Monday, April 24, 2006

രാത്രിമഴതന്‍ ഓര്‍മ്മകള്‍..

വെറുതെ പെയ്തൊഴിഞ്ഞുപോയൊരു
രാത്രിമഴതന്നോര്‍മ്മകള്‍‍..
ചിതറിയും ചേര്‍ന്നലിഞ്ഞുമീ
പുല്‍ക്കൊടികളില്‍‍‍‍
വീണ്ടുമൊരു
മഴപ്പാട്ടിന്നീണം മുഴക്കവേ...
ജലഗീതികള്‍ക്ക്
കാതോര്‍ത്ത്.. ‍
ആദിജീവന്റെ തണുപ്പില്‍
തലോടിയെത്തുന്ന
മഴക്കാറ്റ് പുതച്ച്
ഞാനും..
നനവിന്റെ ബാല്യത്തിലേയ്ക്ക്
തണുത്തിറങ്ങുന്നു..
മഴയെ സ്നേഹിക്കുന്നവര്‍ക്ക്...
വെറുക്കാതെ വെറുതെ വിടുന്നവര്‍ക്ക്..
കാലുറകളും ചെരുപ്പുകളുമുപേക്ഷിച്ച്
പുലരിയുടെ തണുപ്പിനെ തൊട്ടറിയുന്നവര്‍ക്ക്..
തൊടികളിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക്..
വെറുതെ പെയ്തൊഴിഞ്ഞുപോകുന്ന
രാത്രിമഴകള്‍ക്ക്...
സമര്‍പ്പണം!പടങ്ങളൊന്നും കാണുന്നില്ലായെന്ന കുട്ട്യേടത്തിയുടെ പരാതി കണക്കിലെടുത്ത്
കുമാറിന്റെ ഗൂഗ്‌ള്‍ ഗ്രൂപ്പ് സങ്കേതം കടംകൊണ്ട് ഈ പടം പോസ്റ്റുന്നു(കുമാറിനുള്ള കണ്‍സള്‍ടിങ്ങ് ഫീ വക്കാരിക്കുലേറ്ററില്‍ കൂട്ടിയതിന്‍ പ്രകാരം ഡാളര്‍ ആയി അയക്കുന്നതാണ്).
ദയവായി പടത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണാനപേക്ഷ!!
എല്ലാവര്‍ക്കും കാണാമെന്ന വിശ്വാസത്തോടെ...

24 comments:

Unknown 9:40 PM  

രാത്രിമഴതന്‍ ഓര്‍മ്മകള്‍..

myexperimentsandme 10:01 PM  

മൊഴിയണ്ണാ.... അതിമനോഹരം എന്നല്ലാതെ എന്തു പറയാന്‍. അതുകൊണ്ട് പറയുന്നു, അതിമനോഹരം.

കുമാറേ, എന്നാല്‍ പണിയൊക്കെ മതിയാക്കി വീട്ടിലിരിക്കുന്നതിനെപ്പറ്റി........? ഓരോ പ്രാവശ്യവും ഓരോരുത്തരുമിടുന്ന ഓരോ പടത്തിനും 32 രൂപാ വെച്ച്...... ഹെന്റമ്മോ.... കണ്‍സല്‍ട്ടിംഗ് ഫീയുടെ ഐഡിയാ തന്ന എന്റെ കൈമീഷന്‍ ഞാന്‍ കൈനയാതെ എങ്ങിനെയെങ്കിലും വാങ്ങിച്ചോളാം :)

Anonymous 12:50 AM  

ഒരു മഴ തികച്ചും നനഞ്ഞ പോലെ.
നന്ദി,
കാണാതെപോകുന്ന കാഴ്ചകള്‍ കാണിച്ച്‌ നല്‍ക്കുന്നതിന്‌.

Kuttyedathi 6:04 AM  

ഹായ്‌ ഹായ്‌, ഇതും കാണാം.. ഈശ്വരാ എന്താ ഭംഗി! ഫിലാഡെല്‍ഫിയായില്‍ തന്നെയാണോ മൊഴിയേ ഈ മഴ നനഞ്ഞ കാഴ്ച?

എന്റെ അഭ്യര്‍ത്ഥന മാനിച്ചതിനു ടാങ്ക്സ്‌ :) കണ്‍സള്‍ട്ടിംഗ്‌ ഫീ ഞാന്‍ മൊത്തമായി വക്കാരിയെ ഏല്‍പ്പിച്ചിട്ടുണ്ട്‌. മറക്കാതെ മേടിച്ചോണേ..

myexperimentsandme 6:41 AM  

മൊഴിയേ, കുമാറേ, കുട്ട്യേടത്തി തന്നെ ചെക്കു മുഴുവന്‍ കാളവണ്ടിച്ചെക്ക്. ഇതിനെങ്ങിനെയാ അമേരിക്കയില്‍ തുടര്‍ നടപടി. ഇവിടെയാണെങ്കില്‍......

Kuttyedathi 6:50 AM  

ഓ.. ആ ചെക്കു ബൌണ്‍സായോ വക്കാരിയേ ? എങ്കിലൊരു കാര്യ ചെയ്യൂ.. നാട്ടില്‍ പോകാന്‍ നേരം ഫ്ലൈറ്റ്‌ ടിക്കറ്റിനും മറ്റത്ത്യാവശ്യ ചെലവുകള്‍ക്കുമെന്നു പറഞ്ഞൊരു 5000 ഡോളര്‍ കടം മേടിച്ചില്ലാരുന്നോ ? അതില്‍ന്നെടുത്തെല്ലാര്‍ക്കും കണ്‍സള്‍ട്ടിംഗ്‌ ഫീസ്‌ കൊടുത്തോളൂ... കണക്കൊക്കെ കൃത്യമായിട്ടെഴുതാന്‍ മറക്കണ്ട കേട്ടോ..

myexperimentsandme 6:58 AM  

കുട്ട്യേടത്തീം ശുദ്ധ. 50,000 ഡോളറല്ലായിരുന്നോ വാങ്ങിച്ചിരുന്നത്? അതില്‍ 49,999 ഡോളായി ഹന്നമോള്‍ക്ക് കൊടുത്തില്ലായിരുന്നോ. ഇനി ഒരു ഡോളറല്ലേ ബാക്കിയുള്ളൂ... എല്ലാം മറന്നൂ

ഉമേഷ്::Umesh 7:01 AM  

ഒരു ഡോളറെങ്കില്‍ ഒരു ഡോളര്‍. കൊടുക്കടോ വേഗം!

Kumar Neelakantan © (Kumar NM) 7:11 AM  

വാചകമടിയൊക്കെ പിന്നെ.
ആദ്യം കാശെടുക്ക്.
ഇപ്പൊ ഈ വാചകമടിയും ചേര്‍ത്ത് കുറേ ‘ഡാളേഴ്‌സ്’ ആയിക്കാണുമല്ലോ അല്ലേ?

ഹൊ! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ മേലേയ്!പ

nalan::നളന്‍ 3:22 PM  

കീഴെ വിളിച്ചുനിര്‍ത്തി ഇതെല്ലാംകൂടി കുടഞ്ഞെന്റെ മെത്ത് വീഴ്ത്താനല്ലേ..ഹും വേല മനസ്സിലിരിക്കട്ടെ..ഏതായാലും മുഴുവന്‍ നനഞ്ഞിരിക്കുവാ, ഇനി ഇതായിട്ടെന്തിനു, വേഗം കുടഞ്ഞോ..
വസീഗരാ..

Unknown 10:26 PM  

വക്കാരീ,
താങ്ക്യൂ , താങ്ക്യൂ വെരി മച്ച്!

എന്തെരായാലും കുമാറണ്ണനുള്ള ഡാളറുകളു കൃത്യമായി അയച്ചു കൊടുക്കണം കേട്ടാ..

തുളസി,

നന്ദി..ഈ നല്ല വാക്കുകള്‍ക്ക്...പിന്നെ ഞങ്ങളെ നാട്ടിലേക്ക് എന്നും കൂട്ടിക്കൊണ്ടു പോയി ഓരോ കാഴ്ചകള്‍ കാണിച്ചു തരുന്നതിനു..

കുട്ട്യേടത്തി,
അങ്ങനെ പടം കണ്ടു അല്ലേ..കണ്ണെടുക്കുന്നതിനു മുന്‍പ് കുമാറണ്ണനുള്ള കാശുകളു കൊടുത്താട്ടെ..
ഫിലഡെല്‍‌ഫിയയില്‍ കഴിഞ്ഞാഴ്ച പെയ്ത മഴയുടെ ഒരു ഭാഗമാണിത്. അടുത്തത് ഉടനെ റിലീസും..

വക്കാരീ വേഗം കാശു കൊടുത്തോ..ഉമേഷ്ജി ഇടപെട്ടു കഴിഞ്ഞു...

നളാ,

ഇതിനെ കാല്‍ക്കീഴിലാക്കാനേ പറ്റൂ..
അതു കൊണ്ട് വന്നു കാലു നനച്ചോളു..
തണുക്കട്ടെ!

Anonymous 11:30 PM  

രാത്രി മഴേല്‍ കുളി കഴിഞ്ഞു തല തോര്‍ത്താണ്ടെ നിലത്ത് പച്ചോലമുടി വിതറിയ ഈ സുന്ദരി ആരാ?

പച്ചത്തുരുത്തുകളുടെ കാമുകന്‍ തുളസ്യാ ഇതു കാണിച്ചു തന്നെ.
നല്ല ഭംഗീം തണുപ്പും.

നന്ദി
സ്നേഹം

ദേവന്‍ 2:20 AM  

കരിമ്പച്ച ഓല വീശി നില്‍ക്കുന്ന തവളക്കണ്ണന്‍ നെല്‍പ്പാടത്ത്‌ രാത്രി മഴ വീണതുപോലെ. ഈ ഓലകള്‍ക്കിടയില്‍ തപ്പി വരാലിനെയും കൈതക്കോരയേയും പിടിക്കാനിറങ്ങി കാലിലെ തൊലി മുഴുവനും വരഞ്ഞ പാടും വീഴ്ത്തി ഈര്‍ക്കിലി കൊരുമ്പലില്‍ പിടക്കുന്ന മീനും പിന്നെ കയ്യില്‍ വെറുമൊരു കൌതുകത്തിനു ചെളിയില്‍ നിന്നും പിടിച്ച്‌ കൈത്തോട്ടില്‍ കഴുകിയെടുത്ത ഒരാമയുമായി വരമ്പേ ഓടി പോകുന്ന കറമ്പന്‍ ചെക്കനെക്കൂടി ഈ ചിത്രത്തില്‍ കാണാം..

Visala Manaskan 2:43 AM  

ഹൃദയഹാരിയായ പടം. (ഞാന്‍ പുതിയ പുതിയ വാക്കുകളൊക്കെ ഉപയോഗിച്ചുതുടങ്ങീ...)

നെല്ലിന് മരുന്ന് തെളിക്കാന്‍ പോകുമ്പോഴും വളം ചിന്നാന്‍ പോകുമ്പോഴും‍ ഈ കാഴ്ച ക്ലോസപ്പില്‍ ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്.

ദേവരാഗം പറഞ്ഞപോലെ, നെല്ലിലൂടെ നടക്കുമ്പോള്‍ നെല്ലോല കോറിയുണ്ടാകുന്ന നീറ്റലും ചൊറിച്ചലും വരെ എനിക്കും കിട്ടി.

ചില നേരത്ത്.. 5:11 AM  

മരുഭൂമിയില്‍ അന്നം തേടുന്നതിനാലാകാം, മഴകാഴ്ചകള്‍ എനിക്കെന്റെ ബാല്യത്തിലേക്ക് മാത്രം തുറക്കുന്ന ദൂരദര്‍ശിനിയാകുന്നത്.
അങ്ങിങ്ങായി കാണുന്ന മരുഭൂമിയിലെ മേഘങ്ങള്‍ക്ക് കനിവ് തോന്നിയാല്‍ കനിയുന്നതൊരു ചാറ്റല്‍ മഴ.
കാത്തിരുന്ന് കിട്ടിയ അവധി വേനലവധിയുമായി. വേഴാമ്പലിനെ പോലെ മഴയ്ക്ക് കാത്തിരിക്കുമ്പോള്‍ കിട്ടുന്നത് ഡിജിറ്റല്‍ മഴക്കാഴ്ചകളാണെങ്കിലും സുന്ദരം..
നാട് വിട്ടപ്പോഴെന്റെ ഋതുക്കളും നഷ്ടമായി :(

Unknown 9:44 PM  

അചിന്ത്യ ചേച്ചി,

നന്ദി..
ആ ചോദ്യം എനിക്കങ്ങ് പിടിച്ചു.
പ്രകൃതി എന്ന സുന്ദരി രാത്രിമഴയില്‍ കുളിച്ച് ഈറന്മുടി വിതുര്‍ത്തിക്കിടക്കുന്നു...മനോഹരം!
തുളസിക്ക് വീണ്ടും നന്ദി..

ദേവാ,
നന്ദി..മനോഹരമായ മറ്റൊരു മഴച്ചിത്രം വാക്കുകളില്‍ വരച്ചിട്ടതിനു..

വിശാലാ,
നന്ദി..
നനവു തൊട്ടറിഞ്ഞതിനു..

ഇബ്രു,
നന്ദി..
മഴക്കാഴ്ച്ച കണ്ടാസ്വദിച്ചതിനു...

കണ്ണൂസ്‌ 11:57 PM  

മഴ അത്ര ഇഷ്ടമല്ലെങ്കിലും ഈ ചിത്രനെ എനിക്ക്‌ പിടിച്ചു!!!

ഗംഫീര്‍!!!

Unknown 8:42 PM  

കണ്ണുസ് ഭായ്,
താങ്ക്യൂ വെരി മച്!!

Anonymous 7:27 AM  

രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറു പിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ....

ബാക്കിപത്രം മനോഹരം.

ബിന്ദു

താര 7:55 AM  

എന്‍ മിഴിനീരല്ലേയീ മഴ...
നന്ദി, എനിക്കായ് പെയ്തൊഴിഞ്ഞതിന്....

Unknown 7:19 PM  

ബിന്ദു,
നന്ദി...സുഗതകുമാരിയുടെ “രാത്രിമഴ“ എനിക്കും പ്രിയമുള്ളത്.

താര,

സ്വാഗതം...
അങ്ങിനെയെങ്കില്‍ മഴ വേഗം തോരട്ടെ!!

അഭയാര്‍ത്ഥി 11:46 PM  

മേഘമായ കൂറ്റന്‍ കാള മുക്റയിടുന്നു. അവന്റെ കാമം അഗ്നിസ്ഫുലിങ്കമായി പതിക്കുന്നു. അവന്റെ നിഴല്‍ചായയില്‍ ഭൂവാം ധേനു തരളിത ഗാത്റയായി നില്‍ക്കുന്നു. പൊടുന്നനേ അവന്‍ ഈ ഭൂധേനുവിന്റെ മേലേക്കു കുതിക്കുന്നു. നേരിയ ഭയാശങ്കകളോടെ ഭൂമി തന്നിലേക്കൊതുങ്ങുന്നു. എങ്ങും സ്വേതകണങ്ങള്‍ ചിതറിത്തെറിക്കുന്നു. പിറവിയായി എങ്ങും പുത്തന്‍ നാമ്പുകള്‍ തലപൊക്കുന്നു. ഭൂമി സുഭിക്ഷത ചുരത്തുന്നു

ഗന്ധറ്‍വ കശ്മലന്റേതല്ലേ അല്ലാ ഇവിടെ എഴുതിയതു. എന്തെങ്കിലും പറയുന്നെങ്കില്‍ എന്‍ വി ക്റിഷ്ന വാരിയരെ പറയുക.

Nileenam 12:40 AM  

ഹായ്‌ മഴ!!!
നനുത്ത മഴ

Unknown 8:12 PM  

സൂര്യനിലെ അഗ്നിയുടെ മൂര്‍ത്തിമദ്ഭാവമായ ഗഗ്ന്ധര്‍വ്വാ,

അവിടുത്തെ വിരല്‍സ്പര്‍ശത്താല്‍ ചിത്രജാലകം വീണ്ടും ധന്യം. എന്‍.വിയുടെ ഈ വരികള്‍ വായിച്ചപ്പോള്‍ വിജയലക്ഷ്മിയുടെ “മഴ തന്‍ മറ്റേതോ മുഖം” കവിതയോര്‍മ്മ വന്നു.

നിലീനം,

നന്ദി..

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP