വെറുതെ,
മുഷിഞ്ഞ
ജലദര്‍പ്പണത്തില്‍
അഴകു നോക്കി,
വെയില്‍ കാഞ്ഞ്
സമയം ഒഴുക്കിക്കളയുമ്പോള്‍
അശരീരികളുടെ
ആരവം
കേള്‍ക്കുന്നു.
ഇതാ ധ്യാനബുദ്ധന്‍
ജ്ഞാനോദയത്തിന്റെ
തലയ്ക്കടിയേറ്റവന്‍!
ബുദ്ധനായാലും
കുബുദ്ധനായാലും
മുളക് പുരട്ടി
പൊരിച്ചു തിന്നാന്‍
‘വിവേക’ശാലികള്‍
മടിക്കത്തില്ല.
നീന്തിത്തള്ളാം!
3 comments:
ധ്യാനാത്മകം!
ചിത്രങ്ങള്‍ക്കൊത്ത വരികളോ?
വരികള്‍ക്കൊത്ത ചിത്രങ്ങളോ?
(പവിത്രക്കുട്ടിയും മുത്തശ്ശിയും ഒത്തുചേര്‍ന്നപ്പോള്‍ അഛന് സമയമുണ്ടല്ലേ?)
റീനി ചേച്ചി,
നന്ദി. രണ്ടിലേതാണ് കൂടുതല്‍ ശരിയെന്ന് എനിക്കും പിടിയില്ല!
സന്തോഷ് വിവരങ്ങള്‍ പറഞ്ഞു അല്ലേ.
രണ്ട് ദിവസം അവധിയും ആയിരുന്നു. അതു കൊണ്ട് കുറച്ച് സമയം വെറുതെ കിട്ടി.
എന്നാല്‍ പിന്നെ ഇതുപോലെ പടങ്ങളിട്ട് ആളുകളെ ബുദ്ധിമുട്ടിക്കാമെന്ന് കരുതി!
Post a Comment