Monday, May 21, 2007

മഴ വരച്ചത്‌!

മഴയുടെ
ചിതറിയ
അക്ഷരങ്ങള്‍
തണുപ്പിന്റെ
വിരല്‍തുമ്പിലൂടെ
ഒഴുകിയെത്തുന്നത്‌
പെയ്തു തീരാത്ത
സങ്കടങ്ങളുടെ
കവിതയിലേക്കാണു.

കാഴ്ചയുടെ
ജാലകത്തിലേക്ക്‌
കരഞ്ഞുവീഴുന്ന
മഴക്കണ്ണുകളില്‍
തെളിയുന്നത്‌
പ്രത്യാശയുടെ
നിറഭേദങ്ങളും!




13 comments:

Unknown 8:01 PM  

മഴയുടെ
ചിതറിയ
അക്ഷരങ്ങള്‍
തണുപ്പിന്റെ
വിരല്‍തുമ്പിലൂടെ
ഒഴുകിയെത്തുന്നത്‌
പെയ്തു തീരാത്ത
സങ്കടങ്ങളുടെ
കവിതയിലേക്കാണു.

കാഴ്ചയുടെ
ജാലകത്തിലേക്ക്‌
കരഞ്ഞുവീഴുന്ന
മഴക്കണ്ണുകളില്‍
തെളിയുന്നത്‌
പ്രത്യാശയുടെ
നിറഭേദങ്ങളും

സു | Su 8:08 PM  

നല്ല ചിത്രം.

അതിനൊത്ത വരികള്‍.


മഴ തീരുമ്പോള്‍, പ്രത്യാശ ആവിയായിപ്പോവാതിരുന്നാല്‍ മതിയായിരുന്നു.

Kiranz..!! 8:28 PM  

ഇഷ്ടമായി മൊഴിയേ എഴുത്തും ചിത്രവും..!

സുല്‍ |Sul 8:37 PM  

യാത്രാമൊഴീ
കസറന്‍ പടം
കിടിലന്‍ എഴുത്ത്.
-സുല്‍

അപ്പൂസ് 11:38 PM  

നന്നായിര്‍ക്കുന്നു ചിത്രവും എഴുത്തും

പരസ്പരം 12:50 AM  

അതിമനോഹര വരികള്‍.. ഈ മരുഭൂമിയ്ക്ക് മഴയെപ്പോളും പ്രകൃതിയുടെ സന്തോഷാസ്രുക്കളാണ് . ചിത്രത്തിന് ഒരു ബോര്‍ഡര്‍ ഇല്ലാത്തതിനാല്‍ ഒരു കുളിര്‍മ്മ കിട്ടുന്നില്ല....ആനിമേറ്റട് ചിത്രം പോലെ വല്ലാത്ത കൃത്രിമത്വം തോന്നിപ്പിക്കുന്നു. ആ ചിത്രമെടുക്കാന്‍ അത്രയെളുപ്പമല്ല എന്നറിയാമെങ്കിലും...

സാരംഗി 8:07 PM  

ചിത്രം ഇഷ്ടമായി, എഴുത്തും...

Unknown 9:50 PM  

സു,

നന്ദി!
ആവിയായി പോകുമെന്നുറപ്പല്ലേ...

കിരണ്‍സ്‌,
നന്ദി!

സുല്‍,

താങ്ക്യൂ!

അപ്പൂസ്‌,

നന്ദി!

പരസ്പരം,

നന്ദി. ബ്ലോഗില്‍ ഒരു ചിത്രത്തിനുമാത്രമായി ബോര്‍ഡര്‍ കൊടുക്കാന്‍ പറ്റുന്നില്ലായിരുന്നു. പിന്നെ ഈ ചിത്രം പ്രത്യേകം ബോര്‍ഡര്‍ ഇല്ലാതെയാണു കാണാന്‍ നല്ലതെന്ന് തോന്നി.

സാരംഗി,

നന്ദി

K M F 3:13 AM  

i like it verymuch

[ nardnahc hsemus ] 3:27 AM  

നല്ല കവിത. നല്ല ഫോട്ടോ.

എന്നാല്‍, കവിതയില്‍ പറഞ്ഞതൊന്നും ചിത്രത്തില്‍, കാണാന്‍ കഴിഞ്ഞില്ല...

ഒരു ഗൂഡാലോചനയ്ക്ക്‌ മഴ സാക്ഷ്യം വഹിയ്ക്കുന്നതായി തോന്നി..

ഓരോരോ കാഴ്ചപ്പാടേ.. അല്ലെ? :)

അഭിലാഷങ്ങള്‍ 3:37 AM  

വരികള്‍ മനോഹരം..
ചിത്രം അതിമനോഹരം..

മഴത്തുള്ളി 3:43 AM  

കൊള്ളാം നന്നായിരിക്കുന്നു.

വേണു venu 9:17 AM  

ചിത്രം മധുരമെങ്കില്‍‍ വരികളെനിയ്ക്കതിമധുരമായി.:)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP