Monday, April 17, 2006

ഉദ്യാനവിരുന്ന്- മൂന്നാം പന്തി

തിരക്കു കൂടി വരുന്നു..
ബ്ലോഗുകളൊത്തിരി വായിക്കാന്‍ കിടക്കുന്നു.
തല്‍ക്കാലം ഈ ചെറിയ പോസ്റ്റില്‍ ഒതുക്കാം.
ഉദ്യാനവിരുന്ന്- രണ്ടാം പന്തിക്ക് ലഭിച്ച സ്വീകരണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്
വീണ്ടും ചില റ്റുലിപ് ചിത്രങ്ങള്‍..


സൂര്യചും‌ബനംവെളിച്ചത്തിന്റെ നിറചഷകം!ജ്വാലാമുഖിജോടിപ്പൊരുത്തം

13 comments:

Unknown 7:12 PM  

ഉദ്യാനവിരുന്ന്- മൂന്നാം പന്തി

Visala Manaskan 8:47 PM  

മൂന്നാം തകറ്ക്കല്‍.
വെരി നൈസ്.

രാജീവ് സാക്ഷി | Rajeev Sakshi 8:59 PM  

വിരുന്നുതന്നെ സംശയല്യ.

myexperimentsandme 9:37 PM  

ദിലീപണ്ണന്‍ ഇത്രയ്ക്ക് ക്യൂട്ടാ

നല്ല പടം മൊഴിയണ്ണാ...

Anonymous 10:16 PM  

ഇതളുകള്‍ സൂര്യനോട്‌ അടക്കം പറയുകയാണോ? ഇവരൊക്കെ ഇത്രേം ചങ്ങാത്തതിലാണെന്ന്‌ ഞാനറിയുന്നത്‌ ഇന്നാണ്‌. മനോഹരം.

ഇന്ദു | Preethy 10:32 PM  

ആഹാ!! മനോഹരം! ആരും കാണാത്ത ഒരു കാഴ്ച കണ്ട പോലെ...

ചില നേരത്ത്.. 4:14 AM  

യാത്രാമൊഴീ
ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കി കൂടുതല്‍ ആകര്‍ഷകമായിരിക്കുന്നു.

സന്തോഷം നല്‍കുന്ന കാഴ്ചകള്‍!!

സിദ്ധാര്‍ത്ഥന്‍ 12:22 PM  

ഡേയ് പയ്യൻസ്,
(വിളിച്ചതു് ചിത്രത്തിലെ പയ്യനെയാണുമൊഴിയേ)
ഈ ഫോട്ടങ്ങളിലെ പൂക്കൾ കൂടിന്റെ വലതു ഭാഗത്തേക്കു ചേർത്തു നിർത്തുന്നതിന്റെ തന്ത്രമെന്താണു്? സിമെട്രി ക്കെതിരായ വല്ല പ്രയോഗവുമാണോ?

നല്ല ചിത്രങ്ങൾ. ക്യാമറ ഒരെണ്ണം ഞാനും വാങ്ങും. തൽക്കാലം വക്കാരിയെപ്പോലാകും എന്നേ ആശിക്കുന്നുള്ളൂ ;)

Sapna Anu B.George 10:59 PM  

വളരെ നല്ല ചിത്രങ്ങള്‍..എതേതു ക്യാമറാ? എതു ലെന്‍സ്? ഇത്ര ക്ലാരിറ്റിയും ഒരു ‘feel' ഉണ്ടാകുന്നത്, എടുക്കുന്ന പടത്തിന്റെതാണോ? അതൊ, ലൈറ്റ് and മൂഡിന്റെ perfect blend ആയതുകൊണ്ടാണോ?

രാജ് 2:39 AM  

അവസാന ചിത്രത്തിലെ വയലറ്റ് പൂക്കള്‍ കണ്ടു “വൌ”ന്നാക്കാതിരിക്കാന്‍ കഴിഞ്ഞില്ല മൊഴിയേ, അസ്സലായിരിക്കുന്നു.

Unknown 9:20 PM  

വിശാലാ,

താങ്ക്യൂ വെരി മച്ച്..

സാക്ഷി,

വിരുന്നുണ്ണാന്‍ വന്നതിനു വളരെ നന്ദി.

വക്കാരീ,

തന്നെ തന്നെ..ദിലീപണ്ണന്‍ ഒരേ ക്യൂട്ട് തന്നെ..
താങ്ക്സ് എ ലോട്ട്..

തുളസി,
വളരെ നന്ദിയുണ്ട്.
സൂര്യന്‍ മുട്ടിവിളിച്ചുകൊണ്ടിരുന്നു...
ഒടുവില്‍ അവര്‍ വാതില്‍ തുറന്നുകൊടുത്തു.
വഴിയെ പോയ ഞാന്‍ രഹസ്യം ചോര്‍ത്തി.

ഇന്ദു,
നന്ദി കേട്ടോ..

ഇബ്രു,

ആ പറഞ്ഞത് സത്യം. തിരക്കിനിടയില്‍ ഒന്നുമെഴുതാന്‍ പറ്റുന്നില്ല. ക്ഷമിക്കു..

ഗുരു സിദ്ധാര്‍ത്ഥാ,
നന്ദി..നമോവാകം..
സിമട്രിക്കെതിരെയുള്ള പ്രയോഗമൊന്നുമല്ല. ചിലപ്പോള്‍ ബാക്ഗ്രൌണ്ടില്‍ എന്തെങ്കിലും അനാവശ്യസംഗതികള്‍ കാണും, അതൊഴിവാക്കാന്‍ വലത്തോട്ടോ ഇടത്തോട്ടോ ഒക്കെ ചേര്‍ത്ത് വെയ്ക്കും. അത്രേ ഉള്ളു.

വേഗം ക്യാമറ വാങ്ങി പരിപാടി തുടങ്ങിയാട്ടെ..
വക്കാരി ഉഷാറായിക്കഴിഞ്ഞു.

സ്വപ്നം,

നല്ല വാക്കുകള്‍ക്ക് നന്ദി..
ഇതാണു ക്യാമറ, ലെന്‍സ് വിവരങ്ങള്‍
Camera: Canon EOS Digital Rebel (300D)
Lenses used: Canon EF 28-105mm f/3.5-4.5 USM II and Canon EF 50mm f/1.8
ആദ്യത്തെ രണ്ട് ചിത്രങ്ങളും 28-105mm ലെന്‍സ് വെച്ചും ബാക്കിയുള്ളത് 50mm വെച്ചും എടുത്തതാണു.

പടങ്ങള്‍ ഇങ്ങനെയൊക്കെ ആയിപ്പോകുന്നത് കൂടുതലും ലെന്‍സിന്റെ ഗുണം കൊണ്ടാണു കേട്ടോ..

പെരിങ്ങോടാ,

വളരെ നന്ദി..
പെരിങ്ങോടന്‍ വയലറ്റിന്റെ ആളാണോ?

nalan::നളന്‍ 6:30 PM  

സൂര്യചുംബനം!..നാണത്തിന്റെ നിറം പിങ്കാല്ലേ..കുറച്ചു കൂടി കഴിഞ്ഞിരുന്നേല്‍ ചുവന്നു തുടുത്തുപോയേനെ..
കുംബിളില്‍ നിറച്ച സൂര്യതേജസ്സും..
സുന്ദരദൃശ്യങ്ങള്‍ മൊഴിയേ

Unknown 8:40 PM  

നളാ,

താങ്ക്യൂ..താങ്ക്യൂ..
നാണത്തിന്റെ നിറം പിങ്കാ? ഞാന്‍ നാണമില്ലാത്തവന്‍, എനിക്കറിയാമ്മേലാ..
ലവള്‍ ഇപ്പോള്‍ പള്ളിമുറ്റത്ത് വിരിഞ്ഞു തുടുത്ത് നില്‍ക്കുന്നത് ഞാന്‍ കാണുന്നു.
കുമ്പിളില്‍ നിറച്ച സൂര്യതേജസ്സ്, ഉഗ്രന്‍ ടൈറ്റില്‍. അതാണു കുറച്ചു കൂടി യോജിക്കുന്നത് എന്ന് ഇപ്പോള്‍ മനസ്സിലായി.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP