Tuesday, January 02, 2007

ഒന്നാം വാ‍ര്‍ഷികം



‘യാത്രാമൊഴി’‍‍
എന്ന പേരില്‍
ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു.
ബ്ലോഗില്‍, ഇന്നറിയപ്പെടുന്ന ചില വന്‍ പുലികളുമാ‍യി
മലയാളവേദിയില്‍ വെച്ചുണ്ടായ ചങ്ങാത്തത്തില്‍
നിന്നായിരുന്നു പ്രചോദനം.

ഫോട്ടോഗ്രഫിയിലുള്ള താത്പര്യവും,
അറിവില്ലായ്മയും,
അതിലുപരി ആശയദാരിദ്ര്യരേഖയ്ക്ക്
താഴെ കഴിഞ്ഞുകൂടുന്ന
ഇനമായതുകൊണ്ടും
വൈകാതെ തന്നെ
‘ചിത്രജാലകം’ എന്ന പേരില്‍
ഈ ഫോട്ടോബ്ലോഗു കൂടി തുറന്നിട്ടു.
വല്ലപ്പോഴും വീണു കിട്ടുന്ന
ചില ദൃശ്യങ്ങള്‍ ചേര്‍ത്ത് വെച്ച്
എല്ലാവരുമായും പങ്കിടുക,
അതിലൂടെ “ഗരീബി പടാവ്വോ” അഥവാ
“ദാരിദ്ര്യത്തിനു പകരം പടം”
എന്ന മഹത്തായ ആശയം ഉയര്‍ത്തിപ്പിടിക്കുക
ഇതൊക്കെയായിരുന്നു ദുരുദ്ദേശങ്ങള്‍!

ബ്ലോഗില്‍ ജീവിക്കുകയും,
ജീവിതത്തില്‍ ബ്ലോഗുകയും ചെയ്തതുകൊണ്ട്
(ആത്മാവിഷ്കാരമാണ് ബ്ലോഗെന്ന് പറഞ്ഞതാരാണ്?)
പോയ വര്‍ഷം ഒരു കുരുന്നു ജീവന്‍‍
സ്വന്തമായി കിട്ടി.

ഇനിയങ്ങോട്ട് എന്റെ ജീവിതവും
ബ്ലോഗിംഗുമെല്ലാം
ഈ പാദങ്ങളില്‍
സമര്‍പ്പിതം!

കമന്റുകളിലൂടെ
പ്രോത്സാഹനം നല്‍കി വരുന്ന
എല്ലാവര്‍ക്കും
നന്ദി...

18 comments:

Unknown 12:54 AM  

യാത്രാമൊഴി എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു.
ബ്ലോഗില്‍, ഇന്നറിയപ്പെടുന്ന ചില വന്‍ പുലികളുമാ‍യി
മലയാളവേദിയില്‍ വെച്ചുണ്ടായ ചങ്ങാത്തത്തില്‍
നിന്നായിരുന്നു പ്രചോദനം.

ഇനിയങ്ങോട്ട് എന്റെ ജീവിതവും
ബ്ലോഗിംഗുമെല്ലാം
ഈ പാദങ്ങളില്‍
സമര്‍പ്പിതം!

sandoz 1:38 AM  

ഒരു വയസ്സ്‌ തികയുന്ന യാത്രാമൊഴിക്ക്‌ അനുമോദനങ്ങള്‍.പവിത്രക്ക്‌ ആശംസകള്‍

ദേവന്‍ 2:07 AM  

ആശംസകള്‍ യാത്രാമൊഴിയേ,
ഒന്ന് പത്തായി പത്തൊമ്പതായി പത്തമ്പതെണ്ണമാകട്ടെ (ബ്ലോഗ്‌ ആനിവേര്‍സറിയുടെ കാര്യമാ കേട്ടോ)

പവിത്ര സംസാരിച്ചു തുടങ്ങുമ്പോള്‍ ഇടക്ക്‌ ഓഫ്‌ ടോപ്പിക്ക്‌ മാപ്പും കടപ്പാടും ഒക്കെ വരുമെന്നാ തോന്നുന്നത്‌.

എന്നാ പിന്നെ ഓ. ടോ. ഒരെണ്ണം ഇവിടെ കിടക്കട്ടെ. എം വിയിലെ തക്കുടുവുമായി ആര്‍ക്കെങ്കിലും കോണ്ടാക്റ്റ്‌ ഉണ്ടോ? ഫോട്ടോ കോമ്പറ്റീഷന്‍ നടക്കുന്നെന്നു കേട്ടാ മതി, പാഞ്ഞെത്തും പുള്ളിയിവിടെ.

ബഹുവ്രീഹി 2:18 AM  

മച്ചാന്‍സ്,

ആശംസകള്‍...

Anonymous 2:39 AM  

ഇന്റര്‍നാഷണല്‍ നിലവാരമുള്ള ചിത്രങ്ങളെടുക്കുന്ന യാത്രാമൊഴിക്ക് അഭിവാദ്യങ്ങള്‍ !

Mubarak Merchant 2:46 AM  

യാത്രാമൊഴിക്ക്‌ ആശംസകള്‍, അഭിവാദ്യങ്ങള്‍.

സുല്‍ |Sul 2:48 AM  

ആശംസകള്‍!

കുറുമാന്‍ 2:51 AM  

muയാത്രാമൊഴിക്ക് ആയിരമായിരം ആശംസകള്‍!
കവിതയും, ചിത്രങ്ങളുമായി, താങ്കളുടെ സാന്നിദ്യം ബ്ലോഗില്‍ കാലാന്തരങ്ങളോളം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

കണ്ണൂരാന്‍ - KANNURAN 3:10 AM  

ആശംസകള്‍....

krish | കൃഷ് 3:18 AM  

യാത്രാമൊഴിക്കു ബ്ലോഗ്‌ വാര്‍ഷിക ആശംസകളും, പുതുവര്‍ഷ ആശംസകളും.

കൃഷ്‌ | krish

അതുല്യ 3:26 AM  

यात्रामोशिय्कुम पवित्र वावय्कुम वावेटे अम्मय्कुम पुतु वल्सराश्मसकळ्.

वर्श कान्ट की शुभ कामनयेम्

Promod P P 3:48 AM  

മച്ചാ‍ന്‍സ്
ആശംസകള്‍ അനുമോദനങ്ങള്‍

മച്ചാനും വാമഭാഗത്തിനും പവിത്രക്കുട്ടിയ്ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.

പണ്ട് കേരളാ ചാറ്റില്‍ മാക്ചുപിക്ചുവിന്റെ കാര്യം പറഞ്ഞ് നമ്മള്‍ ആദ്യമായി തമ്മില്‍ മിണ്ടിയതും പിന്നീട് ബ്രിഗേഡ് റോഡ് കോര്‍ണ്ണറിലെ ആ ആര്യ‍വൈദ്യ ശാലയുടെ മട്ടുപ്പാവില്‍ ഇരുന്ന് അടിപോളി മച്ചാനും ചേര്‍ന്ന് അഷ്ടവര്‍ഗ്ഗം കഷായം കുടിച്ചതും ഒക്കെ ഞാന്‍ ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു( ആ ടൈം എല്ലാ ബെസ്റ്റ് ടൈം .)

ആമെലെ നോടണ

സു | Su 3:49 AM  

ഒന്നാം വാര്‍ഷികാശംസകള്‍.

അനംഗാരി 5:42 PM  

അഭിനന്ദനങ്ങളും ആശംസകളും.
ഇനിയും ഈ വഞ്ചി മുന്നോട്ട് പോകട്ടെ.

കണ്ണൂസ്‌ 8:04 PM  

കുഞ്ഞാവ വന്നത്‌ വൈകിയാണറിഞ്ഞത്‌ മച്ചാ. എല്ലാത്തിനും കൂടെച്ചേര്‍ത്ത്‌ ഒരു കോടി അഭിനന്ദനങ്ങള്‍.

ആ തൃപ്പാദങ്ങളില്‍ ഒരു കുഞ്ഞുമ്മ വേറെയും.

വാഴ്‌ക വാഴ്‌ക!!!

Inji Pennu 7:32 AM  

ഹായ്. യാത്രാമൊഴി അണ്ണനും ഉണ്ടായൊ കുഞ്ഞിവാവ? അപ്പൊ രണ്ട് കംഗാരൂ ബ്ലോഗിനും വാവക്കും. ഞാനിതിപ്പളാ കണ്ടെ....
പെണ്‍കുട്ടികളെ കിട്ടിക്കഴിഞ്ഞാ‍ാല്‍ അച്ഛന്മാര്‍ മര്യാദരാന്മാരും നല്ല ഉത്തരവാദിത്വ ബോധമുള്ളവരും ആവുമെന്ന് പറയുന്നത് ശരിയാണൊ?

(അയ്യൊ. അതിന്റെ അര്‍ത്ഥം മൊഴിയണ്ണന്‍ അങ്ങിനെ അല്ലായിരുന്നു എന്നല്ല്ലാട്ടൊ,യേത് ;))

Unknown 8:59 PM  

സുഹൃത്തുക്കളേ, ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഒരു പാടു വൈകി...തിരക്കോടു തിരക്ക് തന്നെ.

സാന്‍ഡോസ്,
നന്ദി.

ദേവാ,

ബ്ലോഗ് ആനിവേഴ്സറി എത്രവരെ പോകുമെന്ന് ഒരു പിടിയുമില്ല. പോകുന്നതുവരെ പോകട്ടെ.

മോളുടെ കണ്ണ് ഇപ്പോഴെ മോണിറ്ററിലാണ്. സംസാരിക്കുമ്പോഴേക്കും ബ്ലോഗും, ഓഫും ഉറപ്പാ.

എം.വിയിലെ തക്കുടു ഫ്ലിക്കറില്‍ ഉണ്ടെന്ന് ചില പടങ്ങള്‍ കണ്ടതില്‍ നിന്നും മനസ്സിലാക്കുന്നു. ബ്ലോഗ് ഉണ്ടോ എന്നറിയില്ല.

ബഹു മച്ചാന്‍സ്,
നന്ദി.

തുളസി,
നന്ദി.
അത്രയ്ക്കൊന്നുമില്ലെന്നേ...

ഇക്കാസ്,
നന്ദി.

സുല്‍,
നന്ദി.

കുറുമാന്‍,
നന്ദി.

കണ്ണൂരാന്‍,
നന്ദി.

കൃഷ്,
നന്ദി.

അതുല്യ ചേച്ചി,
നന്ദി.
മുജ്ചേ ഹിന്ദി മാലും ങൂഹും...ങൂഹും... (കിലുക്കത്തിലെ ജഗതി സ്റ്റൈല്‍). പിന്നെ ആദ്യമെഴുതിയത് മലയാളമായതുകൊണ്ട് വായിച്ചൊപ്പിച്ചു.

തഥാഗതന്‍ മച്ചാന്‍സ്,

നന്ദി. അഷ്ടവര്‍ഗ്ഗ കഷായ മീറ്റ് ഒരിക്കലും മറക്കൂല.
ആ വക ബെസ്റ്റ് ടൈമെല്ലാം പോയേ പോച്ച്!
ആമേലെ നോടണ.

സു,
നന്ദി.

അനംഗാരി,
നന്ദി.

കണ്ണുസ്,

അഭിനന്ദനങ്ങള്‍ക്കും കുഞ്ഞുമ്മയ്ക്കും നന്ദി.

വെമ്പള്ളി,

നന്ദി.
ഫോട്ടോ ഗോമ്പറ്റീഷനു തീര്‍ച്ചയായും ഉണ്ടാവണം.

ഇഞ്ചിപ്പെണ്ണേ,
നന്ദി.
തന്നെ, തന്നെ. കുഞ്ഞിവാവയുണ്ടായി മൂന്നു മാസം കഴിഞ്ഞു.
പെണ്‍കുട്ടികളെ കിട്ടിക്കഴിഞ്ഞാല്‍ ഉത്തരവാദിത്വബോധം കൂടുമെന്നു തന്നെയാ തോന്നുന്നെ.

മുല്ലപ്പൂ 9:29 PM  

പവിത്രക്കുട്ടനെ ഇന്നാ കണ്ടേ.
ചുന്ദരി പൊന്നിനു ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

യാത്രാമൊഴിക്കു ഒന്നാം പിറന്നളാശംസകളും.

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP