പട്ടുപാവാടയും പച്ചമൊട്ടും...
പട്ടുപാവാടയും പച്ചമൊട്ടും: ഒരു മുഖാമുഖം
പട്ടുപാവാടക്കാരി: നോക്കൂ ഈ ചീത്ത മഴ..എന്റെ പുത്തന്‍ പട്ടുപാവാടയാകെ നനച്ചു..
പച്ചമൊട്ട്: ഈ നനഞ്ഞ വേഷത്തില്‍ നിന്നെ കാണാന്‍ എന്ത് ചേലെന്നോ.. ഛെ..വെള്ളം മേത്തോട്ട് വീഴുന്നു...എന്തൊരു തണുപ്പ്..
പട്ടുപാവാടക്കാരി: ചീത്തയാണെങ്കിലും എനിക്ക് മഴയെ ഇഷ്ടമാ...ഈ മഴയെല്ലാം പെയ്തൊഴിയുമ്പോള്‍, പുതുപുലരിയുടെ പൊന്‍വിരലുകള്‍ വന്ന് നിന്റെയീ പച്ചയുടുപ്പഴിച്ചു മാറ്റും... വെയിലിന്റെ തീഷ്ണചുംബനമേറ്റ് നിന്റെ മേനിയിലും വര്‍ണ്ണപ്പട്ടു വിരിയും...പിന്നെയും മഴ വരും...അതിലെന്റെ കണ്ണീരും ഓര്‍മ്മകളും കാണും.. മറ്റൊരു മുഖാമുഖത്തിനായി പുത്തന്‍ പച്ചയുടുപ്പിട്ട് വീണ്ടുമൊരാള്‍ വരും..
ഓര്‍ക്കുക, ജനിമൃതികളുടെ തുടര്‍ച്ചയാകുന്നു ജീവിതം!
ചെമ്പരത്തിപ്പൂവേ ചൊല്ലൂ..
നാട്ടില്‍ കാലവര്‍ഷമെത്തി.
അതറിയിക്കാനെന്നപോലെ ഇവിടെയും ഇടിയും മിന്നലുമൊത്ത് മഴയെത്തി..
ഇടയ്ക്ക് മഴ പെയ്തു തോരുമ്പോളൊക്കെ
ക്യാമറയുമെടുത്ത് ബയോപോണ്ടിലേക്ക് ചെല്ലും..
അവിടെ നിന്നാണു പൂക്കളുടെ ചിത്രങ്ങള്‍ വന്നത്..
ഓരോ തവണ ചെല്ലുമ്പോഴും പുതിയ പുതിയ പൂക്കളുണ്ടാവും
പേരറിയാത്തതും അറിയുന്നതുമായ ധാരാളം പൂക്കള്‍.
ചിലത് മഴയേറ്റ് തളര്‍ന്ന്..
ചിലത് വിടരാന്‍ കൊതിച്ച്..
ചിലത് മണ്ണോടൊട്ടി..
ഇത് നമ്മുടെ സ്വന്തം ചെമ്പരത്തി...
മഴ നനഞ്ഞ്...
മഴയിലലിഞ്ഞ്..
അധരം തുടുത്ത്..
വിറച്ച്..
10 comments:
പട്ടുപാവാട പോലെ കൂമ്പിനില്‍ക്കുന്നു ആദ്യത്തെ പൂവ്. നല്ല ഫോട്ടോകള്‍... വിവരണവും.
:)
മൊഴിയേ, സൂപ്പറു പടങ്ങള്‍... ആ വെള്ളത്തിലൊട്ടി നില്‍ക്കുന്ന ചെമ്പരത്തി സ്പാര്‍!!!
ഒരു നൃത്തക്കാരിയുടെ പാവാട പോലെയുണ്ട്.
കണ്ടിട്ട് വരുന്നില്ല.
ചിത്രങ്ങള്‍ അതിമനോഹരം!
അടിക്കുറുപ്പ് (അതോ മേല്‍ക്കുറിപ്പ് ?) അതിലും മനോഹരം!
അര്‍ത്ഥവത്തായ കുറിപ്പും ചിത്രങ്ങളും!
ആദ്യത്തെ ചിത്രം ആണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.
മനസ്സ് കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍. അതിനൊത്ത വിവരണവും. ഉച്ചനേരത്ത്, നല്ല ചൂടത്ത് ഇത് കണ്ടുകൊണ്ടിരുന്നാല്‍ നല്ല കുളിര്‍മ തോന്നും..
ഇതു വളരെ മനോഹരം. മൊഴീ, താങ്കള്‍ക്ക് “ആ” സെന്‍സുണ്ട് അത് മിഴിവോടെ താങ്കളുടെ ചിത്രങ്ങളില് വിടരുന്നു – അഭിനന്ദനങ്ങള്. കുറിപ്പും വളരെ നന്ന്
ee chembarathiyude chukappenthe ingane .. oralpam photoshoppane upayogicho ?
kurachu mazha chitrangal ivide - http://pintspics.blogspot.com
ബിന്ദു, ആദീ
നന്ദി..നന്ദി..
തുളസി,
ഇപ്പോഴും കാണുന്നില്ലേ? ഞാനിത് പോസ്റ്റുമ്പോള്‍ ബ്ലോഗര്‍ക്ക് ചില വൈഷമ്യങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദൂരയാത്രയ്ക്കു (വീണ്ടും ഒരു നയാഗ്രാ സന്ദര്‍ശനം) പുറപ്പെടുന്നതിന്റെ തിരക്കിലായിരുന്നു പോസ്റ്റിയത്. ആ സമയത്ത് ബ്ലോഗര്‍ ഡൌണ്‍ ആയതുകൊണ്ട് പോസ്റ്റ് വരില്ലെന്നു കരുതി. പക്ഷെ തിരിച്ചു വന്നപ്പോള്‍ പോസ്റ്റും പടങ്ങളുമെല്ലാം ഭദ്രം. ഇപ്പോള്‍ ഒന്നു കൂടി നോക്കിയിട്ട് പറയാമോ?
സപ്തവര്‍ണങ്ങള്‍, സ്നേഹിതന്‍, സു, വക്കാരീ, വെമ്പള്ളീ,
എല്ലാവരുടെയും നല്ല വാക്കുകള്‍ക്ക് നന്ദി..
ധനുഷ്,
ചിത്രജാലകം സന്ദര്‍ശിച്ചതിനു നന്ദി..
ഈ ചെമ്പരത്തിയുടെ നിറം ചുവപ്പല്ല. അതിന്റെ ശരിക്കുള്ള നിറം തന്നെയാണിത്. ഫോട്ടോഷോപ്പില്‍ വലിപ്പം കുറച്ചു, അല്പം തെളിച്ചം കൂട്ടി അത്രേയുള്ളൂ..
താങ്കളുടെ മഴചിത്രങ്ങള്‍ കണ്ടു. മനോഹരമായിരിക്കുന്നു.
Post a Comment