Sunday, February 03, 2008

വിനോദസഞ്ചാരം...

ആദ്യമായി ഒരു വിനോദയാത്ര പോയത്
ഈ തടാകത്തിലേക്കായിരുന്നു.
സ്കൂളില്‍ നിന്ന്.

പിന്നീട്, വെള്ളിയാഴ്ച്ചകളില്‍ ഉച്ചസമയത്ത് വീണുകിട്ടുന്ന
രണ്ട് മണിക്കൂര്‍ ഇടവേളയില്‍,
വാടക സൈക്കിളില്‍, കാട്ടിലെ ഇടവഴികളിലൂടെ
പാഞ്ഞെത്തിയിരുന്നു ഈ തീരത്ത്.

വിയര്‍ത്ത്, കിതച്ച് ക്ലാസില്‍ തിരിച്ചെത്തുമ്പോള്‍
പഴുത്ത കാട്ടുപേരയ്ക്കയുടെ സ്വാദിനൊപ്പം
കണ്ടുമടുക്കാത്ത കാടിന്റെ വന്യതയുമുണ്ടായിരുന്നു.

ജനിച്ചു വളര്‍ന്ന നാട്ടില്‍ ഇന്ന് ഞാനും വിനോദസഞ്ചാരി.
പ്രവേശന ഫീസ് വാങ്ങുമ്പോള്‍ സെക്യൂരിറ്റി ചിരിച്ചു.
"വാഹനത്തിനു പൈസ വേണ്ട" അദ്ദേഹം പറഞ്ഞു.

കൂടെ അമ്മയും, അളിയനും, അളിയന്റെ പുത്തന്‍ ഭാര്യയും.
തനിച്ചായിരുന്നെങ്കില്‍...
മണിയടിച്ച് പായുന്ന സൈക്കിളിന്റെ വേഗം ഓര്‍മ്മയില്‍...

മതി ചികഞ്ഞത് ഓര്‍മ്മകള്‍.
ഇനി പലരും കണ്ടുമടുത്ത,
എനിക്കിന്നും മടുക്കാത്ത കാഴ്ചകളിലേക്ക്...


തേക്കടി തടാകം





സഞ്ചാരികളെ കാത്ത് കണ്ണകിയും കൂട്ടരും...





തുടരും...

11 comments:

Unknown 3:10 PM  

ജനിച്ചു വളര്‍ന്ന നാട്ടില്‍ ഇന്ന് ഞാനും വിനോദസഞ്ചാരി.

Anonymous 6:13 PM  

Please sign online petition STOP ATTACKING BLOGGERS and save malayalam blogging.

ദയവായി STOP ATTACKING BLOGGERS എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടു ശൈശവാവസ്ഥയിലുള്ള മലയാളം ബ്ലോഗിങ്ങിനെ രക്ഷിക്കുക.

ശ്രീ 6:55 PM  

വളരെ നന്നായിരിയ്ക്കുന്നു, എഴുത്തും ചിത്രങ്ങളും.
:)

അപ്പു ആദ്യാക്ഷരി 7:19 PM  

തേക്കടി ഒരുപാടുകണ്ടതാണെങ്കിലും ഡിജിറ്റല്‍ ചിത്രങ്ങളിലൂടെ അവ കാണുമ്പോള്‍ ഒരു ഭംഗി.നന്നായിട്ടുണ്ട്.

ശ്രീനാഥ്‌ | അഹം 7:41 PM  

nice pics...

ശ്രീലാല്‍ 8:19 PM  

തുടരൂ, കൂടെത്തന്നെ വരാം. ഓര്‍മ്മകളുടെ, കാഴ്ചകളുടെ പച്ചപ്പിലേക്കുള്ള ഈ യാത്രയില്‍.

siva // ശിവ 9:35 PM  

ജനിച്ചു വളര്‍ന്ന നാട്ടില്‍ ഇന്ന് ഞാനും വിനോദസഞ്ചാരി....ഇനിയും എഴുതൂ.....

Promod P P 10:45 PM  

മച്ചാന്‍സ്

കാലങ്ങളായി മച്ചാനേയും കാത്ത് കണ്ണകി എന്ന തോണി അവിടെ കാത്തു കിടക്കുകയായിരുന്നെന്നു തോന്നുന്നു..

പിന്നെ....

ഭൂമി ഉരുണ്ടതായതിനാല്‍,വന്‍‌കരകളും ഭൂഖണ്ഡങ്ങളും ഗോളാന്തരങ്ങളത്രയും താണ്ടിയാലും തുടങ്ങിയയിടത്ത് തിരിച്ചെത്താതിരിക്കാന്‍ ഒരുവന് ആവുന്നതെങ്ങനെ???

Sreejith K. 11:20 PM  

ആദ്യത്തെ രണ്ടും ഇരുണ്ട് പോയല്ലോ :(

നിരക്ഷരൻ 4:16 AM  

എന്റെയും ആദ്യ വിനോദയാത്ര ഈ തടാകത്തിലേക്കായിരുന്നു. ആ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി.

Anonymous 7:04 AM  

നല്ല ബ്ലോഗ് ആണ് കാണുവിന്‍ വിജയിപ്പിക്ക്
http://thatskerala.blogspot.com/

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP