Wednesday, September 20, 2006

പുലിയങ്കം!

മന്‍‌ജിത്തിന്റെ മൃഗശാലാ ചിത്രങ്ങള്‍ കണ്ടപ്പോഴാണു അമേരിക്കയിലെ ആദ്യത്തേത് എന്നറിയപ്പെടുന്ന “ഫിലഡെല്‍‌ഫിയ സൂ“ ഒന്നു സന്ദര്‍ശിക്കുവാന്‍ നിശ്ചയിച്ചത്. പൊതുവെ ജോലിത്തിരക്കു കൂടിയ സമയമായിരുന്നിട്ടും കഴിഞ്ഞ വീക്കെന്‍ഡില്‍ അല്പം സമയം കണ്ടെത്തി.
പേരിനൊത്ത പഴക്കം മൃഗങ്ങള്‍ക്കും തോന്നിക്കും!
ചില മൃഗശാല ചിത്രങ്ങള്‍ ബൂലോഗര്‍ക്കായി...


ഫാ‍ പുല്ലേ...



ഡാ‍ ഫോട്ടോ‍ഗ്രാഫറേ ഇങ്ങടുത്തു വന്നേ...



ചാടി വീഴാന്‍ ഇരകളില്ലാത്ത ലോകത്ത്
പാഴായിപ്പോകുന്ന ജന്മസാധന!



ഒരു കുതിപ്പിനും അപ്പുറത്തായത് അവന്‍‌മാരുടെ ഭാഗ്യം!



തള്ളേ... കലിപ്പുകള് തീരണില്ലല്ല്!




ലവരുടെ കരിക്കലം വിറ്റത്

21 comments:

Unknown 10:26 PM  

പുലിയങ്കം!

Sreejith K. 10:43 PM  

കലക്കീട്ട്ണ്ട് മാഷേ. ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

Anonymous 10:44 PM  

ഹൌ! ഇതിനെക്കാണുമ്പോഴാണ് ഇവിടെ ഈ പുലീന്നൊക്കെ വിളിക്കണത് എന്ത് തെറ്റാണെന്ന് തോന്നണാത്.
ആദ്യത്തെ പടം ഒരു സൂപ്പര്‍ പടം..എന്റെ അമ്മേ! എന്താ അതിന്റെ ഒരു ഇത്? ഹൌ....

Rasheed Chalil 10:59 PM  

സൂപ്പര്‍...

ഉമേഷ്::Umesh 11:57 PM  

കലക്കന്‍ പടങ്ങള്‍! അടിക്കുറിപ്പുകളും കൊള്ളാം!

qw_er_ty

Anonymous 3:24 AM  

ആദ്യത്തെ ഫോട്ടോ ഈ ബ്ലോഗില്‍ മാത്രമായി ഒതുക്കരുത്‌.

ലിഡിയ 3:51 AM  

എനിക്ക് കടുവയുടെ ഫോട്ടോ വേണം..എന്തോ സിംഹത്തിനേക്കളും പുലിയേക്കാളും കടുവയ്ക്കാണ് ഒരു ഗമ എന്നാണ് എനിക്ക് തോന്നുന്നത്..

എനിക് വേണ്ടി ഒരു കടുവ പട പോസ്റ്റ് ഇടാമോ?

-പാര്‍വതി.

ദിവാസ്വപ്നം 8:45 PM  

നന്നായിരിക്കുന്നു...

(ഇത്രയും മാത്രം പറഞ്ഞിരിക്കുന്നതുകൊണ്ട്, വെറുതേ ഫോര്‍മാലിറ്റിക്ക് പറഞ്ഞതാണെന്നര്‍ത്ഥമില്ല കേട്ടോ. പോസ്റ്റുകള്‍ വായിച്ചിഷ്ടപ്പെട്ടിട്ട് ഒരു കമന്റെങ്കിലും വയ്ക്കാതെ പോകുന്ന സ്വാര്‍ത്ഥനാകാന്‍ ഇഷ്ടമില്ലാഞ്ഞിട്ടാണ്. സമയക്കുറവ് തന്നെ പ്രധാന വില്ലന്‍.

ഇവിടെയും, എല്ലാ ബ്ലോഗുകളിലും)

Adithyan 8:56 PM  

മൊഴിയണ്ണോ,
പുലിയണ്ണാ... അണ്ണന്‍ ഫോട്ടോപ്പുലിയണ്ണാ :)

വന്‍ ഫോട്ടോസ്... ഒരു സ്കോപ്പുമില്ല.

Manjithkaini 9:11 PM  

ഒരു പുലിയെക്കണ്ടാല്‍ മറുപുലിക്കു കലിക്കുമെന്നിതാ പറയുന്നത്. മൊഴിയണ്ണോ എന്തൊരങ്കമായിത്. നമ്മള്‍ മൃഗശാലയില്‍ കുറ്റിയടിച്ചു നിന്നിട്ടും പുലിയും കടുവയുമൊന്നും ഒന്നനങ്ങുകപോലും ചെയ്തില്ല. യെവനൊക്കെ എന്നാ പുലിയെന്നു തോന്നി മൊത്തത്തില്‍. ചിലപ്പോ എനിക്കൊക്കെ പോസുചെയ്യേണ്ടിവന്നതിലെ മാനക്കേടോര്‍ത്തിട്ടാകാം. ഏതായാലും ഈ പുലിയങ്കം കലക്കി കടുകുവറുത്തു.

നമ്മടെ മൃഗശാലയില്‍ കൈപ്പള്ളി സാറു കേറിയപ്പോ ഐസായിപ്പോയിരുന്നു. ദാ ഇപ്പോ മൊഴിയണ്ണന്‍ ഈ പുലിയങ്കത്തില്‍ അതിന്റെ ലിങ്കിട്ടപ്പോള്‍ ഐസ് മൈനസ് 190 ഡിഗ്രയായീന്നു പറഞ്ഞാല്‍ മതീല്ലോ :(

nalan::നളന്‍ 7:20 AM  

പുലികാലം !
എന്നാ പടങ്ങളാ! ഇടിവെട്ട്.
എനിക്കും കിട്ടിയിരുന്നു കുറച്ചു കടുവകളെ, പക്ഷെ ഇവന്മാരെപ്പോലൊന്നുമല്ല കേട്ടോ, ഒക്കെ ഉറക്കം തൂങ്ങികള്‍, വെട്ടക്കുറവും. ഇപ്പോഴല്ലേ ലവന്‍ പുലിയാ എന്നൊക്കെ പറയണതിന്റെ ഗുട്ടന്‍സു പിടികിട്ടിയത്, ആരും ലവന്‍ കടുവകാന്നു പറയില്ല അല്ലേ

Unknown 6:15 PM  

യാത്രാമൊഴി,
ഗംഭീരം! 1,3, 4 എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടു. വിളിച്ചം അവയുടെ ഉടലിനെ സ്വര്‍ണ്ണവര്‍ണ്ണമാക്കുന്നു.

ഞാനും പോകുന്നുണ്ട് സൂവിലേക്ക് ഉടനെ തന്നെ!

K M F 3:13 AM  

നന്നായിരിക്കുന്നു,ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

Manjithkaini 10:38 AM  

മൊഴിയേ,

ഈ പടങ്ങളുടെയൊക്കെ പകര്‍പ്പവകാശ നിലവാരമെങ്ങനെയാ?

ഇവിടെയുള്ളതൊക്കെ ചത്ത പുലികളാ. ഈ ജീവനുള്ള പുലികളില്‍ ഒന്നുരണ്ടെണ്ണത്തിനെ അങ്ങോട്ടു കുടിയിരുത്തരുതോ?

ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍‌സിലാണെങ്കില്‍ (അതാണു നല്ലത്) ഞാനെടുത്തു കയറ്റിക്കോളാം. അണ്ണനു ക്രെഡിറ്റുമിടാം.

മനസമ്മതമാണെങ്കില്‍, ഒരു കമന്റടിക്കണേ.

qw_er_ty

Unknown 4:48 PM  

ശ്രീജിത്,
നന്ദി.

ഇഞ്ചിപെണ്ണേ,
നന്ദി. യിവിടുത്തെ പുലികളുടെ മുന്‍പില്‍ യിവന്‍ വെറും അശുവല്ലിയോ അശു!

ഇത്തിരിവെട്ടം,
നന്ദി.

ഉമേഷ്ജി,
നന്ദി.

തുളസി,
നന്ദി.

പാര്‍വതി,
വൈകിപ്പോയതില്‍ ക്ഷമിക്കുക.
കടു അണ്ണന്റെ ഒരു പടമിടാം.
നളന്‍ പറഞ്ഞതുപോലെ ഇവിടുത്തെയും “കടു” അണ്ണന്‍ ആകെ അസ്വസ്ഥനായിരുന്നതുകൊണ്ടും, എന്റെ പടമെടുപ്പിന്റെ ഗുണം കൊണ്ടും കടു അണ്ണന്റെ പടം അത്രയ്ക്ക് ശരിയായില്ല. എന്നാലും പോസ്റ്റാം.

താര,
നന്ദി. യെവന്റെ അടുത്ത് ചെന്ന് നിന്നെടുത്തിരുന്നെങ്കില്‍ പടം പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ബാക്കിയുണ്ടാകുമായിരുന്നോ? :))
അല്പം ദൂരെ നിന്ന് സൂം ലെന്‍സ് വെച്ച് എടുത്തതാണു.

ദിവാ,
നന്ദി. സെയിം ഹിയര്‍. സമയക്കുറവ് കാരണം ഒന്നിനും സമയം കിട്ടുന്നില്ല!

ആദീ,
താങ്ക്യൂ...

മന്‍‌ജിത്,
നന്ദി. ഇപ്പോഴാണു കമന്റുകളെല്ലാം കണ്ടത് കേട്ടോ. മറുപടി വൈകിയെങ്കില്‍ ക്ഷമിക്കുക.
താങ്കളുടെ മൃഗശാല ചിത്രങ്ങളാണു സൂവില്‍ പോകാന്‍ അന്ത്യശാസനം തന്നത്.

പകര്‍പ്പവകാശത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. താങ്കള്‍ക്ക് ധൈര്യമായി എടുത്ത് വിക്കിയിലിടാം. അതിനായി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ അറിയിക്കുക.

നളാ,
താങ്ക്യൂ.
ഇവിടെയും “കടു” അണ്ണന്‍ ആകെ അസ്വസ്ഥനായിരുന്നു. ഒരു സ്ഥലത്ത് അടങ്ങി നില്‍ക്കാതെ ഒരേ പാച്ചിലായിരുന്നു. അവനുള്‍പ്പെടെ ബാക്കി ഭാഗം ഉടനെ പോസ്റ്റും. ജാഗ്രതൈ!

സപ്താ,
താങ്ക്യു.
ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് പടം കാണാന്‍.

കെ.എം.എഫ്,
നന്ദി.

കരീം മാഷ്‌ 5:10 PM  

ഒന്നാം തരം ഫോട്ടോകള്‍.
ഞാന്‍ സജസ്‌റ്റ്‌ ചെയ്യുന്ന അടിക്കുറിപ്പുകള്‍.
1.തമാശക്കാരാ...!
2.അടുത്ത സീന്‍, തിലകന്‍ ചേട്ടനെപ്പോലെ (ലൈറ്റ്‌,ആക്ഷന്‍,ക്യാമറ)
3.ഓണ്‍ യുവര്‍ മാര്‍ക്ക്, ഗറ്റ് രഡി, 1.2.3.
4.നിക്കടീ.. ആരോ വരണു നോക്കട്ടേ!
5.കൈസരിനു ലീവു കൊടുത്തു ഞാനാ ഇന്നു കാവല്‍ ഡ്യൂട്ടിക്ക്!

അനംഗാരി 6:28 PM  

ലെവനാണ് പുലി...നന്നായിരിക്കുന്നു.

Unknown 6:44 PM  

മന്‍‌ജിത്,
മന്‍‌ജിത് ഫോട്ടോ മാറ്റാന്‍ ഉദ്ദേശിച്ച് പറഞ്ഞ ലിങ്ക് , പുള്ളിപ്പുലികളുടെ ,ഇതാ,
http://en.wikipedia.org/wiki/Leopard
പക്ഷേ ഇവന്‍ ചീറ്റയാ (Cheetah)
, രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടെല്ലോ!
http://en.wikipedia.org/wiki/Cheetah

ബിന്ദു 7:01 PM  

ആദ്യത്തെ ഫോട്ടൊ അടിപൊളിയായിട്ടുണ്ട്.:) എന്താ ഒരു ഗാംഭീര്യം.

Unknown 10:42 AM  

കരീം മാഷ്,
നന്ദി. അടിക്കുറിപ്പുകള്‍ കലക്കി!

അനംഗാരി,
നന്ദി.

ബിന്ദു,
നന്ദി.

ഷനുകാമറ,
നന്ദി.

sreeni sreedharan 10:59 AM  

ഹ് ഒരു കടി കിട്ടിയാല്‍ നല്ല മൂഡായിരിക്കും!

അണ്ണാ നല്ല കിടിലന്‍ ഫോട്ടോസ്, അടിക്കുറിപ്പുകളും

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP