ഓര്‍മ്മകളുടെ പൂന്തോട്ടം...
സെലക്റ്റീവ് കളറിങ്ങ് ടെക്നിക്.
(അഡോബ് ഫോട്ടോഷോപ് സി.എസ്. എട്ടാമന്‍ ഉപയോഗിച്ച്)
പടം ഈ പരുവത്തിലാക്കാന്‍ പലരും പല സങ്കേതങ്ങളും ഉപയോഗിക്കാറുണ്ട്.
ഞാന്‍ ഉപയോഗിച്ച, എളുപ്പമെന്ന് എനിക്ക് തോന്നിയ മാര്‍ഗം ഇതാണു.
പടം ഫോട്ടോഷോപ്പില്‍ തുറക്കുക
ലെയര്‍>ന്യൂ അഡ്ജസ്റ്റ്മെന്റ് ലെയര്‍>ഗ്രേഡിയന്റ് മാപ്>ഓ.കെ
ഇപ്പോള്‍ പടം ബ്ലാക്ക്& വൈറ്റ് ആകണം. ഇല്ലെങ്കില്‍ ഗ്രേഡിയന്റ് മാപ്പിന്റെ ഡ്രോപ് ഡൗണ്‍ മെനുവില്‍ ഞെക്കി, അതില്‍ കാണുന്ന ബ്ലാക്&വൈറ്റ് ചതുരം തിരഞ്ഞെടുത്ത് ഓ.കെ ക്ലിക്കുക.
പടം ബ്ലാക് ആന്‍ഡ് വൈറ്റ് ആക്കാന്‍
ലെയര്‍>ന്യൂ അഡ്ജസ്റ്റ്മെന്റ് ലെയര്‍>ചാനല്‍ മിക്സര്‍>ഓ.കെ>മോണോക്രോം
നല്ലൊരു ഓപ്ഷന്‍ ആണു. കുറച്ച് കൂടുതല്‍ പണി വേണ്ടിവരുമെന്ന് മാത്രം.
ബ്ലാക്&വൈറ്റ് പടം റെഡിയായാല്‍ ഉടന്‍ ഉരയ്ക്കാന്‍ തയ്യാറാകുക
റ്റൂള്‍സ്> ഇറേസര്‍ റ്റൂള്‍>
ഇറേസര്‍ റ്റൂള്‍ തിരഞ്ഞെടുത്തിട്ട്, ഏത് ഒബ്ജക്റ്റ് ആണോ കളര്‍ ആക്കേണ്ടത് അതിന്റെ മുകളില്‍ ഉരയ്ക്കുക. കളര്‍ തെളിഞ്ഞ് വരുന്നത് കാണാം.
ഞാന്‍ ഇവിടെ ചെയ്തത്, 600X900 വലിപ്പമുള്ള പടം 100% സൂം ചെയ്ത് പൂവിന്റെ മുകളിലൂടെ ആദ്യം വലിയ ബ്രഷ് (25 Px) വെച്ച് ഉരച്ചു. എന്നിട്ട് പടം വലുതാക്കിയിട്ട് (300%), ചെറിയ ബ്രഷ് വെച്ച് (3- 5px)അരികുകള്‍ ഉരച്ച് ശരിപ്പെടുത്തി. ഇങ്ങനെ ചെയ്യുമ്പോള്‍ കുറച്ചു കൂടി നന്നാകുമെന്ന് തോന്നുന്നു.
ആവശ്യമുള്ള ഭാഗം കളര്‍ ആക്കിയതിനുശേഷം,
ലെയര്‍>മെര്‍ജ് വിസിബിള്‍ (അല്ലെങ്കില്‍ മെര്‍ജ് ഡൗണ്‍) ക്ലിക്ക് ചെയ്യുക. പടം പുതിയ പേരില്‍ സേവ് ചെയ്യുക.
ആകാശം പശ്ചാത്തലമായി വരത്തക്ക വിധം ആംഗിള്‍ അഡ്ജസ്റ്റ് ചെയ്ത് പടമെടുത്താല്‍, ബ്ലാക് ആന്‍ഡ് വൈറ്റ് ആക്കുമ്പോള്‍ നല്ല വെള്ള പശ്ചാത്തലം കിട്ടും. അതിന്റെ ഒരു ഗുണം, ഉരയ്ക്കുമ്പോള്‍ ധൈര്യമായി ഉരയ്ക്കാം, പരിസരത്തൊന്നും തെളിഞ്ഞുവരാന്‍ വേറെ നിറമില്ലല്ലോ.
ഇത്രേ ഉള്ളൂ എനിക്കറിയാവുന്നത്. ഇനി വേറെയും കാര്യങ്ങള്‍ കാണും. അതൊക്കെ ബ്ലോഗിലെ ഫോട്ടോഷോപ് പുലികള്‍ പറഞ്ഞുതരുമായിരിക്കും.
ഒറിജിനല്‍ പടം.
ഇതും കൂടി ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച കുമാറിനു നന്ദി
17 comments:
ഓര്‍മ്മകളുടെ പൂന്തോട്ടം...
macchaan ,
ithile chuvappaano bootham aano karuppum veluppumo?
chithram aTikkurippOte oru award mEtikkaanulla lakshanam kaanunnunT.
നന്നായിരിക്കുന്നു.പോപ്പിയാണോ ?
ഹായ്.. സുന്ദരം.
wow..!
(ഇത് എങ്ങനെയാ ചെയ്തെ എന്ന് എനിക്ക് മാത്രം സീക്രട്ട് ആയി പറഞ്ഞു തന്നാല്‍ മതീട്ടോ)
കൊള്ളാം...
ചുമന്ന പൂക്കള്‍ ബ്ലൊക്ക് ആന്റ് വൈറ്റിനിടയ്ക്ക് വയ്ക്കുന്ന വിദ്യ അറിയ്യാം, ഫോട്ടോ ഷോപ്പില്‍. പക്ഷേ ഈ ബാക്ഗ്രൌണ്ട് മൊത്തം വെളുപ്പാക്കുന്നതെങ്ങനെ? ഒന്നു പറയൂ.
ചാത്തനേറ്: ഫോട്ടോഷോപ്പിലു പണിയാന്‍ സമയമുണ്ടേലും കൂടെ കവിത എഴുതാന്‍ സമയം കിട്ടാത്തതിനു ദൈവത്തിനു സ്തുതി...
ഇതു രണ്ട് , ഇനി പറയൂല ;)
വൌ!!! എങ്ങനെ എങ്ങനെ എങ്ങനെ??? :)
ബഹുമച്ചാന്‍,
താങ്ക്യൂ!
ഭൂതത്തിന്റെ നിറത്തെപ്പറ്റി മച്ചാനു എന്തു തോന്നുന്നു?
മുസാഫിര്‍,
നന്ദി! പോപ്പി പൂവ് തന്നെയാണു.
കൃഷ്,
നന്ദി!
തുളസി,
നന്ദി!.
സീക്രട്ട് തുളസിക്കു മാത്രമായി ഈ പോസ്റ്റിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേറെ ആരും കാണില്ല :)
അപ്പു,
നന്ദി.
ആകാശം പശ്ചാത്തലമായി വരത്തക്ക വിധം ആംഗിള്‍ അഡ്ജസ്റ്റ് ചെയ്ത് പടമെടുത്താല്‍, ബ്ലാക് ആന്‍ഡ് വൈറ്റ് ആക്കുമ്പോള്‍ നല്ല വെള്ള പശ്ചാത്തലം കിട്ടും. അതിന്റെ ഒരു ഗുണം, ഉരയ്ക്കുമ്പോള്‍ ധൈര്യമായി ഉരയ്ക്കാം, പരിസരത്തൊന്നും തെളിഞ്ഞുവരാന്‍ വേറെ നിറമില്ലല്ലോ.
കുട്ടിച്ചാത്തന്‍,
നന്ദി!
സമയമുണ്ടെങ്കില്‍ കവിത ക്യാമറയിലും ഫോട്ടോഷോപ്പിലും ഒക്കെ എഴുതാമല്ലോ!
പക്ഷെ ഞാന്‍ ആ ടൈപ് അല്ല കേട്ടോ.
ബിന്ദു,
നന്ദി!
എങ്ങനെയാണെന്ന് പറയൂല്ല. :)
തുളസിക്ക് മാത്രമായിട്ട് സീക്രട്ട് മുകളില്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്.
വിശദീകരണം നന്നായി,പക്ഷെ ഇത്ര പണിയുണ്ടെന്നു അറീഞ്ഞിരുന്നില്ല.:-)
എനിക്ക് മാത്രമായി രഹസ്യം പരസ്യമായി പറഞ്ഞു തന്നതിന് നന്ദി :) എന്റെ പരീക്ഷണം ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഷിന്‍ഡ്‌ലേര്‍സ് ലിസ്റ്റിലെ ശ്രദ്ധേയമായ ഈ രംഗം ഓര്‍മ്മ വരുന്നു.
നന്നായിട്ടുണ്ട്!
യാത്രാമൊഴി.. ചെയ്ത വഴികൂടി പറഞ്ഞുകൊടുക്കുന്ന പരിപാടി അഭിനന്ദനീയം തന്നെ.
പക്ഷെ അഡോബ് ഫോട്ടോ ഷോപ്പ് സി എസ് 3 (ക്രിയേറ്റീവ് സ്യൂട്ട് 3) വരെ മാത്രമെ ഇറങ്ങിയിട്ടുള്ളു. വെര്‍ഷന്‍ 8 എന്നത് സി എസ് ഇറങ്ങുന്നതിനു മുന്‍പുള്ള വെര്‍ഷന്‍ ആണ്.
സി എസ് 3 വളെരെ നല്ല പാക്കേജ് ആണ്. അത്യാവശ്യം 3 ഡി മോഡലിങ് വരെ അതില്‍ചെയ്യാം.
നല്ല ചിത്രം. ഇതിന്റെ ഒറിജിനലിലേക്കു കൂടി ഒരു ലിങ്ക് ആകാമായിരുന്നു.
മുസാഫിര്‍,
ഒരിക്കല്‍ ചെയ്തു നോക്കൂ. വളരെ എളുപ്പമാണു.
തുളസി,
പരീക്ഷണം ഗംഭീരമായിരുന്നു കേട്ടോ (ഒരിക്കല്‍ കൂടി)!
പ്രപ്ര,
നന്ദി! ഷിന്‍ഡ്‌ലേര്‍സ് ലിസ്റ്റ് സിനിമ പണ്ട് കണ്ടിട്ടുണ്ട്. എങ്കിലും ആ രംഗം മറന്നുപോയിരുന്നു. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.
സപ്താ
നന്ദി!
കുമാര്‍,
നന്ദി!
ഒറിജിനല്‍ ചേര്‍ത്തിട്ടുണ്ട്.
അഡോബ് ഫോട്ടോഷോപ്പ് വേര്‍ഷനുകളെക്കുറിച്ച് വലിയ പിടിയില്ലായിരുന്നു. അതാണു കൈവശമുള്ളതിന്റെ വേര്‍ഷന്‍ നോക്കി എട്ട് എന്നു എഴുതിയത്. ഇപ്പോഴുള്ളത് തന്നെ നേരെ ചൊവ്വേ ഉപയോഗിക്കാന്‍ പഠിക്കുന്നതേയുള്ളൂ. എന്തായാലും സി.എസ് 3-യെക്കുറിച്ചുള്ള വിവരം ഓര്‍മ്മയില്‍ വെയ്ക്കുന്നു. വല്ല ഡീലും കിട്ടിയാല്‍ ഒരു കൈ നോക്കാമല്ലോ!
ഹായ്! നല്ല ഭംഗി.. സെലക്റ്റ് ചെയ്ത് കളറുകൊടുത്തത് എന്തു രസം! പക്ഷേ ഇത്രേം പങ്കപ്പാടുണ്ടോ അതിനു പിന്നില്‍?!
qw_er_ty
Post a Comment