ഏകാന്തതയുടെ അപാരതീരം
ഏകാന്തതയുടെ അപാരതീരം..
ഏകാന്തതയുടെ അപാരതീരത്ത് ഞങ്ങള്‍ എത്തുമ്പോള്‍ നേരം ഇരുണ്ട് തുടങ്ങിയിരുന്നു. കാട്ടിലൂടെയുള്ള നടത്താര പിന്നിട്ട് ഒരു കുന്നു കയറി മുകളില്‍ എത്തുമ്പോള്‍ പെട്ടെന്ന് കണ്‍മുന്‍പില്‍ ഇരമ്പിയാര്‍ക്കുന്ന പസഫിക് സമുദ്രം. ചരിവിലൂടെ കുന്നിറങ്ങി ചെല്ലുമ്പോള്‍ എങ്ങും നേര്‍ത്ത ഇരുള്‍ പരന്ന്, വന്യമായ ഏകാന്തതയില്‍ ഒരു തീരം.. കുന്നിന്‍ ചരിവിലുള്ള വന്മരങ്ങളും, മുന്‍പെപ്പൊഴോ പെയ്തൊഴിഞ്ഞ മഴയും, നേര്‍ത്ത ഇരുളും ചേര്‍ന്ന് ഒരു മായികശ്യാമവര്‍ണം പകര്‍ന്നിരുന്നു..
വാഷിങ്ങ്‌ടണ്‍ സ്റ്റേറ്റിന്റെ ഏറ്റവും വടക്കു പടിഞ്ഞാറായി, പസഫിക് സമുദ്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു മുനമ്പാണു “നിയാ ബെ " (Neah Bay).
3 comments:
യാത്രാമൊഴി,
മാസ്മരിക ദൃശ്യങ്ങള്‍. പക്ഷെ ഓരോ ചിത്രങ്ങളിലും യാത്രാമൊഴി ചൊല്ലിയകലുന്ന എന്തോ ഉണ്ട്, അതു ശരത്കാലത്തിലെ പൊഴിയുവാന്‍ തയ്യാറെടുക്കുന്ന ഇലകളായാലും.. അസ്തമയം കാത്തിരിക്കുന്ന ചക്രവാളമായാലും...
മങ്ങിയ നീലിമ അലിഞ്ഞുചേര്‍ന്ന ഏകാന്തത, തണുത്ത കാറ്റു വീശിയോ ?
പെരിങ്ങോടന്‍,
ഇതെനിക്കൊരു പ്രചോദനമാവും...ഞാന്‍ അബദ്ധത്തില്‍ പടമെടുക്കുന്നവനായതു കൊണ്ട് ഒന്നും മന:പൂര്‍വ്വമല്ല...
നളന്‍,
ശരിയാണു..നല്ല തണുത്ത കാറ്റു വീശി...അന്നവിടെയും...ഇപ്പോള്‍ ഇവിടെയും..
Post a Comment