Sunday, June 04, 2006

ഉലഹപ്പോലീസ്..

അതെ,
ഇവനാണു ഉലഹപ്പോലീസ്..
ലോകത്തിന്റെ തമ്പുരാനെന്ന് അറിയപ്പെടുന്നവന്‍..
എത്രയെത്ര മനുഷ്യരെ കൊന്നു തള്ളി..
എത്രയെത്ര നഗരങ്ങള്‍ ചുട്ടെരിച്ചു..
എത്ര ശാപങ്ങളേറ്റുവാങ്ങി..
എത്ര ചോരപ്പുഴകളൊഴുക്കി..
കൊടും‌പാതകങ്ങളിനിയുമെത്രയോ ചെയ്യാനിരിക്കുന്നു..
യുദ്ധക്കൊതിയും, കാമവും, പണക്കൊഴുപ്പും സിരകളില്‍ അഴിഞ്ഞാടുന്ന
ഒരു രാജ്യത്തിന്റെ സാമ്രാജ്യത്വമോഹങ്ങള്‍ക്ക് നേതൃത്വമരുളുന്നവന്‍.
തമ്പുരാന്‍ നഗ്നനാണെന്ന് വിളിച്ചു പറയുവാന്‍ അപൂര്‍വ്വമെങ്കിലും ചിലര്‍..
അതും തമ്പുരാന്റെ വീട്ടുപടിക്കല്‍ തന്നെ...
ലോകത്തോട് ചെയ്യുന്ന എല്ലാ തെമ്മാടിത്തരത്തിനും‌മേല്‍ വെള്ളപൂശുന്ന
തമ്പുരാക്കന്മാരുടെ വെള്ളപൂശിയ വീടും,
ഭരണസിരാകേന്ദ്രങ്ങളിലേക്കുള്ള വഴിത്താരയുമാണു പശ്ചാത്തലം.
പ്രതീകാത്മകമെങ്കിലും ഈ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞില്ല..
ആഴ്ചതോറും ഈ പ്രതിഷേധപ്രകടനം നടക്കുന്നുണ്ടത്രേ..
സഞ്ചാരികള്‍ക്ക് കൌതുകം പകര്‍ന്ന്..
ചെറിയ ചെറിയ പ്രതിഷേധങ്ങള്‍..
ഒരു പക്ഷെ വെറും നാടകം മാത്രമായിരിക്കാം..
എന്നിരുന്നാലും..






കഴിഞ്ഞയാഴ്ച വാഷിംഗ്ടണ്‍ ഡി.സി സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയത്.

4 comments:

Unknown 7:34 PM  

ഉലഹപ്പോലീസ്...

Adithyan 7:57 PM  

ഈ നാടകം കളിയൊക്കെ നടന്നാലും കാര്യത്തോടടുക്കുമ്പോള്‍ ഇവന്മാരെല്ലാം ഒന്നാണ്... അല്ലെങ്കില്‍ പിന്നെ പത്രം പോലും വായിക്കാത്തെ ഇങ്ങേരെ ഒക്കെ രണ്ടാം തവണ അവിടെ കേറ്റി ഇരുത്തുമോ?

കുറുമാന്‍ 10:08 PM  

ഈ ഉലഹപ്പോലീസിന്റെ മൂടു താങ്ങി വേറേയും ചില കുട്ടികുരങ്ങന്മാര്‍ (ബ്രിട്ടീഷ് പോലീസ്,ഫ്രെഞ്ച് പോലീസ് തുടങ്ങിയ അനവധി).

ശാന്തിയും, സമാധാനമായി ജീവിക്കുന്നവരുടെ ഇടയിലേക്ക് അശാന്തിയുടെ ചൂട്ടുമായി കയറിചെല്ലുന്ന ഇവരുടെ ചുവടുവെപ്പുകള്‍ക്കെതിരെ ഞാനും എന്റെ പ്രതിഷേദം അറിയിക്കുന്നു.

നന്നായി എഴുതിയിരിക്കുന്നു.

Unknown 9:42 AM  

ആദീ, ആ പറഞ്ഞതും നേരു.. പക്ഷേ എതിര്‍ക്കുന്നവരും ഉണ്ട്.. അവരുടെ ശബ്ദം വെളിയില്‍ അധികം കേള്‍ക്കാറില്ല, അഥവാ കേള്‍പ്പിക്കാറില്ല.

കുറുമാനേ,

നന്ദി..
ബാക്കി ഏമാന്മാരുടെ കാര്യം മറന്നതല്ല.. വല്യേമാന്റെ ഏറാന്‍‌മൂളികളല്ലിയോ അവരെല്ലാം.
എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യമാണു ബ്രിട്ടന്‍ പോലെ ഒരു കൊച്ചു രാജ്യം വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും, നൂറ്റാണ്ടുകളോളം അത് നിലനിര്‍ത്തുകയും ചെയ്തതിനു പിന്നിലെ തന്ത്രങ്ങളും, ചാലകശക്തിയും. ഇന്നിപ്പോള്‍ അതേ രാജ്യം മറ്റൊരു സാമ്രാജ്യത്വമോഹിയുടെ വെറും പിണിയാള്‍ മാത്രമായിയിരിക്കുന്നു.. കാലത്തിന്റെ ഒരു പോക്കേ..

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP