Wednesday, February 15, 2006

പ്രതിമകള്‍ക്ക് പറയാനുള്ളത്..

ജോണ്‍ മാര്‍ഷല്‍ (1755 - 1835),
ദേശസ്നേഹി,
ധീരയോദ്ധാവ്,
നിയമജ്ഞന്‍,
ചീഫ് ജസ്റ്റിസ് ഒഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്,
എല്ലാമൊക്കെ ആയിരുന്നു...
ഇന്നിപ്പോള്‍ ഈ മഹാനഗരത്തില്‍ ഒരു കോണിലിരുന്ന്
ട്രാഫിക് നിയന്ത്രിക്കുന്നു..
പറവകള്‍ക്ക് “നിര്‍മലരാകാന്‍” ഇടമൊരുക്കുന്നു...
പ്രതിമജീവിതം സ്വസ്ഥം!




ജനറല്‍ റിച്ചാര്‍ഡ് മോണ്ട്ഗോമറി (1738–1775),
ഐയര്‍ലണ്ടിലെ ഡുബ്ലിനില്‍ ജനിച്ച്,
ബ്രിട്ടിഷ് പട്ടാ‍ളക്കാരനായി സേവനം അനുഷ്ടിച്ച്,
അമേരിക്കയിലേക്ക് ചേക്കേറി.
അമേരിക്കയുടെ സാമ്രാജ്യത്വ മോഹങ്ങളെ നെഞ്ചിലേറ്റി
കനേഡിയന്‍ ആക്രമണത്തില്‍ പങ്കെടുത്ത്
മോണ്ട്രിയല്‍ പിടിച്ചടക്കാന്‍ സഹായിച്ചു.
ഒടുവില്‍ ക്യുബക് കീഴടക്കാനുള്ള ശ്രമത്തില്‍ കൊല്ലപ്പെട്ടു.
കുറച്ചു കാലങ്ങളായി,
മറ്റെങ്ങും പോകാനില്ലാത്ത,
ആരെയും കീഴടക്കാത്ത,
ഈ മരവുമൊത്ത് കഥകള്‍ പങ്കിട്ട് കഴിയുന്നു.

11 comments:

Unknown 11:59 PM  

വീണ്ടും ടെസ്റ്റിങ്ങ്...

Kalesh Kumar 12:54 AM  

നല്ല പടങ്ങൾ!
വിവരണവും കൊള്ളാം..

വര്‍ണ്ണമേഘങ്ങള്‍ 2:58 AM  

ഈ മഹാന്മാരെയൊക്കെ ആരെങ്കിലും തിരിഞ്ഞു നോക്കുന്നുണ്ടെങ്കിൽ അത്‌ പക്ഷികൾ മാത്രം..

സൂഫി 3:34 AM  

ഭാഗ്യം ! സെക്രട്ടറിയേറ്റ് വളപ്പിലെ പ്രതിമകളിലെപ്പോലെ കാക്കകളൊന്നും കാഷ്ഠിച്ചു നാറ്റിക്കുന്നില്ലല്ലോ?

സ്വാര്‍ത്ഥന്‍ 9:06 AM  

നന്നായിട്ടുണ്ട്...
(സില്‍ഹൌട്ടി എന്നതിന്റെ മലയാളം എന്നതാ?)

Anonymous 10:27 AM  

മോണ്‌ട്രിയാല്‌ ക്യുബെകിന്റെ ക്യാപിറ്റൽ അല്ലേ ? അതൊ ക്യുബെക്‌ മൊത്തം പിടിച്ചടക്കാനുള്ള ശ്രമത്തില്‌ കൊല്ലപ്പെട്ടു എന്നാണൊ?

ബിന്ദു

Unknown 12:55 PM  

കലേഷ്,

പടങ്ങളും വിവരണവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം.

വര്‍ണമേഘങ്ങള്‍,

വളരെ ശരിയാണു.
പ്രതിമകള്‍ക്ക് കൂട്ട് എന്നും പറവകള്‍ തന്നെ!

സൂഫി,

കാക്കകളില്ലെങ്കിലും മറ്റു പക്ഷികളുണ്ട് കാഷ്ഠിക്കാന്‍. പക്ഷെ പൊതുവെ മഹാന്‍‌മാരോടുള്ള ബഹുമാനം കൊണ്ടോ എന്തോ ഇവിടെ പ്രതിമകളെ ഇത്തരത്തില്‍ അധികം ഉപയോഗിച്ചു കാണുന്നില്ല.

സ്വാര്‍ത്ഥാ,

താങ്ക്യൂ..
സില്‍ഹൌട്ട് എന്നാല്‍ “നിഴല്‍ചിത്രം, ഛായാരൂപം“ എന്നൊക്കെ അര്‍ത്ഥമുണ്ടെന്ന് നിഘണ്ടുക്കള്‍ പറയുന്നു.

ബിന്ദു,

ക്യുബക്കിന്റെ പ്രൊവിന്‍ഷ്യല്‍ ക്യപിറ്റല്‍ “ക്യുബക് സിറ്റി“ എന്ന് തിരച്ചില്‍ യന്ത്രങ്ങള്‍ പറയുന്നു. ഇവിടെ നോക്കുക “http://en.wikipedia.org/wiki/Quebec“
മോണ്ട്രിയലിനെ ക്യുബക്കിന്റെ “കള്‍ച്ചറല്‍ ക്യാപിറ്റല്‍, ഇക്കണോമിക് ക്യാപിറ്റല്‍“ എന്നൊക്കെ വിശേഷിപ്പിച്ചു കാണുന്നുണ്ട്. ഇനി 18-ആം നൂറ്റാണ്ടില്‍ കാര്യങ്ങള്‍ ഏതുവിധത്തില്‍ ആയിരുന്നു എന്ന് എനിക്ക് തീര്‍ച്ചയില്ല. എന്തായാലും മോണ്ട്രിയല്‍ കീഴടക്കിയ ശേഷം ഇവരെല്ലാം ചേര്‍ന്ന് ക്യുബക് പിടിക്കാന്‍ പോയി എന്ന് ഈ മൂപ്പിലാന്റെ രേഖപ്പെടുത്തിയ ചരിത്രം സൂചിപ്പിക്കുന്നു.

എല്ലാവര്‍ക്കും നന്ദി...

Santhosh 11:55 AM  

കൃത്യമായ മലയാള പദം അറിയില്ല. എന്നാലും “ഛായാരൂപം” എന്നത് വളരെ അടുത്തുനില്‍ക്കുന്നു. പിന്നെ, silhouette-ന്‍റെ ഉച്ചാരണം സ്സിലൌവെറ്റ് അല്ലെങ്കില്‍ സ്സിലോവെറ്റ് (അഥവാ ഇതിനുരണ്ടിനുമിടയ്ക്ക്) ആണ്.

സസ്നേഹം,
സന്തോഷ്

Unknown 3:32 PM  

സന്തോഷ്,

ഉച്ചാരണത്തിന്റെ കാര്യത്തില്‍ ഒരു സംശയം ഉണ്ടായിരുന്നു. സന്തോഷ് പറഞ്ഞതുകൊണ്ട് വിശദമായ തിരച്ചില്‍ നടത്തി. സംഗതി താങ്കള്‍ സൂചിപ്പിച്ചതുപോലെ രണ്ടിനും ഇടയില്‍ വരുന്ന “സിലുവെറ്റ്” ആണു ശരിയായ ഉച്ചാരണം എന്ന് ഈ സൈറ്റില്‍ പറയുന്നു

http://m-w.com/cgi-bin/audio.pl?silhou01.wav=silhouette .

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.

nalan::നളന്‍ 10:33 AM  

നിഴല്‍ചിത്രങ്ങളിലൂടെയുള്ള കഥ പറച്ചില്‍ ഉചിതമായി.
ഇല്ലേല്‍ ഇത്ര ഭംഗി വരുമായിരുന്നോ എന്നു സംശയം.

Unknown 5:43 PM  

നളാ,

ആ പറഞ്ഞത് സത്യം...
പടമെടുത്തു കഴിഞ്ഞപ്പോള്‍ വെറുതെ ഒരു രസത്തിനു പ്രതിമകളുടെ ചരിത്രം ചികഞ്ഞു. എന്നാല്‍ അതും കൂടി ചേര്‍ത്ത് കളയാം എന്നു കരുതി.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP