നീ മധു നുകരൂ....
തിരക്കൊഴിഞ്ഞ് വീണു കിട്ടിയ അപൂര്‍വ്വമായ ഒരു വീക്കെന്‍ഡ് അവസാനിക്കുന്നു..
മലയാള ബൂലോഗ സമ്മേളനങ്ങളില്‍ നേരിട്ട് പങ്കു ചേരാന്‍ കഴിഞ്ഞില്ല.
പകരം ഫിലിയില്‍ നടന്ന ഈച്ചകളുടെ ബൂലോക സമ്മേളനത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍..
ഈ വള്ളിയും കടന്ന്..
നീ മുകളിലിരുന്നോ.. ഞാന്‍ ഈ സൈഡീന്നു തുടങ്ങാം
ഹൊ.. എന്തൊരു ആക്രാന്തം!
കണ്ണും കണ്ണും..
തമ്മില്‍ തമ്മില്‍..
കഥകള്‍ കൈമാറുകയൊന്നുമല്ല.
ഒരുടക്കിന്റെ തുടക്കമാ!
സിഡാനോടാ കളി..
ഇടിച്ചു വെളിയില്‍ കളഞ്ഞു..
ഹല്ല പിന്നെ!
ഹും..
തലയ്ക്ക് പിടിച്ചൂന്നാ തോന്നുന്നേ..
ഇനിയീ പൂമെത്തയില്‍ ചാഞ്ഞൊരു മയക്കം!
17 comments:
തിരക്കൊഴിഞ്ഞ് വീണു കിട്ടിയ അപൂര്‍വ്വമായ ഒരു വീക്കെന്‍ഡ് അവസാനിക്കുന്നു..
മലയാള ബൂലോഗ സമ്മേളനങ്ങളില്‍ നേരിട്ട് പങ്കു ചേരാന്‍ കഴിഞ്ഞില്ല.
പകരം ഫിലിയില്‍ നടന്ന ഈച്ചകളുടെ ബൂലോക സമ്മേളനത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍..
അമ്മേ! എന്തു പടമാണ്..ഹൊ! അപാരം!
മൊഴിയണ്ണൊ... യെന്നാ പടങ്ങള്‍... ഞാന്‍ ഫാനായി....
അപാരം... ഫന്റാബുലസ്... ഫന്റാസ്റ്റിക്...
സ്റ്റെബ, സ്റ്റെബറ, സ്റ്റെബറാസ്റ്റിക്
വളരെ നന്നായിരിക്കുന്നു, യാത്രാമൊഴി. ഒരീച്ചയും പൂവും മാത്രം വച്ച് കഥ പറയാന്‍ പറ്റുന്നത് അപൂര്‍വ്വം ചിലര്‍ക്കേ ഉള്ളൂ.
ഒരു ചെറിയ ആഗ്രഹം പറയട്ടേ ;
ബൂലോകത്തില്‍ നിന്ന് താല്പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാന്‍ പറ്റുന്ന വിധം, ലളിതവും എല്ലായിടത്തും ഒരേപോലെ ലഭ്യവുമായ ഒരു സബ്ജക്ടിനെ വച്ച് ഒരു ഇന്‍ഫോര്‍മ്മല്‍-പടംപിടുത്ത-മത്സരം നടത്താമോ...
എല്ലാവര്‍ക്കും സൌഹാര്‍ദ്ദപൂര്‍വ്വം പങ്കെടുത്ത്, അവനവന് പറ്റുന്നതു പോലെ ഫോട്ടോകള്‍ എടുക്കാനും ചമ്മലില്ലാതെ അതൊക്കെ ബൂലോകത്തില്‍ അവതരിപ്പിക്കാനും ഒരു അവസരം. അത്ര മാത്രം.
എനിക്ക് തോന്നിയ ഒരു ഉദാഹരണം പറയാം :
1. വിഷയം - സമ്മര്‍ സ്കൈ : ഈ വേനല്‍ക്കാലത്ത്, ആകാശത്ത് ദൃശ്യമാകുന്ന മനോഹരകാഴ്ചകള്‍. മേഘങ്ങളും സൂര്യനും അങ്ങനെയെന്തും ഉള്‍പ്പെടുന്ന ഫോട്ടോകള്‍ പരിഗണിക്കുക. ഈ വിഷയമാകുമ്പോള്‍ എല്ലായിടത്തും ഒരേപോലെ ലഭ്യം.
2. പങ്കെടുക്കാവുന്നവര്‍ - ബൂലോകത്തെ ഏതൊരു വ്യക്തിക്കും.
3. സമയദൈര്‍ഘ്യം - രണ്ടാഴ്ച / ഒരു മാസം
4. സമ്മാനം - ഒന്നുമില്ല, പ്രോത്സാഹനം മാത്രം.
5.ജഡ്ജസ് - യാത്രാമൊഴി, തുളസി, കുമാര്‍, സപ്തവര്‍ണ്ണങ്ങള്‍. (ഏതെങ്കിലും ഓര്‍ഡറില്‍ പറഞ്ഞതല്ല)
വേറൊരു ഗുണമുള്ളത്, പുതുതായി കടന്ന് വരാന്‍ ആഗ്രഹിക്കുന്ന - അതേ സമയം എഴുതിപരിചയം കുറഞ്ഞ - ധാരാളം പേര്‍ക്ക് ഇത് ഒരു മോട്ടിവേഷന്‍ ആയേക്കും.
ഐഡിയാ എങ്ങനെയുണ്ടെന്ന് കമന്റുമല്ലോ. ഈ വിഷയത്തിനും മറ്റും പകരം വേറെയെന്തെങ്കിലും ആണ് കൂടുതല്‍ ക്ലിക്ക് ആകുന്നതെങ്കില്‍ അങ്ങിനെ...
അസ്സലായി യാത്രാമൊഴിയേ. എന്തൊരു ലൈറ്റിംഗ്. എന്തൊരു റ്റൈമിംഗ്.
പടം കിണ്ണന്‍!!!
എന്നാലും ഈ മൊഴി കണ്ടാല്‍, പടം കണ്ടാല്‍ അതു മതി എന്ന് ഇരിക്കാന്‍ പറ്റില്ലല്ലോ മൊഴിയേ. ഇപ്പോ കവിതകളൊന്നും കാണാന്‍ ഇല്ലല്ലോ. പുതിയതൊക്കെ പോരട്ടെ. (പെരിങ്ങോടന്‍ മിനിഞ്ഞാന്ന് സങ്കടപ്പെട്ടേ ഉള്ളു)
യാത്രാമൊഴി,
കൊള്ളാം, നല്ല ചിത്രങ്ങള്‍!
ആദ്യത്തേതും അവസാനത്തേതും കൂടുതല്‍ ഇഷ്ടപ്പെട്ടു!
അസാദ്ധ്യം പടങ്ങള്‍!
എങ്ങിനെയെടുക്കുന്നു ഇതൊക്കെ?
എന്റെ കയ്യില്‍ ഒരു ഒളിമ്പസ് sp500uz ഉണ്ട്. അതേല്‍ ഇങ്ങിനെയുള്ള പടങ്ങള്‍ എടുക്കാന്‍ കഴിയുമോ?
ടെക്നിക്കലി എന്തെങ്കിലും അഡ്വൈസ് തരുമോ മൊഴിയണ്ണാ?
ഇത്തരം വ്യക്തതയേറിയ പടമെടുക്കാന്‍ ജിന്നു കൂട്ടിനുണ്ടോ (പൂസാകുന്ന ജിന്നല്ല.....സാക്ഷാല്‍ അറബി കഥകളിലെ ജിന്ന്
അപ്പോ കഥയും, കവിതയും, പോരട്ടെ
നല്ല ചിത്രങള്‍
എത്രയൊ നല്ല ചിത്രങ്ങള്‍.....
നയാഗ്ര തുറന്നു ഒന്നും പറയാന്‍ പറ്റാത്തതു കൊണ്ട് ഇറങ്ങി പോയതാണ്. ഇവിടെ ഒരു നിത്യ സന്ദര്‍ശക ഉണ്ട് എന്നു അറിയിക്കന്‍ വേണ്ടി മാത്രം ഈ കമന്റ്
മൊഴിയണ്ണാ, നല്‍ പട് സര്‍ട്ടിഫിക്കറ്റ് മൂന്നെണ്ണം, എല്ലാത്തിനും കൂടി.
ഫോട്ടോബ്ലോഗുകളില്‍ കമന്റുന്നില്ലാന്ന് വെച്ചു. അത്രയ്ക്കസൂയയാണേ :)
നല്ല പടങ്ങള്‍, അടിക്കുറിപ്പുകളും.
മൊഴിയേ,
കിടിലം! ഒന്നിനൊന്നിനു മെച്ചം! !!(No 2 പ്രത്യേകിച്ചും ). നയാഗ്ര പടങ്ങളും കണ്ടൂട്ടോ!.. മഴവില്ലും അതിമനോഹരമായിരിക്കുന്നു!
"The pictures r vey beautiful".its really fantastic
എല്‍.ജി,
നന്ദിയുണ്ട് കേട്ടാ..
ആദി,
താങ്ക്യു..
ഫാനായോ..? “കൈതാന്‍ ഫാന്‍“ പോലത്തെ ഫാന്‍ ആണോ?
ദിവാസ്വപ്നം,
നന്ദി..
ഐഡിയാ കൊള്ളാം കേട്ടോ.. ജഡ്ജസില്‍ ഒരാളായാല്‍ മാത്രം മതിയെന്നുള്ളതുകൊണ്ട് എനിക്കു നോ പ്രോബ്ലം. ദിവാന്‍ പറഞ്ഞ ബാക്കി എല്ലാവര്‍ക്കും താല്പര്യമാണെങ്കില്‍ തീര്‍ച്ചയായും നല്ല സംരംഭം തന്നെ.
പക്ഷെ ഫോട്ടോപിടുത്ത മത്സരം എന്നു കേള്‍ക്കുമ്പോ മലയാളവേദിയിലെ മത്സരം ഓര്‍മ്മ വരും.
ജഡ്ജസിനു ഹെല്‍മറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിട്ടു തുടങ്ങിക്കളയാം അല്ലേ?
ദേവാ,
നാനി നാനി..(ഇതിന്റെ കട: ആര്‍ക്കാ?)
കണ്ണൂസേ,
നന്ദി..
എഴുതിയ വക്ക് അറം പറ്റിയപോലെയാ കണ്ണുസ് മച്ചാ, കവിത വറ്റിയെന്ന് തോന്നുന്നു. പെരിങ്ങോടനോട് സങ്കടപ്പെടാതെന്നു പറയൂ.. നമുക്ക് സെറ്റില്‍ ചെയ്യാം (കട: വക്കാരി)
സപ്താ,
നന്ദി..
വിശാലോ,
ഇത്രേം നല്ല അടിപൊളി ക്യാമറ കയ്യില്‍ വെച്ചിട്ടാണോ..
ടെക്നിക്കലായി പറഞ്ഞാല്‍, ക്യാമറയുമായി ഏതെങ്കിലും പൂന്തോട്ടത്തില്‍, വൈകുന്നേരം, പരപരാ ഇരുട്ടുന്നതിനു മുന്‍പ്, നല്ല വെളിച്ചമുള്ളപ്പോള്‍ തന്നെ ചെല്ലുക. മധുരത്തേന്‍ കുടിച്ച് വീലായി അനങ്ങാന്‍ പറ്റാതെ ഇരിക്കുന്ന ഈച്ചയെ കണ്ടുപിടിക്കുക. ക്യാമറ നേരത്തെ ഓണ്‍ ചെയ്ത് വെച്ചേക്കണം. ഈച്ചയുടെ അടുത്ത് ചെന്ന് ഈച്ചയാട്ടി നോക്കുക, ഈച്ച അനങ്ങുന്നില്ലെന്ന് കണ്ടാല്‍ നമ്മുടെ സബ്ജക്റ്റ് റെഡി.
ഇനി ക്യാമറയില്‍ മാക്രിപിടുത്തം മോഡുണ്ടെങ്കില്‍ അത് സെറ്റപ്പ് ചെയ്യുക. ലെന്‍സ് കുഴല്‍ ഈച്ചയുടെ നേര്‍ക്ക് പിടിച്ച് ഫോക്കസ് ഉറപ്പാക്കി, കയ്യും മെയ്യുമനങ്ങാതെ, ക്ലിക്കോട് ക്ലിക്ക് ചെയ്യുക. പല ആംഗിളുകളില്‍, ഇരുന്നും കിടന്നും, വളഞ്ഞും, ചരിഞ്ഞും, നിവര്‍ന്നും, കൈ കഴയ്ക്കുന്നതുവരെ, അല്ലെങ്കില്‍ ബാറ്ററി തീരുന്നതുവരെ, അതുമല്ലെങ്കില്‍ മെമ്മറി തീരുന്നതുവരെ... ഈ പ്രക്രിയ തുടരുക. താങ്കളെ വിജയ് അനുഗ്രഹിക്കട്ടെ!
കുറുമാനേ,
നന്ദി..
കാനണ്‍ തരുന്ന ഒരു ജിന്നാണു ഈ വ്യക്തതയ്ക്ക് കാരണം. പിന്നെ പടമെടുക്കാന്‍ തിരഞ്ഞെടുക്കുന്ന സമയം, വിശാലനു വേണ്ടി കുറിച്ച ടെക്നിക്കല്‍ നോഹൌ നോക്കൂ..
തുളസി,
നന്ദി..
ഡാലി,
നന്ദി. ഇപ്പോള്‍ ജീവിതം എങ്ങനെ എന്നു ചോദിക്കാന്‍ കഴിയുന്നില്ല. സുരക്ഷിതം എന്ന് മാത്രം കരുതുന്നു.
വക്കാരീ,
താങ്ക്യൂ ഫാര്‍ ദി സര്‍ട്ടീറ്റ്!
താര,
നന്ദി, ദിവാന്‍ പറഞ്ഞത് ആലോചിക്കാവുന്നതേയുള്ളൂ..
സന്തോഷ്,
നന്ദി..
നളാ,
നന്ദി..
വീണ്ടും സന്ധിച്ചതില്‍ പെരുത്ത സന്തോഷം.
അപ്പോള്‍ പറഞ്ഞതുപോലെ നാടന്‍ ചമയങ്ങള്‍ പോരട്ടേ!
രമ്യ,
താങ്ക്യൂ..
താങ്കള്‍ക്ക് ക്യാമറയെക്കുറിച്ച് നല്ല അറിവ് ഉണ്ടെന്ന് കരുതുന്നു.
എനിക്ക് ഒരു സഹായം ചെയ്യുമോ?
ഒരു ഡിജിറ്റല്‍ (സ്റ്റില്‍) ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു...
വിലയും,മൂല്യവും നോക്കിയപ്പോള്‍ OLYMPUS FE 310 ആണ് നല്ലത് എന്നു തോന്നുന്നു.8 മെഗാ പിക്സല്‍,5 എക്സ് സൂം ഉണ്ട്.ഇതില്‍ മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .
കാനണും താല്പര്യം ആണ്.എന്നാല്‍ മാക്രോ റേഞ്ച് തീരെ കുറവാണ്.5-45 cm മാത്രം!
canon ന്റെ കൂടിയ മോഡലുകളില്‍ (about Rs. 12,000) മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .
canon ന്റെ A560,A580,A590 എന്നീ മോഡലുകള്‍ക്കൊന്നും മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഇല്ല.......
വാങ്ങാന്‍ ഉദ്ദേശിക്കുന്നത്,OLYMPUS ന്റെ മോഡല്‍ ആണ്.OLYMPUS എങ്ങനെ ഉണ്ട്?കമ്പ്ലേയിന്റുകള്‍ ഉണ്ടോ?
മാത്രമല്ല,ചില മോഡലുകളില്‍ ഇടത് ഭാഗത്ത് താഴെയായി ഒരു ‘blurness ' ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ശരിയാണോ?
OLYMPUS FE-310ക്കുറിച്ച് അറിയുമെങ്കില്‍ ഒന്ന് അറിയിക്കുമോ?
സസ്നേഹം വിനു
vinaymurali@gmail.com
Post a Comment