കലഹം!
ഞാന്‍ എന്റെ ജലം നിനക്കു തന്നു.
എന്റെ ജലം നിന്നെ കര്‍ഷകനാക്കി.
നിന്റെ വിളകള്‍കൊണ്ട്
എന്റെ വീടിന്റെ
വിശപ്പടക്കി.
ഇനി എനിക്ക്
നിന്നോട് കലഹിക്കണം!
ദൃശ്യം
ചെല്ലാര്‍കോവില്‍*
താഴ്വര കമ്പം**.
മുല്ലപ്പെരിയാറിന്റെ
ജലസ്പര്‍ശമേറ്റ്
തണുക്കുന്ന
മണ്ണ്.
നെല്ലും, നിലക്കടലയും,
വാഴയും, തെങ്ങും,
പാവലും, പയറും,
മഞ്ഞളും, മല്ലിയും, മുളകും,
ഇഞ്ചിയും, പുളിയും,
വിയര്‍പ്പും,
വിളയുന്ന മണ്ണ്.
എനിക്കുമുണ്ട് മണ്ണ്.
ഉറങ്ങാനെങ്കിലും
ഞാന്‍ ചെല്ലുമെന്ന് കാത്ത്,
പുഴകള്‍ നനച്ചിട്ട മണ്ണ്.
എനിക്കു വീടുമുണ്ട്.
പുഴ കോരി ഞാന്‍ വെച്ച വീട്.
തണുത്ത കുപ്പിയില്‍
ചുണ്ട് ചേര്‍ത്ത്
ദിനവും ദാഹിക്കുന്ന വീട്.
വീട്ടില്‍ എന്നും വിശപ്പ്.
വിശന്ന് വിശന്ന്
ഞാന്‍ വീടും വിട്ടു.
എന്റെ വീടിന്റെ
വിശപ്പ് നീയടക്കി.
എങ്കിലും നിന്നോട്
ഞാന്‍ കലഹിക്കുന്നു.
ഓര്‍മ്മയില്‍
പുഴകളുള്ള***
ഒലിച്ച്
പോയേക്കാവുന്ന
എന്റെ വീടിനെയോര്‍ത്ത്.
*കുമളി-കട്ടപ്പന വഴിയില്‍, എട്ടാം മൈല്‍ (അണക്കര) എന്ന സ്ഥലത്തു നിന്നും, മൂന്ന് കിലോമീറ്റര്‍ ഉള്ളിലേക്ക് മാറി, തമിഴ്നാട്ടിലേക്ക് നോക്കി നില്‍ക്കുന്ന ഒരുള്‍പ്രദേശം.
** തേനി ജില്ലയിലെ ഒരു കൊച്ചു പട്ടണം. എന്റെ നാട്ടിലെ മൊത്തക്കച്ചവടക്കാരും, സാധാരണക്കാരും അരിക്കും, പച്ചക്കറിക്കും, പലവ്യഞ്ജനങ്ങള്‍ക്കുമായി പോയി വരുന്ന സ്ഥലം.
***"ഓര്‍മ്മയില്‍ കാടുള്ള" എന്ന സച്ചിദാനന്ദന്‍ പ്രയോഗത്തിനോട് കടപ്പാട്.
18 comments:
കലഹം!
ഓര്‍മ്മയില്‍
പുഴകളുള്ള
ഒലിച്ച്
പോയേക്കാവുന്ന
എന്റെ വീടിനെയോര്‍ത്ത്.
:) കലഹിച്ചിട്ട് കാര്യമില്ല!
വീട്,നാട്, പുഴ, മണ്ണ്, ഓര്‍മ്മകള്‍ ഇവയൊക്കെ വരുമ്പോള്‍ ചിത്രങ്ങളല്ല, മനസ്സാണു സംസാരിക്കുന്നത് എന്ന് അറിയുന്നു. കാരണം യാത്രാമൊഴി എന്നാല്‍ നക്ഷത്രങ്ങള്‍ പൂക്കുന്ന നദി എന്നാണെന്റെ മനസ്സില്‍. :)
മച്ചാന്‍സ്
“അല്ലെങ്കില്‍.. നിത്യവും സഞ്ചാരിയായ ഒരുവന് ഒരു വീടിന്റെ ആവശ്യമെന്ത്?”
കവിതയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല..!
പറയാനറിയില്ല അതന്നെ കാരണം..:)
ചിത്രങ്ങള്‍ സൂപ്പര്‍..:)
വരികളും ചിത്രങ്ങളും നന്നായിട്ടുണ്ട്.
കൊടുത്തതു കൊടുത്തു പോയി... പിന്നെയുള്ളത് നശിപ്പിച്ചും കളഞ്ഞു... കലഹിക്കാതിരിക്കുന്നതാ നല്ലത്... :)
എനിക്കു വീടുമുണ്ട്.
പുഴ കോരി ഞാന്‍ വെച്ച വീട്.
great snaps.
:-)
നന്നായിട്ടുണ്ട്.. :)
ഇഷ്ട്മായി!
വരികളും
ചിത്രങ്ങളും
വളരെ നല്ല വരികള്‍, മനോഹരമായ ചിത്രങ്ങളും.
sweet verses and great photos...thanks...
എനിക്കുമുണ്ട് മണ്ണ്.
ഉറങ്ങാനെങ്കിലും
ഞാന്‍ ചെല്ലുമെന്ന് കാത്ത്,
ഇഷ്ടായി.... മാഷെ..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
സു,
:) കാര്യമില്ലെങ്കിലും കലഹിക്കുന്നതാണല്ലോ കാര്യം!
ശ്രീലാല്‍,
നന്ദി!
മച്ചാന്‍സ്,
അതും നേരാണു. വീടിനു മാത്രമാണു വീടിന്റെ ആവശ്യം!
പ്രയാസി,
നന്ദി!
കൃഷ്,
നന്ദി!
ഷാരു,
നന്ദി!
നിരക്ഷരന്‍,
താങ്ക്യു!
റഫീക്,
നന്ദി!
കരീം മാഷ്,
നന്ദി!
വാല്‍മീകി,
നന്ദി!
ശിവകുമാര്‍,
താങ്ക്യു!
എസ്.വി
നന്ദി!
നാലു പടങ്ങളും അതിസുന്ദരം മൊഴിയണ്ണാ. (ഇതില്‍ ഒന്നുപോലും ഫ്ലിക്കറില്‍ കണ്ടില്ല)
കൊള്ളാം.
കമ്പം-തേനി വാഴി യാത്ര ചെയ്തിട്ടുണ്ട്. അവിടുത്തെ ഈ കാഴ്ച മനോഹരം തന്നെ.
:) ugran..
എസ്.പി.ഹോസെ,
താങ്ക്സ്!
ഇതെന്താ പേരു മാറ്റിയോ?
ഫ്ലിക്കറില്‍ ഇടുന്നുണ്ട്. ആദ്യം ഇവിടെയാകട്ടെന്ന് കരുതി.
ശ്രീ,
നന്ദി!
മൂര്‍ത്തി,
നന്ദി!
Post a Comment