Wednesday, April 25, 2007

നക്ഷത്രങ്ങള്‍ പൂക്കുന്ന നദി!

നക്ഷത്രങ്ങള്‍,
നദിയില്‍ പൂത്തത്‌...

രാത്രിയുടെ
ആകാശം
അടര്‍ന്ന് വീണതല്ല,

പകല്‍വസന്തം
നദിയില്‍
വിരിയിച്ചെടുത്തത്‌!

ഒരു കുമ്പിള്‍
നിറയെ
കോരിയെടുത്തത്‌,
നിങ്ങള്‍ക്കായി...




അജ്ഞാതയായ
സഹയാത്രിക.
ജ്വലിക്കുന്ന
പകല്‍നക്ഷത്രം.
ജലപ്പരപ്പില്‍
ചിതറിവീഴുന്ന
മൗനം.
പിന്നില്‍,
ഒളിക്കണ്ണുമായി
തക്കം പാര്‍ത്ത്‌
ഞാനും!

20 comments:

Unknown 9:49 PM  

നക്ഷത്രങ്ങള്‍ പൂക്കുന്ന നദി!

രാത്രിയുടെ
ആകാശം
അടര്‍ന്ന് വീണതല്ല,

പകല്‍വസന്തം
നദിയില്‍
വിരിയിച്ചെടുത്തത്‌!

ഒരു കുമ്പിള്‍
നിറയെ
കോരിയെടുത്തത്‌,
നിങ്ങള്‍ക്കായി...

സുല്‍ |Sul 10:01 PM  

എന്റെ യാത്രാമൊഴീ
ഈ ചിത്രങ്ങള്‍
എത്രമനോഹരം
അതിലും മനോഹരം
അതിനോടൊപ്പം നില്‍ക്കും
താങ്കളുടെ വരികള്‍
അഭിനന്ദനങ്ങള്‍!
"ഠേ.........”
ഇതിനെയാണോ “ഷൂട്ട് അറ്റ് സൈറ്റ്” എന്നു പറയുന്നത്?
-സുല്‍

കുടുംബംകലക്കി 12:22 AM  

ഫോട്ടോയ്ക്കെന്തിനു കവിത?
കവിതയ്ക്കെന്തിനു ഫോട്ടോ?

പൂര്‍ണമദ: പൂര്‍ണമിദം!

സൂര്യോദയം 1:59 AM  

ഉഗ്രന്‍, അത്യുഗ്രന്‍....

അപ്പു ആദ്യാക്ഷരി 4:27 AM  

നല്ല ഫോട്ടോസ്. ..ഹായ്..

Unknown 4:38 AM  

‘യാത്രാമൊഴി പറഞ്ഞ് പിരിഞ്ഞിട്ടും ആ തീരത്തെ പിരിയാന്‍ വയ്യാതെ വിങ്ങി നില്‍ക്കുന്ന എന്നെ ചന്ദ്രബിംബദര്‍പ്പണത്തിലൂടെ പകലോന്‍ ഒളിഞ്ഞുനോക്കുന്നത് നദിയില്‍ പൂത്ത നക്ഷത്രങ്ങളായി‘.

യാത്രാമൊഴീ,
കവിതയും പടങ്ങളും പരസ്പരം മത്സരിക്കുന്നു.

സാജന്‍| SAJAN 4:52 AM  

ഹാ ഹാ നല്ല പടങ്ങള്‍..:)

ടി.പി.വിനോദ് 6:14 AM  

അതിസുന്ദരം ചിത്രങ്ങളും എഴുത്തും...

വെളിച്ചത്തിന്റെ തിളങ്ങുന്ന ഉമ്മകള്‍ കൊള്ളുമ്പോഴാണോ ഇരുളിന് ഇങ്ങനെ നനഞ്ഞും കുളിര്‍ത്തും ഇക്കിളിയാവുന്നത്?

മുല്ലപ്പൂ 4:08 AM  

യാത്രാമൊഴീ,

ഈചിത്രത്തില്‍ എവിടെയോ എനിക്കെന്റെ മനസ്സ് നഷ്ടമായീ.

മനോഹരം.
കവിതയും.

Anonymous 1:41 AM  

വരികളും ചിത്രവും യോജിച്ചു പോകുന്നു ... പക്ഷെ ചിത്രം കുറേക്കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു.

Kaippally 10:37 PM  

അണ്ണേയി

ഞാന്‍ ഞെട്ടി.

Promod P P 11:04 PM  

ചിത്രങ്ങള്‍ ഒരു കവിത പോലെ അതിമനോഹരം

ആശംസകള്‍ മച്ചാന്‍സ്



qw_er_ty

മുസ്തഫ|musthapha 11:37 PM  

യാത്രാമൊഴീ...

മനോഹരം... അതിമനോഹരം

വേറെ ഒന്നും പറയാനില്ല

Pramod.KM 11:54 PM  

യാത്രാമൊഴിച്ചേട്ടാ...
സൂപ്പറ് എന്നു പറഞ്ഞാല്‍ സൂസൂപ്പറ്;)

Unknown 11:10 PM  

സുഹൃത്തുക്കളേ,

തിരക്കുകാരണം എല്ലാവരോടും നന്ദി പറയാന്‍ വൈകി.

സുല്‍,
കുടുംബം കലക്കി,
സൂര്യോദയം,
അപ്പു,
പൊതുവാള്‍,
സാജന്‍,
ലാപുട
മുല്ലപ്പൂ,
ഫ്രീബേഡ്‌,
കൈപ്പള്ളി,
തഥാഗതന്‍,
അഗ്രജന്‍,
പ്രമോദ്‌

എല്ലാവര്‍ക്കും വളരെ നന്ദി!

കുറുമാന്‍ 11:18 PM  

ഗംഭീരം ചിത്രങ്ങള്‍, കവിതയും നന്നായി.......എനിക്കു നന്ദി കിട്ടിയില്ല :)

അപ്പൂസ് 11:19 PM  

നന്ദി പറയാന്‍ വൈകിയതു കൊണ്ട് വൈകിയെത്തിയ ചിലര്‍ക്കൊക്കെ ഇതു കാണാനായി.. മനോഹരം!

Unknown 10:16 PM  

കുറുമാന്‍,
നന്ദി മാഷേ...

അപ്പൂസ്‌,
നന്ദി!

ആഷ | Asha 2:27 AM  

അതിമനോഹരം

Unknown 6:42 PM  

ആഷ,
നന്ദി!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP