Thursday, February 21, 2008

ചിന്തിക്കട




കോട്ടയത്തുള്ള ഒരു പള്ളിപ്പരിസരത്ത് പെരുന്നാള്‍ രാത്രിയില്‍ പോകേണ്ടി വന്നു.

ഇതുപോലൊരു ദൃശ്യം ആയിരുന്നു ലക്ഷ്യം.

പെരുന്നാളിനു മാത്രം പ്രത്യക്ഷപ്പെടുന്ന ചിന്തിക്കടകള്‍.
പൊട്ടാസ് തോക്ക്, ബലൂണുകള്‍, അതുവരെ കണ്ടിട്ടില്ലാത്ത കളിപ്പാട്ടങ്ങള്‍‍...‍
മെഴുകുതിരിച്ചൂട് കൊണ്ട പ്ലാസ്റ്റിക് കവറിലെ ഉഴുന്നാടകള്‍.

എല്ലാം കണ്ട് വെറും കയ്യോടെ മടങ്ങിയിരുന്നത്...

31 comments:

Unknown 9:48 PM  

"ചിന്തിക്കട"

പൊട്ടാസ് തോക്ക്, ബലൂണുകള്‍, കളിപ്പാട്ടങ്ങള്‍‍...‍
മെഴുകുതിരിച്ചൂട് കൊണ്ട പ്ലാസ്റ്റിക് കവറിലെ ഉഴുന്നാടകള്‍...

ശ്രീ 10:04 PM  

ആഹാ... മനോഹരം.

നാട്ടിലെ പെരുന്നാള്‍ -ഉത്സവ സീസണുകളില്‍ മാത്രം കാണുന്ന കാഴ്ച!
:)

un 10:34 PM  

!

Anonymous 11:22 PM  

കുപ്പിവളകളേ നിങ്ങള്‍.....

:)

krish | കൃഷ് 11:33 PM  

ചിത്രം കൊള്ളാം. ലൈറ്റും ഷേഡും ഭംഗിയായിട്ടുണ്ട്.

sreeni sreedharan 12:48 AM  

കടും പിങ്ക് കളറിലെ ബോട്ട് :(

ഓര്‍മ്മകളേ, നിങ്ങള്‍ ദുഷ്ടന്മാരല്ലോ... ;)

സു | Su 12:57 AM  

എനിക്കിവിടുന്ന് പോകാന്‍ തോന്നുന്നില്ലേ........

വല്യമ്മായി 2:07 AM  

നല്ല ചോപ്പ് കുപ്പിവളെണ്ടാവോ?

Promod P P 3:54 AM  

പണ്ട് ഉത്സവപ്പറമ്പുകളില്‍ കുപ്പി വളയും മറ്റും വില്‍ക്കുന്ന കടകള്‍ക്ക് മുന്‍പില്‍ വെറുതെ നോക്കി നില്‍ക്കും.. വാങ്ങിയാല്‍ ആര്‍ക്ക് കൊടുക്കാന്‍? പിന്നീട് വാങ്ങിക്കൊടുക്കാന്‍ ഒരു മകള്‍ ഉണ്ടായപ്പോഴോ..ഇങ്ങനെ ഉള്ള സ്ഥലങ്ങളില്‍ പോകാന്‍ സമയവും ഇല്ലാതായി..

CHANTHU 5:02 AM  

ഈയൊരു അകകാഴ്‌ച നന്നായി.

കൊച്ചുത്രേസ്യ 5:36 AM  

സ്പ്രിംഗ്‌ വളേം കുരങ്ങു ബലൂണും.. പണ്ട്‌ തൃച്ഛംബരം ഉത്സവത്തിനു പോകുമ്പോള്‍ സ്ഥിരം വാങ്ങുന്ന സാധനങ്ങളായിരുന്നു :-)

GLPS VAKAYAD 5:42 AM  

മനോഹരമയിരിക്കുന്നു.....

പ്രിയ ഉണ്ണികൃഷ്ണന്‍ 7:20 AM  

അതിലേയ്ക്ക് നോക്കി പ്രതീക്ഷയോടെ നില്‍ക്കുന്ന കുട്ടിയുടെ രൂപം ചില ഓര്‍മ്മകളെ തഴുകുന്നു...

Roby 7:23 AM  

എനിക്കൊരു ഫിലിം പെട്ടി വേണം...

ഹാരിസ് 7:35 AM  

ഉപ്പാ,ദാ കെടക്കുണ് കോലെ ബലൂണ്‍
...നിക്കും വേണം.

പപ്പൂസ് 7:57 AM  

അടിപൊളി പടം... വളരെ ഇഷ്ടമായി! :)

പാമരന്‍ 8:11 AM  

കിടിലം!!

"കണ്‍മഷിയും വളയും ചാന്തും ചില്ലറകള്‍ തിന്നു തീര്‍ത്തു..."

ധ്വനി | Dhwani 8:48 AM  

എല്ലാം കണ്ട് വെറും കയ്യോടെ മടങ്ങിയിരുന്നത്...

:)

നിരക്ഷരൻ 12:22 PM  

ഞാന്‍ പെട്ടെന്ന് പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പെരുന്നാള്‍ പള്ളിപ്പറമ്പിലേക്ക് ഒന്ന് പോയി വന്നു.
:)

Unknown 4:26 PM  

എനിക്കൊരു തോക്കും പൊട്ടാസ്സും, പിന്നെ ആ 1-15 വരെ മാറ്റി കളിക്കുന്ന/ പുറകില്‍ താജ്മഹലിന്റെ പടമുള്ള ആ പസ്സിലും :)

നന്നായിട്ടുണ്ട്, വെളിച്ചം നന്നായി ഉപയോഗിച്ചിട്ടുണ്ട്. നാട്ടില്‍ പോയതിന്റെ ഗുണം ചിത്രജാലകത്തില്‍ കാണാനുണ്ട് :)

ദിലീപ് വിശ്വനാഥ് 6:06 PM  

എന്താ പടം അല്ലേ? ശരിക്കും തിങ്ങിനിറഞ്ഞ് സാധനങ്ങള്‍ ഉണ്ടായതുകൊണ്ട് ഗുണമുണ്ടായത് ഫോട്ടോഗ്രാഫര്‍ക്കാണ്.

Unknown 8:56 PM  

ശ്രീ,

നന്ദി!

u|n ,

നന്ദി!

തുളസി,

നന്ദി! കുപ്പിവള വേറെയുണ്ട് :)

കൃഷ്,

നന്ദി!

പച്ചാളം,

നന്ദി!
ബോട്ടിനു പകരം ദാ റോസ് ഗിറ്റാര്‍ എടുത്തോ :)

സു,

നന്ദി! :)

വല്യമ്മായി,

ഉണ്ടല്ലോ... നല്ല ചോപ്പ് കുപ്പിവള!

തഥാഗതന്‍ മച്ചാ,

നന്ദി!
മോള്‍ക്ക് വേണ്ടി വള വാങ്ങാന്‍ സമയമില്ലെന്നോ? ദുഷ്ടാ! :)

ചന്തു,

നന്ദി!

കൊച്ചുത്രേസ്യ,

നന്ദി! കുരങ്ങു ബലൂണ്‍ ഇക്കൂട്ടത്തിലുണ്ടോ എന്നറിയില്ല. സ്പ്രിംഗ് വള എന്തായാലുമുണ്ട്! :)

ദേവതീര്‍ത്ഥ,

നന്ദി!

പ്രിയ ഉണ്ണികൃഷ്ണന്‍,

നന്ദി! അവനെ കണ്ടുവല്ലോ!
അവനു ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടി. ആ കണ്ണുകളിലെ തിളക്കം...

റോബി,

നന്ദി! ഫിലിം പെട്ടിയുടെ കാര്യം ഞാന്‍ വിട്ടു പോയതായിരുന്നു. റോബിക്ക് ഫിലിം പെട്ടി തന്നിരിക്കുന്നു.

ഹാരിസ്,

നന്ദി!

പപ്പൂസ്,

നന്ദി!

പാമരന്‍,

നന്ദി!

ധ്വനി,

നന്ദി! അങ്ങനെയും ഒരു കാലം...

നിരക്ഷരന്‍,

നന്ദി!

സപ്തന്‍,

നന്ദി.
പൊട്ടാസ് തോക്ക് വീക്നെസ് ആണല്ലേ... :)
താജ് മഹലിന്റെ പസ്സില്‍ ഞാന്‍ കണ്ടിട്ടില്ല.

ട്രൈപ്പോഡ് ഇല്ലായിരുന്നത് കൊണ്ട് ISO-800ല്‍ സെറ്റ് ചെയ്ത്, ഫ്ലാഷ് ഒഴിവാക്കിയാണു എടുത്തത് (f/3.2, 1/80, 24mm).

വാല്‍മീകി,

നന്ദി!
ആ പറഞ്ഞത് ശരി.

ഹരിശ്രീ (ശ്യാം) 5:09 PM  

ഹും.. നല്ല പടം.. എനിക്കൊരു പാമ്പും കോണിയും.

സുല്‍ |Sul 9:33 PM  

സൂപര്‍

Sreejith K. 9:53 PM  

ബ്രില്ലിയന്റ്. ഇതല്ലാതെ ഈ ചിത്രത്തിനെ വിശേഷിപ്പിക്കാന്‍ നല്ലൊരു വാക്ക് പോലും കിട്ടുന്നില്ല.

ഓ.ടോ: ചിത്രത്തിലുള്ള വ്യക്തിയെക്കണ്ടിട്ട് ദേവേട്ടനെപ്പോലെ ഉണ്ട് :)

അഭിലാഷങ്ങള്‍ 10:09 PM  

ഓ ഇതായിരുന്നോ...

കണ്ണൂരില്‍, എപ്പഴും എന്നോട് കുസൃതിച്ചോദ്യം ചോദിക്കാറുള്ള ഒരു ദോസ്‌ത് ഉണ്ടെനിക്ക്. വല്ലതും ചോദിച്ചാല്‍ ഞാന്‍ എന്റെ തലയിലെ എഞ്ചിന്‍ ചുമ്മാ ചൂടാക്കാന്‍ നിക്കാതെ, “ഉത്തരം അറിയില്ല, നീ തന്നെ പറ” എന്നു പറയുമ്പോ അവന്‍ സ്ഥിരം പറയുന്ന ഒരു വാക്കാ ഇത് :

ചിന്തിക്കടാ..., ചുമ്മ തോറ്റ് തരാതെ ചിന്തിക്കടാ ചെക്കാ!” -എന്ന്.

ഞാന്‍ കരുതി അവന്‍ വല്ല ബ്ലോഗും തുടങ്ങിയതാവും എന്നു.

ഏതായാലും, ഈ 'ചിന്തിക്കട’ പടം നന്നായിട്ടുണ്ട്. പണ്ടൊക്കെ ഉത്സവത്തിന് പോകുമ്പോള്‍ ഇത്തരം കടകളില്‍ നിന്ന് റോള്‍ കാപ്സ് ഇട്ട് പൊട്ടിക്കുന്ന തോക്കിന്റെ കസ്റ്റമറായിരുന്നു ഞാന്‍. ചുമ്മാതല്ല, രാത്രി “1" നു പോകാന്‍ പുറത്തിറങ്ങുമ്പോ അത് കൈയ്യില്‍ പിടിച്ചാല്‍ ഒരു പ്രത്യേക എനര്‍ജിയായിരുന്നു എനിക്ക്.. എന്താന്നറിയില്ല...

:-)

Pramod.KM 12:37 AM  

എല്ലാം കണ്ട് വെറുംകയ്യോടെ മടങ്ങുന്നു.:)

അപ്പു ആദ്യാക്ഷരി 12:23 AM  

ഇതാണു ക്രിയേറ്റീവ് ഫോട്ടോ. കൊടുകൈ മാഷേ.

ആഷ | Asha 1:17 AM  

പണ്ട് കൊതിയോടെ നോക്കി നിന്നിട്ടുളളത് ഓര്‍മ്മ വരുന്നു :)

Sethunath UN 12:00 AM  

manoharam!

ശ്രീവല്ലഭന്‍. 10:47 PM  

പടങ്ങള്‍ എല്ലാം വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും ഇത്.:-)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP