Saturday, March 22, 2008

പാപ്പിയോണ്‍!



Henri Charierre എഴുതിയ പാപ്പിയോണ്‍ എന്ന ഗംഭീര പുസ്തകത്തിന്റെ ഓര്‍മ്മയ്ക്ക്.

11 comments:

Unknown 7:01 PM  

പാപ്പിയോണ്‍!

കുറുമാന്‍ 10:06 PM  

നല്ല ചിത്രം,

പാപ്പിയോണ്‍ എന്ന പുസ്തക/ചലചിത്രത്തെ ഓര്‍മിപ്പിച്ചതു നന്നായി. രണ്ട് ദിവസം മുന്‍പ് യരലവയുടെ ബ്ലോഗില്‍, സെബിന്‍ പാപ്പായോണ്‍ പുസ്തകത്തെ കുറിച്ച് പറഞ്ഞിരുന്നു.

സുല്‍ |Sul 3:59 AM  

സൂപര്‍ ചിത്രം.
ഇതെങ്ങനെ ഈ പടമെടുത്തത്. ഒന്നു പറയാമോ?
-സുല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ 7:26 AM  

കലക്കന്‍ ചിത്രം

ദിലീപ് വിശ്വനാഥ് 8:34 AM  

നല്ല ചിത്രം.

പ്രതിപക്ഷന്‍ 7:05 AM  

മികച്ച ചിത്രം.

Unknown 8:58 PM  

കുറുമാനേ,
നന്ദി.
"പാപ്പിയോണ്‍" എന്റെയും ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണു.
ഞാന്‍ ആദ്യം ഇതിന്റെ മലയാളം വിവര്‍ത്തനമാണു വായിക്കുന്നത്. ഡിഗ്രിക്കു പഠിക്കുന്ന സമയത്ത്. പിന്നെ ഇവിടെ വന്നപ്പോള്‍ ഇംഗ്ലീഷ് വിവര്‍ത്തനം വാങ്ങിച്ചു വീണ്ടും വായിച്ചു.
ഇത്രയ്ക്കും ഇച്ഛാശക്തിയും, സഹനശേഷിയും, ക്ഷമയും, സ്വാതന്ത്ര്യവാഞ്ഛയും ഒക്കെയുള്ള ഒരു
കഥാപാത്രത്തെ ഞാന് ‍വായിച്ച ഒരു പുസ്തകത്തിലും കണ്ടിട്ടില്ല.

സുല്‍,
നന്ദി!
പടത്തിന്റെ ഡീറ്റെയില്‍സ്:
Lens: Canon EF 80-200mm f2.8L
Camera: Canon EOS 20D
Exposure: 1/640S, f/2.8, 200mm, ISO-400,
Metering Mode: Pattern
Time of shooting: Evening, 6.47 PM

ബ്ലാക് ബാക്‌ഗ്രൗണ്ടില്‍ തെളിച്ചമുള്ള പടങ്ങള്‍ എടുക്കാന്‍ പലരും പല രീതികള്‍ ഉപയോഗിക്കാറുണ്ട് (കറുത്ത വെല്‍‌വെറ്റ് തുണി, പേപ്പര്‍ എന്നിങ്ങനെ സെറ്റപ്പ് പശ്ചാത്തലമുള്‍പ്പെടെ). ഇവിടെ ഞാന്‍ ശ്രദ്ധിച്ചത് വ്യൂ ഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ ബാക്‌ഗ്രൗണ്ടില്‍ മറ്റു ഒബ്ജെക്റ്റ്സ് ഒന്നും ഫോക്കസില്‍ വരാതിരിക്കാനാണു. ഇതിലെ പ്രധാന ആകര്‍ഷണകേന്ദ്രമായ പൂവിനും ശലഭത്തിനും പിറകിലായി കുറച്ചു ദൂരം മറ്റ് വസ്തുക്കള്‍ ഒന്നുമില്ല. [ഏകദേശം മൂന്നോ നാലോ മീറ്റര്‍, അതിനപ്പുറം പായല്‍ പിടിച്ച മതിലാണു :) ] പ്രത്യേകിച്ച് ലൈറ്റ് റിഫ്ലക്റ്റ് ചെയ്യുന്ന സാധനങ്ങള്‍ ഒന്നുമില്ലായിരിക്കണം ബാക്‌ഗ്രൗണ്ടില്‍. അങ്ങിനെയുള്ളപ്പോള്‍ പൂവിലോ, ശലഭത്തിലോ ഫോക്കസ് ചെയ്ത്, അതിനനുനസരിച്ച് എക്സ്പോഷറും, അപര്‍ച്ചറും സെറ്റ് ചെയ്താല്‍ അതു മാത്രം പ്രൊജക്റ്റ് ചെയ്ത് നില്‍ക്കും. പിന്നെ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ്, "ഡെപ്ത് ഓഫ് ഫീല്‍ഡ് പ്രിവ്യു" നോക്കാനുള്ള ഒരു ബട്ടണ്‍ ഉണ്ട് (മിക്കവാറും എല്ലാ ഡിജിറ്റല്‍ എസ്.എല്‍.ആറിലുമുണ്ട്) അതു ഞെക്കുമ്പോള്‍ പടം ശരിക്കും എങ്ങനെയാണു പതിയുക, പടത്തില്‍ അനാവശ്യമായ ബ്രൈറ്റ് സ്പോട്സ് ഉണ്ടോ എന്നൊക്കെ വ്യൂ ഫൈന്‍ഡറില്‍ അറിയാന്‍ പറ്റും. സാധാരണ
f2.8 അപര്‍ച്ചര്‍ ഉള്ള ലെന്‍സുകളില്‍ വ്യൂ ഫൈന്‍ഡറില്‍ കൂടി വെറുതെ നോക്കുമ്പോള്‍ കാണുന്നത് ഭയങ്കര ബ്രൈറ്റ് ആയിരിക്കും. കാരണം f2.8ല്‍ ധാരാളം വെളിച്ചം കടന്നു വരും. ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമാണു നമ്മള്‍ സെറ്റ് ചെയ്ത അപര്‍ച്ചറിലേക്ക് ലെന്‍സ് ക്രമീകരണം ഉണ്ടാകുന്നത്. അതുകൊണ്ട്, പടമെടുക്കുന്നതിനു മുന്‍പ് സെറ്റ് ചെയ്ത അപര്‍ച്ചറില്‍ എങ്ങനെയാണു പടം പതിയുക എന്നറിയാനാണു ഈ ഡെപ്ത് ഓഫ് ഫീല്‍ഡ് പ്രിവ്യൂ ബട്ടണ്‍ ഉള്ളത്. അതില്‍ ഞെക്കുമ്പോള്‍, നമ്മള്‍ ചെയ്തിരിക്കുന്ന സെറ്റിങ്ങ്‌സില്‍ പടം എത്ര ബ്രൈറ്റ്, എത്ര ഫോക്കസില്‍ എന്നൊക്കെ അറിയാന്‍ കഴിയും. പക്ഷേ കുറച്ച് ശ്രദ്ധിച്ച് നോക്കാന്‍ ശീലിക്കണം എന്ന് മാത്രം. ഇവിടെ നോക്കിയാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

ഇത്രയും ചെയ്യുന്നതും നോക്കി ശലഭം ഇരിക്കണമെന്നില്ല :). അപ്പോള്‍ ചുറ്റുപാടുകള്‍ക്കും വെളിച്ചത്തിനും ഒക്കെ അനുസരിച്ച് സെറ്റിങ്ങ്സ് പെട്ടെന്ന് ചെയ്താല്‍ ലവനെ പിടിക്കാം. അല്ലെങ്കില്‍ പിന്നെ എന്നെപ്പോലെ പിറകെ പമ്മി പമ്മി പോയാലും മതി :)

പലപ്പോഴും ബാക്‌ഗ്രൗണ്ട് മൊത്തത്തില്‍ ബ്ലാക് ആയിരിക്കണമെന്നില്ല. അത് ഫോട്ടോഷോപ്പില്‍ ലെവല്‍ അഡ്‌ജസ്റ്റ് ചെയ്യുമ്പോള്‍ ശരിയാകും. ഇവിടെ ഞാന്‍ ലെവല്‍ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍,
നന്ദി!

വാത്‌മീകി,
നന്ദി!

പ്രതിപക്ഷന്‍,
നന്ദി!

Inji Pennu 6:06 AM  

പത്താം ക്ലാസ് സ്റ്റഡി ലീവിനാണ് ഞാന്‍ പാപ്പിയോണ്‍ വായിക്കുന്നത്. പിടിച്ചു കുലുക്കിക്കളഞ്ഞു. പരീക്ഷ ഇനിയും വരും, പക്ഷെ ഇതുപോലെ പുസ്തകം വരൂല :)

ഓഫ്: ഞാന്‍ പാപ്പിലോണ്‍ എന്നാണ് അന്ന് പറഞ്ഞോണ്ടിരുന്നത്. :) ഈ സൈലന്റാവുന്ന ലെറ്ററുകളെക്കൊണ്ട് ഞാന്‍ തോറ്റു!

ഉഗ്രന്‍ പടം!

ശ്രീലാല്‍ 2:10 AM  

പണ്ടാരം.. ഈ “ഡെപ്ത് ഓഫ് ഫീല്‍ഡ് പ്രിവ്യു“ ബട്ടണ്‍ നിക്കോണ്‍ ഡി. 40 എക്സില്‍ എവിടെയാണോ എന്തോ.. ? :(

ശ്രീലാല്‍ 2:30 AM  

താങ്ക്സ് ഫോര്‍ ദാറ്റ് ലിങ്ക്.

ans 2:04 AM  

Dear
spappion njan vayichittu 5 varshamayi. Ippozhum athinte varikal manasil kidakkunnu. super novel

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP