തുടര്‍ക്കഥ-ഫ്ലാഷ് ബാക്ക്
അയല്‍പക്കത്തെ മച്ചിന്‍പുറത്ത് ഞങ്ങളുടെ “പാപ്പരാസിത്തം“ തീരെ വകവെയ്ക്കാതെ, അരങ്ങേറിവന്ന ത്രികോണപ്രേമത്തിന്റെ ചില ദൃശ്യങ്ങള്‍
രംഗം ഒന്ന്:
ഹമ്പട വഞ്ചകാ...ഞാനിനി ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല...ഹെന്റെ ശ്രീരാമചന്ദ്രാ..ഞാനിതാ ചാടാന്‍ പോണൂ...
രംഗം രണ്ട്:
ചാടല്ലെ ഹെന്റെ ഗരളേ...നീയിങ്ങനെ പിണങ്ങിയാലോ..അതൊക്കെ ഒരു നമ്പ്ര അല്ലേ...
സുന്ദരിക്കുട്ടി ബാ നമുക്ക് ഒരു ഡൂയറ്റ് പാടിക്കളയാം..
പിണങ്ങുന്നുവോ നീ വയല്‍ക്കുരുവീ..
പരിഭവമോ നിന്‍ മിഴിപ്പൂക്കളില്‍..
കിളിയേ.....പോരൂ...ഈ കൂട്ടില്‍
പുന്നാരം.. പറയാന്‍, പുണരാന്‍ കൊതിയായി..
10 comments:
ടെസ്റ്റിങ്ങ്..ടെന്‍സിങ്ങ്..
ഗവേഷണം എന്നുള്ളത് ഇതിലൊക്കെയാണല്ലേ. ഉം. പുരോഗമിക്കും...
ഹാഹാ ഈ സൂവിന്റെ കാര്യം.
ഗുരുജീ പുതിയ കവിതകള്‍?
“നാണമില്ലേ ചേട്ടാ, ഞങ്ങളെ ഇങ്ങനെ ഒളിഞ്ഞു നോക്കാന്‍? ചേട്ടനും ഒരു കല്യാണമൊക്കെ കഴിച്ച ആളല്ലേ?”
നന്നായിട്ടുണ്ട്!
സൂ പറഞ്ഞപോലെ, ഹമ്പടാ ഇതിനാണ് ഗവേഷണംന്ന് പറഞ്ഞ് അവടെ കൂടിയിരിക്കുന്നത് ല്ലേ?
യ.മൊഴി.. പേരിടാറാവുമ്പോഴ് പറയണേ....
അതുല്യചേച്ചി, പേര് ആർക്ക്? യാത്രാമൊഴിക്കോ അതോ ആ അണ്ണാൻ ദമ്പതികൾക്കു പിറക്കാൻ പോകുന്ന കൊച്ചണ്ണാനോ?
യാത്രാമൊഴി, പടങ്ങൾ ഉഗ്രൻ. കമന്ററി അതുഗ്രൻ... ;-)
സു,
ആ നാക്കൊന്നു നീട്ടിക്കേ...കരിനാക്കാണോന്നു നോക്കട്ടെ...ഗവേഷണമോ പുരോഗമിക്കുന്നില്ല അതു കൊണ്ട് ഇതൊക്കെയാണിപ്പോള്‍ തൊഴില്‍. അതു പുരോഗമിക്കുന്നുണ്ടേ...
പെരിങ്ങോടാ,
ചോദ്യം പിടികിട്ടി...
പഴയതല്ലാതെ പുതിയതൊന്നുമില്ലേടേയ് എന്നല്ലേ...
സ്വാര്‍ത്ഥാ,
ഇവരുടെ സ്വകാര്യനിമിഷത്തില്‍ നിന്നും അടിച്ചു മാറ്റിയ വേറെയും ചില ദൃശ്യങ്ങളുണ്ട്. അത് സെന്‍സര്‍ ചെയ്തു. അതും കൂടി ഇട്ടിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി!
അതുല്യ ചേച്ചി,
ഈ ചേച്ചീടെ ഒരു കാര്യം..അവരു പ്ലാനിങ്ങിലാണെന്നേ...
ആദിത്യാ,
താങ്ക്യു...താങ്ക്യു..
വളരെ മനോഹരം.
കത്രിക വച്ച ബാക്കി ചിത്രങ്ങള്‍ എവിടെ?
അയ്യോ സാക്ഷി,
അതു വേണോ?
അവരു മാനനഷ്ടത്തിനു കേസ് കൊടുത്താലോ?
Post a Comment