മരണമെന്ന കല!
പൂക്കളുടെ മരണം
വളരെ സാവധാനത്തിലാണ്.
നിറമിഴികളും
നിലവിളികളുമില്ലാതെ,
സാവധാനത്തില്‍...
വാടുന്ന ഇതളുകളില്‍ നിന്നും,
വരളുന്ന ഞരമ്പുകളില്‍ നിന്നും
നിറചേതന നിശബ്ദമായി
ഒലിച്ചുപോകും.
നിശബ്ദമായി...
എങ്കിലും...
ഇതള്‍ച്ചൂടിലുറങ്ങിയ
ഉയിരിന്റെ ഉള്‍പ്പാട്ടുകളെ,
നൊന്തുപൊട്ടുന്ന
പുതിയ ഈണങ്ങളിലേയ്ക്ക്
ഹരിതഭാഷയില്‍
വിവര്‍ത്തനം ചെയ്യുന്ന
കലയാകുന്നു
പൂക്കളുടെ മരണം!
28 comments:
വീണ്ടും ഒരു പടപ്പോസ്റ്റ്...
മരണമെന്ന കല!
മരണമെന്ന തലക്കെട്ടു കണ്ട് ഇത്തിരി പേടിയോടെയാണ് എത്തിനോക്കിയത്. ശരിക്കുമൊരു കല തന്നെ. വൌ! :)
ഹൊ! ആ കവിത വായിച്ചിട്ട് എന്താണ്ട് പോലെ. പൂക്കളുടെ ‘മരണ’ത്തെക്കുറിച്ച് :(
ആ പടം കണ്ടിട്ട് എനിക്ക് പഴയ മെക്സിക്കന്‍ കളര്‍ഫുള്‍ തൊപ്പിയൊക്കെ വെച്ചവരെ ഓര്‍മ്മ വരുന്നു. ഭയങ്കരന്‍ പടം!
ദേ ഇതൊന്ന് നോക്കിക്കെ, കണ്ടിട്ടുണ്ടൊ? ഞാനിന്ന് അവിടെയൊന്ന് പിടഞ്ഞു വീണു.
http://kalyanvarma.net/photoblog/
യാത്രാമൊഴി, കവിത നന്നായിരിക്കുന്നു.
മരിച്ച പൂക്കളുടെ ചിത്രങ്ങള്‍ക്ക് എന്തുഭംഗി, വാടുന്ന ഇതളുകളില്‍ നിന്നും നിറചേതന നിശ്ശബ്ദമായി ഒലിച്ചു പോയിട്ടും.
ഉജ്ജ്വലം!! കവിതയും, പടവും.
കവിതയും ചിത്രവും നന്നായി.
യാത്രാമൊഴി,
കവിത ഉഗ്രന്‍, പടങ്ങള്‍ ഉഗ്രോഗ്രന്‍.
-സുല്‍
എങ്കിലും ആ മരണവും ദു:ഖം തന്നെ.
(ആദ്യമായി നട്ടുവളര്‍ത്തിയ പനിനീര്‍ ചെടിയിലെ ആദ്യമുണ്ടായ പൂവുണങ്ങുന്നത് കണ്ട് അതില്‍ വെള്ളം കുടയുകയും തടത്തില്‍ ഇടയ്കിടെ വെള്ളമൊഴിക്കുകയും ചെയ്ത ഒരു നാലാംക്ലാസുകരനെ ഞാനോര്‍ക്കുന്നു)
Wonderful
മനസ്സിനെ പൂക്കള്‍ കൊണ്ട് തൊട്ടുഴിഞ്ഞതു പോലെ തോന്നി.
കവിത വായിക്കുമ്പോള്‍ താങ്കളെ അറിയാത്ത ഞാന്‍ താങ്കളുടെ മനസ്സു കാണുന്നു. എത്ര സുന്ദരമാണ് ഓരോ വരികളും, ഓരോ വാക്കുകളും.
വാക്കുകളില്‍ നിന്ന് സ്നേഹവും വേദനയും ഹൊ.. എന്താ..
ഒരു പാടിഷ്ടപ്പെട്ടു ഈ കവിത.
കുമാരനാശാന്‍ രെ വീണ പൂവ് ഓര്‍മ്മ വരുന്നു ആ മനസ്സും.
ഒരുപാട് പേര്‍ വായിക്കേണ്ടുന്ന ഒരു കവിത ശ്രദ്ധിക്കപ്പെടേണ്ടതും
നിറമിഴികളും
നിലവിളികളുമില്ലാതെ
സാവധാനത്തില്‍..
പൂവിന്റെ മരണം എത്ര നല്ല കാവ്യഭാവന.
ചിത്രവും വളരെ മനോഹരം അതു കൊണ്ടു തന്നെ കവിതയുടെ ഉള്‍ക്കനം ആരും കാണാതെ പോവരുതെന്ന് ആശിക്കുന്നു.
ഓരോ വരികളും ഇഷ്ടപ്പെട്ടും പ്രത്യേകിച്ച് എടുത്തുകളയുവാന്‍ ഒന്നുമില്ലാത്ത നല്ല കവിത.
അഭിനന്ദനങ്ങള്‍.
മരണം എത്ര സുന്ദരം
ലോകത്തില്‍ വെച്ചേറ്റവും സുന്ദരമായത് മരണമാണ് എന്ന് ഞാന്‍ കരുതുന്നു. ചിത്രവും കവിതയും മനോഹരമായി. :-)
നല്ല കവിത. പക്ഷേ പൂക്കള്‍ ചെടികളുടെ ഭാഗമല്ലേ....പൂക്കള്‍ വാടുമ്പോഴും(അതോ ചെടി കൊല്ലുന്നതാണോ?)ചെടി മരിക്കുന്നില്ലല്ലോ എന്ന സയന്റിഫിക് ക്വസ്റ്റ്യന്‍ എന്റെ മനസ്സില്‍ വന്നു.?
(ഓ.ടോ : ദില്‍ബാ..ഓ അതുശരി. അപ്പോ നീ മരണവീട്ടില്‍ പോയാല്‍ “ഓ..വളരെ മനോഹരമായിരിക്കുന്നു“ എന്നു പറഞ്ഞാവും അല്ലേ തുടങ്ങുക. വെറുതെനെയല്ലഡാ കോട്ടക്കല്‍കാര് അന്നെ ഗള്‍ഫില്‍ക്ക് പായിച്ചത്! ;-))
അങ്ങനെയല്ല അരവിന്ദേട്ടാ. “പാവം.. മരിച്ച് പോയി“ എന്ന ഡയലോഗ് പറയുന്നത് കേട്ടാല്‍ എനിക്ക് ചിരി വരും എന്ന്. അത് മരണ വീട്ടില്‍ വെച്ചായാല്‍ സ്വാഭാവികമായും... :-)
അവിടെ പിടഞ്ഞു വീണ ഇഞ്ച്യേച്ചി,
ഇവിടെ ഉയര്‍ത്തെഴുന്നേറ്റോളു
ചില പൂക്കളുടെ മരണം വേഗത്തിലാണ്.
ഞെരിഞ്ഞും, ചതഞ്ഞരഞ്ഞും, വലിച്ചെറിയപ്പെട്ടും...
മച്ഛാന്‍,
ചിത്രങ്ങളും കവിതയും നന്നായിരിക്കുന്നു.
നല്ലോരു പൂവ്വായിരുന്നു.
കഷ്ടം! പൂക്കള്‍ടെ കാര്യൊക്കെ ഇത്രേള്ളൂ!
ആദ്യായിട്ടാ ഇങ്ങനെ പൂക്കളുടെ ഫോട്ടൊ കാണുന്നെ!..എങ്ങനെയാ ഇങ്ങ്നെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നെ?..ഗ്രേയ്റ്റ്:)
കവിതയും ചിത്രവും നന്നായി.
ബിന്ദു,
നന്ദി.
തലക്കെട്ട് വേറെ ഒന്നും തലയില്‍ വന്നില്ല. അതാ പേടിപ്പിച്ചത്.
ഇഞ്ചി,
നന്ദി. കല്യാണ്‍വര്‍മ്മയുടെ ഫോട്ടോബ്ലോഗിന്റെ ലിങ്കിനു പ്രത്യേകം നന്ദി. അതൊരു പുപ്പുലി ബ്ലോഗ് തന്നെ. മൂപ്പരു പീരങ്കി പോലത്തെ ലെന്‍സും പിടിച്ച് നില്‍ക്കുന്നത് കണ്ടാലറിയാം പ്രൊഫഷണല്‍ ആണെന്ന്. ഫോട്ടോസും അതുപോലെ തന്നെ. പിന്നെ എനിക്ക് അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ എതാണെന്നോ?
"ദി ലാസ്റ്റ് സപ്പര്‍" അത് കണ്ടാരുന്നോ, ഇല്ലെങ്കില്‍ ഒന്നു പോയി കാണണെ, സൂപ്പറാണു. സ്പെഷല്‍ താങ്ക്സ് പറഞ്ഞതിന്റെ രഹസ്യം ഇപ്പോ പിടികിട്ടിക്കാണുമല്ലോ? :)
റീനിചേച്ചി,
നന്ദി. മരിച്ചുകഴിഞ്ഞില്ല, മരിച്ചുകൊണ്ടിരിക്കുന്നു... സാവധാനം...
കണ്ണുസ് മച്ചാ,
താങ്ക്യു... താങ്ക്യൂ...
വേണു,
നന്ദി.
സുല്‍,
നന്ദി.
പടിപ്പുര,
കമന്റിനു നന്ദി.
ആ നാലാംക്ലാസുകാരന്റെ ദു:ഖം മനസ്സിലാക്കുന്നു.
രാജു,
താങ്കളുടെ വിലയിരുത്തലുകള്‍ക്കും, അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. വരികള്‍ ധൃതിയില്‍ എഴുതിയതു കൊണ്ട് നന്നായോ എന്ന് സംശയം ഉണ്ടായിരുന്നു. എന്തായാലും എല്ലാവര്‍ക്കും ഇഷ്ടമായെന്നറിയുന്നത് ആഹ്ലാദകരം തന്നെ.
തുളസി,
വീണ്ടും നന്ദി :) ആ ലിങ്ക് നേരത്തെ തുളസിയുടെ ഭൂതക്കാലക്കുളിരില്‍ ഉണ്ടായിരുന്നുവല്ലോ. ഞാന്‍ കണ്ടിരുന്നു.
ഇഞ്ചി ഇനി കല്യാണ്‍വര്‍മ്മയുടെ "ലാസ്റ്റ് സപ്പര്‍" കണ്ട് ഉയര്‍ത്തെണീറ്റോളും :)
ദില്‍ബാ,
നന്ദി.
അരവിന്ദാ,
നന്ദി.
സയന്റിഫിക് ക്വസ്റ്റ്യന്‍ വാലിഡ് തന്നെ. പൂക്കളുടെ മരണം ജീവിതത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നതിനെക്കുറിച്ചായിരുന്നു അവസാന ഖണ്ഡികയില്‍ പറയാന്‍ ഉദ്ദേശിച്ചത്. അത്രക്ക് അങ്ങ് ഏറ്റില്ലെന്ന് തോന്നുന്നു. എന്റെ കുഴപ്പം തന്നെ.
സു,
നന്ദി.
അതും ശരി തന്നെ.
ബഹു മച്ചാ,
താങ്ക്യൂ...
തന്നെ, നല്ലോരു പൂവ് എങ്ങടോ പൂവായിരുന്നു. പോണേനു മുന്നെ ഞാന്‍ പോയി പടമാക്കി.
പീലിക്കുട്ടി,
നന്ദി.
മുക്കുവന്‍,
നന്ദി.
ഹ്ഹഹ...കണ്ടു കണ്ടു :) അത് നീരിശ്വരവാദ വേ ലാസ്റ്റ് സപ്പര്‍! :) ഞങ്ങള്‍ പള്ളിവാസികളുടെ റെ ലിയൊ ചേട്ടന്റെ :)
(ഒഹ്, അതും ആ സിനിമാക്കാര് കൊളം ആക്കി..ശ്ശൊ! ഇനി എന്ത് പറയും? ) :(
ഫോട്ടങ്ങളെ കവിതകളാക്കുന്ന കഴിവിന് സലാം!
കല്യാണ്‍ വര്‍മ്മയുടെ ഫോട്ടം പിടുത്തം ക്യാമറ/ലെന്‍സ് എല്ലാം പുപ്പുലി റ്റൈപ്പാ..! അതു വെച്ച് വെറുതെ ക്ലിക്കിയാന്‍ പോലും നല്ല ക്ലാരിറ്റിയായിരിക്കും, ലെന്‍സ് അത്രെയ്ക്കും കിടുവാ..
ലാസ്റ്റ് സപ്പര്‍ എനിക്കും ഇഷ്ടപ്പെട്ടു!
ഇഞ്ചി,
കല്യാണ്‍ വര്‍മ്മയുടെ ബ്ലോഗ് ലിങ്കിനു നന്ദി!
തുളസി,
ലിങ്കിനു നന്ദി!
മനോഹരം
ഇഞ്ചി,
ഹഹ... ഇനി ഒന്നും പറയാനില്ല, എല്ലാം കൈവിട്ടു പോയി!
സപ്താ,
താങ്ക്യു...
അതു തന്നെ. നല്ല കിടിലം ഫോട്ടോസ് ആണു അവിടെയുള്ളത്.
സിജു,
നന്ദി.
കല്ല്യാണ്‍ വര്‍മ്മയുടെ ഫോട്ടോസിനേക്കാളും എനിക്കിഷ്ടപ്പെട്ടത് ജോലിയില്‍ നിന്ന് ബ്രേക്ക് എടുത്ത് പോയാ ആ ഡെഡിക്കേഷനാണ്. ഞാനും എത്ര തവണ കണ്ടു മൌഗ്ലി സിനിമ കുഞ്ഞിലെ എത്ര തവണ. എന്നിട്ടെന്തായി? അത് പറയാണ്ടിരിക്കണതാണ് ഭേദം.:)
ഇഞ്ചി,
അതു ശരിയാണു. മൂപ്പരുടെ ഡെഡിക്കേഷന്‍ സമ്മതിക്കണം. ഡെഡിക്കേഷന്റെ കാര്യത്തില്‍ ഇഞ്ചിയും ഒട്ടും പുറകോട്ടല്ലായെന്ന് തോന്നുന്നു!
എന്തു പറയാനാണു ഇനിയിപ്പൊ ?
നന്നായിരിക്കുന്നു എന്നൊക്കൊ എല്ലാവരും പറഞ്ഞു കഴിഞ്ഞല്ലൊ ..
യാത്രാമൊഴി,
നല്ല പടം. മരണം പെട്ടെന്നു നടക്കുന്ന ഒരു കാര്യമല്ലെന്നും ഒരു നീണ്ട പ്രക്രിയയാണെന്നുമുള്ള ആശയം അവതരിപ്പിക്കുന്ന ദി ആര്‍ട്ട് ഓഫ് ഡൈയിങ്ങ് എന്നൊരു സിനിമ കണ്ടിരുന്നു. ഞാന്‍ ശിപാര്‍ശ ചെയ്യുന്നു.
ഫ്രീബേഡ്,
നന്ദി!
രാജേഷ്,
നന്ദി!
ഇപ്പോഴാണു കമന്റ് കണ്ടത്.
രാജേഷ് പറഞ്ഞ മൂവി ഞാന്‍ കണ്ടിട്ടില്ല. തീര്‍ച്ചയായും കാണുന്നതാണു!
Post a Comment