Friday, February 02, 2007

വിശപ്പിന്റെ രാഷ്ട്രീയം!

വിശന്നെത്തുന്ന
ഇരയെ
കൊരുത്തെടുക്കാന്‍
ചോരക്കണ്ണുമായി
കാത്തിരിക്കുന്ന
വേട്ടക്കാരന്റെ
ഉദാരത!


7 comments:

Unknown 9:11 PM  

വിശപ്പിന്റെ രാഷ്ട്രീയം!

സു | Su 9:20 PM  

എനിക്ക് തോന്നിയത്...

കുഞ്ഞുങ്ങളോടുള്ള വാത്സല്യമാവാം.

ദുര്‍ബലരോടുള്ള സഹതാപമാവാം.

വിശക്കുന്ന വയറുകള്‍ക്കിടയ്ക്ക് മത്സരമില്ലെന്ന തോന്നലാവാം.

അപ്പുറത്തും മിടിക്കുന്നൊരു ഹൃദയമുണ്ടെന്ന തിരിച്ചറിവാകാം.


ചിത്രം ഇഷ്ടമായി.

Inji Pennu 9:30 PM  

കൊട് കൈ സൂവേച്ചി! കൊട് കൈ! :)
കൊറച്ച് വേട്ടക്കാരു വന്നിരിക്കണൂ...:)

ഞാന്‍ യാത്രാമൊഴിയണ്ണനിട്ട് ഒരു കൊട്ട് കൊടുക്കണം എന്ന് വിചാരിച്ചിട്ട് ഇച്ചിരെ ദിവസായി. ഒരെണ്ണം
http://vishakham.blogspot.com/2007/02/blog-post.html

മൊഴിയണ്ണാ തിരിച്ചു കൊട്ടുമ്പൊ പതുക്കെ കൊട്ടണെ, മനക്കട്ടിയില്ലാത്ത ആളാണെ..
പ്ലീസ് കണ്‍സിഡരേഷന്‍ വേണം. :) :)

Unknown 7:25 PM  

സൂ,

അങ്ങനെയും ഈ ചിത്രത്തെ വായിക്കാം. സു പറഞ്ഞ മൂന്നാമത്തെ പോയന്റിനോട്‌ യോജിക്കാന്‍ കഴിയില്ല. വിശക്കുന്ന വയറുകള്‍ക്കിടയ്ക്കാണു ഏറ്റവും കൂടുതല്‍ മല്‍സരം.

പടം ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ഇഞ്ചിപ്പെണ്ണേ,

എനിക്കുള്ള കൊട്ടിന്റെ ലിങ്കിവിടെയിട്ടത്‌ നന്നായി. വില്‍സന്റെ കവിതയ്ക്ക്‌ താഴെ നമ്മളിങ്ങനെ കൊട്ടിക്കളിക്കുന്നത്‌ ശരിയല്ലല്ലോ!

വായിച്ചപ്പോള്‍ എനിക്ക്‌ നല്ല ചിരിവന്നു. ശരിക്കും!

എന്തായാലും "ആത്മീയചൈതന്യവാദികള്‍ക്കും" പൊതുവെ ഭക്തജനങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി കരുത്തുറ്റ ഒരു വക്താവിനെ കിട്ടിയല്ലോ. വളരെ നന്നായി. :)

കുറച്ച്‌ കാലങ്ങളായി സ്വരുക്കൂട്ടിവെച്ചിരുന്ന "അമര്‍ഷം" കൊട്ട്‌ രൂപത്തില്‍ പ്രകടിപ്പിച്ചതിനു നന്ദി.

ബ്ലോഗിലൂടെ കൈമാറപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക്‌ എത്രയധികം വൈകാരികപ്രാധാന്യമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഇഞ്ചിപ്പെണ്ണ്‍. അഭിവാദ്യങ്ങള്‍!

Inji Pennu 7:35 PM  

ഹഹ..ദാങ്ക്സ് :)
- ഒരു പള്ളിവാസി
qw_er_ty

ബഹുവ്രീഹി 3:36 AM  

എന്തായാലും കണ്ണില്‍ ചോരയില്ല്യാത്തവനല്ല!

ഖല്‍ഖന്‍ പടം മച്ഛാന്‍

Unknown 8:11 PM  

ഹഹ മച്ചാന്‍,
താങ്ക്യൂ...

കണ്ണില്‍ ചോരയുള്ളവനല്ലേ ചോരക്കണ്ണുമായി നോക്കാന്‍ പറ്റൂ!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP