്യമായ ചിന്തകളിലെവിടെയോ ?

ഇടക്കെങ്കിലും തുമ്പികള്‍ ആവാത്തവര്‍ ആരുണ്ടു.
ശിവനും പാര്‍വതിയും
ആനയുടെ രൂപത്തിലും
മേഘത്തിന്റെ രൂപത്തിലുമെല്ലാം
വിഹരിച്ചുവെന്ന് വായിച്ചിട്ടുണ്ടു.

കൂടുതല്‍
ദേവേട്ടന്‍ പറയട്ടെ

ദിവാസ്വപ്നം 10:31 PM  

qw_er_ty


യാത്രാമൊഴിയണ്ണാ. ഇണചേരല്‍ ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. ബാക്ഗ്രൌണ്ട് ബ്ലറിന്റെ നല്ലൊരു ഉദാഹരണവുമായി. എന്റെ കൈയില്‍ സീഗള്ളുകള്‍ ഇണചേരുന്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നു. കവിതയില്‍ പറഞ്ഞ കാരണം കൊണ്ട് ഇടാഞ്ഞതാ :-)


റീനിചേച്ചിയേ - സഫാരിയ്ക്ക് പോയപ്പോള്‍ ആനയുടെ പടം കാണിച്ചെന്നോ. ഒറിജിനല്‍ ആനയെ കാണാനല്ലേ സഫാരിയ്ക്ക് പോകുന്നത് ? എനിക്കൊന്നും പിടികിട്ടിയില്ല.

ദിവാസ്വപ്നം 10:32 PM  

qw_er_ty


ഓ നെവര്‍മൈന്‍ഡ്. പിടികിട്ടിപ്പോയി :)) എന്റെയൊരു കാര്യം !


സോറി മൊഴിയണ്ണാ. ഇനി ഈ പോസ്റ്റില്‍ വരൂല. അടുത്ത പോസ്റ്റിലേ വരൂ. :-)

Areekkodan | അരീക്കോടന്‍ 12:12 AM  

കുറിച്ചു വെച്ച വരികളും പകര്‍ത്തി വെച്ച ചിത്രങ്ങളും മനോഹരം... അതി മനോഹരം...

കാളിയമ്പി 10:24 AM  

മൊഴിയണ്ണാ..കിടിലമണ്ണാ.ഒന്നാന്തരം ചിത്രങ്ങള്‍..

ഓഫ് ടോ: ഹാര്‍ട്ട് വന്നതിങ്ങനെയൊന്നുമല്ലെന്ന് ചില അശ്ലീലവാദി ബിംബാനന്ദ(സ്വാമികള്‍)ശാസ്ത്രജ്ഞര്‍ പറഞ്ഞ് നടക്കുന്നുണ്ട് മാളോരേ.ഹാര്‍ട്ടിന്റെ അടിയിലെ മുനമ്പിലൊരു ചെറിയേ വരയിട്ടാല്‍ ലോകമുണ്ടായതുമുതല്‍ ???? പുരുഷനെന്നു പറയുന്ന മാനവജാതിയ്ക്കെല്ലാം ഹൃദയസ്തംഭനം വരുത്താവുന്ന ഒരവയവത്തിന്റെ ചിത്രമായി മാറും..അതേലൊരു അമ്പ് കുത്തിയിറക്കിയതൂടേയാകുമ്പോ പൂര്‍ണ്ണമായി..

ഖഗങ്ങളും ഖഗികളും (അങ്ങനെയെഴുതിയില്ലെങ്കില്‍ ഞാനൊരു ഞരമ്പനാണെന്ന് നാട്ടുകാര്‍ ധരിച്ചാലോ)(മനസ്സിലാക്കിയാലോ:) അതറിയാതെ ആ ബിംബത്തിനെ സന്തോഷമായി സ്വീകരിച്ച് മര്യാദരാമസീതമാരാകും ....അല്ലേലുമീ ബിംബങ്ങളൂടില്ലായിരുന്നെങ്കില്‍ ഇതൊന്ന് ചാനലൈസ് ചെയ്യാനാകാതെ നമ്മുടേ നാട്ടിലെ ആണ്‍ പെണ്‍ പിള്ളേര് കാഞ്ഞുപോയേനേ..ഈ സദാചാരം വാരലുകാരെക്കാരണം..

ഓണ്‍ ടോ: ഈ കോപ്പീ പേസ്റ്റ് എന്നു പറയുന്നത് കോപ്പിയടിയാണോ മൊഴിയണ്ണാ..ഒരു പ്രിന്റൗട്ടെടുത്ത് ഫ്രൈം ചെയ്ത് ഭിത്തിയില്‍ തൂക്കുന്നതു സിവിലായും ക്രമിനലായും ഒഫന്‍സ് ആണോ..ആ കവിതയുള്‍‍പ്പെടെ..

Unknown 8:03 PM  

മന്‍‌ജിത്,
:) നന്ദി!

ഉണ്ണിക്കുട്ടന്‍,
:)
അത്രയ്ക്കൊന്നും കുഴപ്പമുണ്ടാകത്തില്ലെന്നേ... ബ്ലോഗിലെ ചേച്ചിമാരെല്ലാം നല്ല ബോധമുള്ള കൂട്ടത്തിലാണെന്നാ എന്റെ ഒരു തോന്നല്‍.

കലേഷ്‌ ഭായ്,

നന്ദി! പടങ്ങള്‍ കഴിഞ്ഞ വീക്കെന്‍ഡില്‍ ഒരു കൂട്ടുകാരന്റെ മോളുടെ പിറന്നാള്‍ പാര്‍ട്ടിക്ക് ഒരു പാര്‍ക്കില്‍ പോയപ്പോള്‍ കിട്ടിയതാണു.

സിബു,

നന്ദി! ഇവിടെയും ലൈറ്റ് എനിക്കനുകൂലമായിരുന്നു. പിന്നെ കുറച്ച് നേരം ശ്വാസം പിടിച്ച് കുത്തിയിരിക്കേണ്ടി വന്നു ഇവരെ ശല്യപ്പെടുത്താതെ ആ ഹൃദയത്തിന്റെ ഷേപ് ഒന്ന് പകര്‍ത്താന്‍.

ആഷ,

നന്ദി! ചിത്രശലഭങ്ങളുടെ പടമുണ്ടെങ്കില്‍ വേഗം ഒരു സ്റ്റോറി ചെയ്ത് പോസ്റ്റാക്കൂ! ഇവരെയൊക്കെ പകര്‍ത്തുമ്പോള്‍ ലൈറ്റിംഗും, പിന്നെ ബാക്ഗ്രൗണ്ടും പ്രത്യേകം ശ്രദ്ധിക്കണം. നല്ല സ്മൂത്ത് ആയ, അധികം ഡിസ്ട്രാക്ഷന്‍സ് ഒന്നും വരാത്ത ബാക്ഗ്രൗണ്ട് ചിലപ്പോള്‍ നമ്മള്‍ നില്‍ക്കുന്ന പൊസിഷന്‍‍ ഒന്ന് മാറ്റിയാല്‍ കിട്ടിയേക്കും.

തരികിട,

നന്ദി!

സാജന്‍,

നന്ദി! ഹാര്‍ട്ട് ലവില്‍ വന്നതിനു അംബി പറഞ്ഞതും കാരണമായിരിക്കാമെന്ന് തോന്നുന്നു.

അപ്പൂസ്,

നന്ദി!

സിജു,

താങ്ക്സ്!

വിചാരം,

നന്ദി!

ചന്ദ്രേട്ടാ,

നന്ദി!

കുമാര്‍,

നന്ദി! തുമ്പികള്‍ക്ക് വേണ്ടി ബ്ലോഗ് തുടങ്ങിയാലും കുഴപ്പില്ല, ഈച്ചകള്‍ ബ്ലോഗ് തുടങ്ങാതെയിരുന്നാല്‍ മതി! :)

കുട്ടിച്ചാത്താ,

നന്ദി! ബാക്ഗ്രൗണ്ട് ഇതുപോലെ കിട്ടുന്നതിനു പല കാരണങ്ങളുണ്ട്, ഒന്ന് എന്റെ കൈയ്യിലുള്ള കാനണ്‍ 50mm പ്രൈം ലെന്‍സ് ചില അപേര്‍ച്ചറുകളില്‍ (2.8-5.0) നല്ല സ്മൂത്ത്‍ ബോക്കെ നല്‍കും ( കാനണ്‍-ന്റെ പ്രൊഫഷണല്‍ ലെന്‍സുകളെ L-സീരീസ് ലെന്‍സുകള്‍ എന്ന് വിളിക്കുമ്പോള്‍, പാവപ്പെട്ടവന്റെ L-ഗ്ലാസ് എന്നാണു ഇവന്‍ അറിയപ്പെടുന്നത്., വില തുച്ഛം ഗുണം മെച്ചം!). കഴിവതും പ്ലെയിനായ ബാക്ഗ്രൗണ്ട് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചാല്‍ ഇതുപോലെ കിട്ടും.

സുല്‍,

നന്ദി!
ഞാന്‍ കണ്ണിനു നേരത്തെ കണ്ണാടി വെച്ചു. :) അതുകൊണ്ട് കുഴപ്പമില്ല!

ശിശു,

നന്ദി! ഹസ്തദാനം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു!

ചിത്രകാരന്‍,

നന്ദി! ഇണചേരലിലെ അശ്ലീലം മനുഷ്യര്‍ സ്വയം സൃഷ്ടിച്ചതാണു.
ബസ്റ്റോപ്പുകളിലും, നടുറോട്ടിലുമൊക്കെ ഇണചേരുന്ന നായ്ക്കളെ കണ്ട് സ്ത്രീജനങ്ങള്‍ ലജ്ജിക്കുന്നത് കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ പുരുഷപ്രജകള്‍ (ചിലപ്പോള്‍ സ്ത്രീകളും) "ഛെ പോ പട്ടീ, അശ്രീകരം" എന്നും പറഞ്ഞ് നായ്ക്കളെ കല്ലെടുത്തെറിഞ്ഞ് ഓടിച്ച് സദാചാരസം‌രക്ഷകരാകുന്നതും. ഇവിടെ ശരിക്കും ആരുടെ മനസ്സിലാണു അശ്ലീലം? തികച്ചും സ്വാഭാവികമായ ഒരു ജൈവപ്രക്രിയയെ അതിന്റേതായ രീതിയില്‍ നോക്കിക്കാണുന്നതില്‍ മനുഷ്യനു പിഴവു പറ്റിയിരിക്കുന്നു എന്നതല്ലേ ശരി?

തറവാടി,

നന്ദി! സ്പാമണ്ണന്‍ വരുമെന്നോര്‍ത്താണു വേഡ് വെരി വെച്ചത്. ബുദ്ധിമുട്ടായല്ലേ?

എട്ടുകണ്ണന്‍,

നന്ദി! അപ്പറഞ്ഞത് നേരു. പ്രകൃതിയില്‍ എല്ലാമുണ്ട്. നമ്മള്‍ നോക്കിക്കാണണമെന്ന് മാത്രം!

മുസാഫിര്‍,

നന്ദി!

അപ്പൂ,

നന്ദി!

കുടുംബം കലക്കി,

നന്ദി!
എന്തിനാ ലീവ് എടുക്കുന്നെ? :)

ദേവാ,

നന്ദി! തുമ്പികള്‍ ബ്ലോഗ് ചെയ്തുവരുമ്പോള്‍ നമ്മക്ക് അവരോടു തന്നെ ചോദിച്ചുകളയാം അവരുടെ സദാചാരത്തെക്കുറിച്ച്. അതുവരെ അവര്‍ക്കിടയില്‍ മനുഷ്യന്‍ സൃഷ്ടിച്ച സദാചാരങ്ങളുടെ മതില്‍ക്കെട്ടുകളില്ലായെന്ന് തന്നെ വിശ്വസിക്കാം.

പ്രമോദ്,

നന്ദി!

അഗ്രജന്‍,

നന്ദി!

പരസ്പരം,

നന്ദി!

കൈതമുള്ളേ,

നന്ദി! ഇത് ഡിലവേര്‍ എന്ന സ്ഥലത്തെ . ലംസ് പോണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്നുമെടുത്തതാണു

വിനയന്‍,

നന്ദി! ടൈറ്റിലിട്ട് തെറ്റിദ്ധരിപ്പിച്ചതിനു മാപ്പ്. മന:പൂര്‍‌വ്വം ചെയ്തതാണു.

മനു,

നന്ദി!

തക്കുടു,

നന്ദി! ചോദ്യം സീരിയസ് ആണെങ്കില്‍ മെച്ചപ്പെട്ട ഫോട്ടോസ് എടുക്കാന്‍ നിര്‍ദ്ദേശങ്ങള്‍ തരുന്ന
നല്ലൊരു ബ്ലോഗുണ്ട് ,

സപ്തവര്‍ണങ്ങളുടേത്.
അതൊന്നു നോക്കുമല്ലോ.

സനാതനന്‍,

നന്ദി! :)

പൊടിക്കുപ്പി,

നന്ദി!

ദില്‍ബാ,

താങ്ക്യൂ! അതന്നെ, ലതാണതിന്റെ പായന്റ്!

ഫൈസല്‍,

നന്ദി!

നളാ,

നന്ദി! കാര്യം ദൈവമൊക്കെയായിരിക്കാം. പക്ഷെ ദൈവം ദൈവത്തിന്റെ സ്ഥാനത്തിരുന്നോളണം. ‍കല്യാണം കഴിക്കണം, ഇണചേരണം (അതും തുണിയില്ലാതെ) എന്നൊക്കെ പറഞ്ഞ് വന്നാല്‍ വിശ്വാസികളുടെ സ്വഭാവം മാറും. ഹല്ല പിന്നെ!

അശോക്,

താങ്ക്സ്!

റീനി ചേച്ചി,

നന്ദി! ഞാനും ആദ്യം വായിച്ചത് സഫാരിക്ക് പോയപ്പോള്‍ പടങ്ങള്‍ കാണിച്ചു എന്നാണു. :) ആനയുടെ കാര്യം പറഞ്ഞപ്പോഴാണോര്‍ത്തത്. തേക്കടിയില്‍ ബോട്ട്‌ലാന്‍ഡിംഗിലെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ആനകള്‍ ഇണചേരുന്നതിന്റെ ചില പടങ്ങള്‍ ചില്ലിട്ട് വെച്ചിട്ടുണ്ട്. നാട്ടുകരായ ടൂറിസ്റ്റുകള്‍ (സ്ത്രീപുരുഷഭേദമെന്യേ) ഈ പടങ്ങള്‍ കണ്ട് ലജ്ജിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട് (ഭാഗ്യത്തിനു അവിടെ കല്ലെടുത്തെറിഞ്ഞ് സദാചാരം കാക്കാന്‍ ഇതുവരെ ആരും തുനിഞ്ഞിട്ടില്ല)!

വില്‍സണ്‍,

നന്ദി! ഇരുട്ടില്‍ മാത്രം തുമ്പികളാകുന്ന വന്യതയല്ലേ, അത് തീര്‍ച്ചയായുമുണ്ട്. പിന്നെ പുരാണമൊക്കെ വായിക്കുന്നത് നല്ലതാണു. പക്ഷെ വായനയോടെ നിര്‍ത്തിക്കോളണം :). അതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ ഗുലുമാലാകും. ആനയുടെ കാര്യം ഞാന്‍ മുകളില്‍ പറഞ്ഞത് ശ്രദ്ധിച്ചല്ലോ. തേക്കടിയിലുള്ള ആ പടത്തില്‍ ശിവനും പാര്‍‌വതിയുമാണെന്നെങ്ങാനും പറഞ്ഞാല്‍, അതുമതി ശൂലവും വടിവാളുമൊക്കെയായി വിശ്വാസികള്‍ അങ്ങോട്ട് വെച്ച് പിടിക്കാന്‍. ആ പടത്തിന്റെ കട്ടേം ബോഡും മടക്കി, പറ്റുമെങ്കില്‍ അതിന്റെ ഫോട്ടോഗ്രാഫറുടെ ( രാജന്‍ ആണെന്ന് തോന്നുന്നു ഫോട്ടോഗ്രാഫര്‍) കുടുംബസഹിതം കുളമാക്കി, മേലാല്‍ ആനകള്‍ ഇണചേരുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിക്കളയും!

ദിവാ,

നന്ദി! സീഗള്ളണ്ണന്മാരുടെ പടം ഇനി ധൈര്യമായിട്ട് ഇടൂ. എനിക്കൊരു കൂട്ടാകുമല്ലോ!
റീനിചേച്ചിയുടെ കമന്റ് ഞാനും ആദ്യം അങ്ങനെയാണു വായിച്ചത്. പക്ഷെ രണ്ടാമത് വായിച്ചപ്പോള്‍ ക്ലിയറായി :)


അരീക്കോടന്‍,

നന്ദി!

അംബി,

നന്ദി! ഹാര്‍ട്ട് വന്നതിന്റെ പിന്നാമ്പുറരഹസ്യം രസകരം തന്നെ! അംബി പറഞ്ഞ ആ ചാനലൈസിംഗ് പ്രശ്നം വളരെ ഗുരുതരമായ രീതിയില്‍ ഇന്ന് നിലവിലുണ്ടെന്ന് തോന്നുന്നു!

ഇതിന്റെ പ്രിന്റൗട്ട് എടുക്കുന്നതും ഭിത്തിയില്‍ തൂക്കുന്നതുമൊക്കെ എനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമാണു! നോ ഒഫന്‍സ് അറ്റ് ആള്‍! ധൈര്യമായി എടുത്തോളൂ...

എതിരന്‍ കതിരവന്‍ 11:00 PM  

ഇതിലെവിടെ അശ്ലീലം? എനിയ്ക്കു കണ്ടിട്ടു പേടിയായി. അവള്‍ വാലിന്റെ അറ്റത്തെ കൊളുത്തു കൊണ്ട് അവന്റെ കഴുത്തിനാ പിടിച്ചിരിക്കുന്നത്! “എടാ നീ മര്യാദക്ക്.....“ എന്ന മട്ട്. കാര്യം നടന്നു കഴിഞ്ഞാല്‍ ചില ചിലന്തിപ്പെണ്ണുങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ട്. ഇത് ഹാര്‍ട് ഷേപ്പുണ്ടക്കുന്ന കളിയൊന്നുമല്ല.

യാത്രാമൊഴി, അവനെ രക്ഷപെടുത്താന്‍ ഒന്നും ചെയ്തില്ലേ?

Unknown 12:06 AM  

യാത്രാമൊഴി,
ചിത്രങ്ങള്‍ പതിവുപോലെ നന്നായിട്ടുണ്ട്! മേല്‍ക്കുറിപ്പായോ അടിക്കുറിപ്പായോ കോറിയിടുന്ന വാക്കുകളാണ് എനിക്കേറെയിഷ്ടം!

:)

ഇടിവാള്‍ 12:33 AM  

വൌ! ഉഗ്രന്‍ ചിത്രം!

Unknown 9:31 PM  

എതിരന്‍ കതിരവന്‍,
നന്ദി!
ഇവന്മാര്‍ കാഴ്ചയില്‍ പാവങ്ങളാണെങ്കിലും ഇണചേരലില്‍ അക്രമം കാട്ടുന്ന കൂട്ടരാണെന്ന് വായിച്ചിട്ടുണ്ട്. എന്നാലും ചിലന്തിയുടെയത്രയും പോവില്ല. റെഫറന്‍സ് തപ്പാന്‍ നേരമില്ല :)
ഞാന്‍ അവരെ അവരുടെ പ്രകൃതിക്ക് വിട്ടുകൊടുത്തു!

സപ്താ,

നന്ദി! നാടു വിട്ടോ?

ഇടിവാള്‍,

താങ്ക്യൂ!

Kaippally 10:04 PM  

ഗംഭീരം.
കമന്റാന്‍ വൈകി.

ബയാന്‍ 6:22 AM  

ഇതൊന്നു ട്രൈ ചെയ്തിട്ടുതന്നെ ബാക്കി.

prapra 9:39 AM  

തുമ്പികളൂടെ വാലിന്റെ അറ്റത്ത് ഒരു docking station കൂടി ഉണ്ടോ. താഴെയുള്ള തുമ്പി സ്വന്തം വാലില്‍ ആണല്ലോ പിടിച്ചിരിക്കുന്നത്. പിന്നെ ആകെയുള്ള കണക്ഷന്‍ മുകളിലെ തുമ്പിയുടെ വാലിന്റെ അറ്റത്ത് ആണ്‌. creation-ന്റെ ഓരോ അതിശയങ്ങള്‍.

മൊഴിയണ്ണാ... അപാരം.

എതിരന്‍ കതിരവന്‍ 2:37 PM  

പ്രപ്ര:
കല്യാണം കഴിച്ചിട്ടീല്ല അല്ലേ?

വാണി 1:07 PM  

വൈകിപ്പോയി ഈ ബ്ലോഗിലെത്താന്‍..:(

ചിത്രങ്ങളും,അക്ഷരങ്ങളും ശക്തം..

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP