ഓര്‍മ്മകളുടെ രുചിക്കൂട്ട്!
എന്റെ ഓര്‍മ്മകളുടെ രുചിക്കൂട്ടും, നിറക്കൂട്ടും ഈ വിദ്യാലയത്തില്‍ തുടങ്ങുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വേനലില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും,
ഓരോ മടക്കയാത്രയിലും ഈ മുറ്റത്ത് മുടങ്ങാതെ എത്തിയിരുന്നു.
അധ്യാപകര്‍ ഓരോരുത്തരായി കൊഴിഞ്ഞുപോയി.
ഇന്ന് എല്ലാം അപരിചിതര്‍.
അകലെ വെയിലുകായുന്നത് കുരിശുമല.
തേക്കും, ചന്ദനവും, ഈട്ടിയും, മരുതുമെല്ലാം കുന്നിറങ്ങിപ്പോയിട്ടുണ്ട്. തോമാച്ചന്റെ തൊഴുത്തില്‍ നിന്ന് പശുക്കുട്ടിയെ കടിച്ച് തോളത്തിട്ട് കടുവ ഓടിപ്പോയിട്ടുണ്ട്. കാട്ടാനകള്‍ മൂടല്‍ മഞ്ഞില്‍ ഒളിച്ചിരുന്നിട്ടുണ്ട്. കാട്ടുപന്നികള്‍ വെടിയേറ്റ് പുളഞ്ഞിട്ടുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്...
ഇന്ന് എല്ലാം ഉള്‍ക്കാട്ടിലേക്ക് പോയി.
പുറം കാട്ടില്‍
ഞാന്‍ മാത്രം.
തനിച്ച്!
8 comments:
ഈ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ്!
മച്ചാന്‍സ്...
രാവിലെ തന്നെ നോവാല്‍ജിന്‍ കഴിപ്പിച്ചു...
കടുവയും കാട്ടാനയും കരടിയുമൊന്നും ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞതല്ല..വംശനാശം സംഭവിച്ചതാണ്.
ചില നല്ല അദ്ധ്യാപകരെ പോലെ..
(ഓ ടോ : വരാന്നു പറഞ്ഞിട്ട് പറ്റിച്ചു അല്ലെ..ഉം ഇനി അടുത്ത തവണ നോക്കാം. ഞാന്‍ വിളിച്ചിരുന്നു അങ്ങോട്ട്..സ്ഥലം വിട്ടു എന്ന് പറഞ്ഞു)
:)
ഒരു കാഴ്ചയേക്കാള്‍ ഉപരി കുറേ ഓര്‍മ്മകളാണു ഈ പടം കൊണ്ടു വന്നത്.
കയ്പ്പന്‍ കാടും കമ്മ്യൂണിസ്റ്റ് പച്ചയും പുന്നമരവും നാലുചുറ്റും മലയും മുന്നിലൊരമ്പലവും കൂട്ടു നിന്ന നാലു മുറികള്‍ മാത്രമുണ്ടായിരുന്നു ഒരു എല്‍.പി.സ്ക്കൂള്‍ നിറഞ്ഞു മനസ്സില്‍.
നല്ല പടം!
sweet memories...am I correct...
നന്നായിട്ടുണ്ട്.
കുരിശുമല എന്ന് പറഞ്ഞപ്പോള്‍ ഒരു സംശയം. ഇത് വാഗമണ്‍ ആണോ ?
പിന്നെ, ബൂലോക ഫോട്ടോ ക്ലബ്ബില്‍ അംഗമാകാന്‍ എന്താണ് ചെയ്യേണ്ടത് ?
ഉള്‍ക്കാട്ടിലേക്ക് പോയെതേറെയാണെങ്കില്‍, കാടിറങ്ങിയും ചിലതു വന്നിട്ടില്ലേ, അല്ലേ..? ദാ ആ രണ്ടു ടവറുകള്‍...
തഥാഗതന്‍ മച്ചാന്‍സ്,
ഇടയ്ക്ക് അല്പം നൊവാള്‍ജിന്‍ കഴിക്കുന്നതില്‍ തരക്കേടില്ല.
ബാംഗ്ലൂരില്‍ വരണമെന്ന് ഒരു പാട് ആഗ്രഹിച്ചതാണു. അപ്രതീക്ഷിതമായ പല കാരണങ്ങള്‍ കൊണ്ട് ആഗ്രഹം നടക്കാതെ പോയി. അടുത്തതവണ തീര്‍ച്ചയായും വരും.
തിരിച്ചു പോരുന്നതിനു മുന്‍പ് വിളിക്കാന്‍ കഴിഞ്ഞില്ല.
ക്ഷമിസരി!
ജബു,
നന്ദി!
ധ്വനി,
നന്ദി!
ശിവകുമാര്‍,
നന്ദി. യൂ ആര്‍ കറക്റ്റ്!
നാടന്‍,
നന്ദി!
കുരിശുമല ഒരു പാട് സ്ഥലങ്ങളിലുണ്ട്. ഇത് വാഗമണ്‍ അല്ല, കുമളി ആണു.
ബൂലോകഫോട്ടോക്ലബില്‍ അംഗമാകാന്‍
boolokaphotoclub at gmail.com എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുക.
ശ്രീലാല്‍,
നന്ദി!
ആ പറഞ്ഞത് വാസ്തവം. പുരോഗതിയുടെ ഭാഗമായ
ടവറുകളെക്കുറിച്ച് എഴുതണമെന്നോര്‍ത്തു. പിന്നെ ഒഴിവാക്കി.
Post a Comment