വെളിച്ചത്തിന്റെ ആത്മാവ്!
ബൂലോകഫോട്ടോക്ലബ് നടത്തിയ
ആറാമത് ഫോട്ടോഗ്രാഫി മല്‍സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രം.
മരച്ചില്ലകള്‍
വകഞ്ഞ്
വെളിച്ചം,
പൂക്കളുടെ
സുതാര്യഹൃദയത്തില്‍
ഉമ്മവെയ്ക്കും*.
ജീവന്റെ
രഹസ്യതന്ത്രികളില്‍
പ്രണയം
പുതിയ ഈണങ്ങളായി
വരിഞ്ഞ് മുറുകും.
ഇരുട്ടിലേയ്ക്ക്
ഒലിച്ചുപോകും മുന്‍പ്
അനാദിയായ
പ്രണയത്തില്‍ നിന്നും
വെളിച്ചം അതിന്റെ
ആത്മാവ് കണ്ടെത്തും!
ഇതിനോടൊപ്പം എടുത്ത മറ്റു രണ്ട് ചിത്രങ്ങള്‍ കൂടി...
*വെളിച്ചം ഉമ്മവെയ്ക്കുന്നത് എന്ന പ്രയോഗത്തിനു "നക്ഷത്രങ്ങള്‍ പൂക്കുന്ന നദി" എന്ന പോസ്റ്റിലെ ലാപുടയുടെ കമന്റിനോട് കടപ്പാട്.
2 comments:
ഇരുട്ടിലേയ്ക്ക്
ഒലിച്ചുപോകും മുന്‍പ്
അനാദിയായ
പ്രണയത്തില്‍ നിന്നും
വെളിച്ചം അതിന്റെ
ആത്മാവ് കണ്ടെത്തും!
ആറാമത് ഫോട്ടോഗ്രാഫി മല്‍സരത്തിനയച്ചതും അയക്കാതെപോയതുമായ ചിത്രങ്ങള്‍
പോസ്റ്റുന്നു.
എനിക്കു തോന്നാതിരുന്നീല്ല, ഇത് ബ്ലീഡിംഗ് ഹാര്‍ട്സിന്റെ പടമല്ലേന്ന്. എന്റെ മത്സരഫോട്ടോയും അതുതന്നെ ആയിരുന്നു. ഫോട്ടോഗ്രാഫര്‍ ഞാനായതുകൊണ്ട് പടം കൊള്ളത്തില്ലാന്നേ ഉള്ളൂ. :))
മഹാന്‍മാര്‍ ഒരുപോലെ ചിന്തിക്കുന്നു എന്നാണല്ലോ.
:-)
qw_er_ty
Post a Comment