ഒറ്റ നിറത്തില്‍ തുടങ്ങി, വിവിധ നിറങ്ങളുടെ മേളനം. നിറങ്ങളുടെ ഭാവപ്പകര്‍ച്ചയില്‍ നയാഗ്രാ കൂടുതല്‍ സുന്ദരിയാകുന്നു, രാത്രിയില്‍. മനോഹരമായ ആ രംഗങ്ങള്‍ പകര്‍ത്താന്‍ നടത്തിയ വെറും പാഴ്‌ശ്രമം. കുറച്ചേറെ നാളായി ഇതിങ്ങനെ ഡ്രാഫ്‌റ്റായി കിടക്കുന്നു. ഇപ്പോള്‍ പോസ്റ്റിയേക്കാമെന്ന് കരുതി.
ഇനി എല്ലാം ആത്മഗതം :“കുറേ ലൈറ്റുകളും വര്‍ണ്ണക്കടലാസുമായി രാത്രിതന്നെ ആതിരപ്പള്ളിക്ക് അങ്ങു വിട്ടാലോ? അപ്പുറത്തും ഇപ്പുറത്തും ഉള്ള മലകളിലൊക്കെ ലൈറ്റ് വച്ച് അടിച്ച് വെള്ളത്തിന് ഈ നിറം വരുത്തിയാലോ? എന്തെങ്കിലും ചെയ്യണം. ശനിയനും ഉമേഷും മൊഴിയും ബിന്ദുവും ഒക്കെ ചേര്‍ന്ന് നയാഗ്രകാണിച്ചെന്നെ കൊതിപ്പിക്കാന്‍ തുടങ്ങിട്ട് കുറേക്കാലമായി.”
സത്യം പറയട്ടേ, ഈ ചിത്രങ്ങളെക്കാലും, മലയാളവേദിയില്‍ യാത്രാമൊഴി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ആണ് എന്നെ അങ്ങയുടെ ഒരു ആരാധകന്‍ ആക്കിയത്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ആ പേജുകള്‍ തുറന്ന് നോക്കി ആസ്വദിക്കാറുണ്ട്. (അറിയാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ : മലയാളവേദി/ഡിസ്കഷന്‍/അദര്‍/ഫോട്ടോഗ്രഫി)
അവിടെയുള്ള ഒരേയൊരു ബുദ്ധിമുട്ട്, യാ.മൊ.യുടെ ചിത്രങ്ങള്‍ മാത്രമായി ഒരിടത്ത് കാണാന്‍ പറ്റുന്നില്ല എന്നാണ്. ആ ഒരു സൌകര്യം മുന്‍ നിര്‍ത്തി, അവയും മൊഴിയുടെ മറ്റു ചിത്രങ്ങളും ബ്ലോഗിലോ ഏതെങ്കിലും ഒരു സൈറ്റിലോ മറ്റോ ഉണ്ടോ. എല്ലാം ഒരു പേജില്‍ നിന്ന് ലിങ്ക് ചെയ്ത വിധം. അല്ലെങ്കില്‍ അത്തരമൊരു ശ്രമം നടത്താമോ ?(സമയക്കുറവ്, തിരക്കാണ്... ഒക്കെ ഊഹിക്കുന്നു. എന്നാലും....)
ആദീ, താങ്ക്യൂ.. ചിക്കാഗോയില്‍ നിന്ന് ടിക്കറ്റ് എടുക്കണോ... ഓടിച്ച് എത്താവുന്ന ദൂരമല്ലേ ഉള്ളൂ..?
കുമാര്‍,
വളരെ നന്ദി.. “ലൈറ്റും വര്‍ണ്ണക്കടലാസും ആതിരപ്പള്ളിയും“ ഉഗ്രന്‍ ഐഡിയ തന്നെ..
മന്‍ജിത്,
നന്ദി.. വെള്ള വെളിച്ചത്തില്‍ അതു പാലുതന്നെയെന്ന് തോന്നിക്കും..
ദിവാസ്വപ്നമേ,
ചിത്രജാലകത്തിലേക്ക് സ്വാഗതം. ഈ കമന്റ് വായിച്ച് ഞാന്‍ ഞെട്ടി. മലയാളവേദിയില്‍ എനിക്കും ആരാധകനോ? ചുമ്മാ തമാശയായിരിക്കും അല്ലേ.. എത്ര ആലോചിച്ചിട്ടും താങ്കളുടെ മലയാളവേദിയിലെ പേരു പിടികിട്ടിയില്ല. ആരാണാവോ?
കുറച്ച് ചിത്രങ്ങള്‍ ഞാന്‍ ഫ്ലിക്കറില്‍ ഇട്ടിട്ടുണ്ട്. അതിനെ ചിത്രജാലകത്തില്‍ ലിങ്കിയിട്ടുണ്ട്. അവിടേയ്ക്കും സ്വാഗതം.
11 comments:
ചിത്രജാലകത്തില്‍ പ്രദര്‍ശനമാരംഭിച്ചിരിക്കുന്നു..
നയാഗ്രാ -പാതിരാപ്പടം!!
മൊഴിയേ..
എന്താ പടങ്ങള്‍... നമിച്ചിരിയ്ക്കുന്നു...
എന്നെക്കൊണ്ട് ടിക്കറ്റ് എടുപ്പിയ്ക്കും :)
നമിച്ചു. കൂടുതല്‍ പറഞ്ഞ് ബോറാക്കുന്നില്ല.
ഇനി എല്ലാം ആത്മഗതം :“കുറേ ലൈറ്റുകളും വര്‍ണ്ണക്കടലാസുമായി രാത്രിതന്നെ ആതിരപ്പള്ളിക്ക് അങ്ങു വിട്ടാലോ? അപ്പുറത്തും ഇപ്പുറത്തും ഉള്ള മലകളിലൊക്കെ ലൈറ്റ് വച്ച് അടിച്ച് വെള്ളത്തിന് ഈ നിറം വരുത്തിയാലോ? എന്തെങ്കിലും ചെയ്യണം. ശനിയനും ഉമേഷും മൊഴിയും ബിന്ദുവും ഒക്കെ ചേര്‍ന്ന് നയാഗ്രകാണിച്ചെന്നെ കൊതിപ്പിക്കാന്‍ തുടങ്ങിട്ട് കുറേക്കാലമായി.”
അവിടെ ഒഴുകിയിറങ്ങുന്നതു വെള്ളമോ പാലോ? കുറേനാളായി ചിത്രജാലകം തുറന്ന് കമന്റിടാതെ നമിച്ചിറങ്ങിപ്പോയി. ഇവിടെ ഒരു കമന്റിട്ട് വീണ്ടും വീണ്ടും നമിക്കുന്നു.
വളരെ നന്നായിരിക്കുന്നു യാത്രാമൊഴീ....
സത്യം പറയട്ടേ, ഈ ചിത്രങ്ങളെക്കാലും, മലയാളവേദിയില്‍ യാത്രാമൊഴി കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ആണ് എന്നെ അങ്ങയുടെ ഒരു ആരാധകന്‍ ആക്കിയത്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ആ പേജുകള്‍ തുറന്ന് നോക്കി ആസ്വദിക്കാറുണ്ട്. (അറിയാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ : മലയാളവേദി/ഡിസ്കഷന്‍/അദര്‍/ഫോട്ടോഗ്രഫി)
അവിടെയുള്ള ഒരേയൊരു ബുദ്ധിമുട്ട്, യാ.മൊ.യുടെ ചിത്രങ്ങള്‍ മാത്രമായി ഒരിടത്ത് കാണാന്‍ പറ്റുന്നില്ല എന്നാണ്. ആ ഒരു സൌകര്യം മുന്‍ നിര്‍ത്തി, അവയും മൊഴിയുടെ മറ്റു ചിത്രങ്ങളും ബ്ലോഗിലോ ഏതെങ്കിലും ഒരു സൈറ്റിലോ മറ്റോ ഉണ്ടോ. എല്ലാം ഒരു പേജില്‍ നിന്ന് ലിങ്ക് ചെയ്ത വിധം. അല്ലെങ്കില്‍ അത്തരമൊരു ശ്രമം നടത്താമോ ?(സമയക്കുറവ്, തിരക്കാണ്... ഒക്കെ ഊഹിക്കുന്നു. എന്നാലും....)
ആദീ,
താങ്ക്യൂ.. ചിക്കാഗോയില്‍ നിന്ന് ടിക്കറ്റ് എടുക്കണോ... ഓടിച്ച് എത്താവുന്ന ദൂരമല്ലേ ഉള്ളൂ..?
കുമാര്‍,
വളരെ നന്ദി.. “ലൈറ്റും വര്‍ണ്ണക്കടലാസും ആതിരപ്പള്ളിയും“ ഉഗ്രന്‍ ഐഡിയ തന്നെ..
മന്‍ജിത്,
നന്ദി..
വെള്ള വെളിച്ചത്തില്‍ അതു പാലുതന്നെയെന്ന് തോന്നിക്കും..
ദിവാസ്വപ്നമേ,
ചിത്രജാലകത്തിലേക്ക് സ്വാഗതം.
ഈ കമന്റ് വായിച്ച് ഞാന്‍ ഞെട്ടി. മലയാളവേദിയില്‍ എനിക്കും ആരാധകനോ?
ചുമ്മാ തമാശയായിരിക്കും അല്ലേ..
എത്ര ആലോചിച്ചിട്ടും താങ്കളുടെ മലയാളവേദിയിലെ പേരു പിടികിട്ടിയില്ല. ആരാണാവോ?
കുറച്ച് ചിത്രങ്ങള്‍ ഞാന്‍ ഫ്ലിക്കറില്‍ ഇട്ടിട്ടുണ്ട്. അതിനെ ചിത്രജാലകത്തില്‍ ലിങ്കിയിട്ടുണ്ട്. അവിടേയ്ക്കും സ്വാഗതം.
ക്യാമറ ട്രൈപ്പോഡിലാണോ അതോ നയാഗ്ര രാത്രി ഇങ്ങനാണോ ?
കുമാര്‍:
ക്യാമറയുടെ മുന്‍പില്‍ വര്‍ണ്ണക്കടലാസൊന്നും ഒട്ടിച്ചതല്ല ഇത്. ഒരു “ലൈറ്റ് ഷോ” ആണ്. കലാാബോധമുള്ളവര്‍ നയാഗ്രയില്‍ ഉണ്ടാക്കിയെടുത്ത സെറ്റപ്പ്.
അതിരപ്പള്ളിയില്‍ ഇങ്ങനെയൊന്നു.......
എന്നായിരിക്കും?
നന്നായിരിക്കുന്നു
കിടിലം മാഷേ..!!
ഒരു സംശയം.. കാമറാ പ്രോപ്പര്‍ട്ടീസ് നോക്കിയപ്പോ എക്സ്പോഷര്‍ ടൈം 5 സെക്കന്റ് എന്നു കണ്ടു. ശരിയാണോ.?
ഊം..പാതിരാപ്പടം..!! ഇപ്പോഴും അതുണ്ടോ :)
Post a Comment