Friday, May 19, 2006

പൂവാലശല്യം

കുറെക്കാലമായി പൂവിട്ട് പൂവിട്ട് ആളുകളെ മുഷിപ്പിക്കുന്നു...
എന്നാലിനി പൂവാലന്മാരാകട്ടെ..

“ഡേയ് ലവടെ പോക്കു കണ്ടാ..
എന്തൊരു സ്ട്രക്ചറെന്റമ്മച്ചിയേ...“




ഇവരെ പൂവാലന്മാര്‍ എന്ന് മാമോദീസ മുക്കിയെടുത്തത് എന്റെ അറിവില്‍, ചമയക്കാരനാകുന്നു.. ,

ദാ ഇവിടെ
.

8 comments:

Unknown 7:34 PM  

കുറെക്കാലമായി പൂവിട്ട് പൂവിട്ട് ആളുകളെ മുഷിപ്പിക്കുന്നു.. എന്നാലിനി പൂവാലന്മാരാകട്ടെ..
“പൂവാലശല്യം.. “

Anonymous 9:55 PM  

പൂവാലന്മാര്‍ തന്നെ, കണ്ണെടുക്കാതെയല്ലേ നോട്ടം :)

ദേവന്‍ 3:06 AM  

ലവന്മാരെ ഇവിടെയിറക്കിയോ?
(പൂവാലന്മാരു ദുബായിലില്ല ഇപ്പോ ചൂടായതോടെ ഒക്കെ റഷ്യക്കും പേര്‍ഷ്യക്കും പോയി.)

ദേവന്‍ 3:22 AM  

പ്രാവെവിടേ പ്രാവെവിടേ പറയൂ പറയൂ സര്‍ക്കാരേ?

ഇതൊരു കൂട്ടം എരണ്ടപ്പക്ഷികള്‍ അല്ലേ? ചെക്കോവിന്റെ കടല്‍ക്കാക്കകള്‍..

തല്‍ക്കാലം പ്രാവൊരു മൂന്നെണ്ണം
ദേ ഇവിടെ - വള്ളുവനാടന്റെ ബാല്‍ക്കണിയില്‍ ഒരു ചട്ടിയില്‍ ഇരിപ്പുള്ളതു കണ്ടാല്‍ മതിയോ?

Kumar Neelakandan © (Kumar NM) 3:48 AM  

യാത്രാമൊഴി ഈ ഫിലഡല്‍ഫിയ ഒരു വെളുത്തു നരച്ച സാധനം ആണല്ലെ? മിക്കവാറും ചിത്രങ്ങളില്‍ ഈ വെളുപ്പുണ്ട്. അല്ലെങ്കില്‍ ഒര്‍ 28% ബ്ലാക്ക് വൈറ്റില്‍ ചേര്‍ന്ന പോലെ.

reshma 12:05 PM  

പാവങ്ങളെ പിടിച്ച് പൂവാലന്മാരാക്കി. എന്നാലും മാറ്റം നന്നായി, Poor hungry Doctor പട്ടം പൂവ് ഹങ്ക്രി ഡാട്ടര്‍ പട്ടമാക്കിയേനേ.

Unknown 9:43 PM  

തുളസി,

തന്നെ തന്നെ..ലവന്മാരു ഒരേ നോട്ടം തന്നെ..

ദേവാ,

ഞാന്‍ അതും ചെയ്തു! പല പോസിലും, ഷേപ്പിലും പിടിച്ച് വെച്ചിട്ട് ലവന്മാരെ ഇറക്കണോ വേണ്ടയോ എന്ന് ആലോചിച്ച് ആലോചിച്ച്, ഒടുവില്‍ കടും കൈ ചെയ്തു.

റഷ്യക്കു പോകാന്‍ പാസ്പോര്‍ട്ട് എടുക്കാന്‍ വന്നപ്പോ എടുത്ത ലവരുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടം കയ്യിലുണ്ടല്ലോ, എടുത്ത് വിടീനെന്ന്..

താരേ... താരേ...
താങ്ക്യു
ഇതു പ്രാവല്ലാ, പ്രാവല്ലാ, പ്രാവല്ലാ..
ദേവന്‍ പറഞ്ഞതുപോലെ ലവരാണു ആല്ഫ്രെഡ് ഹിച്ച്കോക്കിന്റെ ബ്യാര്‍ഡ്സ്.. അഥവാ സീഗള്‍സ്.. അഥവാ കടല്‍കാക്കകള്‍സ്..

കുമാറേ,
നിറം മാറുന്ന അനേകം നഗരങ്ങളിലൊന്ന് ഫിലിയും.
ഇപ്പോള്‍ മൊത്തം പച്ച നിറം. എന്നാലും സ്ഥായിയായ നിറം കറുപ്പ്.. നല്ല ആഫ്രിക്കന്‍ കറുപ്പ്.
ഇതു ഒരു പാര്‍ക്കിങ്ങ് ലോട്ടില്‍ വെച്ചെടുത്തതാണു, മഴയ്ക്കു ശേഷം. അതായിരിക്കും ഒരു നരച്ച നിറം.

രേഷ്മാ,

താങ്ക്യു..
അപ്പോ ഞാന്‍ ജസ്റ്റ് രക്ഷപ്പെട്ടു അല്ലേ..
അതിനെ ഞങ്ങള്‍ "Passed with high Difficulty" എന്നാ പറഞ്ഞിരുന്നത്. S.S.L.C PhD യേത്?
ഇപ്പോ ദേ ഒരു പുതിയ ഐറ്റം കൂടിയായി..

കണ്ണുസേ,

താങ്ക്യു..

myexperimentsandme 9:06 AM  

കമന്റപ്പമിട്ടില്ലെങ്കില്‍ പിന്നെയൊട്ടുമിടില്ലാന്നൊരു ചൊല്ല് പത്തിരുന്നൂറുകൊല്ലം കഴിയുമ്പോള്‍ വരും.. നല്ല പടം. അതിലും നല്ല വിവരണം. മൊഴിസ്പെഷ്യല്‍ പിന്നെയും. കാവ്യഭാവനേ, അഭിനന്ദനം.... അഭിനന്ദനം...

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP