Sunday, March 18, 2007

നിലാവിന്റെ ഗീതം!

ബീഥോവന്റെ പ്രശസ്തമായ മൂണ്‍ലൈറ്റ്‌ സൊണാറ്റയുടെ പിറവിക്കു പിന്നിലെ അനുഭവസങ്കല്‍പത്തെ ഇതിവൃത്തമാക്കി ഓ.എന്‍.വി രചിച്ച നിലാവിന്റെ ഗീതം എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ഈ ചിത്രത്തെ ഞാനും നിലാവിന്റെ ഗീതം എന്ന് വിളിക്കട്ടെ!
എന്തു കുളുര്‍മ നിലാവിനു സ്വര്‍ഗത്തു-
നിന്നെന്റെയമ്മവന്നെന്നെത്തൊടും പോലെ!
നന്ദി!- അങ്ങാരെന്നു ചൊല്ലുമോ?-നീയുടന്‍
ചൊന്നു: "നിലാവിന്റെ ഗീതം രചിച്ചയാള്‍..."
(ഓ.എന്‍.വി)

കവിത മുഴുവനും ഇവിടെ കേള്‍ക്കാം

16 comments:

Unknown 9:35 PM  

ബീഥോവന്റെ പ്രശസ്തമായ മൂണ്‍ലൈറ്റ്‌ സൊണാറ്റയുടെ പിറവിക്കു പിന്നിലെ അനുഭവസങ്കല്‍പത്തെ ഇതിവൃത്തമാക്കി ഓ.എന്‍.വി രചിച്ച നിലാവിന്റെ ഗീതം എന്ന കവിതയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ഈ ചിത്രത്തെ ഞാനും "നിലാവിന്റെ ഗീതം" എന്ന് വിളിക്കട്ടെ!

ടി.പി.വിനോദ് 1:58 AM  

നീരഴിവുനിറയുന്നു
നീലനിറത്തിന്റെ
നേരുപൊഴിഞ്ഞുമീ
നീരവ ശൈത്യത്തില്‍.....

സുന്ദരമായിരിക്കുന്നു മാഷേ, ചിത്രവും അതിനോട് ഘടിപ്പിച്ച കവിതാശകലവും....

Anonymous 10:28 PM  

നിലാവില്‍ കുളിച്ച് നീലഭസ്മക്കുറിയും തൊട്ടു !

krish | കൃഷ് 11:37 PM  

നീലനിശീഥിനിയില്‍ പാല്‍നിലാവു പൊഴിക്കും ചന്ദ്രനെക്കാണാന്‍ നല്ല ഭംഗി.

മനോഹരമായ ചിത്രം.

Unknown 6:06 AM  

യാത്രാമൊഴി,
നന്നായിട്ടുണ്ട് നിലാവിന്റെ ഗീതം. ആ രണ്ട് വഴിവിളക്കുകളും(?)ചന്ദ്രനോട് അത്രയും ചേര്‍ന്നിരിക്കുന്നതു കൊണ്ട് ഒരു clutered feeling ഉണ്ടാക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ‘JugglingTheMoon.jpg’ എന്ന ചിത്രത്തിന്റെ പേര് ശ്രദ്ധയില്‍ പെട്ടത്! :) അതെ ചന്ദ്രനെ എടുത്തിട്ട് അമ്മാനമാടുന്നു ആ രണ്ട് വിളക്ക്‌ക്കാലുകളും!

കണ്ണൂസ്‌ 6:19 AM  

എന്റെ ദൈവമേ.. ഇതു കണ്ടില്ലെങ്കില്‍ തീരാത്തെ നഷ്ടമാവുമായിരുന്നല്ലോ..

കവികള്‍ ഛായാഗ്രാഹകര്‍ ആയാല്‍ നിശ്ചല ചിത്രങ്ങള്‍ പോലും കവിതയാവും. :-)

RR 6:33 AM  

wow!! കണ്ണൂസിന്റെ കമന്റ്‌ കണ്ട്‌ വന്നതാ.. സത്യം...കണ്ടില്ലെങ്കില്‍ നഷ്ടം തന്നെ ആയേനേ...

qw_er_ty

sreeni sreedharan 6:46 AM  

സ്ലോ നെറ്റ് സ്പീഡ് കാരണം കുറച്ച് പണിപ്പെട്ടാ ഇമേജ് ലോഡായത്.
കഷ്ടപ്പാട് എന്തായാലും വെറുതേ ആയില്ല!

മനോജ് കുമാർ വട്ടക്കാട്ട് 11:57 PM  

uനിലാവിന്റെ ഗീതം തന്നെ.

Unknown 7:31 AM  

ലാപുട,

നന്ദി!
കവിതയുടെ വിരല്‍ത്തുമ്പിനാല്‍ ഇവിടം തൊട്ടുഴിഞ്ഞതിനു!

തുളസി,
നന്ദി!

കൃഷ്‌,
നന്ദി!

സപ്തന്‍,

നല്ല സൂക്ഷ്മമായ നിരീക്ഷണം! നന്ദി!

കണ്ണൂസ്‌ മച്ചാനേ,

നന്ദി! നിലാവിന്റെ ഗീതം കണ്ടറിഞ്ഞതിനു.

ആറാറേ,

നന്ദി!

പച്ചാളം,

നന്ദി! ക്ഷമയോടെ കാത്തിരുന്നു പടം കണ്ടതിനു. ലോഡ്‌ ചെയ്യാന്‍ എളുപ്പത്തിനു ചെറിയ സൈസിലുള്ളതാണു അപ്‌ലോഡ്‌ ചെയ്യുന്നത്‌. എന്നാലും പ്രോബ്ലമാണല്ലേ?

പടിപ്പുര,

നന്ദി!

റീനി 8:50 PM  

ചന്ദ്രനു മുന്നില്‍ തലതാഴ്ത്തി നില്‍ക്കുന്ന തടാക വിളക്കുകളോ?

Unknown 8:28 PM  

റീനി ചേച്ചി,

ഇതുവഴി വീണ്ടും വന്നതിനു നന്ദി. വിളക്കുകാലുകള്‍ നിലാവിന്റെ ഗീതം കേട്ട്‌ തലതാഴ്ത്തി വന്ദിക്കുകയാവാം!

മുല്ലപ്പൂ 9:00 PM  

എന്തെന്തു ഭംഗി.
ആ ചന്ദ്രനു കണ്ണും മൂക്കും ചുണ്ടും എല്ലാം ഉണ്ടല്ലോ

ആഷ | Asha 9:25 PM  

അതിമനോഹരം!

സുല്‍ |Sul 9:29 PM  

സുന്ദരം

-സുല്‍

Unknown 6:20 PM  

മുല്ലപ്പൂ,

നന്ദി. നല്ല സൂക്ഷ്മദൃഷ്ടിയാണു കേട്ടോ!

ആഷ,

നന്ദി!

സുല്‍,

നന്ദി!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP