Thursday, August 24, 2006

വിടപറയും മുന്‍പേ...

ഈ മരച്ചില്ലകള്‍ക്കപ്പുറം,
ഇരുളിന്‍ വിദൂരമാം
തീരത്തിനപ്പുറം
തിരിതെല്ലുമണയാതൊളിക്കണം.
പിന്നൊരു പുതുപുത്തന്‍പുലരിയില്‍
പൂത്ത് പൊങ്ങീടണം...

മറുപാതിയുലകം
തുടുക്കേണമന്തിക്ക് പിന്നെയും,
കടുനിറം ചാലിച്ചനന്തമാം
വിണ്ണില്‍‍ വരയ്ക്കണം,
ഉള്ളിന്റെയുള്ളിലെ
ചെങ്കനല്‍ചിത്രങ്ങള്‍‍.

ഇരുള്‍വന്നുമൂടുന്ന
മേഘക്കുരുന്നിന്‍
‍മിഴിക്കോണിലിറ്റുന്നു ‍‍
ചുടുനീര്‍ക്കണം.

അതു മാത്രം,
അതുമാത്രമാവാം...
കരയാന്‍ മറന്നൊരെന്‍
ജ്വലിതനേത്രങ്ങള്‍ക്ക്
നനവിന്റെയലിവിന്റെ
ബാഷ്പാഞ്ജലി!


18 comments:

Unknown 8:18 PM  

വിടപറയും മുന്‍പേ...

വല്യമ്മായി 8:43 PM  

നന്നാ‍യിരിക്കുന്നു

Manjithkaini 9:02 PM  

മൊഴീ,

ഫോട്ടോ നന്നായി വരച്ചിരിക്കുന്നു. അതേന്നേ, ഈ യന്ത്രകുന്ത്രംകൊണ്ട് ഇങ്ങനെ ക്യാന്‍‌വാസില്‍ വരച്ചിട്ടപോലെ മനോഹരമായൊരു ചിത്രം പിടിച്ചെടുക്കാനുള്ള മൊഴിയണ്ണന്റെ ആ കഴിവുണ്ടല്ലോ, അതിനെന്റെ ദീര്‍ഘദണ്ഡനമസ്കാരം.

പറയേണ്ടല്ലോ, പതിവുപൊലെ വരികളും മനോഹരം.

കു:ചിത്രജാലകം എന്ന തലക്കെട്ട് മൌസോവറില്‍ മാത്രമേ കാണുന്നുള്ളൂ. എന്റെ മാത്രം പ്രശ്നമാണോന്നറിയില്ല. എങ്കിലും നോട്ട് ദ് പോയിന്റ്.

myexperimentsandme 9:15 PM  

ഗംഭീരം.

(പണ്ട് പണക്കിഴി ടെലിഫിലിമില്‍ ഒരുഗ്രന്‍ ക്ലോക്കോ മറ്റോ കണ്ട് രവി വള്ളത്തോളോ മറ്റോ ടെറിബിള്‍ എന്നോ മറ്റോ പറയുന്നെന്നോ മറ്റോ ഓര്‍മ്മയോ മറ്റോ വരുന്നു).

പിന്നെ മൊഴിയണ്ണനായതുകൊണ്ട് കൂടുതലെന്തു പറയാന്‍.

മൌസോവര്‍ പ്രശ്‌നം ഇവിടെയും.

Adithyan 9:19 PM  

ടെറിബിള്‍! :)

കിടിലം മൊഴിയണ്ണോ

Adithyan 9:20 PM  

ചിത്രജാലകം എന്ന ബ്ലോഗിന്റെ ടൈറ്റില്‍ ആണോ? അതിവിടെ ഫുള്‍ ടൈം ഉണ്ട്. ടെസ്‌റ്റഡ് ഓ.കെ. പാസ്സ്‌ഡ്.

Unknown 10:54 PM  

മൊഴി,
നന്നായിരിക്കുന്നു, പണ്ട് കണ്ട ഒരു ചിത്രമല്ലേ എന്നു ഒരു സംശയം!


കു:ചിത്രജാലകം എന്ന തലക്കെട്ട് മൌസോവറില്‍ മാത്രമേ കാണുന്നുള്ളൂ. എന്റെ മാത്രം പ്രശ്നമാണോന്നറിയില്ല. എങ്കിലും നോട്ട് ദ് പോയിന്റ്.

എന്റെയും പ്രശ്നമാ‍ണ്. ( Me on WnXP Pr SP2 , IE latest patches done!)

ആദിത്യന് കുഴപ്പമില്ലല്ലോ, എതാ ബ്രൌസ്സര്‍ ?

സു | Su 3:13 AM  

നല്ല കവിത. അതുപോലെ കവിത തുളുമ്പുന്ന ചിത്രം. :)


ഓ.ടോ. പിന്‍‌മൊഴിയില്‍ നിന്ന് കമന്റിലേക്ക് വരുമ്പോഴല്ലേ കാണാത്തത്? ബ്ലോഗ് ശരിക്കും എടുത്താല്‍ കാണുന്നുണ്ടല്ലോ.

അരവിന്ദ് :: aravind 3:40 AM  

നല്ല കവിതയും ചിത്രവും.
ബ്ലോഗ് പേര് കാണുന്നില്ല. മൌസ് വെയ്ക്കുമ്പോളല്ലാതെ.

മുല്ലപ്പൂ 3:52 AM  

നന്നാ‍യിരിക്കുന്നു
ചിത്രം ഭംഗിയുള്ളതു.

ബിന്ദു 5:27 AM  

എന്റെ കണ്ണില്‍ കുത്തി ഈ ആദിത്യന്‍ (ബ്ലോഗ്ഗറല്ല). :) നല്‍‌പട്.

Unknown 6:02 AM  

വല്യമ്മായി,
സ്വാഗതം, ഒപ്പം നന്ദിയും.

മന്‍‌ജിത്,
വളരെ നന്ദി.
ചിക്കാഗോയില്‍ ജീവിതം എങ്ങനെ?
ഇവിടെ എപ്പോഴെങ്കിലും നേരില്‍ കാണാമല്ലോ എന്നു കരുതിയിരുന്നു. ഇനിയിപ്പോള്‍...

തലക്കെട്ട് പ്രശ്നം എനിക്കുമുണ്ടായിരുന്നു. സു പറഞ്ഞതുപോലെ പിന്‍‌മൊഴിയില്‍ നിന്നു വരുമ്പോള്‍ മൌസോവറില്‍ മാത്രമെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഇപ്പോള്‍ ശരിയായെന്നു തോന്നുന്നു.

വക്കാരീ,
താങ്ക്യൂ താങ്ക്യു...

ആദീ,
താങ്ക്യൂ താങ്ക്യൂ...

സപ്താ,

നന്ദി. സംശയിക്കേണ്ട, മുന്‍പ് കണ്ടതു തന്നെ.
തലക്കെട്ട് പ്രശ്നം ഇപ്പോള്‍ തീര്‍ന്നില്ലേ?

സു,
നന്ദി. പ്രശ്നം എന്തെരായിരുന്നോ എന്തോ, ഇപ്പോഴും മൌസോവര്‍ ചെയ്താല്‍ തലക്കെട്ടിനൊരു ചെറിയ നിറം മാറ്റമുണ്ട്. ഓന്തിന്റെ ബാധ കൂടിയതുപോലെ.

അരവിന്ദാ,
നന്ദി.

മുല്ലപ്പൂ,
നന്ദി.

ബിന്ദു,
നന്ദി.

nalan::നളന്‍ 8:37 PM  

മൊഴിയേ,
born actor എന്നൊക്കെ കേട്ടിട്ടുണ്ട്, പക്ഷെ born poet എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. ദാ ഇപ്പൊ പറഞ്ഞിരിക്കുന്നു..
ഭാഷ വഴങ്ങാത്തതുകൊണ്ടായിരിക്കാം ഇതൊക്കെ ഒരിന്ദ്രജാലം കാണുന്ന കൌതുകത്തോടുകൂടിയേ വായിക്കാന്‍ കഴിയുന്നുള്ളൂ.
വായിക്കുന്നവനില് കവിതയുണര്‍ത്തുന്നതാണെനിക്കു കവിത.
വേഗം പോകാം അല്ലെങ്കില്‍ എന്തെങ്കിലും സാഹസത്തിനു മുതിര്‍ന്നേക്കും.
കിടിലം പടം , പിന്നെ കാണാം

Unknown 5:58 PM  

നളാ,

ഈ നല്ല വാക്കുകള്‍ക്ക് ഏറെ നന്ദി.
സാഹസങ്ങളൊക്കെ ആവാമെന്നേ.
ഇനിയും കാണാം.

മുന്‍പ് പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ? നാടന്‍ ചമയങ്ങള്‍, മറക്കണ്ട.

ബാബു 6:57 PM  

കവിത പൂത്തുപൊങ്ങുന്നു!

നന്നായിരിക്കുന്നു.

റീനി 7:11 PM  

ഈ ചിത്ര ജാലകത്തിലൂടെ വെളിയിലേക്കു നോക്കിയാല്‍ "കരയാന്‍ മറന്ന കണ്ണൂകളും" കാണാമല്ലോ!

Unknown 7:15 PM  

ഈ കുമിളിക്കാരെല്ലാം കവിത എഴുത്തുകാരാണൊ??

Unknown 6:48 PM  

ബാബു,
നല്ല വാക്കുകള്‍ക്ക് നന്ദി.

റീനി,
നന്ദി.

മഞ്ഞുതുള്ളി,
തന്നെ തന്നെ.
എന്തെരു ചെയ്യാന്‍.
അങ്ങനെയൊക്കെ അങ്ങ് ആയിപ്പോയി.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP