Friday, February 17, 2006

വിളക്കുമരം

I
തണുപ്പ്..
ഹരിതമുറങ്ങുന്ന
നഗ്നശിഖരങ്ങളില്‍
ഞരമ്പുകളില്‍
പ്രാണനില്‍
എങ്ങും പടരുന്ന തണുപ്പ്..

ഓര്‍മ്മകളില്‍
മറയുന്നൂ,
സുഖദായകം
സൂര്യദീപ്തി തന്‍
ചുടുസ്പര്‍ശം.

കുളിരു പൂക്കുന്നൊരീ
സിരാപടലങ്ങളില്‍
പകരു നീ
വിദ്യുത് പ്രദീപമേ
ഇത്തിരിച്ചുടുവെളിച്ചം!



II
നിത്യം ജ്വലിക്കയാല്‍‍
പൊള്ളിത്തിണര്‍ത്തൊരീ
ചില്ലുകൂട്ടില്‍
വേര്‍പെട്ടു പോകുമെന്‍ പ്രാണനും
സ്മൃതികളും,
ജ്വരതപ്തമീ
വൈദ്യുതാലിംഗനങ്ങളും..

എങ്കിലും..
മഞ്ഞുവീണലിയുമീ
വഴിവക്കിലിക്കൊച്ചു
തണുവിന്‍പൊയ്കയില്‍
മെല്ലെയീ മുഖമൊന്നു
ചേര്‍ത്തു വെയ്ക്കാന്‍
വല്ലാതെ മോഹിച്ചു
പോകയാണെന്നും!


15 comments:

Unknown 8:08 PM  

ടെസ്റ്റിങ്ങ്...

ചില നേരത്ത്.. 9:48 PM  

യാത്രാമൊഴീ..
ഇതു പോലെയുള്ള വിളക്കു മരത്തിന്‍ ചോട്ടിലിരുന്നാണൊ എബ്രഹാം ലിങ്കണ്‍ പഠിച്ചത്?..
കവിത അതിമനോഹരമായിരിക്കുന്നു.

Santhosh 9:53 PM  

കവിതയും പടങ്ങളും ഒന്നിനൊന്നു മെച്ചം!

സസ്നേഹം,
സന്തോഷ്

Visala Manaskan 10:23 PM  

അതിഗംഭീരം സുഹൃത്തേ...

(എന്തിറ്റാ പടങ്ങള്‍..!ചിതര്‍പ്പന്‍..)

Kalesh Kumar 10:57 PM  

സൂപ്പറായിട്ടുണ്ട്!
അതിമനോഹരം!!!

Unknown 7:17 PM  

ഇബ്രു,

ആയിരുന്നോ? ആവോ..
എവിടെയിരുന്നാ‍യാലും,
കുഞ്ഞുണ്ണിമാഷ് പറഞ്ഞതു പോലെ,
ആ വിദ്വാന്‍ “ഒരു പാടു വാരിയകത്താക്കി”!
വരികള്‍ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

സന്തോഷ്, വിശാലാ, കലേഷേ,

എല്ലാവരുടെയും നല്ല വാക്കുകള്‍ക്ക്
നന്ദി..നന്ദി..നന്ദി..

ഇന്ദു | Preethy 4:37 PM  

യാത്രാമൊഴി,
വായിക്കാന്‍ വൈകി. ചിത്രങ്ങളും കവിതയും വളരെ നന്ന്! കവിതയെഴുതിയിട്ട് ചിത്രമെടുത്തോ അതോ മറിച്ചോ?

Kumar Neelakandan © (Kumar NM) 7:58 PM  

വളരെ നല്ല ചിത്രങ്ങള്‍. കവിതയും.

രാജീവ് സാക്ഷി | Rajeev Sakshi 9:17 PM  

നന്നായിട്ടുണ്ട്.

Unknown 5:36 PM  

ഇന്ദു,

നന്ദി..
ആദ്യം ചിത്രമെടുത്തു. പോസ്റ്റ് ചെയ്യാന്‍ നേരം മനസ്സില്‍ തോന്നിയത് ചിത്രത്തിനൊപ്പം എഴുതിയിട്ടു. അതാണല്ലോ എളുപ്പം!

കുമാര്‍,

ഒരു പ്രൊഫഷണലായ താങ്കളുടെ സന്ദര്‍ശനവും അഭിപ്രായവും ഈയുള്ളവനു കൂടുതല്‍ പ്രചോദനമാകും.
വളരെ നന്ദി.

സാക്ഷി,

താങ്ക്യു..

evuraan 7:42 PM  

നന്നായിരിക്കുന്നു.

ചിത്രങ്ങളും കേമം..

ഇളംതെന്നല്‍.... 10:05 PM  

നല്ലവരികള്‍..ചിത്രങ്ങളും....

ഉമേഷ്::Umesh 11:12 PM  

കവിതയും ഫോട്ടോകളും ഇഷ്ടപ്പെട്ടു. അടിക്കുറിപ്പുസഭയില്‍ ഇങ്ങനെ കവിതയില്‍ ഒന്നുരണ്ടു കുറിപ്പുകളിടുമോ?

കണ്ണൂസ്‌ 11:23 PM  

മൊഴീ, വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍. നല്ല കവിതകളും ചിത്രങ്ങളും.

Unknown 7:25 PM  

ഏവൂരാന്‍, ഇളം തെന്നല്‍,

നിങ്ങളുടെ പ്രോത്സാനങ്ങള്‍ക്ക് വളരെ നന്ദി..

ഉമേഷ്ജി,

വരികളും ചിത്രങ്ങളും ഇഷ്ടമായെന്നറിയിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
അടിക്കുറിപ്പു സഭയില്‍ കുറിപ്പിടാന്‍ തീര്‍ച്ചയായും ശ്രമിക്കാം..

കണ്ണുസ് ഭായി,

താങ്ക്യു വെരി മച്ച്!

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP