Tuesday, April 15, 2008

ഇരുട്ട് പൂക്കുന്നത്!








നിറവസന്തം പോസ്റ്റില്‍ തുളസി ചോദിച്ചിരുന്നു, പൂക്കളെ കറുത്ത ബാക്ഗ്രൗണ്ടില്‍ എങ്ങനെ നിറുത്തുന്നു എന്ന്. പാപ്പിയോണ്‍ പോസ്റ്റില്‍ സുല്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അതിനു മറുപടി ആയി കമന്റില്‍ എഴുതിയത് ഒന്ന് വിപുലീകരിച്ച് ഇവിടെ ചേര്‍ക്കുന്നു.

ബ്ലാക് ബാക്‌ഗ്രൗണ്ടില്‍ തെളിച്ചമുള്ള പടങ്ങള്‍ എടുക്കാന്‍ പലരും പല രീതികള്‍ ഉപയോഗിക്കാറുണ്ട് (കറുത്ത വെല്‍‌വെറ്റ് തുണി, പേപ്പര്‍ എന്നിങ്ങനെ സെറ്റപ്പ് പശ്ചാത്തലമുള്‍പ്പെടെ). ഇവിടെ ഞാന്‍ ശ്രദ്ധിച്ചത് വ്യൂ ഫൈന്‍ഡറിലൂടെ നോക്കുമ്പോള്‍ ബാക്‌ഗ്രൗണ്ടില്‍ മറ്റു ഒബ്ജെക്റ്റ്സ് ഒന്നും ഫോക്കസില്‍ വരാതിരിക്കാനാണു. പ്രധാന ആകര്‍ഷണകേന്ദ്രമായ പൂവിനു പിറകിലായി കുറച്ചു ദൂരം മറ്റ് വസ്തുക്കള്‍ ഒന്നുമില്ല. ഇവിടെയടുത്തുള്ള ഒരു പാര്‍ക്കിലെ ചെറിയ മൈതാനത്തിനു അരികിലാണു ഈ പൂക്കള്‍ നില്‍ക്കുന്നത്. ബാക്ഗ്രൗണ്ടില്‍ മൈതാനം വരത്തക്ക രീതിയില്‍ നിന്നാല്‍, മറ്റ് ഡിസ്ട്രാക്ഷന്‍സ് ഒന്നും വരില്ല. പിന്നെ പടമെടുത്തിരിക്കുന്ന സമയം വൈകുന്നേരം ഏതാണ്ട് ആറു മണിയോടടുത്താണു. വൈകുന്നേരം മഴമേഘങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന അസ്തമയസൂര്യന്റെ വെളിച്ചത്തിനു ഒരു പ്രത്യേക ഗുണമുണ്ട്. ആ സമയത്ത് പടമെടുത്തിട്ടുള്ളവര്‍ക്ക് ഇത് എളുപ്പം മനസ്സിലാകും. പടങ്ങള്‍ക്ക് നല്ല തിളക്കമുണ്ടാകും. കൂടുതല്‍ വെളിച്ചമുള്ള പകല്‍ സമയത്ത് സ്പോട് മീറ്ററിങ്ങ് ഉപയോഗിച്ചാലും ബാക്ഗ്രൗണ്ട് ഇരുണ്ടും സബ്ജക്റ്റ് നല്ല തെളിഞ്ഞും ഇരിക്കുമെന്ന് തോന്നുന്നു. ഞാന്‍ ഇതുവരെ അങ്ങിനെ പരീക്ഷിച്ച് നോക്കിയിട്ടില്ല. അപ്പോള്‍ സമയവും, പടത്തിനു നമ്മള്‍ നിശ്ചയിക്കുന്ന പശ്ചാത്തലവും വളരെ പ്രാധാന്യമുള്ളതാണു. ഈ പടങ്ങളെല്ലാം f2.8-ലും, ISO-400ലും‍ എടുത്തിട്ടുള്ളതാണു (Lens:Canon EF 24-70mm f2.8L). മാനുവല്‍ സെറ്റിംഗ് ആണു ഇതിനു ഉത്തമം. പ്രോഗ്രാം മോഡുകളില്‍ ക്യാമറ അതിനു തോന്നുന്നതുപോലെ (വെളിച്ചം കുറവെങ്കില്‍ എക്സ്പോഷറും ഐ.എസ്.ഓയും കൂട്ടി) എക്പോഷര്‍ സെറ്റ് ചെയ്യും. അപ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്ന എഫക്റ്റ് കിട്ടില്ല.

ഫോക്കസ് ലോക്ക് ചെയ്ത്, പടം റി-കമ്പോസ് ചെയ്തശേഷം ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ്, "ഡെപ്ത് ഓഫ് ഫീല്‍ഡ് പ്രിവ്യു" നോക്കാനുള്ള ഒരു ബട്ടണ്‍ ഉണ്ട് (മിക്കവാറും എല്ലാ ഡിജിറ്റല്‍ എസ്.എല്‍.ആറിലുമുണ്ട്) അതു ഞെക്കുമ്പോള്‍ പടം ശരിക്കും എങ്ങനെയാണു പതിയുക, പടത്തില്‍ അനാവശ്യമായ ബ്രൈറ്റ് സ്പോട്സ് ഉണ്ടോ എന്നൊക്കെ വ്യൂ ഫൈന്‍ഡറില്‍ അറിയാന്‍ പറ്റും. സാധാരണ f2.8 അപര്‍ച്ചര്‍ ഉള്ള ലെന്‍സുകളില്‍ വ്യൂ ഫൈന്‍ഡറില്‍ കൂടി വെറുതെ നോക്കുമ്പോള്‍ കാണുന്നത് ഭയങ്കര ബ്രൈറ്റ് ആയിരിക്കും. കാരണം f2.8ല്‍ ധാരാളം വെളിച്ചം കടന്നു വരും. ക്ലിക്ക് ചെയ്യുമ്പോള്‍ മാത്രമാണു നമ്മള്‍ സെറ്റ് ചെയ്ത അപര്‍ച്ചറിലേക്ക് ലെന്‍സ് ക്രമീകരണം ഉണ്ടാകുന്നത്. അതുകൊണ്ട്, പടമെടുക്കുന്നതിനു മുന്‍പ് സെറ്റ് ചെയ്ത അപര്‍ച്ചറില്‍ എങ്ങനെയാണു പടം പതിയുക എന്നറിയാനാണു ഈ ഡെപ്ത് ഓഫ് ഫീല്‍ഡ് പ്രിവ്യൂ ബട്ടണ്‍ ഉള്ളത്. അതില്‍ ഞെക്കുമ്പോള്‍, നമ്മള്‍ ചെയ്തിരിക്കുന്ന സെറ്റിങ്ങ്‌സില്‍ പടം എത്ര ബ്രൈറ്റ്, എത്ര ഫോക്കസില്‍ എന്നൊക്കെ അറിയാന്‍ കഴിയും. പക്ഷേ കുറച്ച് ശ്രദ്ധിച്ച് നോക്കാന്‍ ശീലിക്കണം എന്ന് മാത്രം. ഇവിടെ നോക്കിയാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

കുറച്ച് കൂടി ടിപ്സ് ഇവിടെയുണ്ട് . ഗൂഗ്ലിയപ്പോള്‍ കിട്ടിയത്

പടങ്ങള്‍ "Raw" മോഡില്‍ ഷൂട്ട് ചെയ്യാറാണു എന്റെ പതിവ്. ഫോട്ടോഷോപ്പില്‍ പ്രോസസ് ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ ബാക്ഗ്രൗണ്ട് മൊത്തത്തില്‍ ബ്ലാക്ക് ആയിട്ടില്ലെങ്കില്‍, ലെവല്‍ ടൂള്‍ ഉപയോഗിച്ചാല്‍ മതി. കറുത്ത വെല്‍‌വെറ്റ് തുണിയോ, പേപ്പറോ പോലുള്ള സെറ്റപ്പ് പശ്ചാത്തലമല്ലെങ്കില്‍ മിക്കവാറും ലെവല്‍ അഡ്ജസ്റ്റ്മെന്റ് ആവശ്യമായേക്കാം.
ഇത് എന്റെ പരിമിതമായ വായനയില്‍ നിന്നുള്ള അറിവും, അനുഭവവും വെച്ചുള്ള അഭിപ്രായങ്ങളാണു. ചിലപ്പോള്‍ ഇതിനെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗില്‍ തന്നെ മറ്റാര്‍ക്കെങ്കിലും തരാന്‍ കഴിഞ്ഞേക്കും.
അപ്പോള്‍ എല്ലാവരും പടമെടുത്ത് പരീക്ഷണം നടത്തൂ. വിജയാശംസകള്‍!

18 comments:

Unknown 7:24 PM  

ഇരുട്ട് പൂക്കുന്നത്!

"നിറവസന്തം" പോസ്റ്റില്‍ തുളസി ചോദിച്ചിരുന്നു, പൂക്കളെ കറുത്ത ബാക്ഗ്രൗണ്ടില്‍ എങ്ങനെ നിറുത്തുന്നു എന്ന്. "പാപ്പിയോണ്‍" പോസ്റ്റില്‍ സുല്‍ ഇതേ ചോദ്യം ചോദിച്ചിരുന്നു. അതിനു മറുപടി ആയി കമന്റില്‍ എഴുതിയത് ഒന്ന് വിപുലീകരിച്ച് ഇവിടെ ചേര്‍ക്കുന്നു.

Manoj | മനോജ്‌ 8:37 PM  

വളരെ നന്നായിരിക്കുന്നു... :)

ശ്രീനാഥ്‌ | അഹം 8:56 PM  

കൊള്ളാം. ഉപയോഗപ്രദമായ പോസ്റ്റ്‌. എനിക്കൊരു സംശയം ഉണ്ടല്ലോ... ഈ ഡെപ്ത്‌ ഓഫ്‌ ഫീല്‍ഡ്‌ നിര്‍ണ്ണയിക്കുന്നത്‌ അപ്പര്‍ചരും എക്ഷ്പോഷറും കൂടി ആണോ? എനിക്ക്‌ വളരെ നേര്‍ത്ത ഒരു DOF ആണ്‌ വേണ്ടതെങ്കില്‍... അപ്പെര്‍ചര്‍ മാത്രം ക്രമീകരിച്ചാല്‍ മതിയോ?

Unknown 9:17 PM  

വളരെ മനോഹരമായിരിക്കുന്നു

കുഞ്ഞന്‍ 9:17 PM  

അം‌മ്പമ്പോ.. ഒരു ഫോട്ടെയെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഞാന്‍ വിചാരിച്ചത് നല്ല വിലയുള്ള ക്യാമറയാണെങ്കില്‍ ചുമ്മാ ഫോക്കസ് ചെയ്ത് ക്ലിക്കിയാല്‍ മതിയെന്നാണ്. ഇങ്ങനത്തെ ചില ടെക്നിക് ഉണ്ടെന്നറിയില്ല അഥവാ ഉണ്ടെന്നറിഞ്ഞാല്‍ത്തന്നെ കിം ഫലം..!

GOOD WORK..THNX

Anonymous 11:47 PM  

നന്ദി :)

മിന്നാമിനുങ്ങുകള്‍ //സജി.!! 1:40 AM  

പൂക്കളേ........ ശലഭങ്ങളേ.........
നന്നായിട്ടുണ്ട് മാഷെ

പ്രിയ 1:50 AM  

;;) ഇങ്ങനെ ഇരുട്ടില് പൂത്ത പൂക്കളെ മുന്നേ കണ്ടപ്പോ ഞാന് വിചാരിച്ചേ ഇതു നല്ല വെളിച്ചത്തിന്റെ പൂക്കളെ ഫോട്ടോഷോപ്പില് വെട്ടി കറുത്ത ഫയലില് ഒട്ടിക്കണതാന്നല്ലേ...
അമ്പമ്പോ ഇങ്ങനെയും ഒക്കെ ഉണ്ടോ :)

Sekhar 5:25 AM  

beautiful pics and thanks for the information on shooting flowers on black background :)

ദിലീപ് വിശ്വനാഥ് 8:35 AM  

നല്ല ചിത്രങ്ങള്‍!

പൈങ്ങോടന്‍ 9:40 AM  

മനോഹരമായ പടങ്ങള്‍സ്..
ആ കറുത്ത ബാക്‍ഗ്രൌണ്ടില്‍ എങ്ങിനെയാ പടം എടുക്കുന്നതെന്ന് ഞാനും ചോദിക്കാനിരിക്കുകയായിരുന്നു..ഇപ്പോ ഉത്തരം കിട്ടി. ഒരു സോഫ്റ്റ്‌വെയറും ഉപയോഗിക്കാതെ, ക്യാമറയില്‍ വെച്ചു തന്നെ ഇങ്ങനെ പടം എടുക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ?

പ്രിയ ഉണ്ണികൃഷ്ണന്‍ 10:20 AM  

അമ്പട !!!

siva // ശിവ 10:23 AM  

so nice........

ആഷ | Asha 6:43 AM  

ചിത്രങ്ങള്‍ ഓരോന്നായി കണ്ടുവരികയാണ്.
ഈ ഇരുട്ട് പൂക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നതില്‍ വളരെ നന്ദി.
ഫോട്ടോസ് എല്ലാം മനോഹരം.

nandakumar 6:50 AM  

നന്നായിരിക്കുന്നു. ഞാനും ഇതു ഇപ്പോള്‍ തന്നെ ഇതറിയുന്നു. അറിവ് പങ്കു വെച്ചതിന് ഒരുപാട് നന്ദി.
(പൈങ്ങോടാ.. ഉം ഉം..ഞാനൊന്നും പറയുന്നില്ല.)

കൂടപ്പിറപ്പ് 7:40 PM  

ഇരുട്ടില്‍ ചാലിച്ച ചിത്രങ്ങള്‍ അതിമനോഹരം.

Unknown 5:33 PM  

സ്വപ്നാടകന്‍,

നന്ദി!

ശ്രീനാഥ്,

നന്ദി!
DOFനിര്‍ണ്ണയിക്കുന്നത് അപ്പര്‍‌ച്ചറും എക്സ്പോഷറും കൂടിയാണു. നേര്‍ത്ത DOF-ല്‍ പടം പ്രോപ്പറായി കിട്ടാന്‍ അപ്പര്‍ച്ചര്‍ സെറ്റ് ചെയ്ത് അതിനനുസരിച്ച് ‍ എക്സ്പോഷറും സെറ്റ് ചെയ്യണം.

അനൂപ്,

നന്ദി!

കുഞ്ഞന്‍,

നന്ദി!

തുളസി,

:)

മിന്നാമിനുങ്ങുകള്‍,
നന്ദി!

പ്രിയ,

നന്ദി!

ശേഖര്‍,
നന്ദി!

വാല്‍മീകി,
നന്ദി!

പൈങ്ങോടന്‍,
നന്ദി!

സോഫ്റ്റ്വെയര്‍ ഒന്നും ഉപയോഗിക്കാതെയും ഇങ്ങനെ പടം പിടിക്കാം.
കറുത്ത വെല്‍‌വെറ്റ് തുണിയോ, പേപ്പറോ ഉപയോഗിച്ചാല്‍ മതി.

പ്രിയ ഉണ്ണികൃഷ്ണന്‍,

:)

ശിവകുമാര്‍,

നന്ദി!

ആഷ,

നന്ദി!

നന്ദകുമാര്‍,

നന്ദി!

കൂടപ്പിറപ്പ്,

നന്ദി!

നിരക്ഷരൻ 7:01 AM  

വിജയിച്ചിട്ടുതന്നെ ബാക്കി കാര്യം.

നന്ദീട്ടോ ?
:)

Blog Archive

ജാലകം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP