ഉദ്യാനവിരുന്ന്
വരികയായ് വസന്തം
ഭൂമിതന്നാഹ്ലാദം, മോഹനം
പൂക്കളായ് വിടരുന്നതെങ്ങും.
ഈ വര്‍ണ്ണപ്രപഞ്ചം
വര്‍ണ്ണിക്കുവാനിന്ന്
വാക്കുകള്‍ കിട്ടാതെ
വലയുന്നു ഞാനും.
വരിക വരിക ഭൃംഗമേ നീയൊരു
മധുരഗാനത്തിന്‍ ലഹരിയായ്
വിധുരമീപ്രാണന്റെ മധുനുകര്‍ന്നീടുക
പുതിയൊരുദ്യാനപ്പുനര്‍ജ്ജനിയ്ക്കായ്
പകരുകെന്‍ ജീവന്റെ പരാഗത്തുടിപ്പുകള്‍..
ഒരു സൊകാര്യം കാതില്‍ പറഞ്ഞിടാം
സഖീ നീയെന്നരികില്‍ ചേര്‍ന്നു നില്‍ക്കൂ.
ഇതളൊരെണ്ണം ദ്രവിച്ചുവെന്നാകിലും
നിന്‍ മുഖകാന്തിയില്‍ ഞാനലിഞ്ഞീടട്ടെ.
വഴിതെറ്റിയെത്തുന്ന
ശലഭങ്ങളെക്കാത്ത്..
മണ്ണില്‍ നിന്നാരോ വിളിക്കുന്നുവോ..
12 comments:
ഉദ്യാനവിരുന്ന്..
നസ്മൂന്‍ നസരാനാ....മാഷാള്ളാ
നല്ല ചിത്രങ്ങള്‍. ശാന്തമായ ഒരു അനുഭവം..!!
നയന മനോഹരം ഈ ഉദ്യാനവിരുന്ന്.. ഇത് ഡാഫൊഡില്‍സ് പൂക്കളല്ലേ.. ആദ്യത്തേത് ഒഴികെ..
ദേവരാഗമേ സത്യമായിട്ടും ഈ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കു പുടികിട്ടിയില്ല (മാഷാള്ളാ ഒഴിച്ച്)! ഞാന്‍ ആളു വീക്കാണേ..എന്തെരായാലും നന്ദി കേട്ടാ..
ഏവൂരാനേ,
വളരെ നന്ദി..
ഇളംതെന്നലേ,
ഉദ്യാനവിരുന്ന് ആസ്വദിച്ചതിനു നന്ദി.
ആദ്യത്തേത് ഒഴികെ ബാക്കിയെല്ലം ഡാഫൊഡില്‍സ് തന്നെ. ആദ്യത്തേതിന്റെ പേരു ബ്ലീഡിങ്ങ് ഹാര്‍ട്സ് എന്നാണു.. ചോരവാര്‍ക്കുന്ന ഹൃദയം..പാവം പൂവ്!
ഞാനു ആസ്വദിച്ചേ... സ്വല്പം ലേറ്റായിപ്പോയീന്ന് മാത്രം. നല്ല ചിത്രങ്ങള്‍. ഇതുപോലെയൊക്കെ പടം പിടിക്കുന്നവരോട് എനിക്ക് ഒരു വികാരമേ ഉള്ളൂ; ഒരു ക്ലൂ തരാം. അമ്മയിലുണ്ട്, അമ്മായിയമ്മയിലുമുണ്ട്; സൂപ്പറിലുണ്ട്, സൂപ്പര്‍ സ്റ്റാറിലുമുണ്ട്; യവനാളു പുലിയാണോ കേട്ടോയിലുമുണ്ട്.
താങ്ക്യൂ വക്കാരീ...
വാക്കുകള്‍ കിട്ടുന്നില്ലെന്നോ ?
ഇമ്മാതിരി പടങ്ങളുള്ളപ്പോള്‍ വാക്കുകളെന്തിനാ!. പക്ഷെ യാത്രാമൊഴി കേള്‍ക്കുന്നത് ഒരനുഭവമാക്കുന്നു. ഭാഷയുടെ പച്ചപ്പ് (rawness) കേട്ടിട്ടുള്ളത് യാത്രാമൊഴിയിലൂടെയാണു കൂടുതലും.
നളാ,
ഈ പ്രോത്സാഹനങ്ങള്‍ക്ക് പെരുത്ത നന്ദിയുണ്ട്..
ചിത്രങ്ങള്‍ കണ്ണുകളും വക്കുകള്‍ മനസ്സും നിറച്ചു !
തുളസി,
ഈ സന്ദര്‍ശനത്തിനു വളരെ നന്ദി..
സൂപ്പര്‍ പടങ്ങള്‍.
കണ്ടപ്പോഴേ ഫസ്റ്റ് പടം, ബായ്ക്ഗ്രൌണ്ടാക്കി. പക്ഷെ, കമന്റാന്‍ ശ്രമിച്ച് പരാജിതനാവുകയായിരുന്നു.
ഹാപ്പി വിഷു!
Post a Comment