വീഞ്ഞു പാത്രം ചുണ്ടോടുപ്പിക്കുമ്പോള്‍ അരുതേയെന്നൊരു പിന്‍വിളി കേള്‍ക്കും പിന്നെ മതനിയമങ്ങളുടെ ഉഗ്രശാസനകളും. ശാസനകള്‍ ഉച്ചത്തിലാകുമ്പോള്‍, പിന്‍വിളി നേര്‍ത്തലിഞ്ഞില്ലാതാകുന്നു. ആ നിമിഷമൊന്നില്‍ ഒറ്റ വലിക്ക് വീഞ്ഞ് പാത്രം കാലിയാക്കി ലഹരിയുടെ ലോകത്തിലേക്ക് ചെന്നു ചേരുന്നു.
ബെന്നിയേ.. അപ്പം മുഴുക്കുടിയനാണല്ലേ... നടക്കട്ട് കലാകാരന്റെ പതിവ് ദൌര്‍ബല്ല്യങ്ങള്‍..
ഞമ്മക്കിത് haram ആണ് മോനെ.. ;) എന്റെ നസ്രാണിചങ്ങായിമാര്‍ പറയിണത് ഇതിന്റെ മലയാളം "ഹരം" എന്നാണെന്നാ. മൂക്കറ്റം വെള്ളത്തില്‍ നടക്കുന്ന നായര് ചെങ്ങായി പറഞ്ഞതു "ഹാ റം" എന്നും. വെള്ളമടിച്ച് കുന്തം മറിഞ്ഞ് കിടക്കുമ്പോള്‍ പത്രോച്ചന്‍ എന്ന സുഹ്രുത്തു ഇതിനു പുതിയ ഫത്‌വയും ഇറക്കി. "അല്‍ ബില്‍ കുല്‍ ബിയര്‍ കള്‍ വല്‍ ഹറാം" എന്ന്. എന്നു വെച്ചാല്‍ ബിയറും കള്ളും അടങ്ങുന്ന സകലമാന്‍ ആനമയക്കികളും ഹറാമില്‍ പെടുന്നേയില്ലെന്ന്.
പഠിക്കുന്ന കാലത്തു നാടായ നാട്ടിലെയൊക്കെ ഷാപ്പില്‍പ്പോയി കപ്പയും മീനും സോഡയും കഴിക്കും എന്നല്ലാതെ ലഹരിക്കാര്യത്തില്‍ ഞാനിന്നും ചാരിത്ര്യവാനാണ്
യാത്രാമൊഴീ..ദ് ഞമ്മന്റെ ജാക്ക് ദാനീയേലിന്റെ നമ്പ്ര സെവന്‍ അല്ലേ? ഇമ്മാതിരി “വെടക്ക്“ ഫോട്ടംസ് കണ്ട് ആകൃഷ്ടനായി, സംഗതി നല്ല ആപ്പിള്‍ ജ്യൂസിന്റെ സ്വാദായിരിക്കും എന്നു കരുതി ആദ്യമായി വലിയ പ്രതീക്ഷകളോടെ ഒരിറക്കു കുടിച്ചതും, പിന്നടുത്ത നിമിഷം മാള ഇടക്കിടക്കു തുപ്പുന്ന പോലെ അതെല്ലാം പുറത്തേയ്ക്ക് തുപ്പിയതും ഓര്‍ക്കുന്നു. മാള്‍ട്ടാണ് ഏറ്റവും വിഷമം. പഴങ്കഞ്ഞിയിട്ട കാടിവെള്ളം കുടിക്കണ പോലെ. ഇത്ര പൈസ കൊടുത്ത് മധുരമുള്ള വല്ലതും വാങ്ങിക്കുടിചൂട്രാ എന്ന് കുഞ്ഞാട് സ്നേഹിതനൊരുത്തന്‍ പണ്ടു ചൂടായി ചോദിച്ചതും ഓര്‍മ്മ വന്നു. ഫോട്ടംസ് ഗലക്കി!
അക്ഷരശ്ലോകം ഗ്രൂപ്പില്‍ ഞാനൊരിക്കല്‍ ചൊല്ലിയ ദേവീസ്തുതിയില്‍ “മാദ്ധ്വീമദാന്ധാം” എന്നൊരു പ്രയോഗമുണ്ടായിരുന്നു. അതു വായിച്ചു മത്തുപിടിച്ചു് ആളുകള്‍ മദ്യത്തെപ്പറ്റി (അനുകൂലിച്ചും എതിര്‍ത്തും) ഉള്ള ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. (14 ശ്ലോകങ്ങള്‍!)
ഇവിടെ വായിക്കാം. ചിത്രങ്ങള്‍ പോലെ ഇതും നിങ്ങള്‍ക്കു ചിലപ്പോള്‍ ഇഷ്ടമായേക്കും. ഓരോ തരത്തിലുള്ള മദ്യവും എങ്ങനെയാണു കുടിക്കേണ്ടതെന്ന “ചേരാ കള്ളിന്നു വെള്ളം,...” എന്ന ശ്ലോകം (#361) പ്രത്യേകിച്ചും.
(വെറുതേ ഇരിക്കുന്ന മനുഷ്യരെ അക്ഷരശ്ലോകം അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ വളരെക്കാലമായി ചെയ്തുപോരുന്ന ക്രൂരതകളില്‍ ഒന്നെന്നു കരുതി ക്ഷമിക്കുക.)
എന്താ വിശാലാ ഇത്? വീശിക്കഴിഞ്ഞ് രണ്ട് മൂന്ന് ഗ്ലാസ്സ് വെള്ളം കഴിക്കാനോര്‍ത്താല്‍ പിന്നെ ഈ തലവേദനയുടെ പ്രശ്നമുണ്ടോ?
ബിയറൊഴിച്ച് ബാക്കിയെല്ലാത്തിനും അമേരിക്കന്‍ ബാറുകളില്‍ കൊള്ളവില. കടയില് പോയി വാങ്ങി വീട്ടിലിരുന്നടിച്ചാല്‍ നാലിലൊന്ന് പൈസക്ക് കാര്യം സാധിക്കാം.
ഇവിടെ വന്നതിനു ശേഷം ഞാനൊരു വീഞ്ഞിന്റെ ആരാധകനാണ്. നാട്ടില്‍ പോര്‍ട്ട് വൈനല്ലാതെ ഒന്നും കണ്ടിട്ടില്ല. പോര്‍ട്ടിനാണെങ്കില്‍ ഭയങ്കരമധുരം, സ്മൂത്തും അല്ല. ഇവിടെ എന്തു തരവും ഉണ്ട്. 7 ഡോളറിന് കിട്ടുന്ന ഒരു ബക്കറ്റ് കാര്‍ലോറോസി മുതല്‍. വീഞ്ഞിന് മധുരം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ യഹൂദര്‍ മന്ത്രം ചൊല്ലി പാക്ക് ചെയ്യുന്ന കോണ്‍കോര്‍ഡ്. പൊതുവേ സ്ത്രീകള്‍ക്കാണ് ഈ നിര്‍ബന്ധം. എനിക്കാണെങ്കില്‍ ആള്‍ക്കഹോള്‍ പെര്‍സെന്റേജ് 13-ഇല്‍ കുറയരുതെന്ന ഒരു കണ്ടീഷനേ ഉള്ളൂ :)
കുടിയനോട് ഗാന്ധിയന്‍: ഗാന്ധിജിയേ കണ്ട് പഠിക്കൂ, അദ്ദേഹം മദ്യ വിരോധിയായിരുന്നു. എത്ര മഹാനായ മനുഷ്യന്‍!
കുടിയന്‍: ഒന്നു പോടാപ്പാ, അങ്ങേരു മുഴുക്കുടിയനാരുന്ന്.. പെണ്‍പിള്ളേരു വീക്നസ്സും ആരുന്ന്
ഗാന്ധിയന്‍: ഒരു ആദര്‍ശശാലിയും മഹാനുമായ അദ്ദേഹത്തെക്കുറിച്ച് ഇങനെ അനാവശ്യം പറയുന്നതു മോശമല്ലേ?
കുടിയന്‍: അങ്ങോരു നിങ്ങളെ പറ്റിച്ചതല്ലേ? അല്ലേല്‍ നിങ്ങ പറ, എന്തിനാ എപ്പൊഴും രണ്ടു പെന്‌പിള്ളേരുടെ തോളത്ത് താങ്ങി നടന്നേ? രണ്ടാണുങ്ങളായാ എന്താരുന്നു കൊഴപ്പം? പിന്നെ മാത്രമല്ല, വെടി കൊണ്ട് വീണപ്പ വരെ ‘ഹേ റം’ എന്നല്ലേ അങ്ങോരു പറഞ്ഞേ? കൂടെ ണ്ടായിരുന്ന കാലന്മാര്‍ അതു പോലും കൊടുത്തില്ല.. ഞാന്‍ ചാവുമ്പൊ ആരെങ്കിലും രണ്ടുതുള്ളി ഒഴിച്ചു തരന്‍ ണ്ടാവണേ ഈശ്വരാ!!!
കൈ കഴുകല്‍: ഇതു ഫോര്‍വേഡ് ആയി കിട്ടിയ തമാശയാണ്‍. എനിക്കാ രക്തത്തില്‍ പങ്കില്ല, ഇതിന്റെ യാതൊരു വിധ ഉത്തരവാദിത്തവും ഞാന്‍ ഏല്‍ക്കുന്നതല്ല. ആര്‍ക്കെങ്കിലും വിരോധമുടെങ്കില്‍ ഡിലീറ്റിയേക്കാം..
ഇപ്പോ തന്നെ ആവശ്യത്തിന് പ്രാരാബ്ദങ്ങളുണ്ട്. ഇനി അതിന്റെ കൂടെ ഇമേജിനേക്കൂടി നോക്കാന്‍ വയ്യ ഉമേഷേ.. ബൈദബൈ, കാണുന്ന ബ്ലോഗുകള്‍ മുഴുവന്‍ അടിയുണ്ടാക്കിന്‍ നടന്നിട്ടും എന്റെ ഇമേജിങ്ങനെ പച്ചക്കറിയാണോ? :(
പിന്നെ, ഇതുവരെ കുടിച്ചിട്ടില്ലാത്ത ആളാണോ ഉമേഷ്? ആണെങ്കില്‍ ഇന്നു തന്നെ വൈനൊന്ന് ട്രൈ ചെയ്യൂ... ഇതില്‍ പരം നല്ലകാര്യമൊന്നും ഒരാള്‍ക്ക് സംഭവിക്കാനില്ല. അഡിക്ഷന്‍ എന്നൊക്കെ അല്പബുദ്ധികള്‍ പറയുന്നതാണ്. ചാന്‍സ് കിട്ടുമ്പോളൊക്കെ ഞാന്‍ പോയി ബിരിയാണിയടിക്കും. അതുവച്ച് എനിക്ക് ബിരിയാണി അഡിക്ഷനാണ് എന്നു പറയാമോ? അതുപോലെ തന്നെ, വൈനിന്റെ കാര്യവും.
നാളെ വെള്ളിയാഴ്ച്ചയായതുകൊണ്ട് ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ ജുവല്‍ ഓസ്കോയില്‍ നിന്നും മോര്‍ഗന്‍ ഡേവിഡിന്റെ ഏറ്റവും ചെറിയ കുപ്പി കോണ്‍കോഡ് വൈന്‍ വാങ്ങുക. വില വെറും 2-3 ഡോളറുണ്ടാവും. വീട്ടിലെത്തി ആദ്യം തന്നെ ഒന്നു കുളിക്കുക. സിന്ധു ചായ ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കില്‍ അതു ഇപ്പോള്‍ വേണ്ട എന്നു പറയണം. കുളിച്ചു വന്ന്, ഒരു ഹിന്ദുസ്ഥാനി ഇന്‍സ്റ്റ്രമെന്റല്‍ വയ്ക്കുക. സിഡി ഇല്ലെങ്കില്‍ മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ മതിയാവും. അതുകഴിഞ്ഞ് സോഫയില്‍ സ്വസ്ഥമായൊന്നിരുന്ന് ഒരു ചില്ലുഗ്ലാസിലേക്ക് മോര്‍ഗന്‍ ഡേവിഡ് മുക്കാല്‍ ഗ്ലാസെടുക്കുക. ബാക്കിയുള്ളത് ഭദ്രമായി അടച്ച് എടുത്തുവയ്ക്കുക. ഇനി വിശാഖും സിന്ധുവും ഓരോന്നും ചെയ്യുന്നത് ഇങ്ങനെ നോക്കി, ഹിന്ദുസ്ഥാനി ആസ്വദിച്ച്, വളരെ മൃദുലമായി അരകവിള്‍ വീതം പതുക്കെ പതുക്കെ സമയമെടുത്ത് കുടിച്ചു തീര്‍ക്കുക. (കോണ്‍കോഡിന് ചവര്‍പ്പില്ല; മധുരമാണ്) ഇത്രയുമായാല്‍ പിന്നെ രക്ഷപ്പെട്ടു. അരമണിക്കൂര്‍ കഴിയുമ്പോള്‍ സാമാന്യം മോശമില്ലാതെ ഭക്ഷണം കഴിക്കുക. ബീഫ് ഫ്രൈ ആണ്‍ എന്റെ ഫേവറിറ്റ്. ചിക്കനും ചപ്പാത്തിയും ആയാലും അഡ്ജസ്റ്റ് ചെയ്യാം. അതിനു ശേഷം ധാരാളം വെള്ളം കുടിക്കുക. ഇപ്പോഴേക്കും ഉറക്കം വന്നിട്ടുണ്ടാവും. സുഖമായി ഉറങ്ങുക. ശുഭം.
പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി! “ഉരുക്കിയൊഴിച്ച അസ്തമയസൂര്യന്‍“ ഉഗ്രന്‍ പ്രയോഗമാണല്ലോ കണ്ണുസേ.
ദേവാ താങ്ക്യു. യെവനെന്നെ കുറേ കറക്കിയിട്ടുള്ളതാണേ..
ബെന്നി, ചിത്രജാലകം സന്ദര്‍ശിച്ചതിനു നന്ദി! ഇങ്ങനെയൊക്കെ പറഞ്ഞു കൊതിപ്പിച്ചാലും പഴയ കാലത്തേക്ക് തിരിച്ചു പോകാന്‍ യാതൊരു നിവൃത്തിയുമില്ല. ബാംഗ്ലൂരിലായിരുന്നപ്പോള്‍ കലഹിക്കാന്‍ ആരുമില്ലതെയിരുന്നതു കാരണം വെള്ളമടി ലാവിഷായിരുന്നു. കൂട്ടുകാരന്‍ രാജനെ വിടണ്ട!
ചിലനേരത്ത്, അതാണതിന്റെ സ്പിരിറ്റ്!!
മുരാരി, അതുല്യ, സ്വാര്‍ത്ഥന്‍, ബിന്ദു എല്ലാവര്‍ക്കും പെരുത്ത നന്ദി.
സൂഫി, ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ..ഒരു സ്മാളൊക്കെ അടിച്ച് ഹരീശ്രീ കുറിക്കണ്ടേ? ഇനി നാട്ടിലേയ്ക്ക് എപ്പോഴാണെന്ന് ഒരു പിടിയുമില്ല. എന്തായാലും വരുന്നെങ്കില്‍ അറിയിക്കാം കേട്ടോ.
അരവിന്ദാ, ഇതു ദാനിയേലല്ല. ജോണിമോനാ (കരുമാടിക്കുട്ടന്‍).
വിശാലാ ചിയേഴ്സ്! സിബു പറയുന്നത് പോലെ ശരിക്കും വെള്ളം കുടിച്ചാല്‍ തലവേദന ഉണ്ടാകില്ല. വെള്ളം വെള്ളേന ശാന്തി എന്നല്ലേ പ്രമാണം.
ഉമേഷ്ജി
നന്ദി. അക്ഷരശ്ലോകം സദസ്സില്‍ പോയി. കുറച്ചൊക്കെ വായിച്ചു. വളരെ രസമായിട്ടുണ്ട്.
സിബു,
ഇവിടെ ബാറില്‍ പോയാല്‍ കളസം കീറുമെന്നത് നേരു തന്നെ. വീട്ടില്‍ വാങ്ങിവെച്ചടിക്കുന്നതാ മെച്ചം. വീഞ്ഞ് വാങ്ങിക്കാന്‍ കടയില്‍ ചെന്നാല്‍ ഏതെടുക്കണമെന്ന് ആകെ കണ്‍ഫ്യുഷനാകുന്നു. കൊള്ളാവുന്ന ഒന്നു രണ്ട് വീഞ്ഞുകളുടെ പേരു പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ശനിയാ തമാശയോട് എനിക്ക് യാതൊരു വിരോധവുമില്ല കേട്ടോ. ഇതു വായിച്ചപ്പോള്‍ എനിക്കു “പ്രാദേശികവാര്‍ത്തകളിലെ“ ഗാന്ധിയനും മദ്യവര്‍ജ്ജനസമിതിയുടെ നേതാവുമായ മംഗലംജി (ശങ്കരാടി) ജഗതിയുടെ കള്ളുഷാപ്പിനു മുന്നിലിരുന്നു വിളിക്കുന്ന മുദ്രാവാക്യം ഓര്‍മ്മ വന്നു. “മര്‍ത്യരെ മൃഗമാക്കും മദ്യമേ, ദുരിതത്തിന്‍ വിത്തു വിതയ്ക്കും വിഷമേ, മദ്യമേ വിഷമേ വിഷമദ്യമേ..”
ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയ മദ്യപന്മാരും അല്ലാത്തവരുമായ എല്ലാ ബ്ലോഗര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ.
(മുണ്ടൂരി, അപ്പുറത്തെ കസേരയിൽ.... നാലു ചുറ്റും നോക്കി....... ആരുമില്ല.. മൊഴിയണ്ണൻ വന്ന് ഒന്നെത്തിനോക്കീട്ട് എന്തൊക്കെയോ പറഞ്ഞിട്ട് ദാ ഇപ്പോ അങ്ങ് പോയി. ആരുമില്ല)
വീരഭദ്ര സേവയും ഞാനും. നല്ലൊരു പ്റായത്തില്‍ സീറോസിസിന്റെ വക്കിലെത്തി മദ്യപാനം നിറ്‍ത്തിയ ഞാന്‍ മക്കളെ 2 വാക്കു പറയട്ടെ. മദ്യം ഒരു ലഹരിയാണു. അതു കുടുംബം കലക്കിയാണു.(വിശാലമനസ്കനോടു കടപ്പാടു) . അമിത മദ്യപാനം ഏതു ഭാര്യക്കും ഭറ്‍ത്തവിനോടു ദേഷയ്വും വൈരാഗ്യവും ഉണ്ടാക്കുന്നതാണു. അതു കുടുംബ ബന്ധങ്ങളുടെ ആറ്‍ദ്രതയും പവിത്റതയും ഇല്ലാതാക്കുന്നു. ഉത്തരവദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഉള്‍പ്റേരകമാകുന്നു. കുടി ഹറാം കേറ്റഗൊറി. ഹിപറ്റിറ്റിസ്(മഞ്ഞപിത്തം) വന്ന മുന്‍ ഗാമികളുണ്ടെങ്ങില്‍ വേണ്ട മോനെ വേണ്ട മോളെ വേണ്ട. നിത്യവ്റുതിക്കു വകുപ്പില്ലാതവറ്‍. വളര്‍ന്നു വരുന്ന കുട്ടികളുള്ളവറ്‍. അനധിക്റുത മദ്യം. കുടിക്കാവുന്നവ്റ്‍. നാമിപ്പോള്‍ ആരെങ്ങിലുമൊക്കെ ആയി എന്ന തോന്നലുകള്‍ ഉള്ളവറ്‍കു. രോഗം വന്നാലും ചികിത്സിക്കാന്‍ നെല്ലുള്ളവറ്‍ക്കു. പിന്നെ അഹം ബ്രഹ്മാസ്മി എന്ന തത്വമസി ഉള്ളവറ്‍ക്കു. അയ്യപ്പ ബൈജു റ്റയിപു കാറ്‍ക്കു. പരായി നാറ്‍, പരായി മാല്‍, രാം നാം ജപനാമു കാറ്‍ക്കു. ജീവിതതിന്റെ എല്ലാ കറുത്ത ഗറ്‍തങ്ങല്‍ താണ്ടി വന്ന ഗന്ധറ്‍വ വിലാപം ആരെയെങ്കിലും ചൊടിപ്പിക്കുന്നുവെങ്കില്‍ ക്ഷമിക്കുക. ഗന്ധറ്‍വന്‍ പാവമാണു- മനസ്സില്‍ തോന്നിയതു പറഞ്ഞു. അത്റമാത്റം.
യാത്രാ.. ചിത്രം ഒരു അടിപൊളി ഐഡിയ തന്നെ എന്നു പറയാന്‍ മറന്നു.
വീഞ്ഞുകളെ പറ്റി: എനിക്ക് ഏറ്റവും തല്‍പര്യമുള്ളവള്‍ ഇറാനില്‍ നിന്നും ആസ്ത്രേലിയയില്‍ കുടിയേറിയ സൈറ (Shiraz) ആണ്. http://en.wikipedia.org/wiki/Yellow_tail_(wine) ഒരുദാഹരണം. സൈറയെ മറ്റു മുന്തിരികളുമായി മിക്സ് ചെയ്തവയും കുഴപ്പമില്ല.
സൈറയെകിട്ടിയില്ലെങ്കില്‍ പിന്നെ, കാബര്‍ണെ (Cabernet Sauvignon). അതും കഴിഞ്ഞ് മെര്‍ലോ (Merlot) - ചവര്‍പ്പ് കൂടുതലാണ്. ഒരു നിവൃത്തിയുമില്ലെങ്കില്‍ സിന്‍ഫാന്‍ഡല്‍ (zinfandal). ഇതിന് കാണാന്‍ ഭംഗിയുള്ള റോസ് കളറാണ്. പക്ഷെ അതിന്റെ ഫ്രൂട്ട് ടേസ്റ്റ് എനിക്ക് അത്ര പിടിക്കുന്നില്ല; ആള്‍ക്കഹോളും കുറവാണ്.
ചിലിയില്‍ നിന്നുള്ള വീഞ്ഞുകളും നല്ലവയെന്നു കേള്‍ക്കുന്നു. സമ്മാനം കൊടുക്കാന്‍ കൊള്ളാം.
പള്ളിയില്‍ അച്ചന് തരുന്ന വീഞ്ഞിനോട് നൊസ്റ്റാള്‍ജിയ ഉണ്ടെങ്കില്‍ വളരെ മധുരമുള്ള നേരത്തെ പറഞ്ഞ കോണ്‍കോര്‍ഡ് മുന്തിരിയുടെ വീഞ്ഞ് ഉപയോഗിക്കാം.
ചവര്‍പ്പാണ് മുഖ്യപ്രശ്നമെങ്കില്‍, ലിക്കര്‍ കടക്കാരനോട് ഡെസെര്‍ട്ട് വൈന്‍ ചോദിച്ച് വാങ്ങിയാലും മതി.
സിബ്വേ, മറുപടി എഴുതാന്‍ സമയം ഇതുവരെ കിട്ടിയില്ല. ഇപ്പോള്‍ ആയ്ക്കോട്ടേ. വെള്ളിയാഴ്ചയായല്ലോ...
ഇപ്പോ തന്നെ ആവശ്യത്തിന് പ്രാരാബ്ദങ്ങളുണ്ട്. ഇനി അതിന്റെ കൂടെ ഇമേജിനേക്കൂടി നോക്കാന്‍ വയ്യ ഉമേഷേ.. ബൈദബൈ, കാണുന്ന ബ്ലോഗുകള്‍ മുഴുവന്‍ അടിയുണ്ടാക്കിന്‍ നടന്നിട്ടും എന്റെ ഇമേജിങ്ങനെ പച്ചക്കറിയാണോ? :(
സിബു ആളു വളരെ നീറ്റല്ലേ. വല്ലപ്പോഴും സംവൃതോകാരം, acceptance എന്നൊക്കെ പറഞ്ഞു് എന്നോടു മാത്രമല്ലേ വഴക്കു്? അതു സിബുവിന്റെ കുറ്റമല്ല സിബ്വേ. എന്നെക്കണ്ടാല്‍ ആര്‍ക്കാ നാലു തെറിപറയാന്‍ തോന്നാതിരിക്ക്യാ? ബ്ലോഗുലകത്തിലെ ഏറ്റവും വലിയ വഴക്കാളിയല്ലേ ഞാന്‍?
പിന്നെ, ഇതുവരെ കുടിച്ചിട്ടില്ലാത്ത ആളാണോ ഉമേഷ്?
ഏയ് അല്ല. പത്തുപന്ത്രണ്ടു കൊല്ലമായി hard liqueur കഴിക്കാറില്ല എന്നു മാത്രം. ബിയറും വൈനും, അതും വല്ലപ്പോഴും മാത്രം.
വിസ്കി, റം തുടങ്ങിയവ അകത്താക്കി, ഒടുക്കത്തെ തലവേദനയും, ടിപ്പുസുല്‍ത്താനെ കവച്ചുവെയ്ക്കുന്ന വാളും, തലകറക്കവും, പിറ്റേന്നത്തെ ഹാങ്ങോവറും ഒക്കെ കിട്ടാന്‍ മനുഷ്യന്‍ ബുദ്ധിമുട്ടി എന്തിനാ കുടിക്കുന്നതു് എന്നു മനസ്സിലായിട്ടില്ല. പിന്നെ, മഴയും വെയിലുമേറ്റു ക്യൂ നിന്നു്, കഷ്ടപ്പെട്ടു്, പിന്നീടു തങ്ങളുടെ കുളം തോണ്ടുന്ന നീചന്മാര്‍ക്കു വേണ്ടി വോട്ടുചെയ്യാന്‍ നില്‍ക്കുന്ന മനുഷ്യരെ ഓര്‍ത്തപ്പോള്‍ എല്ലാം മനസ്സിലായി - മനുഷ്യന്‍ ഒരു വിഡ്ഢിയാണെന്നു്.
നാളെ വെള്ളിയാഴ്ച്ചയായതുകൊണ്ട് ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ ജുവല്‍ ഓസ്കോയില്‍ നിന്നും മോര്‍ഗന്‍ ഡേവിഡിന്റെ ഏറ്റവും ചെറിയ കുപ്പി കോണ്‍കോഡ് വൈന്‍ വാങ്ങുക.
ജുവല്‍ ഓസ്കോ എന്നു കേള്‍ക്കുമ്പോള്‍ നോവാല്‍ജിയ. ഷിക്കാഗോ ജീവിതത്തിന്റെ മധുരസ്മരണകള്‍. ഇവിടെ ആ കടയില്ല സിബൂ. എങ്കിലും വേറേ കടകളുണ്ടു്. നോക്കട്ടേ. (ജുവല്‍ എന്നു പറയുന്നതു് പച്ചക്കറിക്കടയും ഓസ്കോ മരുന്നു കടയുമാകുന്നു. പണ്ടു സിദ്ദിക്-ലാല്‍ എന്നു പറയുന്നതുപോലെ ഇവറ്റകളെ ഒന്നിച്ചേ കാണാറുള്ളൂ.)
വില വെറും 2-3 ഡോളറുണ്ടാവും. വീട്ടിലെത്തി ആദ്യം തന്നെ ഒന്നു കുളിക്കുക.
അതു മാത്രം പറയരുതു്. വൈകിട്ടു കുളിക്ക്യേ? അതും വെള്ളിയാഴ്ച വൈകിട്ടു്?
സിന്ധു ചായ ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കില്‍ അതു ഇപ്പോള്‍ വേണ്ട എന്നു പറയണം.
അങ്ങനെയൊന്നു് ഉണ്ടാവില്ല. ഞങ്ങള്‍ക്കു ചായ, കാപ്പി തുടങ്ങിയവ പതിവില്ല. പച്ചവെള്ളം, ഫാറ്റില്ലാത്ത പാല്‍, ഓറഞ്ചിന്റെ ചാറു് ഇവയൊക്കെയാണു പാനീയങ്ങള്‍.
കുളിച്ചു വന്ന്, ഒരു ഹിന്ദുസ്ഥാനി ഇന്‍സ്റ്റ്രമെന്റല്‍ വയ്ക്കുക. സിഡി ഇല്ലെങ്കില്‍ മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ മതിയാവും.
ചുറ്റി. മലയാളവും കര്‍ണ്ണാടകവും ഒന്നും പോരേ? ഹിന്ദുസ്ഥാനി നമുക്കു പുടിക്കില്ല. വേണമെങ്കില്‍ മഡോണച്ചേച്ചിയുടെ ഇംഗ്ലീഷ് അരക്കൈ നോക്കാം.
അതുകഴിഞ്ഞ് സോഫയില്‍ സ്വസ്ഥമായൊന്നിരുന്ന് ഒരു ചില്ലുഗ്ലാസിലേക്ക് മോര്‍ഗന്‍ ഡേവിഡ് മുക്കാല്‍ ഗ്ലാസെടുക്കുക. ബാക്കിയുള്ളത് ഭദ്രമായി അടച്ച് എടുത്തുവയ്ക്കുക. ഇനി വിശാഖും സിന്ധുവും ഓരോന്നും ചെയ്യുന്നത് ഇങ്ങനെ നോക്കി, ഹിന്ദുസ്ഥാനി ആസ്വദിച്ച്, വളരെ മൃദുലമായി അരകവിള്‍ വീതം പതുക്കെ പതുക്കെ സമയമെടുത്ത് കുടിച്ചു തീര്‍ക്കുക.
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! സിബുവിനു സിന്ധുവിനെയും വിശാഖിനെയും പരിചയമില്ല, അല്ലേ? :-)
ഓ ടോ Shiraz നു സൈറാ എന്നാണോ പറയുന്നേ, മോശമായി ;ഞാന്‍ ഇറാനികളോട് ഷിറാസെന്നൊക്കെ പറഞ്ഞപ്പോ അവരു "യെവന്‍ എന്തരു പൊട്ടന്‍" എന്നു ഫാര്‍സിയില്‍ മനസ്സില്‍ പറഞ്ഞു കാണുമല്ലോ. ഈ വൈനിന്റെ ആരാധകനായിരുന്നു ഓമാര്‍ ഖയാമേട്ടന്‍. മൂപ്പരു എന്നും രാവിലെ ഇതൊരു കോപ്പയടിച്ചിട്ടാണത്രേ ലവ് ലെറ്റര്‍ എഴുതാറ്.
ശനിയാ നമ്മുടെ മൊറാര്‍ജിയും കുടിയുടെ ആളായിരുന്നു മൂപ്പരു മന്മഥന്‍ സാറിനോട് "മൂത്ത റം കഴിക്കൂ" എന്നു പറഞ്ഞതു തെറ്റി കേട്ട് ആളുകള്‍ എന്തൊക്കെ കുടിച്ചെന്നറിയാമല്ലോ. - ഇതു തിരുമുല്ലവാരം ഷാപ്പില്‍ കേട്ടത് ഫോര്‍വേര്‍ഡ് ചെയ്തതാണേ, എന്റെസൃഷ്ടിയല്ല
ദേവാ, സാധ്യതയില്ല. എന്റെ കമ്പനിയിലെ മൂത്താര് ഷിരാസില്‍ നിന്നു കുറ്റിയും പറിച്ചു ക്യാനഡയില്‍ എത്തിപ്പെട്ടവരാണു്. അവരൊക്കെയും ഷിരാസ് എന്നു തന്നെയാണു് പറയുന്നതു്. സൈറ എന്ന വീഞ്ഞുണ്ടോ എന്നു അന്വേഷിക്കാം. ഒരു പക്ഷെ വേറേ ചില Shiraz ഉണ്ടാവും ഇറാനില്‍.
ചോദിച്ചു, എന്റെ സുഹൃത്തുക്കള്‍ ഇറാനികള്‍ എല്ലാവരും നല്ല ഒന്നാന്തരം കുടിയന്മാരാണു്. ഷിറാസില്‍ 15,000 യഹൂദികള്‍ ഉണ്ടായിരുന്നു, അവരായിരുന്നു വീഞ്ഞിന്റെ ഉപജ്ഞാതാക്കള്‍ എന്നും അറിവുകിട്ടി. ഇപ്പോഴും ഷിറാസ് ആ പേരില്‍ പ്രശസ്തമാണു്, കുടില്‍ വ്യവ്യസായങ്ങള്‍ അനധികൃതമായി നടന്നുപോരുന്നുണ്ടു്. മുഖ്യമായും ഷിറാസിലെ കൃസ്ത്യാനികളെ കൂട്ടുപിടിച്ചാല്‍ വൈന്‍ കിട്ടുമെന്നാണു് അറിഞ്ഞതു്.
ഇറാനികള്‍ പുറത്ത് പോയി പഠിച്ചവരൊക്കെ നല്ല അടിക്കാരാണ് എന്നാണറിവ്.
ജര്‍മ്മനിയില്‍ പഠിച്ച് അവിടന്ന് കെട്ടിയ ഒരു ഡയറക്ടരുണ്ട് എനിക്ക്. അങ്ങേര് രണ്ടെണ്ണം ഇരുപ്പന്‍ സോഡയൊഴിച്ചടിക്കുമ്പോള്‍ ആള്‍ടെ ഭാര്യ നാലെണ്ണം നില്പന്‍ ഡ്രൈ അടിക്കുമെന്നാ കേട്ടത്.
പണ്ടൊരിക്കല്‍ ആള്‍ടെ മകന്‍ ഒരു കേയ്സ്, എന്തോ കൊണ്ടുവന്ന് കബോഡില്‍ വച്ചു. എടുത്ത് നോക്കിയപ്പോള്‍ കുപ്പിയില്‍ ‘cognoc‘ എന്നെഴുതിയത് കണ്ടിട്ട്, അത് വല്ല ചൊര്‍ക്കയോ മറ്റോ ആണെന്ന് വിചാരിച്ചു അടച്ചു വച്ചു. ആ പുള്ളീ പിന്നെ ഇവിടെ നിന്ന് പോയിക്കഴിഞ്ഞ്, 3 കൊല്ലം കഴിഞ്ഞ് വന്ന ഇറാനി ജി.എം. സംഭവം കണ്ടപാടെ ഒറ്റ നടക്ക് വീട്ടില്‍ കൊണ്ടുപോയി.
ചൊര്‍ക്കയല്ലെന്ന് അറിഞ്ഞുവന്നപ്പോഴേക്കും വളരെ താമസിച്ചുപോയി! :(
കോഞ്ഞാക്ക് വെറും കോഞ്ഞാന്മാര്‍ അടിക്കുക്കുന്ന സാധനമാ, നമുക്കൊന്നും പറ്റില
ഇപ്പോ ജാതി തിരിച്ചാ അടി വിശാലാ, ബാര്‍മാനോട് "എനിക്കു ശിവാസ് ലോക്കല്‍ [ഇത് chivas അല്ല കെട്ടോ ഇന്റര്‍നാഷണല്‍ കുടിയരേ]വറീസേട്ടനു ക്രിസ്ത്യന്‍ ബ്രദര്‍ ഒരു ക്വാര്‍ട്ടര്‍ മമ്മൂഞ്ഞിനു ഒരു ജിന്ന്" എന്നൊക്കെയാത്രേ പ്പോ ഓര്‍ഡര്‍.
ഷിറാസിനെ ഇവിടെ ഷിറാസ് തന്നെ. കണ്‍ഫ്യൂഷന് സോറി. ഷിറാസിന് സൈറ എന്നും പേരുള്ളതുകൊണ്ടും ഇറാനില്‍ നിന്നുള്ളതായതിനാലും സൈറ ആയിരിക്കും പണ്ടത്തെ പേര് എന്നൂഹിച്ചു എന്നു മാത്രം. വിക്കിയും ഗൂഗിളും പറയുന്ന കാര്യങ്ങളെ സൈറയെ പറ്റി എനിക്കും അറിഞ്ഞുകൂടു... കുഴിയെണ്ണാന്‍ മറന്നു.
വീഞ്ഞിന്റെ കഥകള്‍ പങ്കുവെയ്ച്ചവര്‍ക്കെല്ലാം വീണ്ടും നന്ദി!
വിശാലാ,
കോഞ്ഞ്യാക് കുഴപ്പമില്ലാത്ത സാധനമാണെന്നാ എന്റെ കുടിയനുഭവം.
പണ്ട് വെള്ളമടിക്കുമ്പോള്‍ ആരും മണം പിടിച്ചറിയാതെയിരിക്കാന്‍ വേണ്ടി കരീബിയന്‍ വൈറ്റ് റം “മലിബു” ബ്രാന്‍ഡ് ആക്കിയിരുന്നു. റോയല്‍ ചലഞ്ചിന്റെ രുചി പിടിച്ച തലമൂത്ത കൂട്ടുകുടിയന്മാര്‍ക്ക് മലിബുവിന്റെ മധുരം കലര്‍ന്ന രുചി ഇഷ്ടമായിരുന്നില്ല. മലിബു പോയി പിന്നെ സ്മിര്‍ണോഫ് ആയി. ഇപ്പോള്‍ നളന്‍ പറഞ്ഞതുപോലെ ബീയറിലും വൈനിലും ഒതുങ്ങികൂടാന്‍ ശ്രമം നടത്തുന്നു.
വിക്കിയില്‍ നോക്കുന്നതിനു പകരം ഇവിടെ നോക്കിയാല്‍ മതിയല്ലോ മദ്യത്തിന്റെ പ്രത്യേകതകള്‍ :-)
സ്മിര്‍ണോഫ് എന്നു കേട്ടപ്പോള്‍, ഒളിമ്പ്യന്‍ അന്തോണി ആദംസിലെ ജഗതിയുടെ കള്ളുകുടി സീന്‍ ഓര്‍മ്മ വന്നു. അതും, തൂവല്‍ കൊട്ടാരത്തിലെ സായികുമാര്‍-മുകേഷ്-ജയറാം കള്ളുകുടി സീനുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.
പത്തു റാത്തല്‍ ശര്‍ക്കരക്ക് പത്തു പറ തേങ്ങാവെള്ളം മൊത്തമായ് കലക്കി വെച്ചാല്‍ കോടയുണ്ടാവും അതില്‍ പഴത്തൊലി, മാങ്ങാത്തൊലി മധുരനാരങ്ങാത്തൊലി എല്ലാം കൂടി ചേര്‍ന്നതാണീ ചാരായം
എന്ന ശ്ലോകം ഉമേഷിന്റെ സദസ്സില്‍ ആരും എഴുതിയില്ലല്ലോ, കഷ്ടം.:-)
ഇ-മെയിലു കണ്ടിട്ടു കൊട്ടാരമല്ല സ്പര്‍ശമാണെന്നു തിരുത്താന്‍ വന്നപ്പോള്‍ കണ്ണൂസ് അതു് ഇതിനകം തന്നെ തിരുത്തിക്കഴിഞ്ഞു. എന്നാല്‍ ഇതു ചെയ്തേക്കാം: അതു ശ്ലോകമല്ല കണ്ണൂസേ, വഞ്ചിപ്പാട്ടാണു്. ഇതൊക്കെ എങ്ങനെ ഓര്‍ത്തുവയ്ക്കുന്നു കണ്ണൂസേ, സിനിമ പല തവണ കാണുന്നതുകൊണ്ടാണോ?
50 comments:
ലഹരിപ്രപഞ്ചം!
നന്നായിട്ടുണ്ട്, ചിത്രങ്ങളും, ചഷകത്തിലെ പ്രപഞ്ചവും.
യാത്രാമൊഴി, classic!!!
അവസാനത്തെ ചിത്രം കണ്ടപ്പോള്‍, മാധവിക്കുട്ടി ഒരു കഥയില്‍ വിസ്‌കിയെ "ഉരുക്കിയൊഴിച്ച അസ്തമയ സൂര്യന്‍" എന്നു വിളിച്ചത് ഓര്‍മ്മ വന്നു.
ചഷകപ്രപഞ്ചം കൊള്ളാം..
ആ വരികള്‍ വായിച്ചു കോരിത്തരിച്ചു :-)
ചിത്രങ്ങളും സുന്ദരം.
അസ്സലായി യാത്രാമൊഴീ.
ഇതാണു ഭൂമി കറങ്ങുന്നെന്ന് പറയുന്നത്!
ലഹരി പതയുന്ന ചഷകങ്ങളില്‍ പ്രപഞ്ചത്തെ ആവാഹിക്കുന്ന വിരുത്...ചിത്രങ്ങളിലും വരികളിലും യാത്രാമൊഴി, ഇതു അതിമനോഹരം!
വീഞ്ഞു പാത്രം ചുണ്ടോടുപ്പിക്കുമ്പോള്‍ അരുതേയെന്നൊരു പിന്‍വിളി കേള്‍ക്കും പിന്നെ മതനിയമങ്ങളുടെ ഉഗ്രശാസനകളും. ശാസനകള്‍ ഉച്ചത്തിലാകുമ്പോള്‍, പിന്‍വിളി നേര്‍ത്തലിഞ്ഞില്ലാതാകുന്നു. ആ നിമിഷമൊന്നില്‍ ഒറ്റ വലിക്ക് വീഞ്ഞ് പാത്രം കാലിയാക്കി ലഹരിയുടെ ലോകത്തിലേക്ക് ചെന്നു ചേരുന്നു.
യാത്രാമൊഴീ . ഇതും മനോഹരം!!
കള്ളുഷാപ്പില്‍ തേടിവന്നു്, ഭര്‍ത്താവിനു രണ്ടുകൊടുത്തു നല്ലവനാക്കി വീട്ടേല്‍ കൊണ്ടുപോകുന്ന ഭാര്യമാരുള്ള നന്മനിറഞ്ഞ കാലമുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ടു്. അപ്പൊ ബെന്ന്യേ ഇപ്പറഞ്ഞ വേലു മിലിറ്ററി വൈന്‍സിലേക്ക്... ശര്യാണോ?
ഈ ഖത്തര്‍ സ്വാര്‍ത്ഥന്മാരുടെ ജായിന്റ് കഥയെഴുത്തു പോലെ:
"യാത്രാമൊഴീടെ ഐഡിയയും നളന്റെ ചായക്കൂട്ടും സീയെസ്സിന്റെ അബ്സ്റ്റ്രാക്ഷനും ചേര്‍ന്നാല്‍ എന്താക്കിയേനേ?!!?!?
ബെന്നിയേ.. അപ്പം മുഴുക്കുടിയനാണല്ലേ... നടക്കട്ട് കലാകാരന്റെ പതിവ് ദൌര്‍ബല്ല്യങ്ങള്‍..
ഞമ്മക്കിത് haram ആണ് മോനെ.. ;)
എന്റെ നസ്രാണിചങ്ങായിമാര്‍ പറയിണത് ഇതിന്റെ മലയാളം "ഹരം" എന്നാണെന്നാ. മൂക്കറ്റം വെള്ളത്തില്‍ നടക്കുന്ന നായര് ചെങ്ങായി പറഞ്ഞതു "ഹാ റം" എന്നും. വെള്ളമടിച്ച് കുന്തം മറിഞ്ഞ് കിടക്കുമ്പോള്‍ പത്രോച്ചന്‍ എന്ന സുഹ്രുത്തു ഇതിനു പുതിയ ഫത്‌വയും ഇറക്കി. "അല്‍ ബില്‍ കുല്‍ ബിയര്‍ കള്‍ വല്‍ ഹറാം" എന്ന്. എന്നു വെച്ചാല്‍ ബിയറും കള്ളും അടങ്ങുന്ന സകലമാന്‍ ആനമയക്കികളും ഹറാമില്‍ പെടുന്നേയില്ലെന്ന്.
പഠിക്കുന്ന കാലത്തു നാടായ നാട്ടിലെയൊക്കെ ഷാപ്പില്‍പ്പോയി കപ്പയും മീനും സോഡയും കഴിക്കും എന്നല്ലാതെ ലഹരിക്കാര്യത്തില്‍ ഞാനിന്നും ചാരിത്ര്യവാനാണ്
ബെന്നി, ചെന്നെയില്‍ തിരിച്ചെത്തിയപ്പോള്‍ ഞാനിതാ കൊച്ചിയിലേക്കു വണ്ടി കേറുന്നു.
കാണാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്.
പടങ്ങള്‍ക്കു ഒത്ത വരികള്‍
വാഹ് വഹ്, ക്യാ ബാത് ഹേ!!
സുരെഷ് വളരെ നന്നായിരിക്കുന്നു
ഗമ്പനി മാറിയൊന്നുമില്ല ഗൃഹാതുരത്വം തലക്കുപിടിച്ച് ഇല്ലാത്ത നൂറു കാരണങ്ങള്‍ പറഞ്ഞ് ഒരു ട്രാന്‍സ്ഫര്‍ ഒപ്പിച്ചെടുത്തു.
ഞമ്മടെ അശീം കശീം പ്രേംചി അപ്പൂപ്പനെ കൊച്ചിയിലിരുന്നോണ്ട് ഒരു വഴിക്കാക്കാനാ പ്ലാന്‍.
കൊച്ചിപരിസരത്തുള്ള ബ്ലോഗന്മാരെ ഒന്നു ഓടിച്ചിട്ടു പിടിക്കണം.
മൊഴി, ഇനിയെന്നാ നാട്ടിലേക്ക്?
ബ്ലോഗരേ
(ഒരല്‍പ്പം അഹങ്കാരത്തോടെ) യാത്രാമൊഴിയെന്റെ അയല്‍ക്കാരനാ കേട്ടോ
ജൂണിലു ഞാന്‍ വരുമ്പോ എന്നെം പിടിക്കണേ.
പടം നന്നായീട്ടൊ
ചിയേഴ്സ് യാത്രാമൊഴി, ഗംഭീരമായിരിക്കുന്നു, ഫിറ്റായിട്ടു പറയുകയല്ല, എനിക്കിതങ്ങ് പിടിച്ചു..
ബെന്നിയേ, ഡേറ്റൊക്കെ അല്‍പ്പം മാറ്റിയാല്‍..ഡൈയ്‌ലിയൊന്നുമില്ലായിരുന്നു, അത്താഴം കഴിക്കുമ്പോള്‍ മാത്രം. ബാംഗ്ലൂറില്‍ വായില്‍ വെയ്ക്കാന്‍ കൊള്ളാവുന്ന് ഭക്ഷണം കിട്ടിയിരുന്നത് ബാറില്‍ മാത്രമായിരുന്നതെന്റെ കുറ്റമായിരുന്നില്ലല്ലോ.
ദേ ഇത് കണ്ടപ്പഴേ എനിക്ക് തലവേദന തുടങ്ങീ..
തലവേദനയുടെ കാര്യമോറ്ത്താല്‍ അപ്പഴേ കിക്കിറങ്ങും അതുകൊണ്ട് ഞാന്‍ കുടി കൊല്ലത്തിലൊരിക്കലാക്കി.
എന്തായാലും തകര്‍പ്പന്‍ പടങ്ങള്‍! തലവേദന ഇത്തിരി എടുത്താലും കൊഴപ്പല്യാന്നൊരു തോന്നല്‍!
ചീയേഴ്‌സ്..!!
ആവാഹനം അതിഗംഭീരം
യാത്രാമൊഴീ.. ലോകത്തെ നോക്കിക്കാണുന്നതു ഇങ്ങനെയാ?? ആശയം ഗംഭീരം.. നല്ല ഫോട്ടോസ്.
ബിന്ദു
യാത്രാമൊഴീ..ദ് ഞമ്മന്റെ ജാക്ക് ദാനീയേലിന്റെ നമ്പ്ര സെവന്‍ അല്ലേ?
ഇമ്മാതിരി “വെടക്ക്“ ഫോട്ടംസ് കണ്ട് ആകൃഷ്ടനായി, സംഗതി നല്ല ആപ്പിള്‍ ജ്യൂസിന്റെ സ്വാദായിരിക്കും എന്നു കരുതി ആദ്യമായി വലിയ പ്രതീക്ഷകളോടെ ഒരിറക്കു കുടിച്ചതും, പിന്നടുത്ത നിമിഷം മാള ഇടക്കിടക്കു തുപ്പുന്ന പോലെ അതെല്ലാം പുറത്തേയ്ക്ക് തുപ്പിയതും ഓര്‍ക്കുന്നു.
മാള്‍ട്ടാണ് ഏറ്റവും വിഷമം. പഴങ്കഞ്ഞിയിട്ട കാടിവെള്ളം കുടിക്കണ പോലെ.
ഇത്ര പൈസ കൊടുത്ത് മധുരമുള്ള വല്ലതും വാങ്ങിക്കുടിചൂട്രാ എന്ന് കുഞ്ഞാട് സ്നേഹിതനൊരുത്തന്‍ പണ്ടു ചൂടായി ചോദിച്ചതും ഓര്‍മ്മ വന്നു.
ഫോട്ടംസ് ഗലക്കി!
ഒരു ഹാഫോഫ്‌ടോപ്പിക്ക്:
അക്ഷരശ്ലോകം ഗ്രൂപ്പില്‍ ഞാനൊരിക്കല്‍ ചൊല്ലിയ ദേവീസ്തുതിയില്‍ “മാദ്ധ്വീമദാന്ധാം” എന്നൊരു പ്രയോഗമുണ്ടായിരുന്നു. അതു വായിച്ചു മത്തുപിടിച്ചു് ആളുകള്‍ മദ്യത്തെപ്പറ്റി (അനുകൂലിച്ചും എതിര്‍ത്തും) ഉള്ള ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങി. (14 ശ്ലോകങ്ങള്‍!)
ഇവിടെ വായിക്കാം. ചിത്രങ്ങള്‍ പോലെ ഇതും നിങ്ങള്‍ക്കു ചിലപ്പോള്‍ ഇഷ്ടമായേക്കും. ഓരോ തരത്തിലുള്ള മദ്യവും എങ്ങനെയാണു കുടിക്കേണ്ടതെന്ന “ചേരാ കള്ളിന്നു വെള്ളം,...” എന്ന ശ്ലോകം (#361) പ്രത്യേകിച്ചും.
(വെറുതേ ഇരിക്കുന്ന മനുഷ്യരെ അക്ഷരശ്ലോകം അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ വളരെക്കാലമായി ചെയ്തുപോരുന്ന ക്രൂരതകളില്‍ ഒന്നെന്നു കരുതി ക്ഷമിക്കുക.)
എന്താ വിശാലാ ഇത്? വീശിക്കഴിഞ്ഞ് രണ്ട് മൂന്ന് ഗ്ലാസ്സ് വെള്ളം കഴിക്കാനോര്‍ത്താല്‍ പിന്നെ ഈ തലവേദനയുടെ പ്രശ്നമുണ്ടോ?
ബിയറൊഴിച്ച് ബാക്കിയെല്ലാത്തിനും അമേരിക്കന്‍ ബാറുകളില്‍ കൊള്ളവില. കടയില് പോയി വാങ്ങി വീട്ടിലിരുന്നടിച്ചാല്‍ നാലിലൊന്ന് പൈസക്ക് കാര്യം സാധിക്കാം.
ഇവിടെ വന്നതിനു ശേഷം ഞാനൊരു വീഞ്ഞിന്റെ ആരാധകനാണ്. നാട്ടില്‍ പോര്‍ട്ട് വൈനല്ലാതെ ഒന്നും കണ്ടിട്ടില്ല. പോര്‍ട്ടിനാണെങ്കില്‍ ഭയങ്കരമധുരം, സ്മൂത്തും അല്ല. ഇവിടെ എന്തു തരവും ഉണ്ട്. 7 ഡോളറിന് കിട്ടുന്ന ഒരു ബക്കറ്റ് കാര്‍ലോറോസി മുതല്‍. വീഞ്ഞിന് മധുരം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ യഹൂദര്‍ മന്ത്രം ചൊല്ലി പാക്ക് ചെയ്യുന്ന കോണ്‍കോര്‍ഡ്. പൊതുവേ സ്ത്രീകള്‍ക്കാണ് ഈ നിര്‍ബന്ധം. എനിക്കാണെങ്കില്‍ ആള്‍ക്കഹോള്‍ പെര്‍സെന്റേജ് 13-ഇല്‍ കുറയരുതെന്ന ഒരു കണ്ടീഷനേ ഉള്ളൂ :)
വിശാലോ,
വിസ്കി ദുഃഖമാണുണ്ണീ
റമ്മല്ലോ സുഖപ്രദം! എന്ന ശ്ലോകം ഒന്നാം ക്ലാസിലെ പഠിച്ചിട്ടില്ലേ?
റമ്മെവിടെ റം... മിഠ് ജായേ ഘം എന്ന ഹിന്ദി ഗാനം കേട്ടിട്ടില്ലേ?
അപ്പോള്‍ പറയൂ എന്നാ കൂടേണ്ടത്?
പെരിങ്സേ, ഒരു ഫോര്‍വേഡ് കിട്ടിയതില്‍ നിന്ന്:
കുടിയനോട് ഗാന്ധിയന്‍: ഗാന്ധിജിയേ കണ്ട് പഠിക്കൂ, അദ്ദേഹം മദ്യ വിരോധിയായിരുന്നു. എത്ര മഹാനായ മനുഷ്യന്‍!
കുടിയന്‍: ഒന്നു പോടാപ്പാ, അങ്ങേരു മുഴുക്കുടിയനാരുന്ന്.. പെണ്‍പിള്ളേരു വീക്നസ്സും ആരുന്ന്
ഗാന്ധിയന്‍: ഒരു ആദര്‍ശശാലിയും മഹാനുമായ അദ്ദേഹത്തെക്കുറിച്ച് ഇങനെ അനാവശ്യം പറയുന്നതു മോശമല്ലേ?
കുടിയന്‍: അങ്ങോരു നിങ്ങളെ പറ്റിച്ചതല്ലേ? അല്ലേല്‍ നിങ്ങ പറ, എന്തിനാ എപ്പൊഴും രണ്ടു പെന്‌പിള്ളേരുടെ തോളത്ത് താങ്ങി നടന്നേ? രണ്ടാണുങ്ങളായാ എന്താരുന്നു കൊഴപ്പം? പിന്നെ മാത്രമല്ല, വെടി കൊണ്ട് വീണപ്പ വരെ ‘ഹേ റം’ എന്നല്ലേ അങ്ങോരു പറഞ്ഞേ? കൂടെ ണ്ടായിരുന്ന കാലന്മാര്‍ അതു പോലും കൊടുത്തില്ല.. ഞാന്‍ ചാവുമ്പൊ ആരെങ്കിലും രണ്ടുതുള്ളി ഒഴിച്ചു തരന്‍ ണ്ടാവണേ ഈശ്വരാ!!!
കൈ കഴുകല്‍: ഇതു ഫോര്‍വേഡ് ആയി കിട്ടിയ തമാശയാണ്‍. എനിക്കാ രക്തത്തില്‍ പങ്കില്ല, ഇതിന്റെ യാതൊരു വിധ ഉത്തരവാദിത്തവും ഞാന്‍ ഏല്‍ക്കുന്നതല്ല. ആര്‍ക്കെങ്കിലും വിരോധമുടെങ്കില്‍ ഡിലീറ്റിയേക്കാം..
ഛേ, സിബുവും കുടിയനാണോ? ഇമേജൊക്കെ തകരുകയാണല്ലോ സിബ്വേ...
കലക്കന്‍ പടങ്ങള്‍, യാത്രാമൊഴീ. അതു പറയാന്‍ മറന്നു. നല്ല വരികളും....
ഇപ്പോ തന്നെ ആവശ്യത്തിന് പ്രാരാബ്ദങ്ങളുണ്ട്. ഇനി അതിന്റെ കൂടെ ഇമേജിനേക്കൂടി നോക്കാന്‍ വയ്യ ഉമേഷേ.. ബൈദബൈ, കാണുന്ന ബ്ലോഗുകള്‍ മുഴുവന്‍ അടിയുണ്ടാക്കിന്‍ നടന്നിട്ടും എന്റെ ഇമേജിങ്ങനെ പച്ചക്കറിയാണോ? :(
പിന്നെ, ഇതുവരെ കുടിച്ചിട്ടില്ലാത്ത ആളാണോ ഉമേഷ്? ആണെങ്കില്‍ ഇന്നു തന്നെ വൈനൊന്ന് ട്രൈ ചെയ്യൂ... ഇതില്‍ പരം നല്ലകാര്യമൊന്നും ഒരാള്‍ക്ക് സംഭവിക്കാനില്ല. അഡിക്ഷന്‍ എന്നൊക്കെ അല്പബുദ്ധികള്‍ പറയുന്നതാണ്. ചാന്‍സ് കിട്ടുമ്പോളൊക്കെ ഞാന്‍ പോയി ബിരിയാണിയടിക്കും. അതുവച്ച് എനിക്ക് ബിരിയാണി അഡിക്ഷനാണ് എന്നു പറയാമോ? അതുപോലെ തന്നെ, വൈനിന്റെ കാര്യവും.
നാളെ വെള്ളിയാഴ്ച്ചയായതുകൊണ്ട് ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ ജുവല്‍ ഓസ്കോയില്‍ നിന്നും മോര്‍ഗന്‍ ഡേവിഡിന്റെ ഏറ്റവും ചെറിയ കുപ്പി കോണ്‍കോഡ് വൈന്‍ വാങ്ങുക. വില വെറും 2-3 ഡോളറുണ്ടാവും. വീട്ടിലെത്തി ആദ്യം തന്നെ ഒന്നു കുളിക്കുക. സിന്ധു ചായ ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കില്‍ അതു ഇപ്പോള്‍ വേണ്ട എന്നു പറയണം. കുളിച്ചു വന്ന്, ഒരു ഹിന്ദുസ്ഥാനി ഇന്‍സ്റ്റ്രമെന്റല്‍ വയ്ക്കുക. സിഡി ഇല്ലെങ്കില്‍ മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ മതിയാവും. അതുകഴിഞ്ഞ് സോഫയില്‍ സ്വസ്ഥമായൊന്നിരുന്ന് ഒരു ചില്ലുഗ്ലാസിലേക്ക് മോര്‍ഗന്‍ ഡേവിഡ് മുക്കാല്‍ ഗ്ലാസെടുക്കുക. ബാക്കിയുള്ളത് ഭദ്രമായി അടച്ച് എടുത്തുവയ്ക്കുക. ഇനി വിശാഖും സിന്ധുവും ഓരോന്നും ചെയ്യുന്നത് ഇങ്ങനെ നോക്കി, ഹിന്ദുസ്ഥാനി ആസ്വദിച്ച്, വളരെ മൃദുലമായി അരകവിള്‍ വീതം പതുക്കെ പതുക്കെ സമയമെടുത്ത് കുടിച്ചു തീര്‍ക്കുക. (കോണ്‍കോഡിന് ചവര്‍പ്പില്ല; മധുരമാണ്) ഇത്രയുമായാല്‍ പിന്നെ രക്ഷപ്പെട്ടു. അരമണിക്കൂര്‍ കഴിയുമ്പോള്‍ സാമാന്യം മോശമില്ലാതെ ഭക്ഷണം കഴിക്കുക. ബീഫ് ഫ്രൈ ആണ്‍ എന്റെ ഫേവറിറ്റ്. ചിക്കനും ചപ്പാത്തിയും ആയാലും അഡ്ജസ്റ്റ് ചെയ്യാം. അതിനു ശേഷം ധാരാളം വെള്ളം കുടിക്കുക. ഇപ്പോഴേക്കും ഉറക്കം വന്നിട്ടുണ്ടാവും. സുഖമായി ഉറങ്ങുക. ശുഭം.
വീഞ്ഞിന്റെ ഉപാസകനായ സിബുവിനു ഹൃദയപൂര്‍വ്വം
വൈന്‍ റെസിപ്പി സമര്‍പ്പിക്കുന്നു.
നിയമപ്രകാരമുള്ള വാഗ്ഭടേട്ടന്റെ ഹെല്‍ത്ത് വാര്‍ണിംഗ്:
കൃശസ്ഥൂലഹിതം രൂക്ഷം സൂക്ഷ്മം സ്രോതോവിശോധനം
വാതശ്ലേഴ്മഹരം യുക്ത്യാപീതം വിഷവദന്യഥാ (അഷ്ടാംഗഹൃദയം 5-68)
(വാതം പോക്കും, പിത്തം കൂട്ടും രക്തം ദുഷിപ്പിക്കും, ഉറക്കം കൂടുതലാണെലും തീരെയില്ലെങ്കിലുമടിപൊളി, തടിയനും എലുമ്പനും വീശാം കള്ളെന്നാലും ചെല്ലാ, നോക്കീം കണ്ടുമടിച്ചില്ലേല്‍ തള്ളേ, കൂമ്പു വാടിപ്പോകും പറഞ്ഞേക്കാം)
ഏവൂരാന്‍, കണ്ണുസ്, ഇളം തെന്നല്‍, പെരിങ്ങോടന്‍
പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി!
“ഉരുക്കിയൊഴിച്ച അസ്തമയസൂര്യന്‍“ ഉഗ്രന്‍ പ്രയോഗമാണല്ലോ കണ്ണുസേ.
ദേവാ
താങ്ക്യു.
യെവനെന്നെ കുറേ കറക്കിയിട്ടുള്ളതാണേ..
ബെന്നി,
ചിത്രജാലകം സന്ദര്‍ശിച്ചതിനു നന്ദി!
ഇങ്ങനെയൊക്കെ പറഞ്ഞു കൊതിപ്പിച്ചാലും പഴയ കാലത്തേക്ക് തിരിച്ചു പോകാന്‍ യാതൊരു നിവൃത്തിയുമില്ല. ബാംഗ്ലൂരിലായിരുന്നപ്പോള്‍ കലഹിക്കാന്‍ ആരുമില്ലതെയിരുന്നതു കാരണം വെള്ളമടി ലാവിഷായിരുന്നു. കൂട്ടുകാരന്‍ രാജനെ വിടണ്ട!
ചിലനേരത്ത്,
അതാണതിന്റെ സ്പിരിറ്റ്!!
മുരാരി, അതുല്യ, സ്വാര്‍ത്ഥന്‍, ബിന്ദു
എല്ലാവര്‍ക്കും പെരുത്ത നന്ദി.
സൂഫി,
ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ..ഒരു സ്മാളൊക്കെ അടിച്ച് ഹരീശ്രീ കുറിക്കണ്ടേ? ഇനി നാട്ടിലേയ്ക്ക് എപ്പോഴാണെന്ന് ഒരു പിടിയുമില്ല. എന്തായാലും വരുന്നെങ്കില്‍ അറിയിക്കാം കേട്ടോ.
നളാ
ചിയേഴ്സ്! ഫിറ്റ് ആയിട്ടു പറഞ്ഞാലും നളന്‍ പറഞ്ഞാല്‍ പറഞ്ഞതാ.
നളനും ബെംഗളൂരുകാരനാണെന്നു ഞാനറിഞ്ഞില്ല.
അരവിന്ദാ,
ഇതു ദാനിയേലല്ല. ജോണിമോനാ (കരുമാടിക്കുട്ടന്‍).
വിശാലാ
ചിയേഴ്സ്!
സിബു പറയുന്നത് പോലെ ശരിക്കും വെള്ളം കുടിച്ചാല്‍ തലവേദന ഉണ്ടാകില്ല. വെള്ളം വെള്ളേന ശാന്തി എന്നല്ലേ പ്രമാണം.
ഉമേഷ്ജി
നന്ദി. അക്ഷരശ്ലോകം സദസ്സില്‍ പോയി. കുറച്ചൊക്കെ വായിച്ചു. വളരെ രസമായിട്ടുണ്ട്.
സിബു,
ഇവിടെ ബാറില്‍ പോയാല്‍ കളസം കീറുമെന്നത് നേരു തന്നെ. വീട്ടില്‍ വാങ്ങിവെച്ചടിക്കുന്നതാ മെച്ചം. വീഞ്ഞ് വാങ്ങിക്കാന്‍ കടയില്‍ ചെന്നാല്‍ ഏതെടുക്കണമെന്ന് ആകെ കണ്‍ഫ്യുഷനാകുന്നു. കൊള്ളാവുന്ന ഒന്നു രണ്ട് വീഞ്ഞുകളുടെ പേരു പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ശനിയാ
തമാശയോട് എനിക്ക് യാതൊരു വിരോധവുമില്ല കേട്ടോ. ഇതു വായിച്ചപ്പോള്‍ എനിക്കു “പ്രാദേശികവാര്‍ത്തകളിലെ“ ഗാന്ധിയനും മദ്യവര്‍ജ്ജനസമിതിയുടെ നേതാവുമായ മംഗലംജി (ശങ്കരാടി) ജഗതിയുടെ കള്ളുഷാപ്പിനു മുന്നിലിരുന്നു വിളിക്കുന്ന മുദ്രാവാക്യം ഓര്‍മ്മ വന്നു.
“മര്‍ത്യരെ മൃഗമാക്കും മദ്യമേ,
ദുരിതത്തിന്‍ വിത്തു വിതയ്ക്കും വിഷമേ,
മദ്യമേ വിഷമേ വിഷമദ്യമേ..”
ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയ
മദ്യപന്മാരും അല്ലാത്തവരുമായ എല്ലാ ബ്ലോഗര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ.
എല്ലാരും പോയോ.....
പോയി
(മുണ്ടൂരി, അപ്പുറത്തെ കസേരയിൽ.... നാലു ചുറ്റും നോക്കി....... ആരുമില്ല.. മൊഴിയണ്ണൻ വന്ന് ഒന്നെത്തിനോക്കീട്ട് എന്തൊക്കെയോ പറഞ്ഞിട്ട് ദാ ഇപ്പോ അങ്ങ് പോയി. ആരുമില്ല)
താഴത്തെ ഗ്ലാസ്സ് ആദ്യമെടുക്കാം....
“ഈ കഴ്‌മന്റിണൊക്കെ വാഴ്‌ഡ് വഴിഫിക്ക്ഴൻ....പുല്ല്”
വീരഭദ്ര സേവയും ഞാനും. നല്ലൊരു പ്റായത്തില്‍ സീറോസിസിന്റെ വക്കിലെത്തി മദ്യപാനം നിറ്‍ത്തിയ ഞാന്‍ മക്കളെ 2 വാക്കു പറയട്ടെ.
മദ്യം ഒരു ലഹരിയാണു. അതു കുടുംബം കലക്കിയാണു.(വിശാലമനസ്കനോടു കടപ്പാടു) . അമിത മദ്യപാനം ഏതു ഭാര്യക്കും ഭറ്‍ത്തവിനോടു ദേഷയ്വും വൈരാഗ്യവും ഉണ്ടാക്കുന്നതാണു. അതു കുടുംബ ബന്ധങ്ങളുടെ ആറ്‍ദ്രതയും പവിത്റതയും ഇല്ലാതാക്കുന്നു. ഉത്തരവദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഉള്‍പ്റേരകമാകുന്നു.
കുടി ഹറാം കേറ്റഗൊറി.
ഹിപറ്റിറ്റിസ്(മഞ്ഞപിത്തം) വന്ന മുന്‍ ഗാമികളുണ്ടെങ്ങില്‍ വേണ്ട മോനെ വേണ്ട മോളെ വേണ്ട. നിത്യവ്റുതിക്കു വകുപ്പില്ലാതവറ്‍. വളര്‍ന്നു വരുന്ന കുട്ടികളുള്ളവറ്‍. അനധിക്റുത മദ്യം.
കുടിക്കാവുന്നവ്റ്‍.
നാമിപ്പോള്‍ ആരെങ്ങിലുമൊക്കെ ആയി എന്ന തോന്നലുകള്‍ ഉള്ളവറ്‍കു. രോഗം വന്നാലും ചികിത്സിക്കാന്‍ നെല്ലുള്ളവറ്‍ക്കു. പിന്നെ അഹം ബ്രഹ്മാസ്മി എന്ന തത്വമസി ഉള്ളവറ്‍ക്കു. അയ്യപ്പ ബൈജു റ്റയിപു കാറ്‍ക്കു. പരായി നാറ്‍, പരായി മാല്‍, രാം നാം ജപനാമു കാറ്‍ക്കു.
ജീവിതതിന്റെ എല്ലാ കറുത്ത ഗറ്‍തങ്ങല്‍ താണ്ടി വന്ന ഗന്ധറ്‍വ വിലാപം ആരെയെങ്കിലും ചൊടിപ്പിക്കുന്നുവെങ്കില്‍ ക്ഷമിക്കുക. ഗന്ധറ്‍വന്‍ പാവമാണു- മനസ്സില്‍ തോന്നിയതു പറഞ്ഞു. അത്റമാത്റം.
യാത്രാ.. ചിത്രം ഒരു അടിപൊളി ഐഡിയ തന്നെ എന്നു പറയാന്‍ മറന്നു.
വീഞ്ഞുകളെ പറ്റി: എനിക്ക് ഏറ്റവും തല്‍പര്യമുള്ളവള്‍ ഇറാനില്‍ നിന്നും ആസ്ത്രേലിയയില്‍ കുടിയേറിയ സൈറ (Shiraz) ആണ്. http://en.wikipedia.org/wiki/Yellow_tail_(wine) ഒരുദാഹരണം. സൈറയെ മറ്റു മുന്തിരികളുമായി മിക്സ് ചെയ്തവയും കുഴപ്പമില്ല.
സൈറയെകിട്ടിയില്ലെങ്കില്‍ പിന്നെ, കാബര്‍ണെ (Cabernet Sauvignon). അതും കഴിഞ്ഞ് മെര്‍ലോ (Merlot) - ചവര്‍പ്പ് കൂടുതലാണ്. ഒരു നിവൃത്തിയുമില്ലെങ്കില്‍ സിന്‍ഫാന്‍ഡല്‍ (zinfandal). ഇതിന് കാണാന്‍ ഭംഗിയുള്ള റോസ് കളറാണ്. പക്ഷെ അതിന്റെ ഫ്രൂട്ട് ടേസ്റ്റ് എനിക്ക് അത്ര പിടിക്കുന്നില്ല; ആള്‍ക്കഹോളും കുറവാണ്.
ചിലിയില്‍ നിന്നുള്ള വീഞ്ഞുകളും നല്ലവയെന്നു കേള്‍ക്കുന്നു. സമ്മാനം കൊടുക്കാന്‍ കൊള്ളാം.
പള്ളിയില്‍ അച്ചന് തരുന്ന വീഞ്ഞിനോട് നൊസ്റ്റാള്‍ജിയ ഉണ്ടെങ്കില്‍ വളരെ മധുരമുള്ള നേരത്തെ പറഞ്ഞ കോണ്‍കോര്‍ഡ് മുന്തിരിയുടെ വീഞ്ഞ് ഉപയോഗിക്കാം.
ചവര്‍പ്പാണ് മുഖ്യപ്രശ്നമെങ്കില്‍, ലിക്കര്‍ കടക്കാരനോട് ഡെസെര്‍ട്ട് വൈന്‍ ചോദിച്ച് വാങ്ങിയാലും മതി.
നല്ല മധുരവും നല്ല വിലക്കുറവുമുള്ള Manischewitz Concord Grape Kosher Wine ആണ് എനിക്ക് പഥ്യം. ഏകദേശം 13% മറ്റവനുള്ളതുകൊണ്ട് ഉറക്കവും സുഖമാവും:)
സസ്നേഹം,
സന്തോഷ്
സിബ്വേ, മറുപടി എഴുതാന്‍ സമയം ഇതുവരെ കിട്ടിയില്ല. ഇപ്പോള്‍ ആയ്ക്കോട്ടേ. വെള്ളിയാഴ്ചയായല്ലോ...
ഇപ്പോ തന്നെ ആവശ്യത്തിന് പ്രാരാബ്ദങ്ങളുണ്ട്. ഇനി അതിന്റെ കൂടെ ഇമേജിനേക്കൂടി നോക്കാന്‍ വയ്യ ഉമേഷേ.. ബൈദബൈ, കാണുന്ന ബ്ലോഗുകള്‍ മുഴുവന്‍ അടിയുണ്ടാക്കിന്‍ നടന്നിട്ടും എന്റെ ഇമേജിങ്ങനെ പച്ചക്കറിയാണോ? :(
സിബു ആളു വളരെ നീറ്റല്ലേ. വല്ലപ്പോഴും സംവൃതോകാരം, acceptance എന്നൊക്കെ പറഞ്ഞു് എന്നോടു മാത്രമല്ലേ വഴക്കു്? അതു സിബുവിന്റെ കുറ്റമല്ല സിബ്വേ. എന്നെക്കണ്ടാല്‍ ആര്‍ക്കാ നാലു തെറിപറയാന്‍ തോന്നാതിരിക്ക്യാ? ബ്ലോഗുലകത്തിലെ ഏറ്റവും വലിയ വഴക്കാളിയല്ലേ ഞാന്‍?
പിന്നെ, ഇതുവരെ കുടിച്ചിട്ടില്ലാത്ത ആളാണോ ഉമേഷ്?
ഏയ് അല്ല. പത്തുപന്ത്രണ്ടു കൊല്ലമായി hard liqueur കഴിക്കാറില്ല എന്നു മാത്രം. ബിയറും വൈനും, അതും വല്ലപ്പോഴും മാത്രം.
വിസ്കി, റം തുടങ്ങിയവ അകത്താക്കി, ഒടുക്കത്തെ തലവേദനയും, ടിപ്പുസുല്‍ത്താനെ കവച്ചുവെയ്ക്കുന്ന വാളും, തലകറക്കവും, പിറ്റേന്നത്തെ ഹാങ്ങോവറും ഒക്കെ കിട്ടാന്‍ മനുഷ്യന്‍ ബുദ്ധിമുട്ടി എന്തിനാ കുടിക്കുന്നതു് എന്നു മനസ്സിലായിട്ടില്ല. പിന്നെ, മഴയും വെയിലുമേറ്റു ക്യൂ നിന്നു്, കഷ്ടപ്പെട്ടു്, പിന്നീടു തങ്ങളുടെ കുളം തോണ്ടുന്ന നീചന്മാര്‍ക്കു വേണ്ടി വോട്ടുചെയ്യാന്‍ നില്‍ക്കുന്ന മനുഷ്യരെ ഓര്‍ത്തപ്പോള്‍ എല്ലാം മനസ്സിലായി - മനുഷ്യന്‍ ഒരു വിഡ്ഢിയാണെന്നു്.
നാളെ വെള്ളിയാഴ്ച്ചയായതുകൊണ്ട് ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് പോകുമ്പോള്‍ ജുവല്‍ ഓസ്കോയില്‍ നിന്നും മോര്‍ഗന്‍ ഡേവിഡിന്റെ ഏറ്റവും ചെറിയ കുപ്പി കോണ്‍കോഡ് വൈന്‍ വാങ്ങുക.
ജുവല്‍ ഓസ്കോ എന്നു കേള്‍ക്കുമ്പോള്‍ നോവാല്‍ജിയ. ഷിക്കാഗോ ജീവിതത്തിന്റെ മധുരസ്മരണകള്‍. ഇവിടെ ആ കടയില്ല സിബൂ. എങ്കിലും വേറേ കടകളുണ്ടു്. നോക്കട്ടേ. (ജുവല്‍ എന്നു പറയുന്നതു് പച്ചക്കറിക്കടയും ഓസ്കോ മരുന്നു കടയുമാകുന്നു. പണ്ടു സിദ്ദിക്-ലാല്‍ എന്നു പറയുന്നതുപോലെ ഇവറ്റകളെ ഒന്നിച്ചേ കാണാറുള്ളൂ.)
വില വെറും 2-3 ഡോളറുണ്ടാവും. വീട്ടിലെത്തി ആദ്യം തന്നെ ഒന്നു കുളിക്കുക.
അതു മാത്രം പറയരുതു്. വൈകിട്ടു കുളിക്ക്യേ? അതും വെള്ളിയാഴ്ച വൈകിട്ടു്?
സിന്ധു ചായ ഉണ്ടാക്കിവച്ചിട്ടുണ്ടെങ്കില്‍ അതു ഇപ്പോള്‍ വേണ്ട എന്നു പറയണം.
അങ്ങനെയൊന്നു് ഉണ്ടാവില്ല. ഞങ്ങള്‍ക്കു ചായ, കാപ്പി തുടങ്ങിയവ പതിവില്ല. പച്ചവെള്ളം, ഫാറ്റില്ലാത്ത പാല്‍, ഓറഞ്ചിന്റെ ചാറു് ഇവയൊക്കെയാണു പാനീയങ്ങള്‍.
കുളിച്ചു വന്ന്, ഒരു ഹിന്ദുസ്ഥാനി ഇന്‍സ്റ്റ്രമെന്റല്‍ വയ്ക്കുക. സിഡി ഇല്ലെങ്കില്‍ മ്യൂസിക് ഇന്‍ഡ്യ ഓണ്‍ലൈന്‍ മതിയാവും.
ചുറ്റി. മലയാളവും കര്‍ണ്ണാടകവും ഒന്നും പോരേ? ഹിന്ദുസ്ഥാനി നമുക്കു പുടിക്കില്ല. വേണമെങ്കില്‍ മഡോണച്ചേച്ചിയുടെ ഇംഗ്ലീഷ് അരക്കൈ നോക്കാം.
അതുകഴിഞ്ഞ് സോഫയില്‍ സ്വസ്ഥമായൊന്നിരുന്ന് ഒരു ചില്ലുഗ്ലാസിലേക്ക് മോര്‍ഗന്‍ ഡേവിഡ് മുക്കാല്‍ ഗ്ലാസെടുക്കുക. ബാക്കിയുള്ളത് ഭദ്രമായി അടച്ച് എടുത്തുവയ്ക്കുക. ഇനി വിശാഖും സിന്ധുവും ഓരോന്നും ചെയ്യുന്നത് ഇങ്ങനെ നോക്കി, ഹിന്ദുസ്ഥാനി ആസ്വദിച്ച്, വളരെ മൃദുലമായി അരകവിള്‍ വീതം പതുക്കെ പതുക്കെ സമയമെടുത്ത് കുടിച്ചു തീര്‍ക്കുക.
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം! സിബുവിനു സിന്ധുവിനെയും വിശാഖിനെയും പരിചയമില്ല, അല്ലേ? :-)
ഒരുനാള്‍ ഞാനും സിബുവിന്‍ വീട്ടില്‍ പോകും വെളിവായി
വൈനും മോന്തിയിരുന്നിട്ടിങ്ങനെ വെളിവും കെട്ടു വരും...
ഷിക്കാഗോയ്ക്കു് അടുത്ത ഫ്ലൈറ്റ് എപ്പോഴാണെന്നു നോക്കട്ടേ....
വെളിവു കെടാന്‍ അങ്ങു ഷിക്കാഗോ വരെ പോണ്ട് ഉമേഷ്ജി. അതും നമ്മളൊക്കെയിവിടെയുള്ളപ്പോള്‍...
വക്കാരീ,
ചീയേഴ്സുണ്ട്ട് ട്ടാ!
അവസാനത്തെ ഗ്ലാസിലെ അസ്തമയസൂര്യനെ അകത്താക്കിയല്ലേ..ഗുഡ് ബായ്.
ഗന്ധര്‍വ്വനു,
സൂര്യനിലെ അഗ്നിയുടെ മൂര്‍ത്തിമദ്ഭാവമായ ഗഗ്ന്ധര്‍വ്വാ, അവിടുത്തേയ്ക്ക് വീരഭദ്ര സേവാനിമിത്തം കരള്‍ വീക്കം വന്നു ഭവിച്ചതില്‍ ഖേദം അറിയിച്ചുകൊള്ളുന്നു. ഒപ്പം അവിടുന്ന് ഇപ്പോള്‍ പത്തരമാറ്റിന്റെ ക്ലീന്‍ ക്ലീന്‍ കരളിന്നുടമയാണെന്നറിയുന്നതില്‍ സന്തോഷവും.
സ്വാനുഭവത്തിന്റെ തീഷ്ണഗന്ധം നിറഞ്ഞ അവിടുത്തെ വിലാപങ്ങള്‍ ആരെയും ചൊടിപ്പിക്കുന്നില്ല.
അധികമായാലവനും വിഷമെന്നറിഞ്ഞു കുടിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍...
സിബു,
താങ്ക്യു..
തൊട്ടടുത്താ വീഞ്ഞുകട.
ഈ പറഞ്ഞവന്മാരെ ഒന്നു ട്രൈ ചെയ്തിട്ടു തന്നെ ബാക്കി കാര്യം!
സന്തോഷ്,
താങ്ക്‍സ്!
പേരു ഞാന്‍ കുറിച്ചു വെച്ചു.
ഇതും രുചി നോക്കണം.
ആരെയെങ്കിലും കുടിയന്മാരാക്കനോ, കുടി പ്രോത്സാഹിപ്പിക്കാനോ ഉദ്ദേശിച്ചല്ല ഈ അക്രമം ചെയ്തത് എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളട്ടെ.
ഓ ടോ
Shiraz നു സൈറാ എന്നാണോ പറയുന്നേ, മോശമായി ;ഞാന്‍ ഇറാനികളോട് ഷിറാസെന്നൊക്കെ പറഞ്ഞപ്പോ അവരു "യെവന്‍ എന്തരു പൊട്ടന്‍" എന്നു ഫാര്‍സിയില്‍ മനസ്സില്‍ പറഞ്ഞു കാണുമല്ലോ.
ഈ വൈനിന്റെ ആരാധകനായിരുന്നു ഓമാര്‍ ഖയാമേട്ടന്‍. മൂപ്പരു എന്നും രാവിലെ ഇതൊരു കോപ്പയടിച്ചിട്ടാണത്രേ ലവ് ലെറ്റര്‍ എഴുതാറ്.
ശനിയാ നമ്മുടെ മൊറാര്‍ജിയും കുടിയുടെ ആളായിരുന്നു മൂപ്പരു മന്മഥന്‍ സാറിനോട് "മൂത്ത റം കഴിക്കൂ" എന്നു പറഞ്ഞതു തെറ്റി കേട്ട് ആളുകള്‍ എന്തൊക്കെ കുടിച്ചെന്നറിയാമല്ലോ. - ഇതു തിരുമുല്ലവാരം ഷാപ്പില്‍ കേട്ടത് ഫോര്‍വേര്‍ഡ് ചെയ്തതാണേ, എന്റെസൃഷ്ടിയല്ല
ദേവാ,
സാധ്യതയില്ല. എന്റെ കമ്പനിയിലെ മൂത്താര് ഷിരാസില്‍ നിന്നു കുറ്റിയും പറിച്ചു ക്യാനഡയില്‍ എത്തിപ്പെട്ടവരാണു്. അവരൊക്കെയും ഷിരാസ് എന്നു തന്നെയാണു് പറയുന്നതു്. സൈറ എന്ന വീഞ്ഞുണ്ടോ എന്നു അന്വേഷിക്കാം. ഒരു പക്ഷെ വേറേ ചില Shiraz ഉണ്ടാവും ഇറാനില്‍.
ചോദിക്കല്ലേ haraam. ആയിരം കൊല്ലമായി അവിടെങ്ങും വീഞ്ഞില്ലേന്നാണരിവ്. ടെക്നോളജി പഴേ ജൂതരെ ആസ്റ്റ്രേലിയായിലോട്ട് നാടു കടത്തിയ സമയത്ത് അവിറ്റെ എത്തിയതുകൊണ്ട് അന്യം നിന്നില്ലാന്ന സിബു പറഞ്ഞെ. ഇറാനില്‍ ഇസ്ലാമിക ഭരണകൂടമാ.. സൌദീല്‍ അസ്സല്‍ വാറ്റു കിട്ടുമെന്നത് വേറേ കാര്യം, അതിപ്പൊ നാട്ടില്‍ മയക്കുമരുന്നു കിട്ടില്ലേ..
ചോദിച്ചു, എന്റെ സുഹൃത്തുക്കള്‍ ഇറാനികള്‍ എല്ലാവരും നല്ല ഒന്നാന്തരം കുടിയന്മാരാണു്. ഷിറാസില്‍ 15,000 യഹൂദികള്‍ ഉണ്ടായിരുന്നു, അവരായിരുന്നു വീഞ്ഞിന്റെ ഉപജ്ഞാതാക്കള്‍ എന്നും അറിവുകിട്ടി. ഇപ്പോഴും ഷിറാസ് ആ പേരില്‍ പ്രശസ്തമാണു്, കുടില്‍ വ്യവ്യസായങ്ങള്‍ അനധികൃതമായി നടന്നുപോരുന്നുണ്ടു്. മുഖ്യമായും ഷിറാസിലെ കൃസ്ത്യാനികളെ കൂട്ടുപിടിച്ചാല്‍ വൈന്‍ കിട്ടുമെന്നാണു് അറിഞ്ഞതു്.
സിബുവേ. അത് ശരി അങ്ങിനെയൊരു ടെക്ക്നിക്കുണ്ടോ? എന്നാലൊന്ന് ട്രൈ ചെയ്യണമല്ലോ!
സൈനസ് പ്രശ്നം മൂലമാണ് തലവേദന എന്നാണ് വിചാരിച്ചിരുന്നത്.
പിന്നെ, സിബുവിന്റെ വിവരണവും ഉമേഷ് ജിയുടെ മരുപടിയും അതി ഗംഭീരം.
യാത്രാമൊഴി, ചിത്രങ്ങളെക്കുറിച്ച് ഒരു തവണ കൂടെ പറയട്ടെ, തകര്‍ത്തൂന്ന് പറഞ്ഞാല്‍ തകര്‍ത്തൂ :)
ഇറാനികള്‍ പുറത്ത് പോയി പഠിച്ചവരൊക്കെ നല്ല അടിക്കാരാണ് എന്നാണറിവ്.
ജര്‍മ്മനിയില്‍ പഠിച്ച് അവിടന്ന് കെട്ടിയ ഒരു ഡയറക്ടരുണ്ട് എനിക്ക്. അങ്ങേര് രണ്ടെണ്ണം ഇരുപ്പന്‍ സോഡയൊഴിച്ചടിക്കുമ്പോള്‍ ആള്‍ടെ ഭാര്യ നാലെണ്ണം നില്പന്‍ ഡ്രൈ അടിക്കുമെന്നാ കേട്ടത്.
പണ്ടൊരിക്കല്‍ ആള്‍ടെ മകന്‍ ഒരു കേയ്സ്, എന്തോ കൊണ്ടുവന്ന് കബോഡില്‍ വച്ചു. എടുത്ത് നോക്കിയപ്പോള്‍ കുപ്പിയില്‍ ‘cognoc‘ എന്നെഴുതിയത് കണ്ടിട്ട്, അത് വല്ല ചൊര്‍ക്കയോ മറ്റോ ആണെന്ന് വിചാരിച്ചു അടച്ചു വച്ചു. ആ പുള്ളീ പിന്നെ ഇവിടെ നിന്ന് പോയിക്കഴിഞ്ഞ്, 3 കൊല്ലം കഴിഞ്ഞ് വന്ന ഇറാനി ജി.എം. സംഭവം കണ്ടപാടെ ഒറ്റ നടക്ക് വീട്ടില്‍ കൊണ്ടുപോയി.
ചൊര്‍ക്കയല്ലെന്ന് അറിഞ്ഞുവന്നപ്പോഴേക്കും വളരെ താമസിച്ചുപോയി! :(
കോഞ്ഞാക്ക് വെറും കോഞ്ഞാന്മാര്‍ അടിക്കുക്കുന്ന സാധനമാ, നമുക്കൊന്നും പറ്റില
ഇപ്പോ ജാതി തിരിച്ചാ അടി വിശാലാ,
ബാര്‍മാനോട് "എനിക്കു ശിവാസ് ലോക്കല്‍ [ഇത് chivas അല്ല കെട്ടോ ഇന്റര്‍നാഷണല്‍ കുടിയരേ]വറീസേട്ടനു ക്രിസ്ത്യന്‍ ബ്രദര്‍ ഒരു ക്വാര്‍ട്ടര്‍ മമ്മൂഞ്ഞിനു ഒരു ജിന്ന്" എന്നൊക്കെയാത്രേ പ്പോ ഓര്‍ഡര്‍.
ദേവാ, പെരിങ്ങ്‌സേ,
ഷിറാസിനെ ഇവിടെ ഷിറാസ് തന്നെ. കണ്‍ഫ്യൂഷന് സോറി. ഷിറാസിന് സൈറ എന്നും പേരുള്ളതുകൊണ്ടും ഇറാനില്‍ നിന്നുള്ളതായതിനാലും സൈറ ആയിരിക്കും പണ്ടത്തെ പേര് എന്നൂഹിച്ചു എന്നു മാത്രം. വിക്കിയും ഗൂഗിളും പറയുന്ന കാര്യങ്ങളെ സൈറയെ പറ്റി എനിക്കും അറിഞ്ഞുകൂടു... കുഴിയെണ്ണാന്‍ മറന്നു.
വീഞ്ഞിന്റെ കഥകള്‍ പങ്കുവെയ്ച്ചവര്‍ക്കെല്ലാം വീണ്ടും നന്ദി!
വിശാലാ,
കോഞ്ഞ്യാക് കുഴപ്പമില്ലാത്ത സാധനമാണെന്നാ എന്റെ കുടിയനുഭവം.
പണ്ട് വെള്ളമടിക്കുമ്പോള്‍ ആരും മണം പിടിച്ചറിയാതെയിരിക്കാന്‍ വേണ്ടി കരീബിയന്‍ വൈറ്റ് റം “മലിബു” ബ്രാന്‍ഡ് ആക്കിയിരുന്നു. റോയല്‍ ചലഞ്ചിന്റെ രുചി പിടിച്ച തലമൂത്ത കൂട്ടുകുടിയന്മാര്‍ക്ക് മലിബുവിന്റെ മധുരം കലര്‍ന്ന രുചി ഇഷ്ടമായിരുന്നില്ല. മലിബു പോയി പിന്നെ സ്മിര്‍ണോഫ് ആയി. ഇപ്പോള്‍ നളന്‍ പറഞ്ഞതുപോലെ ബീയറിലും വൈനിലും ഒതുങ്ങികൂടാന്‍ ശ്രമം നടത്തുന്നു.
വിക്കിയില്‍ നോക്കുന്നതിനു പകരം ഇവിടെ നോക്കിയാല്‍ മതിയല്ലോ മദ്യത്തിന്റെ പ്രത്യേകതകള്‍ :-)
സ്മിര്‍ണോഫ് എന്നു കേട്ടപ്പോള്‍, ഒളിമ്പ്യന്‍ അന്തോണി ആദംസിലെ ജഗതിയുടെ കള്ളുകുടി സീന്‍ ഓര്‍മ്മ വന്നു. അതും, തൂവല്‍ കൊട്ടാരത്തിലെ സായികുമാര്‍-മുകേഷ്-ജയറാം കള്ളുകുടി സീനുമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.
പത്തു റാത്തല്‍ ശര്‍ക്കരക്ക്
പത്തു പറ തേങ്ങാവെള്ളം
മൊത്തമായ് കലക്കി വെച്ചാല്‍
കോടയുണ്ടാവും
അതില്‍ പഴത്തൊലി, മാങ്ങാത്തൊലി
മധുരനാരങ്ങാത്തൊലി
എല്ലാം കൂടി ചേര്‍ന്നതാണീ ചാരായം
എന്ന ശ്ലോകം ഉമേഷിന്റെ സദസ്സില്‍ ആരും എഴുതിയില്ലല്ലോ, കഷ്ടം.:-)
Correction- തൂവല്‍കൊട്ടാരമല്ല, തൂവല്‍ സ്പര്‍ശം.
ഇ-മെയിലു കണ്ടിട്ടു കൊട്ടാരമല്ല സ്പര്‍ശമാണെന്നു തിരുത്താന്‍ വന്നപ്പോള്‍ കണ്ണൂസ് അതു് ഇതിനകം തന്നെ തിരുത്തിക്കഴിഞ്ഞു. എന്നാല്‍ ഇതു ചെയ്തേക്കാം: അതു ശ്ലോകമല്ല കണ്ണൂസേ, വഞ്ചിപ്പാട്ടാണു്. ഇതൊക്കെ എങ്ങനെ ഓര്‍ത്തുവയ്ക്കുന്നു കണ്ണൂസേ, സിനിമ പല തവണ കാണുന്നതുകൊണ്ടാണോ?
മനോരമയിലെ ഈ വാര്‍ത്ത വായിച്ചിരുന്നോ
കണ്ണുസ്,
കള്ളുകുടി പാട്ട് കൊള്ളാം.ജഗതിയുടെ പടയപ്പ സീന്‍ ഞാനുമോര്‍ക്കുന്നു.
ഈ പാട്ടും പാടി വഞ്ചി തുഴഞ്ഞാല്‍ കുഴയുമല്ലോ ഉമേഷ്ജി..
സിബു,
കേരളത്തിലെ കുടിയന്മാരും വീഞ്ഞിലേക്ക് തിരിയുന്നത് ആശാവഹം തന്നെ.
ജ്യോതിഷ്,
നന്ദി..
ഈ കമന്റ് ഇപ്പോഴാണു കണ്ടത്. ഇപ്പോള്‍ എവിടെയാണാവോ കൂട്? ബ്ലോഗിലും മലയാളവേദിയിലും കാണാനില്ലല്ലോ?
ചിലിയില്‍ നിന്നുമുള്‍ക്കൊണ്ട വീഞ്ഞു വിജ്ഞാനം ഞങ്ങള്‍ക്കും പകര്‍ന്നതിനു നന്ദി..
ഞാനിപ്പോള്‍ വെള്ള വീഞ്ഞു നുണഞ്ഞു കൊണ്ടിരിക്കുന്നു..ചിയേഴ്സ്!!
ശിഷ്യപ്പെട്ടിരിക്കുന്നു. ഇതാ അടക്കയും വെറ്റിലയും ഒരുരൂപാനാണയവും :)
Post a Comment