Sunday, January 29, 2006

ഗര്‍ജ്ജനം മറന്ന കൈത്തോക്ക്

സു പറഞ്ഞു...

ഓടിക്കോ..യാത്രാമൊഴി തോക്കുമായി വരുന്നൂ.. 

ബൂലോഗത്തിലെ കാര്‍ന്നോത്തിയും, സര്‍വ്വോപരി സര്‍വ്വേ സമ്മതയും, ഉഗ്രപ്രതാപവതിയുമായ സൂ പറഞ്ഞിട്ട് അനുസരിച്ചില്ലെന്ന് വേണ്ട. കയ്യോടെ കൈത്തോക്കെടുത്തു..



പക്ഷെ..
ഗര്‍ജ്ജനം മറന്ന ഈ തോക്കു കൊണ്ടെന്തു കാര്യം..
അതു കൊണ്ട്, അക്കോര്‍ഡിങ്ങ് റ്റു പണ്ടാരോ..അഥവാ..പണ്ടാരോ പറഞ്ഞതുപോലെ..
വാക്കെന്നൊടുക്കത്തെ ആയുധം..
വാക്കിന്‍ കുഴല്‍ നിന്റെ നേര്‍ക്ക് നീട്ടുന്നു ഞാന്‍!!

5 comments:

സ്വാര്‍ത്ഥന്‍ 10:20 PM  

ഞാനൊന്ന് പേടിച്ചൂ ട്ടോ!
എങ്ങാനും പൊട്ടിയാ....
കെട്ടിട്ട് മോളിലോട്ട് തിരിച്ചു വച്ചത് നന്നായി!

സു | Su 10:27 PM  

സ്വാര്‍ത്ഥാ, അത് യാത്രാമൊഴി തോക്കുമായി വന്നപ്പോ ദേഷ്യം വന്നിട്ട് ഞാന്‍ ചുരുട്ടി മടക്കി മേലോട്ട് ആക്കി വെച്ചതാ. സ്വാര്‍ത്ഥന്‍ പേടിക്കുന്നത് നിര്‍ത്തണ്ടാ. ‘മേലേ’ എത്തുന്ന കാലത്ത് ഇതൊരു ഭീഷണി ആയിട്ട് നിലനില്‍ക്കുന്നുണ്ടാവും.

Unknown 5:27 PM  

സു ആളു കൊള്ളാമല്ലോ?
എന്നെ ഇലയില്‍ കിടത്തിയത് പോരാഞ്ഞ് സ്വാര്‍ത്ഥനെ ദാണ്ടെ മേലോട്ട് എത്തിച്ചു. തോക്കെടുത്തപ്പോള്‍ അതിന്റെ വായ വളച്ചു കെട്ടി. ഇതിപ്പോ കണ്ണൂരു ബോംബ് വില്‍ക്കാന്‍ ചെന്നവന്റെ അവസ്ഥയായിന്നു പറഞ്ഞാല്‍ മതിയല്ലോ!

സ്വാര്‍ത്ഥാ,
ക്രമസമാധാന പാലനത്തിനായി ആകാശത്തേക്ക് വെടി വെക്കാനുള്ള സൌകര്യാര്‍ത്ഥം പറഞ്ഞ് ചെയ്യിച്ചതാണു സാധനം... കാക്കകള്‍ മാത്രം ജാഗ്രതൈ!!

reshma 12:57 PM  

ഹ ഹ ഹ. രജനീകാന്തിനൊരു പാര ഈ ബ്ലോഗുലകത്തിന്നും, നമ്മടെ സൂ.
(ഇപ്പോ കിട്ടും, ഓടിക്കോ)

സു | Su 3:34 AM  

എന്നെ പാര എന്നു വിളിച്ചു :(

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP