ഇതു മഞ്ഞുകാലം..
രണ്ട് ദിവസമായി നിലയ്ക്കാത്ത ഹിമപാതം.
പെയ്തൊഴിഞ്ഞ് വീണ്ടും ഒരു അസ്തമയമെത്തുന്നു.
വേലിയില്‍ വിറപൂണ്ടിരിക്കുന്ന കുരുവികള്‍.
മഞ്ഞു പൂക്കുന്ന ചില്ലകളില്‍
കൂടു തിരയുന്ന ഏകാകിയൊരുവള്‍.
കോണ്‍ക്രീറ്റ് തെരുവില്‍
തണുപ്പില്‍ തല ചായ്ച്ച്
മറ്റൊരാള്‍...
ഞാന്‍ മുറിയ്ക്കുള്ളില്‍,
സുഖപ്രദമായ നേര്‍ത്ത ചൂടിന്റെ
വിരിപ്പുകളിലേക്ക് ചേക്കേറുന്നു..
വീടുകളില്ലാത്തവരെയോര്‍ത്ത്
പനിയ്ക്കാതെ,
വിറയ്ക്കാതെ,
വിയര്‍ക്കാതെ
അഗാധ നിദ്രയിലേക്ക്..
10 comments:
ടെസ്റ്റിങ്ങ്...
മഞ്ഞത്ത് ഒരു കുഞ്ഞിക്കുരുവി......
ഉണ്ണാതെ.... ഉറങ്ങാതെ.... മൊഴിയാതെ....
ദൂരത്ത് വേറൊരു കുഞ്ഞിക്കുരുവി....
... മൊഴിഞ്ഞ്... മിഴിനനഞ്ഞ്...ഉറങ്ങാന്‍ പറ്റാതെ...
ദൈവം മഞ്ഞില്‍ പൂണ്ടുപോയോ?
മഞ്ഞുകാലം
മരവിപ്പിന്റെ വെളുപ്പ് !
നിദ്രയെ ആവാഹിക്കുന്ന,
ബോധത്തെ ഉറക്കുന്ന ഉന്മാദം !
സു,
മൂപ്പരുടെ കാര്യം എനിക്കറിയില്ല.
ഞാന്‍ മാവിലായിക്കാരനാ!
താങ്ക്സ് ട്ടോ..
നളന്‍
ഉന്മ്‍ാദമെല്ലാം
ഉപ്പുതരികളൊത്ത് അലിഞ്ഞലിഞ്ഞ്...
അനാദിയായ ജലകണങ്ങളായി
ഉറവകളിലേക്ക് മടങ്ങുകയായി.
very nice.
വിശാലാ,
താങ്ക്യൂ...
മഞ്ഞു പൂക്കുന്ന ചില്ലകളില്‍
കൂടു തിരയുന്ന ഏകാകിയൊരുവള്‍...
.............
കോണ്‍ക്രീറ്റ് തെരുവില്‍
തണുപ്പില്‍ തല ചായ്ച്ച്
മറ്റൊരാള്‍...
ദൃശ്യങ്ങളിൽ കരളുടക്കുന്നു...
യാത്രാമൊഴി , നന്നായിരിക്കുന്നു.
യാത്രാമൊഴീ... ഡോ.... ഉറങ്ങിയോ... ഹലോ... യാത്രാമൊഴീ...
“ങേ...”
അല്ല, ഉറങ്ങിയോന്നറിയാന്‍ വിളിച്ചതാ, കെടന്നൊ, കെടന്നൊ... സ്വീറ്റ് ഡ്രീംസ്...
വരികളും ദൃശ്യങ്ങളും മനോഹരം.
സൂഫി,
നന്ദി...അയല്‍ക്കാരാ..നന്ദി..
സ്വാര്‍ത്ഥോ പൂയ്..
വിളിച്ചോന്നറിയാന്‍ എണീറ്റതാ..
അപ്പോ ശരി ട്ടോ..ഞാന്‍ ഉറങ്ങി..
സാക്ഷി,
വളരെ നന്ദി...
Post a Comment