മഴവില്ലിന്റെ ലഹരി...
കഴിഞ്ഞയാഴ്ച നയാഗ്രയ്ക്ക് പോയിരുന്നു. ശനിയന്റെ നയാഗ്രാവിശേഷങ്ങള്‍ക്ക് അനുബന്ധമായി കുറച്ച് ചിത്രങ്ങള്‍ പോസ്റ്റാമെന്ന് കരുതി. നയാഗ്രയിലെ പ്രധാന ആകര്‍ഷണം “മെയ്ഡ് ഓഫ് ദി മിസ്റ്റ്” എന്ന ബോട്ട് യാത്രയാണു. മൂടല്‍മഞ്ഞിന്റെ കന്യക ഞങ്ങള്‍ക്കായി മഴവില്ലിന്റെ വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു.. ഇതുപോലെ കൈയ്യെത്തും ദൂരത്ത് മഴവില്ല് കണ്ട ഓര്‍മ്മയില്ല. ഷട്ടറുകള്‍ തുറന്നടഞ്ഞു.. പലവട്ടം..ജലകണങ്ങള്‍ തെറിച്ച് വീണ് ലെന്‍സ് നനഞ്ഞിട്ടും (യൂവീ ഫില്‍ട്ടറുണ്ടായിരുന്നു എന്ന ധൈര്യത്തില്‍) ക്ലിക്കിംഗ് നിര്‍ത്തിയില്ല..ഫ്രെയിമിംഗും, കമ്പോസിഷനും ഒന്നും ഓര്‍ക്കാന്‍ നേരമില്ലായിരുന്നു...ലഹരി.. മഴവില്ലിന്റെ ലഹരി.. ഞാനതില്‍ മുങ്ങിപ്പോയി.. ഇനി നിങ്ങളുടെ ഊഴം!
21 comments:
മഴവില്ലിന്റെ ലഹരി... ചില നയാഗ്രാ ചിത്രങ്ങള്‍..
അമ്പമ്പേ! എന്തായിതു? മഴവില്ലിനെ പൂട്ടിക്കളഞ്ഞല്ലൊ? വെരി ഗുഡ്...
സൂപ്പര്‍:)
ഇത്രയും മനോഹരമായ മഴവില്ലിന്‍ ചിത്രങ്ങള്‍ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. അതി മനോഹരം. താങ്ക്യൂ യാത്രാമൊഴി
മൊഴീ, കലക്കന്‍!!
കലകലക്കന്‍ മഴവില്‍ക്കൊടി കാവടി അഴകുവിരിഞ്ഞൊരു മാനത്തേപ്പൂ... (ഈ പാട്ട് ഇങ്ങിനെയല്ലെങ്കില്‍ എങ്ങിനെയോ അങ്ങിനെ)
നല്ല പടം, ഒരു മൊഴിയണ്ണാന്‍, മിഴിയണ്ണാന്‍ അതുമൊഴി (ഇതും ഒരു പാട്ട്).
അപ്പോള്‍ എല്ലാവരും മഴവില്ല് കണ്ടല്ലോ. ഇനി പറഞ്ഞേ, മഴവില്ലിന്റെ വിപരീതമെന്താണ്?
മഴവില്ലിന്റെ വിപരീതം.......ഉം...ഉം
മഴയമ്പ് അല്ലെങ്കില്‍
വെയില്‍ വില്ല്.. അതുമല്ലെങ്കില്‍
വെയിലമ്പ്
ഉത്തരം പറ വക്കാരി മാഷേ
അതിമനോഹരം!
വക്കാരീ, അത് വെയിലമ്പാണോ?
മഴവില്ലിന്റെ വിപരീതമറിയില്ല. മഴമേഘം(കം)എന്നതിന്റെ വിപരീതം ഒരു തമിഴന്‍ പറഞ്ഞതോര്‍ക്കുന്നു: മഴ മേ നോട്ട് കം.
അല്ല, അല്ല, അല്ലേയല്ല. ഒരു മണിക്കൂറുകൂടി തരാം...
എനിക്കുവയ്യ, ഈ ഉമേഷ്‌ജി-കിടന്നുറങ്ങാറായില്ലേ :)
എന്നാ പറഞ്ഞേക്കാം. ഉമേഷ്‌ജി ആള്‍മോസ്റ്റ് പറഞ്ഞു.
മഴവില്ലിന്റെ വിപരീതം മഴ വില്‍ നോട്ട്
കാര്‍മേഘത്തിന്റെ വിപരീതം കാര്‍ മേ നോട്ട് കം.
ശ്ശോ...
മുങ്ങിമുങ്ങി!
ഹി!ഹി! ഈ രാത്രി എന്നെ ഇങ്ങിനെ ഈ ആന ചിരിപ്പിക്കണതു എന്തിനാ?
കിണ്ണങ്കാച്ചി ഫൊട്ടോസ്..
മഴ വില്ലു മനോഹരം. ഇതു അമേരികന്‍ അല്ലേ??
ഈ വില്ലിനെ പുകഴ്ത്തി ആരും വില്ലടിച്ചാന്‍ പാട്ടു പാടിപ്പോകുമല്ലോ. എന്തരു കലക്കന്‍ പടം യാത്രാമൊഴിയേ. ഇമ്മാതിരി നാലു പടം കൂടെ ഇട്ടാ ഞാന്‍ കാശുമൊടക്കി ഇതൊക്കെ കാണാന്‍ ഇറങ്ങിപ്പോകും
അടിപൊളി, ഇതു 'പൊന്മുട്ടയിടുന്ന താറാവില്‍' ഹാജിയാര് കാണിച്ച പോലത്തെ മയമില്ല്.
നല്ല പടം..
യാത്രാമൊഴീ..:-)
അതിമനോഹരം!
മഴ വില്ലു മനോഹരം.
മുടിഞ്ഞ തിരക്കും, ഒടുക്കത്തെ യാത്രകളും കാരണം ശരിക്കും ഒന്ന് ബ്ലോഗിയിട്ട് കുറെ നാളായി. ഇപ്പോഴാണെങ്കില്‍ ധാരാളം പുതുമുഖങ്ങളും. എല്ലാവരെയും സാവധാനത്തില്‍ സമയം പോലെ വായിച്ചും കണ്ടും അറിയണം. അത്യാവശ്യഘട്ടത്തിലേക്കായി ഒതുക്കി വച്ചിരിക്കുന്ന ലീവ് ഇപ്പോഴേ എടുക്കേണ്ടി വരുമെന്നാ തോന്നുന്നെ.
മഴവില്ല് കണ്ടാസ്വദിക്കുകയും, അതിന്റെ ലഹരിയില്‍ മുങ്ങുകയും ചെയ്ത നല്ലവരായ എല്ലാ ബൂലോക നാട്ടുകാര്‍ക്കും നന്ദി.. നന്ദി.. നന്ദി..
ദേവാ, നിങ്ങളു ചുമ്മാ ബരീന്‍.
നയാഗ്രാ കാണിക്കുന്ന കാര്യം നമ്മളേറ്റു.
ഹ! ഇതു ഞാന്‍ മിസ്സാക്ക്കീലോ..:)
ഞാന്‍ പോയന്ന് മഴ മഴ കുട കുട..
കലക്കന്‍ പടം മാഷെ..
നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഈ വാര്‍ത്ത കൂടെ കണ്ടോളൂ..
താങ്ക്യൂ ശനിയാ..
ആ വാര്‍ത്തയിലെ ഫോട്ടോ അടിപൊളി!
Post a Comment