മടുപ്പിക്കുന്ന
നിശ്ചലതയില്‍
നിന്നും
വഴുതിപ്പോകുന്ന
തെളിനീരോര്‍മ്മകള്‍.
ഒഴുക്കിന്റെ
പതിവുതാളവും
ശ്രുതിയുംവിട്ട്
തണുത്ത
കാറ്റിന്റെ
ഈണത്തിലേയ്ക്ക്
നിശബ്ദ
പ്രയാണം.
പൊള്ളുന്ന
ഉച്ചയ്ക്ക്
വെയില്‍ വന്ന്
വിളിക്കുമ്പോള്‍
ആത്മാവുപേക്ഷിച്ചു
പോകുന്ന ജലം.
ഒടുവിലൊരു
കൊള്ളിയാന്‍
മൂര്‍ച്ചയില്‍
ഉടഞ്ഞ് ചിതറി
നനഞ്ഞുവീഴുന്ന
ഉടല്‍!
11 comments:
മേഘങ്ങളുണ്ടാകുന്നത്...
...
ഒടുവിലൊരു
കൊള്ളിയാന്‍
മൂര്‍ച്ചയില്‍
ഉടഞ്ഞ് ചിതറി
നനഞ്ഞുവീഴുന്ന
ഉടല്‍!
ഫോട്ടോ നല്ല ഭംഗീണ്ട്. സൂപ്പര്‍!
:)
ചാത്തനേറ്:
കവിത വായിച്ചില്ല. വായിക്കാനുദ്ദേശവുമില്ല..:)
നല്ല പടം ഇത്തിരി കൂടി വല്യ സൈസില്‍ ഇട്ടിരുന്നെങ്കില്‍...(അടിച്ച് മാറ്റാന്‍ ഒരു രസം കണ്ടേനെ)
മേഘങ്ങളുണ്ടാകുന്നത് ഇങ്ങനെയാണല്ലേ.
ചിത്രം അടിപൊളി.
ഗംഭീരം പടം:)
മേഘങ്ങളെ,
നിങ്ങളെയൊരുവനിതാ കീഴടക്കിയിരിക്കുന്നു.
മനോഹരായിരിക്കുന്നു.. ഇഷ്ടായി മാഷേ
പതിവുപോലെ തകര്‍പ്പന്‍ ചിത്രം!
:)
കുറച്ചു നാള്‍ ഈ വലയ്ക്കും വലയപ്രപഞ്ചത്തിനും പുറത്തായിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും നന്ദി അറിയിക്കാന്‍ വൈകി.
ബിന്ദു,
നന്ദി!
ചാത്തന്‍,
ഏറിനു നന്ദി!
കവിത വായിക്കാതെ രക്ഷപെട്ടു അല്ലേ... ഭാഗ്യവാന്‍... :)
പടം ഒത്തിരി വലുതായാല്‍ ചില ഇറക്കുമതി പ്രശ്നങ്ങളുണ്ടായേക്കാം.
സു,
നന്ദി!
ഇങ്ങനെയും ഉണ്ടാകും.
സാജന്‍,
നന്ദി!
തുളസി,
നന്ദി! :)
ടിന്റുമോന്‍,
നന്ദി!
സപ്തന്‍,
നന്ദി!
"ഒടുവിലൊരു
കൊള്ളിയാന്‍
മൂര്‍ച്ചയില്‍
ഉടഞ്ഞ് ചിതറി
നനഞ്ഞുവീഴുന്ന
ഉടല്‍!".
എങ്കിലും ഈ മേഘങ്ങളുടെ കീഴടങ്ങലില്‍,തളിറ്ക്കുന്ന ജീവിതങ്ങളെത്ര!..
നന്നായി കവിത:)
ചിത്രവും കവിതയും ഒന്നിനൊന്നു മെച്ചം.
-സുല്‍
Post a Comment