അഹന്തയുടെ ജനാലകള്‍!
അത്യുന്നതങ്ങളില്‍
എല്ലാം കാണുന്ന
രഹസ്യനേത്രങ്ങള്‍.
വിരല്‍തുമ്പില്‍
എല്ലാമൊടുക്കുന്ന
അഗ്നി.
എല്ലാറ്റിനും
മീതേയെന്ന്,
അഹന്തയുടെ
ജനാലകളുമായി
വന്‍ നഗരം.
ഒരിക്കല്‍,
തെളിഞ്ഞ
ആകാശത്ത്
പൊടുന്നനെ
പ്രത്യക്ഷപ്പെട്ട മരണം
നഗരത്തിലേക്ക്
ചിറകുവിരിച്ചിറങ്ങി.
പകരം,
ദൂരെ
രണ്ട് രാജ്യങ്ങള്‍
വെന്തു മരിച്ചു.
പറയാതെ കൊന്നത്
തീവ്രവാദം.
പറഞ്ഞ് കൊന്നത്
യുദ്ധം.
അറിയാതെയും
അറിഞ്ഞും
ചത്തൊടുങ്ങിയത്
ഒരേ ജീവന്‍.
ഇന്ന്
തകര്‍ന്ന
ജനാലകള്‍
തൊടരുതേയെന്ന്
വിലപിക്കുമ്പോള്‍,
ഞരമ്പുകളില്‍
ഭയം നിറച്ച്
ഒരു പൊട്ടിത്തെറിക്ക്
നിത്യവും
കാതോര്‍ത്ത്,
നഗരജീവിതം
ബാക്കിയാവുന്നു...
ന്യൂയോര്‍ക്ക് നഗരത്തിലെ
എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ നിന്ന് ഒരു ദൃശ്യം.
ഒരു നഗരവീക്ഷണം
ഇടുങ്ങിയ തെരുവുകളില്‍ നിന്ന്
മുകളിലേക്ക് കയ്യുകളുയര്‍ത്തി
നിലവിളിക്കുന്ന കോണ്‍ക്രീറ്റ് മരങ്ങള്‍.
സ്റ്റാറ്റന്‍ ഐലന്‍ഡ് ഫെറിയില്‍ നിന്നും നഗരക്കാഴ്ച.
11 comments:
അത്യുന്നതങ്ങളില്‍
എല്ലാം കാണുന്ന
രഹസ്യനേത്രങ്ങള്‍.
വിരല്‍തുമ്പില്‍
എല്ലാമൊടുക്കുന്ന
അഗ്നി.
എല്ലാറ്റിനും
മീതേയെന്ന്,
അഹന്തയുടെ
ജനാലകളുമായി
വന്‍ നഗരം.
ആ പ്രാവിന്റെ പശ്ചാത്തലത്തില്‍ നഗരം വരുന്ന ചിത്രം ക്ലാസ്സിക്കായിട്ടുണ്ട്.
പക്ഷേ, ഇതിനേക്കാളൊക്കെ മികച്ച് നില്‍ക്കുന്നത് കഴിഞ്ഞ പോസ്റ്റിലെ (നക്ഷത്രങ്ങള്‍ പൂക്കുന്ന നദി) ആദ്യഫോട്ടോയാണ്. അതിന്റെ താഴ്ഭാഗം ! വൌ ! വാക്കുകളൊന്നും പോരാതെ വരുന്നു. ഇനി മൊഴിയണ്ണന്‍ തന്നെ അതിനു കമന്റിടാന്‍ പറ്റിയ കവിത എഴുതിത്തരേണ്ടി വരും :-)
രണ്ടാമത്തെ ചിത്രം, പ്രാവും നഗരക്കാഴ്ചയും വരികളന്വര്‍ഥമാക്കുന്നു.
ഇന്ന്
തകര്‍ന്ന
ജനാലകള്‍
തൊടരുതേയെന്ന്
വിലപിക്കുമ്പോള്‍,
ഞരമ്പുകളില്‍
ഭയം നിറച്ച്
ഒരു പൊട്ടിത്തെറിക്ക്
നിത്യവും
കാതോര്‍ത്ത്,
നഗരജീവിതം
ബാക്കിയാവുന്നു...
-കവിത: ചിത്രവും ചരിത്രവും ജീവിതത്തിന്റെ യാഥതഥചിത്രവും!
-നന്നായിരിക്കുന്നു.
ഒരിക്കല്‍,
തെളിഞ്ഞ
ആകാശത്ത്
പൊടുന്നനെ
പ്രത്യക്ഷപ്പെട്ട മരണം
നഗരത്തിലേക്ക്
ചിറകുവിരിച്ചിറങ്ങി
.....
നല്ലത് , നന്ദി
ഈ നഗരവും എന്നെങ്കിലുമൊരിക്കല്‍ യാത്രമൊഴി ചൊല്ലും.
ഈ ദൃശ്യത്തിന്റെ ശ്മശാന മൂകത അത് വിളിച്ചു പറയുന്നു.
കാലമെന്ന കഴുകന്റെ ചിറകടിയൊച്ച കാതോര്‍ക്കു.
ഹഡ്സണില്‍ തിരയിളകുന്നുവൊ..........
അതേ അവന്റെ കൂര്‍ത്ത കാല്‍നഖങ്ങളും കൊക്കും എനിക്ക് ദൃശ്യമാകുന്നു.
ഒര് ഫിലാഡാല്‍ഫിയന്‍ പരീക്ഷണം മാനവരാശിക്കൊട്ടാകെ.
യാത്രാമൊഴിച്ചേട്ടാ,
ഏറെ ഇഷ്ടമായീ പടങ്ങള്‍.
ദിവ,
നന്ദി!
ഇക്കൂട്ടത്തില്‍ പ്രാവുള്ള ചിത്രമാണു എന്റെയുംഫേവറിറ്റ്.
പുഴയില്‍ പൂത്ത നക്ഷത്രങ്ങള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
വേണു മാഷേ,
നന്ദി!
കൈതമുള്ള്,
നന്ദി!
മുംസി,
നന്ദി!
ഗന്ധര്‍വ്വാ,
നന്ദി!
അങ്ങയുടേ വിരല്‍സ്പര്‍ശത്താല്‍ ഇവിടം വീണ്ടും ധന്യം!
അപ്പൂസ്,
നന്ദി!
യാത്രാമൊഴീ... ഇപ്പോഴാണ് ഈ ചിത്രങ്ങള്‍ കണ്ടത്. എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗില്‍ നിന്ന് പ്രാവില്ലത്ത ചിത്രം എടുക്കാന്‍ ബുദ്ധിമുട്ടാണല്ലേ? എന്റെ ബ്ലോഗിലും ഉണ്ട് ഇതുപോലൊന്ന്...
ആശംസകള്‍!
പുള്ളി,
നന്ദി.
പുള്ളി പറഞ്ഞത് ശരിയാണു.
പ്രാവുകളുടെ കേന്ദ്രമാണവിടം.
പുള്ളീടെ പടം കണ്ടു. നന്നായിട്ടുണ്ട്.
കാണാതെ പോയത്.
നന്നായിരിക്കുന്നു.
-സുല്‍
Post a Comment