Monday, November 10, 2008

മഞ്ഞപ്പടം!
ശനിയാഴ്ച.
രാവിലെ ഉണര്‍ന്ന് പുറത്തേക്ക് നോക്കി
ഒരു ചാറ്റല്‍ മഴ പെയ്ത് തോര്‍ന്നതേയുള്ളൂ.
തണുത്ത ഇലനിറങ്ങള്‍ക്ക് വല്ലാത്ത തെളിച്ചം.
പതിവായി ജോലിക്ക് പോയിവരുന്ന വഴിയരികില്‍ ഒരു നല്ല ഫ്രെയിം‍ കണ്ടു വെച്ചിരുന്നത് ഓര്‍ത്തു.
ഇതു തന്നെ പറ്റിയ സന്ദര്‍ഭം.
കട്ടന്‍ കാപ്പി കുടിക്കാനൊന്നും നില്‍ക്കാതെ
ക്യാമറയുമായി പുറപ്പെട്ടു.
ഏകദേശം ഒന്നര മൈല്‍ ഡ്രൈവ്.
ചുറ്റും വലിയ കെട്ടിടങ്ങളൊന്നുമില്ല.
ശാന്തം.
സുന്ദരം.

വണ്ടി വഴിയരികില്‍ ഒതുക്കിയിട്ട്,
കുറച്ച് പടങ്ങളെടുത്ത് തിരിഞ്ഞു നോക്കുമ്പോള്‍
എന്റെ കാറിനു മുന്നിലും പിന്നിലും തിളങ്ങുന്ന പോലീസ് വെളിച്ചം!
മുന്നിലെ കാറില്‍ നിന്നും ഒരു പോലീസ്‌കാരന്‍ പതുക്കെയിറങ്ങി.

പോലീസ്: സാര്‍, ദയവായി താങ്കളുടെ ഡ്രൈവിംഗ് ലൈസന്‍സ് ത‍രുമോ?
ഞാന്‍: അതിനെന്താ, ദാ ഇപ്പോ തരാമല്ലോ.
പോ: താങ്കള്‍ ഫോട്ടോഗ്രാഫര്‍ ആണോ?
ഞാ: ഹോബിയാണു
പോ: നല്ല ക്യാമറ ആണല്ലോ.
ഞാ: നന്ദി!
പോ: താങ്കള്‍ ഇവിടെ ഫോട്ടോയെടുക്കുന്നത് കണ്ട് ആരോ ഞങ്ങളെ അറിയിച്ചു.
ഒന്നു ചെക്ക് ചെയ്യാന്‍ വന്നതാണു. ഇപ്പോള്‍ സമയം മോശമാണെന്ന് അറിയാമല്ലോ.
ഞാ: അതെ അതെ സമയം വളരെ മോശം.
പോ: എന്തിന്റെ ഫോട്ടോ ആണു എടുക്കുന്നത്
ഞാ: മരം, ഇല, നിറം.

അപ്പോഴേക്കും പോലീസുകാരന്റെ വയര്‍ലെസ്സില്‍ മെസേജ് വന്നു.
എന്റെ പേരില്‍ കേസൊന്നുമില്ല.
ഇല കൊഴിക്കാന്‍ നില്‍ക്കുന്ന മരത്തിനു ബോംബ് വെക്കാന്‍ സാധ്യതയില്ല.
ഞാന്‍ ക്ലീന്‍.

ബുദ്ധിമുട്ടിക്കേണ്ടി വന്നതില്‍ പോലീസ് കാരന്‍ ക്ഷമ ചോദിച്ചു.
അവരെ മിനക്കെടുത്തിയതില്‍ ഞാനും.

തിരിച്ച് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോള്‍
മനസ്സിലോര്‍ത്തു.

അമേരിക്കയുടെ ഉള്ളില്‍ ഭീതിയാണു.
വിട്ടുപോകാത്ത ഭീതി.
ബുഷ്-ലാദന്‍ കൂട്ടുകെട്ട് സമ്മാനിച്ച ഭീതി.

18 comments:

Appu Adyakshari 9:01 PM  

ഹായ്.. എന്തായിത്!!
സൂപ്പര്‍ മാഷേ !

Unknown 9:03 PM  

ഒരു മഞ്ഞപ്പടത്തിന്റെ കഥ!

കുഞ്ഞന്‍ 9:47 PM  

നല്ല മഞ്ഞപ്പടം..!

മ്മടെ നാട്ടിലായിരുന്നെങ്കില്‍ രണ്ടു തെറിയും ക്യാമറ ഏമാന്റെ വീട്ടിലും ആയേനെ..!

ക്ഷമ പറയ്യ അതും നമ്മുടെ പോലീസ്..നല്ല കഥ..ആ രംഗം നമ്മുടെ നാട്ടിലായിരുന്നെങ്കില്‍...

[ nardnahc hsemus ] 1:15 AM  

ഹൃദയത്തിന്നുള്ളിലേയ്ക്ക് അരിച്ചിറങ്ങുന്ന മഞ്ഞ!

പാഞ്ചാലി 6:31 AM  

നല്ല ഫോട്ടോ! അഭിനന്ദനങ്ങള്‍!

അപ്പു തോക്കില്‍ കേറി വെടി വച്ചത് കണ്ടു ചിരിച്ചു പോയി!

ശനിയാഴ്ച എന്‍റെയും പരിപാടി ഇതു തന്നെയായിരുന്നു. പക്ഷെ പോലീസ് വന്നില്ല. ഫോട്ടോയും നന്നായില്ല. പക്ഷെ പോസ്റ്റു ചെയ്തു! (ഈ പോസ്റ്റു കണ്ടു കഴിഞ്ഞിട്ടായിരുന്നെങ്കില്‍ എന്‍റെ ആ പോസ്റ്റു പോലും ഇടില്ലായിരുന്നു!)

പാഞ്ചാലി 6:41 AM  

ഫോട്ടോ വലുതാക്കാന്‍ പറ്റുന്നില്ലല്ലോ!

അപ്പൂ, സോറി, യാത്രാമൊഴി പോസ്റ്റു ചെയ്തിട്ടു ആറു മണിക്കൂര്‍ കഴിഞ്ഞാണ് ആദ്യ കമന്റിട്ടതെന്നുള്ളത് ഇപ്പോഴേ ശ്രദ്ധിച്ചുള്ളു‌.

പൈങ്ങോടന്‍ 7:45 AM  

വര്‍ണ്ണിക്കാന്‍ വാക്കുകളില്ല
അത്രയ്ക്കും മനോഹരം!!!

ശ്രീലാല്‍ 7:53 AM  

ഉഗ്രന്‍!! ആ ടൈറ്റില്‍ ചിത്രത്തിലേക്ക് എന്നെ അലിയിച്ച് ചേര്‍ക്കുമോ ?

Suraj 12:47 PM  

മഞ്ഞക്കണ്ണടയുടേയും കഥ എന്ന് പറയാം, ല്ലേ മാഷേ ;)

Unknown 6:44 PM  

Great shot! Fall here was yellowish!

അരുണ്‍ കായംകുളം 7:28 PM  

സൂപ്പര്‍!!!

മാവേലി 4:23 PM  

മഞ്ഞപ്പിത്തം പിടിച്ചവന് എല്ലാം മഞ്ഞ ആയിട്ടേ കാണൂ.... നല്ല അടിപൊളി ചുവന്ന പടം മാഷേ...

Sathees Makkoth | Asha Revamma 7:27 AM  

super

krish | കൃഷ് 10:02 AM  

കണ്ണ് മഞ്ഞളിച്ചുപോയി.

നല്ല പടം.

Jayasree Lakshmy Kumar 10:47 AM  

lovely autumn...

she 11:34 AM  

ഇതാണ് അസ്സല്‍ മഞ്ഞ!
എന്തു രസം!

Promod P P 10:06 PM  

മച്ചാൻസ്..പടം അതി ഗംഭീരം..എഴുത്ത് അതിലും ഗംഭീരം..

നം കന്നഡയൂരില്ലി ബര പ്ലാൻ ഏനു ഇല്‌വാ?

അശ്വതി233 6:37 PM  

ഏറെ കൊതിപ്പിക്കുന്ന പടം !ചിന്തിപ്പിക്കുന്നത് വരികളും

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP