Sunday, May 14, 2006

ഉദ്യാനവിരുന്ന്- നാലാം പന്തി

മുടിഞ്ഞ തിരക്കു കാരണം ഒന്ന് സ്വസ്ഥമായി ബ്ലോഗാനൊക്കുന്നില്ല.
വീണു കിട്ടിയ സമയം കൊണ്ട് കുറച്ച് പടങ്ങള്‍ പോസ്റ്റിക്കളയാം..

അക്വലീജിയാസ്


ഹലോ..മൈക് ടെസ്റ്റിങ്ങ്...
ഫ്രണ്ട്സ്, ഭ്രമരന്‍സ് ആന്‍ഡ് കണ്ട്രി ബീസ്...
ലെന്‍ഡ് മി യുവര്‍ ചെവീസ്..മൂക്സ്..ആന്‍ഡ് കണ്‍സ്..
വരുവിന്‍..
വന്നാസ്വദിക്കുവിന്‍..
ഇതാ അക്വിലീജിയാസ്..18 comments:

Unknown 8:08 PM  

ഉദ്യാനവിരുന്ന്-നാലാം പന്തി, അക്വലീജിയാസ്..

ശനിയന്‍ \OvO/ Shaniyan 8:12 PM  

മൊഴിമാഷേ,

നല്ല വര്‍ണ്ണവിരുന്ന്!!

നല്ല ഭംഗി!!

myexperimentsandme 8:15 PM  

ഞാന്‍ ഒന്നും പറയൂല്ലാ....ന്ന് നളനണ്ണന്റെ പടത്തില്‍ പറഞ്ഞിരുന്നു.

..ങൂ..ഹൂം... ഞാന്‍ ഒന്നും പറയൂല്ല...പിശ്‌ച്ചൂം

Santhosh 5:50 PM  

ഇവന്‍റെ ദ്വിധ നാമമെന്തപ്പാ?

ദേവന്‍ 8:58 PM  

Aquilegia flavescens എന്നു യാത്രാമൊഴി മുകളില്‍ ദ്വിധനാമം ലിങ്കിയിട്ടുണ്ട്‌. മഞ്ഞക്കോളാമ്പി (yellow columbine എന്നാണു ഇവിയന്റെ സാധാരണ വിളിപ്പേര്‍. ആല്‍പിയന്‍ ചെരിവുകളില്‍ കോളാമ്പി ആകൃതിയില്‍ മഞ്ഞ നിറത്തില്‍ കാണുന്ന ഈ സാധനത്തിനു മഞ്ഞക്കടമ്പ്‌, കൊളമ്പിച്ചേമ്പ്‌ എന്നിവയുമായി എന്തെങ്കിലും നാമ സാദൃശ്യമുണ്ടെങ്കില്‍ അതു ശാദൃശ്ചികം മാത്രം. റാണങ്കുളസി (ranunculaceae) അധവാ ബട്ടര്‍ കപ്പ്‌ പൂക്കുടുംബത്തില്‍ പിറക്കയാല്‍ ഇവന്‍ ഉമ്മത്തിന്‍ പൂ പോലെ വിഷപ്പൂവാകുന്നു. ഇവന്റെ ചുവപ്പിനെ ചെങ്കൊളമ്പി (crimson columbine)നീലയെ രാജക്കിളിത്തുള്ളന്‍ (Royal Larkspur) എന്നും വിളിക്കും. എല്ലാ കൊളമ്പികളും കൊളമ്പില്‍ നിന്നും രാജീവനെ തട്ടാന്‍ വന്ന തനുവിനെ പോലെ വശം പിശകാണപ്പ.. എങ്ങാന്‍ ഉള്ളില്‍ പോയാല്‍ "ഹാ പുഷ്പമേ" എന്നൊരലര്‍ച്ചയോറ്റെ ആശുപത്രീലോട്ട്‌ ഓടുക. (എനിക്കിതില്‍ ക്രെഡിറ്റില്ല, മൊത്തത്തില്‍ ഗൂഗിളിയന്‍ ഇന്‍ഫോ, ഒരു പാടു സൈറ്റ്‌ നിരങ്ങിയതിനാല്‍ കെഡിറ്റ്‌ പ്രത്യേകം കൊടുക്കുന്നില്ല)

Unknown 9:21 PM  

ശനിയാ,
താങ്ക്യൂ..

വക്കാരീ..

ജ്ജ് ബന്നൂല്ലോ...ഒന്നുമേ ശൊല്ലവേണ്ടാം..
താങ്ക്യൂ..

സന്തോഷേ,
ലിങ്കിയതിനു പുറമേ, ഞാന്‍ വിക്കി വിക്കി വന്നപ്പോഴേക്കും ദേവരാഗം തുണച്ചു. മേല്‍പ്പറഞ്ഞതിന്ന് മേല്‍ എനിക്കൊന്നുമേ പറയാനില്ലൈ...താങ്ക്യൂ ദേവാ...നീങ്ക ശിങ്കമാക്കും..
യെവരും വെഷമാണെന്ന് കേട്ടപ്പോ ഒരു വെഷമം! എന്തെരായാലും നല്ല നെറവും ഭംഗിയുമുള്ള വെഷങ്ങളു തന്നെ..

കണ്ണൂസ്‌ 9:38 PM  

കലക്കി മാഷേ

Anonymous 9:41 PM  

സബ്യസചി മുഖര്‍ജി തുന്നിയ വസ്ത്രങ്ങളണിഞ്ഞ തരുണീമണികളെപോലെ സുന്ദരിമാര്‍.

അതുല്യ 9:48 PM  

ഒന്ന് തൊടാനെന്താ ഒരു വഴി??

Anonymous 10:14 PM  

"സബ്യസചി മുഖര്‍ജി തുന്നിയ വസ്ത്രങ്ങളണിഞ്ഞ തരുണീമണികളെപോലെ "
അപ്പോ അവരൊക്കെ വിഷമുള്ള ജാതിയാണെന്നാണോ തുളസീ?(വരികള്‍‌ക്കിടയിലെ വായന ഒരു തമാശ)-സു-

സ്നേഹിതന്‍ 10:49 PM  

കണ്ണിനു വിരുന്നാണല്ലൊ അക്വിലീജിയാസ്...

nalan::നളന്‍ 8:08 AM  

ഇവളുമാര്‍ക്കിത്രയും കുപ്പായങ്ങളുണ്ടായിരുന്നെന്നറിഞ്ഞിരുന്നില്ല. ഒരു മഞ്ഞ വസ്ത്രധാരി ബാലെ പോസിലുള്ള ഒരെണ്ണം എന്റേയും കൈവശമുണ്ട്. ഒടുവിലത്തേത് പ്രത്യേകിച്ചും ഒരുപാടിഷ്ടമായി.

Kuttyedathi 8:19 AM  

ലവളുമാരെല്ലാം സുന്ദരിക്കോതകള്‍ തന്നെ.

കഷ്ടം! ഞാനും ഫിലാഡെല്‍ഫിയായില്‍ തെക്കു വടക്കു നടക്കുന്നു. മൊഴിയും ഈ പരിസരങ്ങളിലൊക്കെ തന്നെ നടക്കുന്നു. പക്ഷേ മൊഴിയെന്തരെല്ലാം കാണുന്നു, യെന്തരെല്ലാം ബ്ലോഗരെ കാണിച്ചു തരുന്നു. പട്ടി നടന്നിട്ടൊട്ടു കാര്യോമില്ല, പട്ടിക്കിരിക്കാനൊട്ടു നേരോമില്ലെന്നു പറഞ്ഞ മാതിരി ഞാന്‍ വെറുതെ പട്ടി ചന്തക്കു പോയ പോലെ..

Unknown 7:51 PM  

കണ്ണുസ് ഭായ്,
താങ്ക്യൂ..

തുളസി,

നന്ദി..
മൂപ്പരുടെ പേരില്‍ ഒരു ഗൂഗ്ലി എറിഞ്ഞുനോക്കി..
ഭയങ്കര സംഭവം തന്നെ..ഓരോ ഉടുപ്പിനും, പാവാടയ്ക്കും ഒക്കെ 350ഉം 450ഉം പൌണ്ട് വില കണ്ട് ഞെട്ടിയിരുപ്പാ ഞാന്‍!!

അതുല്യ ചേച്ചീ,

വിഷമാണെന്നറിഞ്ഞു വേണം തൊടാന്‍ കേട്ടോ..

സുനില്‍,

വരികള്‍ക്കിടയിലെ വായന കൊള്ളാം. ചിലപ്പോള്‍ അവരിലും വിഷമുള്ളവര്‍ കാണും.

സ്നേഹിതാ

നന്ദി..

നളാ
താങ്ക്യു..
മഞ്ഞപ്പാവാടക്കാരി ബാലേ കളിക്കുന്നത് വേഗം പോസ്റ്റൂ..

കുട്ട്യേടത്തി,

താങ്ക്യൂ..
ഞങ്ങളുടെ കാമ്പസിനുള്ളിലും, പിന്നെ വഴിയരികിലും കാണുന്നതാ ഇവരെയെല്ലാം. ആകെപ്പാടെ ഒരു ഉദ്യാനം സന്ദര്‍ശിച്ചത് ഇവിടെയടുത്തുള്ള "Longwood Gardens" http://www.longwoodgardens.org/ ആണു. കഴിഞ്ഞ വര്‍ഷം. അന്ന് ഡിജിറ്റല്‍ അല്ലായിരുന്നത് കൊണ്ട് അധികം പടം പിടിച്ചതുമില്ല. 14 ഡാളര്‍ കൊടുക്കാന്‍ തയ്യാറെങ്കില്‍ ഇപ്പോള്‍ വിസിറ്റാന്‍ പറ്റിയ സമയമാണു.

Anonymous 7:21 PM  

അക്വലീജിയാസ്..
The last among the flowers is excellent!

kuttapai

Anonymous 8:01 PM  

ഫോട്ടൊഗ്രാഫീന്നു പറഞ്ഞല്‍ ഇതു തന്നെ. സംശ്യമില്ല.

Unknown 8:41 AM  

Very good photos, especially the last white one!

Unknown 6:59 PM  

കുട്ടപ്പായി,

നന്ദി..

എല്‍.ജി,

താങ്ക്യു..

സപ്തവര്‍ണങ്ങള്‍,

താങ്ക്യു..

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP