Friday, March 17, 2006

വിധേയന്‍..

അവള്‍ വരുമ്പോഴേക്കും എന്തെങ്കിലും കഴിക്കാനുള്ള വകയുണ്ടാക്കാം..
ഈ “കുപ്പത്തൊട്ടി ഫാസ്റ്റ് ഫുഡ്” തന്നെ ശരണം!അവളെ കാണുന്നില്ല..ഇനിപ്പോ ഇത് കഴിച്ചുകളയാം..ഫോട്ടോയെടുക്കാനാണെങ്കില്‍ ദാ എടുത്തോ!ഒന്നു കൂടി വേണമെന്നോ...അടിയന്‍ റെഡി!

18 comments:

യാത്രാമൊഴി 11:58 PM  

വിധേയന്‍...

ദേവന്‍ 12:02 AM  

ഞാന്‍ കരുതി യെവന്‍ എവിടെയോ കളഞ്ഞുപോയ... തിരയുക ആണെന്ന്.

(നോ ടോ;- റൂള്‍ഡ് മുതുക് ഇല്ലാത്തവനൊക്കെ മലയണ്ണാനാണെന്നായിരുന്നു എന്‍റെ വിചാരം.)

Sapna Anu B. George 12:37 AM  

അവള്‍ക്കെന്തിഷ്ടപ്പെടും,ബര്‍ഗറോ, ഞാറക്കയോ,അതോ?
ഒരു ചോയിസ് ഇരിക്കട്ടെ....

വിശാല മനസ്കന്‍ 12:51 AM  

സന്തോഷം നല്‍കുന്ന കാഴ്ചകള്‍. :)

സാക്ഷി 12:58 AM  

അയ്യേ, കുടവയറന്‍!
ഞാന്‍ കണ്ണടച്ചു. ഇനി എന്നെ ആരും കാണില്ല. ;)

അതുല്യ 12:59 AM  

good pics yathramozhi.

kumar © 1:13 AM  

എനിക്കാ പാര്‍ക്ക് ബഞ്ചില്‍ ഇരിക്കുന്ന ചിത്രം അങ്ങ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

സൂഫി 1:32 AM  

മൊഴി, അണ്ണാറക്കണ്ണനെ എനിക്കിഷ്ടപ്പെട്ടു.

സു | Su 1:50 AM  

അണ്ണാറക്കണ്ണനും തന്നാലായത് എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ എന്ന് പറയാന്‍ വന്നതായിരിക്കും.

ഇന്ദു | Indu 4:00 PM  

അവനൊരു സുന്ദരന്‍ തന്നെ!
ഈ അണ്ണാന് ശ്രീരാമന്‍ തടവിയ മൂന്നു വരകളുണ്ടെന്നു തോന്നുന്നു. വരയുള്ള അണ്ണാനെ ഇവിടെ ഞാന്‍ കണ്ടിട്ടില്ല. ശ്രീരാമന്‍ തടവിയ അണ്ണാറക്കണ്ണന്മാര്‍ ഇവിടെ വരെ എത്തിയിട്ടില്ല എന്നാണ് കരുതിയിരുന്നത്.

വക്കാരിമഷ്‌ടാ 8:16 PM  

നല്ല പടങ്ങൾ...
ലെവനെ വിടാതെ പുറകെ നടന്ന് എടുത്തല്ലോ ചിത്രങ്ങൽ..

അഭിനന്ദനങ്ങൾ

യാത്രാമൊഴി 7:50 PM  

എല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ക്ക് നന്ദി..

ദേവാ,

യെവന്മാരു ഏകദേശം മലയണ്ണാന്മാരുടെ സൈസിനോടടുത്ത് വരും. മുടിഞ്ഞ തീറ്റയല്ലേ..

സ്വപ്നം,

അവള്‍ക്കും അവനും ഇഷ്ടം “മച്ചിക്കനാ” (മക്‌ചിക്കന്‍ എന്നും പറയും).

വിശാലാ,

സന്തോഷമായി എനിക്കും

സാക്ഷി,

അപ്പറഞ്ഞത് നേരാ..ലവനു സ്വല്പം കുടവയറുണ്ട്..

അതുല്യ,

താങ്ക്‍സ് കേട്ടോ..

കുമാര്‍,

പടം ഇഷ്ടമായെന്നറിയുന്നതില്‍ വളരെ സന്തോഷം. പാര്‍ക്കിലെ ബെഞ്ചല്ല കേട്ടോ, ഞങ്ങളുടെ കാമ്പസിലെയാണു.

സൂഫി, സൂ,

നന്ദി..നന്ദി..

ഇന്ദു,

താങ്ക്‍സ്
യെവനു മുതുകത്ത് ശ്രീരാമന്‍ മാന്തിയ വരകളില്ല. ശ്രീരാമന്‍ മാന്തിയ ടീമുകളെ ഞാനും ഇവിടെ കണ്ടിട്ടില്ല.

വക്കാരീ,
താങ്ക്യൂ..
ലവന്‍ ആളൊരു യൂസര്‍ ഫ്രണ്ട്‌ലിയണ്ണാനായിരുന്നു. തൊട്ടടുത്ത ബെഞ്ചില്‍ ഞാന്‍ ചെന്നിരുന്നപ്പോള്‍, ഒരു കൂസലുമില്ലാതെ പോസ് ചെയ്തു തന്നു.

പെരിങ്ങോടന്‍ 12:01 AM  

ഈ ഫോട്ടോബ്ലോഗ് കഴിഞ്ഞ കുറേ ലക്കങ്ങളായിട്ട് എനിക്ക് മിസ്സായിയല്ലോ, അതെന്താ ലിസ്റ്റിലൊന്നും വരുന്നില്ലേ?

യാത്രാമൊഴി 7:35 PM  

പെരിങ്ങോടാ,

എനിക്കിപ്പൊ ലിസ്റ്റ് തന്നെ കാണാന്‍ കിട്ടുന്നില്ല.
“തനി മലയാളം ബ്ലോഗുകള്‍“ എന്ന പേരില്‍ ഞാന്‍ ബുക്‌മാര്‍ക്ക് ചെയ്തത് ഇതായിരുന്നു. http://68.80.197.204/malayalam/work/head.html
ഇപ്പോള്‍ “നിങ്ങള്‍‍ തിരയുന്ന താള്‍ നിലവില്‍ ലഭ്യമല്ല” എന്നാണു പറയുന്നത്.

ശനിയന്‍ \OvO/ Shaniyan 7:40 PM  

ഇതു നോക്കൂ..
http://home.comcast.net/~m.aln/malayalam/head.html

യാത്രാമൊഴി 8:28 PM  

തനിമലയാളബൂലോഗം കൂടുമാറിയതറിഞ്ഞില്ല.
താങ്ക്യു ശനിയാ!
ഇപ്പോള്‍ താള്‍ ലഭ്യമാണു.

ശനിയന്‍ \OvO/ Shaniyan 8:32 PM  

:-) കണ്‍കെട്ടല്ല, മറിമായമല്ല, അതാണ് ഇന്ദ്രജാലം!! അതിനുള്ള മറുമരുന്നുകള്‍ നമുക്കു കണ്ടു പിടിക്കാം :-)

evuraan 11:10 AM  

ഇതിപ്പഴാ കണ്ടത്.

തനിമലയാളം പേജിലേക്ക് പോകാന്‍ ഈ ലിങ്കുകളിലേതേലും ഒന്ന് ഉപയോഗിക്കുക

(1) http://malayalamblogroll.blogspot.com/

(2) http://anumathew.no-ip.info/malayalam/work/head.html

(3) http://malayalam.homelinux.net/malayalam/work/head.html

പിന്നെ, ഇതൊന്നും ശരിയായില്ലെങ്കില്‍,

(4) http://home.comcast.net/%7Em.aln/malayalam/head.htmlകൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കാണുക.

Blog Archive

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP